For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിഡ്‌നി സ്‌റ്റോണ്‍ പരിഹരിക്കാന്‍ നെയ്യിലിട്ട ചെറൂള

|

ദശപുഷ്പങ്ങളില്‍ ഒന്നാണ് ചെറൂള. നമ്മുടെ നാട്ടിന്‍ പുറത്ത് സാധാരണ കാണുന്ന ഒരു ചെടിയാണ്. വേണ്ടത്ര ആരും ശ്രദ്ധിക്കാതെ വിടുന്ന ഒന്നാണ് പലപ്പോഴും ചെറൂള. പല വിശ്വാസങ്ങളും ചെറൂളയെപ്പറ്റി ഉണ്ട്. അതില്‍ തന്നെ ചെറൂള വെറുതേ മുടിയില്‍ ചൂടിയാല്‍ പോലും ആയുസ്സ് വര്‍ദ്ധിക്കും എന്നാണ് വിശ്വാസം. കാരണം അത്രക്ക് ആരോഗ്യ ഔഷധ ഗുണങ്ങളാണ് ചെറുളയില്‍ ഉള്ളത്. എന്നാല്‍ ഇത് ഒരുഔഷധ സസ്യം മാത്രമല്ല ദശപുഷ്പങ്ങളുടെ കൂട്ടത്തിലെ ഒഴിവാക്കാന്‍ ആവാത്ത ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല.

<strong>most read: കടുകരച്ച് കൂട്ടണം ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍</strong>most read: കടുകരച്ച് കൂട്ടണം ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍

പല രോഗങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് ചെറൂള നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. വൃക്കരോഗങ്ങള്‍, മൂത്രാശയക്കല്ല്, രക്തസ്രാവം എന്നീ അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചെറൂള. എന്നാല്‍ ചെറൂള കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട്. മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ചെറൂള. ചെറൂള ഉപയോഗിക്കുന്നതിലൂടെ എങ്ങനെ ആരോഗ്യം വര്‍ദ്ധിപ്പിക്കാം എന്ന് നോക്കാം.

കിഡ്‌നി സ്‌റ്റോണ്‍ പരിഹാരം

കിഡ്‌നി സ്‌റ്റോണ്‍ പരിഹാരം

കിഡ്‌നി സ്റ്റോണ്‍ പലരേയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരിലാണ് കിഡ്‌നി സ്റ്റോണ്‍ വേദന അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചെറൂള. ചെറൂളയുടെ ഇല അല്‍പം എടുത്ത് പാലിലോ നെയ്യിലോ ഇട്ട് കാച്ചിയ ശേഷം കഴിക്കുന്നത് കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 കഷായം വെച്ച് കഴിക്കുന്നത്

കഷായം വെച്ച് കഴിക്കുന്നത്

ചെറൂള ഇലയെടുത്ത് കഷായം വെച്ച് കുടിക്കുന്നതും വൃക്കരോഗങ്ങളെ ഇല്ലാതാക്കി കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന് ഉണ്ടാക്കുന്ന പല പ്രതിസന്ധികള്‍ക്കും ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം എന്ന് പറയുന്നത് ഇത്തരം നാടന്‍ ഒറ്റമൂലികള്‍ ആണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ചെറൂള എന്നും മികച്ചതാണ്.

Image courtesy: Wikipedia

 ചെറുളയും തഴുതാമയും

ചെറുളയും തഴുതാമയും

ചെറൂളയും തഴുതാമയും തുല്യ അളവില്‍ എടുത്ത് ഒരു ചെറുനാരങ്ങ വലുപ്പത്തില്‍ ആക്കി കരിക്കിന്‍ വെള്ളത്തില്‍ മിക്‌സ് ചെയ്ത് കഴിക്കുന്നതും കിഡ്‌നി സ്റ്റോണിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് ഉണ്ടാക്കുന്ന പല അവസ്ഥകളിലും പരിഹാരം കാണുന്നതിന് മികച്ചതാണ് ഈ ഒറ്റമൂലി. പക്ഷേ കിഡ്‌നി സ്റ്റോണിന് പരിഹാരം കാണുന്നതിന് ഡോക്ടറെ സമീപിക്കുന്നവര്‍ ഉണ്ടെങ്കില്‍ ഡോക്ടറോട് ചോദിച്ച ശേഷം മാത്രം ഈ ഒറ്റമൂലി ചെയ്യാവുന്നതാണ്.

 പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹം കൊണ്ടുള്ള പ്രതിസന്ധി കൊണ്ട് വലയുന്നവര്‍ ചില്ലറയല്ല. അതിന് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. അല്‍പം ചെറൂളയുടെ ഇല അരച്ച് മോരില്‍ കഴിക്കുന്നത് പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാവുന്നത്. പ്രമേഹത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ചെറൂള.

മൂത്രാശയ രോഗങ്ങള്‍

മൂത്രാശയ രോഗങ്ങള്‍

മൂത്രാശയ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ചതാണ് ചെറൂള. ഇത് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരു പോലെ ഉപയോഗിക്കാം. മൂത്രാശയ സംബന്ധമായുണ്ടാവുന്ന അണുബാധ മറ്റ് പ്രതിസന്ധികള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് മികച്ചതാണ് ഇത്. അതുകൊണ്ട് തന്നെ പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന ഈ പ്രതിസന്ധിയെ ഒരു കഷ്ണം ചെറൂളയില്‍ നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

 വേദന ശമിപ്പിക്കുന്നു

വേദന ശമിപ്പിക്കുന്നു

പലപ്പോഴും ശരീരത്തില്‍ ഉണ്ടാവുന്ന വേദനകള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. അതിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ചെറൂള. ചെറൂളയിട്ട് വെള്ളം തിളപ്പിച്ച് അതില്‍ കുളിക്കുന്നത് ശരീര വേദന നടുവേദന എന്നീ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല എന്ന് തന്നെ പറയാവുന്നതാണ്.

മൂലക്കുരു

മൂലക്കുരു

പലരും പുറത്ത് പറയാന്‍ മടിക്കുന്ന രോഗാവസ്ഥയാണ് മൂലക്കുരു. എന്നാല്‍ ഇതിന് നല്ല നാടന്‍ ഒറ്റമൂലികള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. ഇതില്‍ ഒന്നാണ് ചെറൂള. ചെറൂള ഉപയോഗിക്കുന്നതിലൂടെ പലപ്പോഴും മൂലക്കുരു മൂലം ഉണ്ടാവുന്ന രക്തസ്രാവത്തിന് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന്

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന്

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും അല്‍ഷിമേഴ്‌സ് പോലുള്ള രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ചെറൂള. ചെറൂള നെയ്യില്‍ കാച്ചി കഴിക്കുന്നതിലൂടെ അത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ പാലിലും ചെറൂള കാച്ചി കഴിക്കുന്നതാണ് ഉത്തമം. അതുകൊണ്ട് തന്നെ പല രോഗാവസ്ഥകള്‍ക്കും പരിഹാരം കാണുന്ന ഒന്നാണ് ചെറൂള എന്ന കാര്യത്തില്‍ സംശയം വേണ്ട.

കൃമിശല്യത്തിന് പരിഹാരം

കൃമിശല്യത്തിന് പരിഹാരം

കൃമിശല്യം കൊണ്ട് വലയുന്നവര്‍ക്കും നല്ല ആശ്വാസമാണ് ചെറൂള. ചെറൂള കൊണ്ട് ഇത്തരം പ്രതിസന്ധികളെ നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. ചെറൂള വെള്ളം കുടിക്കുന്നത് കൃമിശല്യം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാല്‍ പുതിയതായി എന്ത് കാര്യങ്ങള്‍ പരീക്ഷിക്കുമ്പോഴും ഒരു നല്ല ആരോഗ്യ വിദഗ്ധന്റെ ഉപദേശ പ്രകാരം മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ അത് പലപ്പോഴും ആരോഗ്യത്തിന് വിപരീത ഫലമായിരിക്കും ഉണ്ടാക്കുക. കാരണം ഇത്തരം പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ചില ശീലങ്ങളില്‍ മാറ്റം വരുത്തേണ്ടതാണ്. അതുകൊണ്ട് ഡോക്ടറുടെ ഉപദേശപ്രകാരം ഇത്തരം കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.

English summary

Health benefits of aerva lanata

We have listed some health benefits of aerva lanata, read on to know more about it.
Story first published: Friday, December 7, 2018, 13:10 [IST]
X
Desktop Bottom Promotion