For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അത്താഴത്തിന് ഓട്‌സ് കഴിച്ചാല്‍ ഇരട്ടി ഗുണം

അത്താഴത്തിന് ഓട്‌സ് കഴിച്ചാല്‍ ഇരട്ടി ഗുണം

|

ആരോഗ്യത്തിനു പ്രധാനപ്പെട്ടവയാണ് ഭക്ഷണങ്ങള്‍ നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ വേണം. മോശം ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ദോഷം വരുത്തുന്നവയുമാണ്. നല്ല ഭക്ഷണങ്ങള്‍ക്കു ചിലപ്പോള്‍ രുചി കുറയും, മോശം ഭക്ഷണങ്ങള്‍ക്കു രുചി കൂടുകയും ചെയ്യും. ഇത് ഫലത്തില്‍ വിപരീതമായി വരും.

ചില ഭക്ഷണങ്ങള്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്നവയാണ്. ആരോഗ്യത്തിനു മാത്രമല്ല, ചില അസുഖങ്ങള്‍ക്കു കൂടി പരിഹാരമാണ്. ഇത്തരത്തില്‍ പെട്ട ഒരു ഭക്ഷണമാണ് ഓട്‌സ്. ഒാട്‌സ് പലതരത്തിലും ആരോഗ്യപ്രദമായ ഗുണങ്ങള്‍ നല്‍കുന്നുവെന്നു മാത്രമല്ല, ഏതസുഖങ്ങള്‍ ഉള്ളവര്‍ക്കും ധൈര്യമായി കഴിയ്ക്കാവുന്ന ഒന്നു കൂടിയാണ് ഇത്.

ബിപി കുറയ്ക്കും ചുവന്ന ചെമ്പരത്തി,വാഴപ്പോളബിപി കുറയ്ക്കും ചുവന്ന ചെമ്പരത്തി,വാഴപ്പോള

മാംഗനീസ്, ഫോസ്ഫറസ്, മഗ്നീഷ്യം, കോപ്പര്‍, അയേണ്‍, സിങ്ക്, ഫോളേറ്റ് , വൈറ്റമിന്‍ ബി1, ബി5 തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുമുണ്ട്. കാല്‍സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ ബി3 എന്നീ ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

പൊതുവേ നാം കേള്‍ക്കാറ് പ്രാതലിന് ഓട്‌സ് എന്നാണ്. രാത്രിയില്‍ ഇതു കഴിയ്ക്കാന്‍ പാടുമോ എന്ന സംശയം പലര്‍ക്കുമുണ്ടാകാറുണ്ട്. പൊതുവേ ഇത് രാത്രിയില്‍ അധികം പേരും ഉപയോഗിയ്ക്കാറില്ല. എന്നാല്‍ രാത്രിയില്‍ ഓട്‌സ് കഴിയ്ക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണെന്നതാണ് വാസ്തവം.

രാത്രിയില്‍ ചപ്പാത്തി, കഞ്ഞി ശീലങ്ങളുള്ളവര്‍ക്കു പകരം കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണമാണ് ഓട്‌സ്. ഇത് രാത്രിയില്‍ കഴിയ്ക്കുന്നതു കൊണ്ടുള്ള പ്രയോജനങ്ങള്‍ ധാരാളമാണ്. ഇതെക്കുറിച്ചറിയൂ,

ദഹന പ്രക്രിയ

ദഹന പ്രക്രിയ

രാത്രിയില്‍ നാം പൊതുവേ അധികം കട്ടിയില്ലാത്ത, ദഹിയ്ക്കാന്‍ എളുപ്പമായ ഭക്ഷണങ്ങള്‍ കഴിയ്ക്കണം എന്നാണ് പറയാറ്. ഇതിനു ചേര്‍ന്ന ഏറ്റവും നല്ല ഭക്ഷണമാണ്. ഓട്‌സ്. ധാരാളം നാരുകള്‍ അടങ്ങിയ ഇത് ദഹന പ്രക്രിയ നല്ലതു പോലെ നടക്കാന്‍ സഹായിക്കുന്നു. രാത്രിയില്‍ പെട്ടെന്നു ദഹിയ്ക്കാന്‍ കഴിയുന്ന ഒരു ഭക്ഷണമാണ് ഓട്‌സ്. പ്രത്യേകിച്ചും വൈകി അത്താഴം കഴിയ്ക്കുന്നവര്‍ക്ക് അധികം സമയമെടുക്കാതെ തന്നെ ഇതു ദഹിച്ചു കിട്ടും.

ഉറക്കത്തിന്

ഉറക്കത്തിന്

നല്ല ഉറക്കത്തിന് രാത്രിയില്‍ ഓട്‌സ് കഴിയ്ക്കുന്നത് ഗുണം ചെയ്യുമെന്നു വേണം, പറയാന്‍. ദഹന പ്രശ്‌നങ്ങളുണ്ടാകുന്നത് രാത്രിയിലെ ഉറക്കത്തിന് തടസം നില്‍ക്കുന്ന ഘടകമാണ്. സുഖകരമായ ഉറക്കത്തിന് നല്ല ദഹനവും അത്യാവശ്യമാണ്.

ഗ്യാസ്, അസിഡിറ്റി

ഗ്യാസ്, അസിഡിറ്റി

രാത്രിയിലും വെളുപ്പിനുമെല്ലാം ഗ്യാസ്, അസിഡിറ്റി, നെഞ്ചെരിച്ചില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പറ്റിയ നല്ലൊരു വഴിയാണ് ഡിന്നറിന് ഓട്‌സ്. ഇത്തരം പ്രശ്‌നങ്ങല്‍ അലട്ടുന്നവരെങ്കില്‍ പ്രത്യേകിച്ചും ഒരു നുള്ള് ഉപ്പിട്ട് രാത്രിയില്‍ ഓട്‌സ് ശീലമാക്കാം.

മലബന്ധം

മലബന്ധം

മലബന്ധം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. രാവിലെ ശോധന ശരിയാകാത്തത് ദിവസം മുഴുവന്‍ നശിപ്പിയ്ക്കുമെന്നു പറഞ്ഞാലും തെറ്റില്ല. ഇതിനുള്ള നല്ലൊരു പരിഹാരമാണ് രാത്രിയില്‍ ധാരാളം നാരുകള്‍ അടങ്ങിയ ഈ ഭക്ഷണം കഴിയ്ക്കുന്നത്. ഇത് നല്ലപോലെ ദഹിയ്ക്കും, കുടല്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാന്‍ ഇടയാക്കും. ഇതുവഴി രാവിലെ നല്ല ശോധനയുണ്ടാകുകയും ചെയ്യും. രാവിലെ ശോധനക്കുറവുള്ളവര്‍ ഈ മാര്‍ഗം പരീക്ഷിയ്ക്കുന്നത് ഏറെ നല്ലതാണ്.

വയര്‍

വയര്‍

രാത്രിയിലെ കട്ടി കൂടിയ, ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ആഹാരം, രാത്രി വൈകിയുള്ള അത്താഴം എന്നിവയാണ് വയര്‍ ചാടാനുള്ള, തടി വര്‍ദ്ധിയ്ക്കാനുള്ള പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്ന്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് രാത്രി ഓട്‌സ് കഴിയ്ക്കുന്നത്. അല്‍പം വൈകി കഴിച്ചാലും ഇത് പെട്ടെന്നു ദഹിയ്ക്കുന്നതു കൊണ്ട് ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാം. വയറിനും നല്ല സുഖം ലഭിയ്ക്കുന്നു. ഇതിലെ കൂടുതല്‍ വെള്ളവും നാരും കുറവു കൊഴുപ്പും ഇതിനെ നല്ലൊരു അത്താഴമാക്കി മാറ്റുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്നു.

നല്ല മൂഡ്

നല്ല മൂഡ്

ഓട്‌സ് നല്ല മൂഡ്, സന്തോഷം നല്‍കുന്ന സെറാട്ടനിന്‍ എന്നൊരു ഹോര്‍മോണ്‍

ഉല്‍പാദത്തിന് സഹായിക്കുന്നു. ഇത് സ്‌ട്രെസും ടെന്‍ഷനുമെല്ലാം അകറ്റി രാത്രിയില്‍ നല്ല വിശ്രമത്തിനും നല്ല ഉറക്കത്തിനും സഹായിക്കുന്ന ഒന്നാണ്. ശരീരത്തെ ശാന്തമാക്കി വയ്ക്കുന്ന ഒന്നാണ് സെറാട്ടനിന്‍.

തലച്ചോറിന്റെ ആരോഗ്യത്തിനും

തലച്ചോറിന്റെ ആരോഗ്യത്തിനും

ഉറക്കത്തേയും ഉണര്‍ച്ചയേയും നിയന്ത്രിയ്ക്കുന്ന മെലാട്ടനിന്‍ എന്നൊരു ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന ഒന്നു കൂടിയാണ് ഓട്‌സ്. ഓട്‌സിലെ കോംപ്ലെക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍ തലച്ചോറിന് കൂടുതല്‍ ട്രിപ്‌റ്റോഫാന്‍ പ്രദാനം ചെയ്യുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനും സ്‌ട്രോക്ക് പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും സഹായിക്കുന്നു.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ ചെറുത്തു നില്‍ക്കാനുള്ള കഴിവ് ഓട്‌സിനുണ്ട്. .ഇത് ശരീരത്തിലെ ബൈല്‍ ആസിഡുകളെ തടഞ്ഞ് ശരീരത്തിലെ വിഷാംശം കുറയ്ക്കുന്നു. വയറ്റിലെ ക്യാന്‍സര്‍ തടയാനുള്ള ഉത്തമ ഭക്ഷണമാണിത്. ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാന്‍ ഇത് ഏറെ സഹായിക്കുന്നു.

സൗന്ദര്യ സംരക്ഷണത്തിനും

സൗന്ദര്യ സംരക്ഷണത്തിനും

സൗന്ദര്യ സംരക്ഷണത്തിനും ചര്‍മത്തിനുമെല്ലാം മികച്ച ഒന്നാണ് ഓട്‌സ്.ഓട്‌സില്‍ ചര്‍മത്തിന് ഈര്‍പം നല്‍കുന്ന ലൂബ്രിക്കേറ്റിംഗ് ഫാറ്റുണ്ട്. ഇത് അള്‍ട്രാവയലറ്റ് രശ്മികളെ ചെറുത്തുനിര്‍ക്കാന്‍ സഹായിക്കും.രാത്രിയിലാണ് ചര്‍മകോശങ്ങളുടെ റിപ്പയറിംഗ് നടക്കുന്നത്. അതായത് കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നത്. ഇതിനു സഹായിക്കുന്ന ഘടകം കൂടിയാണ് ഓട്‌സ്.

ബ്രെയിന്‍ കോശങ്ങളുടെ ആരോഗ്യത്തിന്

ബ്രെയിന്‍ കോശങ്ങളുടെ ആരോഗ്യത്തിന്

ബ്രെയിന്‍ കോശങ്ങളുടെ ആരോഗ്യത്തിന് മികച്ച ഒരു വഴിയാണ് ഓട്‌സ്. ഓട്‌സിലെ ഘടകങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തിനും ഏറെ മികച്ചതാണ്. ഓട്‌സിലെ അയേണ്‍, വൈറ്റമിന്‍ ബി, ഇ, സെലേനിയം, സിങ്ക് എന്നിവ ശരീരത്തിന് പോഷകങ്ങള്‍ നല്‍കുകയും ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

പ്രമേഹ രോഗികള്‍ക്കും

പ്രമേഹ രോഗികള്‍ക്കും

പ്രമേഹ രോഗികള്‍ക്കും കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളുള്ളവര്‍ക്കുമെല്ലാം ധൈര്യമായി അത്താഴമാക്കാവുന്ന ഒന്നാണ് ഓട്‌സ്‌. ഓട്‌സ് കഴിച്ചാല്‍ ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയുകയും നല്ല കൊളസ്‌ട്രോള്‍ കൂടുകയും ചെയ്യുന്നു. ഗ്ലൂക്കോസ് തോതു തീരെ കുറവായതു കൊണ്ടു തന്നെ പ്രമേഹമുള്ളവര്‍ക്കും ധൈര്യമായി അത്താഴമാക്കാവുന്ന ഒന്ന്. ടൈപ്പ് 2 ഡയബെറ്റിസിനുള്ള നല്ലൊരു പരിഹാരമാണ് ഓട്‌സ്.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് രാത്രിയില്‍ കുറുക്കിത്തന്നെ കഴിയ്ക്കണമെന്നില്ല. ഇതിന്റെ ഉപ്പുമാവോ ദോശയോ ഇഡ്ഢലിയോ എന്തു വേണമെങ്കിലും കഴിയ്ക്കാം. എണ്ണ ചേര്‍ക്കാതുള്ള പാചക രീതിയാണ് കൂടുതല്‍ ഗുണം നല്‍കുന്നത്. ആരോഗ്യകരമായ ഭക്ഷണമെന്നു കരുതി അമിതമായി ഇതു കഴിയ്ക്കുന്നത് ഒഴിവാക്കുക തന്നെ വേണം.

English summary

Health Benefits Of Oats For Dinner

Health Benefits Of Oats For Dinner, Read more to know about the health benefits,
X
Desktop Bottom Promotion