For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടിവയര്‍ ആലിലവയറാക്കും കടുകെണ്ണക്കൂട്ട്‌ മസാജ്

അടിവയര്‍ ആലിലവയറാക്കും കടുകെണ്ണ മസാജ്

|

ആരോഗ്യകരമായ ശരീരം ആരോഗ്യകരമായ ശീലങ്ങള്‍ കൊണ്ടാണ് ലഭിയ്ക്കുക. ശരീരത്തിന്റെ ആരോഗ്യം സംരക്ഷിയ്ക്കാന്‍ പല വഴികളുമുണ്ട. ഇതു പോലെ ശരീരത്തിന്റെ ആരോഗ്യത്തെ ബാധിയ്ക്കുന്ന ഘടകങ്ങളും പലതുണ്ട്. കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ പല രോഗങ്ങളും ശരീരത്തിന്റെ ആരോഗ്യത്തെ ബാധിയ്ക്കുന്നവയാണ്. ഇതുപോലെ അമിത വണ്ണം പോലുളള പല ഘടകങ്ങളും ആരോഗ്യപരമായ ദോഷങ്ങള്‍ വരുത്തുന്നവയുമാണ്.

അമിതവണ്ണത്തില്‍ തന്നെ വയര്‍ ചാടുന്നതാണ് പലരേയും അലട്ടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്‌നം. ചിലപ്പോള്‍ അധികം തടിയില്ലാത്തവരെ പോലും ചാടുന്ന വയര്‍ ആരോഗ്യ പ്രശ്‌നമാകാറുണ്ട്. പ്രത്യേകിച്ചും സ്ത്രകളില്‍ പ്രസവം പോലുളള പലതും വയര്‍ ചാടുന്നതിനുളള പ്രധാനപ്പെട്ട കാരണമാണ്.

സദ്യയ്ക്കുമുണ്ട് ആരോഗ്യ ശാസ്ത്രം, അറിയാമോസദ്യയ്ക്കുമുണ്ട് ആരോഗ്യ ശാസ്ത്രം, അറിയാമോ

വയര്‍ ചാടുന്നതിന് ഭക്ഷണ ശീലങ്ങളും വ്യായാമക്കുറവുമെല്ലാം പ്രധാന കാരണങ്ങളാണ്. ഒരു പ്രായം കഴിഞ്ഞാല്‍ ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി കുറയും. ഇതും വയര്‍ ചാടാന്‍ കാരണമാകുന്നു.

വയര്‍ കുറയ്ക്കുമെന്നു കാണിച്ചു വിപണിയില്‍ ഇറങ്ങുന്ന പല മരുന്നുകളുമുണ്ട്. എന്നാല്‍ പലപ്പോഴും ഗുണത്തേക്കാള്‍ ദോഷങ്ങള്‍ നല്‍കുന്നവയാകും, ഇത്തരം മരുന്നുകള്‍. ഇവ കഴിച്ചാല്‍ ഗുണം ലഭിയ്ക്കുമെങ്കില്‍ തന്നെയും ഇതിന് ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുന്ന പല പാര്‍ശ്വഫലങ്ങളുമുണ്ടാകാം. ഇതല്ലാതെ ലിപോസക്ഷന്‍ പോലുള്ള വഴികളും കൃത്രിമമായി വയര്‍ കുറയ്ക്കാന്‍ ഉപയോഗിയ്ക്കുന്നുണ്ട്.

എന്നാല്‍ ഇത്തരം കൃത്രിമ വഴികള്‍ക്കു പുറകേ പോകാതെ തികച്ചും സ്വാഭാവിക വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കുളള ഏറ്റവും നല്ല പരിഹാരം. യാതൊരു ദോഷവും വരുത്താത്ത പല വഴികളും ഇതിനായി ഉണ്ട്. കഴിയ്ക്കുന്ന ഭക്ഷണങ്ങളും കുടിയ്ക്കുന്ന പാനീയങ്ങളും ഉള്‍പ്പെടെ പലതും.

ഇത്തരം കഴിയ്ക്കലും കുടിയ്ക്കലുമല്ലാതെയും പല വഴികളും വയര്‍ കുറയ്ക്കാനുണ്ട്. ഇതില്‍ ഒന്നാണ് അടിവയര്‍ മസാജ്. ഇതിനായി ഉപയോഗിയ്ക്കുന്നത് കടുകെണ്ണയാണ്.

ആര്‍ത്തവ പാഡിലൂടെ ലഹരി തേടുന്നവര്‍ആര്‍ത്തവ പാഡിലൂടെ ലഹരി തേടുന്നവര്‍

ഇതെക്കുറിച്ചു കൂടുതലറിയൂ, എങ്ങനെയാണ് ഇതു ചെയ്യേണ്ടത് എന്നറിയൂ

കടുകെണ്ണ

കടുകെണ്ണ

കടുകെണ്ണയ്ക്ക് ആരോഗ്യപരമായ ഗുണങ്ങള്‍ പലതുണ്ട്. കേരളത്തില്‍ നാം പൊതുവേ പാചകത്തിന് ഉപയോഗിക്കാറില്ലെങ്കിലും പുറംനാടുകളില്‍ പലരും കടുകെണ്ണ പാചകത്തിനും ശരീരത്തില്‍ പുരട്ടാനുമെല്ലാം ഉപയോഗിയ്ക്കാറുണ്ട്. ഇതിന് അത്ര സുഖകരമല്ലാത്ത ഗന്ധമാണെങ്കിലും ഒമേഗ ത്രീ ഫാററി ആസിജുകളുടെ നല്ലൊരു കലവറയാണ് ഇത്. ശരീരത്തിനു ചൂടു നല്‍കി സന്ധി വേദനയുള്‍പ്പെടെയുളള പല പ്രശ്‌നങ്ങള്‍ക്കും ഉള്ള ഒരു മരുന്നു കൂടിയാണിത്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്നതിനും ഹൃദയാരോഗ്യത്തിനുമെല്ലാം മികച്ച ഇത് ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഏറെ നല്ലതാണ്‌

വയറ്റിലെ കൊഴുപ്പു കുറയ്ക്കാനും

വയറ്റിലെ കൊഴുപ്പു കുറയ്ക്കാനും

കടുകെണ്ണ കൊണ്ടുള്ള മസാജ് ശരീരത്തിന് പല ഗുണങ്ങളും നല്‍കും. ഇതില്‍ ഒന്നാണ് വയറ്റില്‍, പ്രത്യേകിച്ചും അടിവയറ്റില്‍ ഇതു പുരട്ടി മസാജ് ചെയ്താലുളള ഗുണങ്ങള്‍. ദിവസവും ഇതു ചെയ്യുന്നത് വയറ്റിലെ കൊഴുപ്പു കുറയ്ക്കാനും ഇതു വഴി വയര്‍ ചാടുന്നതു കുറയാനും സഹായിക്കുന്നു.

കടുകെണ്ണ മഞ്ഞള്‍പ്പൊടി

കടുകെണ്ണ മഞ്ഞള്‍പ്പൊടി

അല്‍പം കടുകെണ്ണ ചെറുതായി ചൂടാക്കി ലേശം മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കി അടിവയറ്റില്‍, അല്ലെങ്കില്‍ കൊഴുപ്പുള്ള ഭാഗത്തു പതുത്തെ സര്‍ക്കുലാര്‍ രീതിയില്‍ മസാജ് ചെയ്യുക. അധികം മര്‍ദം ഉപയോഗിയ്ക്കരുത്. മഞ്ഞളും കൊഴുപ്പു കളയാന്‍ നല്ലതാണ്. മഞ്ഞള്‍ വേണ്ടെങ്കില്‍ ചേര്‍ക്കണമെന്നില്ല. മഞ്ഞള്‍ ചേര്‍ത്താല്‍ ഗുണം വര്‍ദ്ധിയ്ക്കും.

രാത്രിയില്‍

രാത്രിയില്‍

കടുകെണ്ണ പുരട്ടിയുള്ള മസാജിംഗ് രീതി രാത്രിയില്‍ ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. രാവിലെ വരെ ഇത് വയറ്റില്‍ തന്നെ വയ്ക്കുകയും ചെയ്യാം. ഇത് കൂടുതല്‍ പ്രയോജനം നല്‍കും. അടുപ്പിച്ച് ഒരു മാസം ഈ വഴി ചെയ്തു നോക്കൂ, പ്രയോജനം ലഭിയ്ക്കും. ഇനി കടുകെണ്ണയില്ലെങ്കില്‍ എള്ളെണ്ണയോ വെളിച്ചെണ്ണയോ ഉപയോഗിയ്ക്കാം. എന്നാല്‍ കടുകെണ്ണയാണ് കൂടുതല്‍ പ്രയോജനം നല്‍കുക എന്ന കാര്യം ഓര്‍ക്കുക.

പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്

പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്

വയറും തടിയും കുറയ്ക്കാന്‍ മാത്രമല്ല, വയറ്റിലുള്ള ഈ മസാജ് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. കടുകെണ്ണ കൊണ്ടു മസാജ് ചെയ്യുമ്പോള്‍ ആന്തരികാവയവങ്ങള്‍ക്കു മര്‍ദമേല്‍ക്കുന്നു. ഇത് ദഹനം മെച്ചപ്പെടാന്‍ ഏറെ നല്ലതാണ്. വയര്‍ മസാജ് തടിയും വയറും കുറയ്ക്കുന്നതിനുളള പ്രധാനപ്പെട്ട ഒരു കാരണം ഇതു തന്നെയാണ്.

മലബന്ധമുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന നല്ലൊരു വഴി

മലബന്ധമുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന നല്ലൊരു വഴി

മലബന്ധമുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന നല്ലൊരു വഴി കൂടിയാണ് അടിവയറ്റിലെ ഈ ഓയില്‍ മസാജ്. ഇത് കുടല്‍ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. വയറ്റിലെ കുടലുമായി ബന്ധപ്പെട്ട പ്രത്യേക സ്ഥാനങ്ങള്‍ ഉത്തേജിപ്പിയ്ക്കപ്പെടുന്നു. ഇത് നല്ല ശോധനയ്ക്കു സഹായിക്കും. രാത്രിയില്‍ ഈ മാര്‍ഗം പരീക്ഷിച്ചാല്‍ രാവിലെ നല്ല ശോധന ഉറപ്പാണ്. വയറ്റിലെ മസിലുകള്‍ക്ക് അയവു നല്‍കിയും ദഹിയ്ക്കാന്‍ സഹായിക്കുന്ന ദഹന രസങ്ങള്‍ ഉല്‍പാദിപ്പിച്ചുമാണ് ഇത് സഹായിക്കുന്നത്.

ഗ്യാസ്, അസിഡിറ്റി

ഗ്യാസ്, അസിഡിറ്റി

ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് വയറ്റിലെ ഈ ഓയില്‍ മസാജ്. വയര്‍ ഇതു കാരണം വന്നു വീര്‍ക്കുന്നതു തടയാനും ഇത് പ്രധാനപ്പെട്ട ഒരു വഴിയാണ്. ഗ്യാസ്‌ട്രൈറ്റിസ് പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാനപ്പെട്ട പരിഹാരമാണിത്.

കൊഴുപ്പു കളയുവാനും കൊളസ്‌ട്രോള്‍ നിയന്ത്രിച്ചു നിര്‍ത്താനും

കൊഴുപ്പു കളയുവാനും കൊളസ്‌ട്രോള്‍ നിയന്ത്രിച്ചു നിര്‍ത്താനും

കൊഴുപ്പു കളയുവാനും കൊളസ്‌ട്രോള്‍ നിയന്ത്രിച്ചു നിര്‍ത്താനും കൂടി ഇത്തരത്തിലെ മസാജ് സഹായകമാണ്. പ്രത്യേകിച്ചും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ വിര്‍ജിന്‍ ഒലീവ് ഓയില്‍ കൊണ്ടുള്ള മസാജ് ഏറെ പ്രയോജനം ചെയ്യും.

സ്‌ട്രെസ്

സ്‌ട്രെസ്

ഈ വഴി സ്‌ട്രെസ് കുറയ്ക്കാനും ഏറെ നല്ലതാണ്. ഇതു വഴി ശരീരത്തിനും മനസിനും റിലാക്‌സേഷന്‍ നല്‍കും. മസിലുകള്‍ക്ക് അയവു നല്‍കുന്ന ഒന്നു കൂടിയാണ്. ഇതു വഴി ശരീരത്തിനും മനസിനും ഒരുപോലെ റിലാക്‌സ് ചെയ്യാന്‍ സാധിയ്ക്കും.

രക്തപ്രവാഹം

രക്തപ്രവാഹം

ശരീരത്തിലെ, പ്രത്യേകിച്ചും വയര്‍ ഭാഗത്തെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും ഈ ഓയില്‍ മസാജ് സഹായിക്കുന്നുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. വയര്‍ കുറയ്ക്കുന്നതിന്റെ ഒരു കാരണം ദഹനത്തിലൂടെ ഭക്ഷണം അടിഞ്ഞു കൂടി കിടക്കാത്തതും നല്ല ശോധനയുമെല്ലാമാണ്.

ഇങ്ങനെ മസാജ് ചെയ്യുമ്പോള്‍

ഇങ്ങനെ മസാജ് ചെയ്യുമ്പോള്‍

ഇങ്ങനെ മസാജ് ചെയ്യുമ്പോള്‍ വലതു ഭാഗത്തു താഴ്ഭാഗത്തു നിന്നും മസാജ് ആരംഭിയ്ക്കണം. വലതു നിന്നും ഇടത്തോട്ടും പുറകുവശത്തേയ്ക്കുമായി സര്‍കുലാര്‍ മോഷനില്‍ ചെയ്യുക. അമിത മര്‍ദം ഉപയോഗിയ്ക്കരുത്. ഇത് രക്തപ്രവാഹത്തെ തടസപ്പെടുത്തും.

കടുകെണ്ണ

കടുകെണ്ണ

കടുകെണ്ണ പൊക്കിളില്‍ ചെറുചൂടോടെ ഒഴിച്ച് ഇവിടെ നിന്നും പതുക്കെ ഓയില്‍ പരത്തി മസാജ് ചെയ്താലും മതിയാകും. മസാജ് ചെയ്ത ശേഷം ഇളംചൂടുളള തുണി, ഇത് വെള്ളത്തില്‍ മുക്കി പിഴിഞ്ഞതായാലും മതി, വയററിനു കുറുകെ പതുക്കെ കെട്ടുക. ഇത് ശരീരത്തിലെ ടെംപറേച്ചര്‍ നില നിര്‍ത്താന്‍ സഹായിക്കും.

മസാജിനു ശേഷം

മസാജിനു ശേഷം

മസാജിനു ശേഷം കമഴ്ന്നു കിടക്കുന്നത് ഒവിവാക്കുക. ഇതു പോലെ അധികം ബുദ്ധിമുട്ടുള്ള വ്യായാമ മുറകളും ഒഴിവാക്കുക. ഇത് ആരോഗ്യത്തിന് പ്രധാനമാണ്.

English summary

Health Benefits Of Mustard Oil Massage On Stomach

Health Benefits Of Mustard Oil Massage On Stomach, Read more to know about,
X
Desktop Bottom Promotion