For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഗശാന്തിയ്ക്ക് തൊടിയിലെ മുക്കുററി മതി

രോഗശാന്തിയ്ക്ക് തൊടിയിലെ മുക്കുററി മതി

|

നമ്മുടെ മുറ്റത്തും തൊടിയിലുമെല്ലാം നിലത്തോടു ചേര്‍ന്നു പടര്‍ന്നു വളരുന്ന മുക്കുറ്റിച്ചെടിയെ അറിയാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ ഈ ചെടിയെ അറിയാമെങ്കിലും ഇതിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ചു് അറിയാന്‍ വഴിയില്ല. സാധാരണ സസ്യം എന്ന ഗണത്തിനാണ് ഇതിനെ പലരും കാണാറും.

ചെറിയ മഞ്ഞപ്പൂക്കള്‍ ഉള്ള ഈ സസ്യം സ്ത്രീകള്‍ക്കു പ്രധാനമാണെന്നു വേണം, പറയാന്‍. തിരുവാതിരയ്ക്കു ദശപുഷ്പം ചൂടുക എന്നൊരു ചടങ്ങുണ്ട്. ഇത്തരം ദശപുഷ്പങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മുക്കുറ്റി. ഇതുപോലെ കര്‍ക്കിടക മാസം ആദ്യത്തെ ഏഴു ദിവസം ഇതിന്റെ നീരു പിഴിഞ്ഞെഴുത്ത് പൊട്ടു തൊടുക എന്നൊരു ചടങ്ങുമുണ്ട്. പൂജകള്‍ക്ക് ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണ് ഇത്. മുക്കുറ്റി സ്ത്രീകള്‍ തലയില്‍ ചൂടിയാല്‍ ഭര്‍ത്താവിന് നല്ലത്, പുത്ര ലബ്ധി തുടങ്ങിയ പല ഗുണങ്ങളുമുണ്ട്. ഇതെല്ലാം വെറും ചടങ്ങുകള്‍ മാത്രമല്ല, ആരോഗ്യപരമായ ശാസ്ത്ര വിശദീകരണങ്ങള്‍ ഏറെയുളളവയാണ്.

മുക്കൂറ്റി സ്ത്രീകള്‍ നെറ്റിയില്‍ അരച്ചു തൊടുന്നതിനു പുറകില്‍ പോലും ശാസ്ത്രീയ സത്യമുണ്ട്. പൊട്ടു തൊടുന്ന ആ ഭാഗം നാഡികള്‍ സമ്മേളിയ്ക്കുന്ന ഇടമാണ്. ഇവിടെ മുക്കുറ്റി തൊടുമ്പോള്‍ ഈ ഭാഗം ഉത്തേജിതമായി ആരോഗ്യപരമായ ഗുണങ്ങള്‍ ലഭിയ്ക്കുകയാണ് ചെയ്യുന്നത്. കര്‍ക്കിടക മാസത്തില്‍ പ്രത്യേകിച്ചും ശരീരത്തിന് രോഗങ്ങള്‍ തടയാന്‍ ഇതു സഹായിക്കുന്നു.

വിഘ്‌നേശ്വരനെ പ്രസാദിപ്പിയ്ക്കാന്‍ ഇതു ചെയ്യൂവിഘ്‌നേശ്വരനെ പ്രസാദിപ്പിയ്ക്കാന്‍ ഇതു ചെയ്യൂ

മുക്കുറ്റിയെ ഇത്തരം ചടങ്ങുകള്‍ക്കു മാത്രമുള്ള സസ്യമായി കാണരുത്. ആരോഗ്യത്തിനു പല തരത്തിലും ഉപകാരപ്പെടുന്ന ഒരു സസ്യം കൂടിയാണ് ഇത്. സിദ്ധ വൈദ്യത്തില്‍ ഉപയോഗിയ്ക്കുന്ന പ്രധാനപ്പെട്ട ഒന്നു കൂടിയാണിത്. ഒന്നല്ല, പല രോഗങ്ങള്‍ക്കുമുള്ള മരുന്നാണിത്. ആയുര്‍വേദ പ്രകാരം ശരീരത്തിലെ വാത, പിത്ത, കഫ ദോഷങ്ങള്‍ അകറ്റാന്‍ ഏറെ ഗുണകരം.ആയുര്‍വേദ പ്രകാരം ഈ മൂന്നു ദോഷങ്ങളാണ് ശരീത്തില്‍ അസുഖങ്ങള്‍ക്ക് ഇട വരുത്തുന്നത്. ഇത് ബാലന്‍സ് ചെയ്യാന്‍ ശരീരത്തിനു സാധിയ്ക്കുമ്പോള്‍ അസുഖങ്ങള്‍ ഒഴിയും. ഇതു വഴിയും മുക്കുറ്റി ഏറെ ഗുണം നല്‍കുന്നുമുണ്ട്. ശരീരം തണുപ്പിയ്ക്കാനും ഇതു സഹായിക്കുന്നു. ശരീരത്തിന് ചൂടു കൂടുമ്പോള്‍ വയറിന് അസ്വസ്ഥതയുള്‍പ്പെടെ പല പ്രശ്‌നങ്ങളും ഉണ്ടാകുകയും ചെയ്യുന്നു.

മുക്കുറ്റി രോഗശമനിയാകുന്നത്, ഏതെല്ലാം രോഗങ്ങള്‍ക്ക് ഏതെല്ലാം വിധത്തില്‍ എന്നതിനെ കുറിച്ചെല്ലാം അറിയൂ. മുറ്റത്തെ ഈ കൊച്ചുചെടിയിലൂടെ ആരോഗ്യം സംരക്ഷിയ്ക്കാന്‍ സാധിയ്ക്കും.

നല്ലൊരു വിഷസംഹാരിയാണ്

നല്ലൊരു വിഷസംഹാരിയാണ്

നല്ലൊരു വിഷസംഹാരിയാണ് മുക്കുറ്റി. വിഷജീവികളുടെ കടിയേറ്റാന്‍ ഇത് മുഴുവനായി അരച്ചു പുരട്ടുന്നതു ഗുണം നല്‍കും. ഇതു കഴിയ്ക്കുകയും ചെയ്യാം. വിഷത്തെ തടഞ്ഞു നിര്‍ത്താനുള്ള കഴിവുളള ഒന്നാണിത്.പാമ്പുകടിയ്ക്കു പോലും ഫലപ്രദം

പ്രമേഹത്തിന്

പ്രമേഹത്തിന്

പ്രമേഹത്തിന് നല്ലൊരു പ്രതിവിധിയാണ് ഇത്. ഇതിന്റെ ഇലകള്‍ വെറുംവയറ്റില്‍ കടിച്ചു ചവച്ചു കഴിയ്ക്കുന്നതും ഇത് അരച്ചു കഴിയ്ക്കുന്നതുമെല്ലാം ഗുണം ചെയ്യും. ഇത് ഇട്ടു തിളപ്പിച്ചെ വെള്ളം കുടിയ്ക്കുന്നതു നല്ലൊരു പരിഹാരമാണ്. ഇതു കടയോടെ പറിച്ചെടുത്തു കഴുകി വൃത്തിയാക്കി വെള്ളത്തിലിട്ടു തിളപ്പിച്ചു കുടിയ്ക്കാം.

വയറുവേദന

വയറുവേദന

വയറിളക്കത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്. ഇതിന്റെ ഇലകള്‍ അരച്ചു മോരില്‍ കലക്കി കുടിയ്ക്കുന്നത് വയറിളക്കത്തില്‍ നിന്നും രക്ഷ നല്‍കും. വയറിനുണ്ടാകുന്ന അണുബാധകളും അസുഖങ്ങളുമെല്ലാം തടയാന്‍ ഏറെ ഉത്തമമാണ് ഇത്. വയറുവേദന മാറാനും ഇത് ഏറെ ഉത്തമമാണ്.

കഫക്കെട്ടിനും ചുമയ്ക്കുമുള്ള നല്ലൊരു പ്രതിവിധി

കഫക്കെട്ടിനും ചുമയ്ക്കുമുള്ള നല്ലൊരു പ്രതിവിധി

കഫക്കെട്ടിനും ചുമയ്ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് മുക്കുറ്റി. ഇതു വേരോടെ അരച്ചു തേനും ചേര്‍ത്തു കഴിയ്ക്കുന്നത് ചുമയില്‍ നിന്നും ആശ്വാസം നല്‍കുന്ന ഒന്നാണ്. നെഞ്ചിലെ ഇന്‍ഫെക്ഷന്‍ മാറുന്നതിനും ഇതു ഗുണം നല്‍കും. ഇതിന്റെ അണുനാശിനി ഗുണമാണ് ഇത്തരം കാര്യങ്ങള്‍ക്കു സഹായിക്കുന്നത്.

പ്രസവശേഷം

പ്രസവശേഷം

പ്രസവശേഷം സ്ത്രീകള്‍ക്കു മുക്കുറ്റിയുടെ ഇല ശര്‍ക്കകരുയുമായി പാചകം ചെയ്ത് കൊടുക്കാറുണ്ട്. ഇതു കഴിച്ചാല്‍ യൂട്രസ് ശുദ്ധമാകുമെന്നതാണു കാരണം. സ്ത്രീകളിലെ മാസമുറ പ്രശ്‌നങ്ങള്‍ അകറ്റുവാനും ഇത് ഏറെ നല്ലതു തന്നെയാണ്. ഇത് ഹോര്‍മോണ്‍ നിയന്ത്രണത്തിലൂടെയാണു സാധിയ്ക്കുന്നതും.

ശരീരത്തിലെ മുറിവുകള്‍

ശരീരത്തിലെ മുറിവുകള്‍

ശരീരത്തിലെ മുറിവുകള്‍ ഉണക്കുന്നതിനും ഇത് ഏറെ ഗുണം ചെയ്യുന്നുണ്ട്. ഇത് അരച്ചു മുറിവുകളിലും പൊള്ളലുള്ളിടത്തുമെല്ലാം ഇടുന്നത് ഏറെ ആശ്വാസം നല്‍കുന്ന ഒന്നു കൂടിയാണ്. ഇത് മുറിവിലുണ്ടാകാനിടയുളള അണുബാധകള്‍ തടയും. നീററലും ചൊറിച്ചിലുമെല്ലാം കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്. ഇതിന്റെ ഇലകള്‍ ചൂടാക്കി മുറിവുകള്‍ക്കു മേല്‍ വച്ചു കെട്ടുന്നതു ഗുണം നല്‍കുന്ന ഒന്നാണ്.

ധാരാളം ആന്റിഓക്‌സിഡന്റുകള്‍

ധാരാളം ആന്റിഓക്‌സിഡന്റുകള്‍

ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നു കൂടിയാണ് മുക്കുററി. ഇതുകൊണ്ടു തന്നെ ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ പുറന്തള്ളാന്‍ ഏറെ നല്ലതുമാണ്. ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങളേയും ചെറുക്കാനും ഏറെ നല്ലതാണ്.

അലര്‍ജി, ആസ്തമ

അലര്‍ജി, ആസ്തമ

അലര്‍ജി, ആസ്തമ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് മുക്കുറ്റി. ശ്വാസകോശ സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും അകറ്റുന്നതിന് ഏറെ ഉത്തമവുമാണ്. അലര്‍ജി, കോള്‍ഡ് പ്രശ്‌നങ്ങള്‍ക്കെല്ലാം ഉത്തമമാണ് ഇത്.

മൂത്രാശയ സംബന്ധമായ രോഗങ്ങള്‍

മൂത്രാശയ സംബന്ധമായ രോഗങ്ങള്‍

മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ അകറ്റാന്‍ ഇതിന്റെ നീരു കുടിയ്ക്കുന്നതും ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ഏറെ നല്ലതാണ്.

ശരീരത്തിന് പ്രതിരോധ ശേഷി

ശരീരത്തിന് പ്രതിരോധ ശേഷി

ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാന്‍ സഹായിക്കുന്ന ഒന്നാണിത്. ഇതിലെ പല ഘടകങ്ങളും ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ ആന്തരിക വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു.

ആന്റിഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്ള ഒന്നു കൂടിയാണ്

ആന്റിഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്ള ഒന്നു കൂടിയാണ്

ആന്റിഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്ള ഒന്നു കൂടിയാണ് മുക്കുറ്റി. ഇതു കൊണ്ടു തന്നെ ശരീരത്തിലുണ്ടാകുന്ന നീരു പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയുമാണ്. വാതം പോലെയുള്ള രോഗങ്ങള്‍ കൊണ്ടുണ്ടാകുന്ന നീരും വേദനയുമെല്ലാം കുറയ്ക്കാന്‍ അത്യുത്തമവുമാണ്.

English summary

Health Benefits Of Mukkoothi (Bipphytum Sensitivum)

Health Benefits Of Mukkoothi (Bipphytum Sensitivum, Read more to know about
X
Desktop Bottom Promotion