For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാരങ്ങയുടെ തൊലി വെറുതെ കളയല്ലേ...അതുകൊണ്ടുള്ള പ്രയോജനങ്ങള്‍ നോക്കൂ

സൗന്ദര്യ സംരക്ഷണത്തിന് പുറമേ ആരോഗ്യ സംരക്ഷണത്തിനും നാരങ്ങയുടെ തൊലി ഒരു നല്ല ഉപാധിയാണ്.

By Anjaly Ts
|

നാരങ്ങയുടെ തൊലിയുടെ ഔഷധ ഗുണങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് എന്തൊക്കെ അറിയാം? നാരങ്ങയുടെ തൊലി എങ്ങിനെയെല്ലാം ആരോഗ്യ സംരക്ഷണത്തിനായി പ്രയോജനപ്പെടുത്താം എന്നതിനെ കുറിച്ച് വലുതായൊന്നും അറിയാത്തവരാണ് നമ്മളില്‍ ഭൂരിഭാഗവും.

lemon

എന്നാല്‍ ഇനി മുതല്‍ നാരങ്ങ പിഴിഞ്ഞ് വെള്ളം കുടിച്ചതിന് ശേഷവും, സാലഡിനായി നാരങ്ങ ഉപയോഗിച്ചതിന് ശേഷവും ആ തൊലി വെറുതെ അങ്ങ് കളയണ്ട.

അതുകൊണ്ട് എന്തൊക്കെ ചെയ്യാമെന്ന് നോക്കൂ

എല്ലുകളെ ശക്തമാക്കും

എല്ലുകളെ ശക്തമാക്കും

എല്ലുകളെ ശക്തമാക്കാനുള്ള ശക്തി ഈ നാരങ്ങളുടെ തൊലിക്കുണ്ട്. കാല്‍സ്യവും വിറ്റാമിന്‍ സിയും വലിയ തോതില്‍ നാരങ്ങയുടെ തൊലിയില്‍ അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെ ആരോഗ്യത്തിന് സഹായകമാകുന്നവയാണ്. എല്ലുരോഗങ്ങള്‍ വരുന്നതില്‍ നിന്നും നാരങ്ങയുടെ തൊലി ഉപയോഗിക്കുന്നതിലൂടെ രക്ഷപെടാം.

ശരീരത്തിലെ രാസപദാര്‍ഥങ്ങള്‍ തീര്‍ക്കുന്ന സമ്മര്‍ദ്ദം ഇല്ലാതെയാക്കാം

ശരീരത്തിലെ രാസപദാര്‍ഥങ്ങള്‍ തീര്‍ക്കുന്ന സമ്മര്‍ദ്ദം ഇല്ലാതെയാക്കാം

ഓക്‌സിജനും മറ്റ് ഏതെങ്കിലും മൂലകവും ചേര്‍ന്നതിനെ തുടര്‍ന്ന് ശരീരത്തിലുണ്ടാകുന്ന സമ്മര്‍ദ്ദം നാരങ്ങ തൊലി ഉപയോഗിക്കുന്നതിലൂടെ കുറയ്ക്കാം. നാരങ്ങ തൊലിയില്‍ വലിയ അളവിലുള്ള സൈട്രസ് ബയോ ഫ്‌ലേവനോയിഡ്‌സ് ശരീരത്തില്‍ രാസ സംയുക്തങ്ങള്‍ തീര്‍ക്കുന്ന സമ്മര്‍ദ്ദത്തെ ഇല്ലാതെയാക്കുന്നു.

ശരീരത്തിനുള്ളിലെ വിഷ വസ്തുക്കളെ വകവരുത്തും

ശരീരത്തിനുള്ളിലെ വിഷ വസ്തുക്കളെ വകവരുത്തും

ക്ഷീണിതാവസ്ഥയിലേക്ക് എത്തിക്കുന്ന രോഗകൃത്തായ ഉള്‍വിഷങ്ങള്‍ നിങ്ങളുടെ ശരീരത്തിലുണ്ടാകും. ഇത് ക്ഷിണിപ്പിക്കുന്നു എന്ന് മാത്രമല്ല, ദോഷകരമായി ബാധിക്കുന്ന പാനിയങ്ങളിലേക്കും, ഭക്ഷണ പദാര്‍ഥങ്ങളിലേക്കും നിങ്ങളെ ആകര്‍ശിക്കുന്നു. എന്നാല്‍ നാരങ്ങ തൊലിയില്‍ അടങ്ങിയിരിക്കുന്ന ബയോ ഫ്‌ലേവനോയിഡ്‌സ് ഘടകം ഈ ഉള്‍വിഷങ്ങളെ ഇല്ലാതെയാക്കുന്നു.

കാന്‍സറിനെതിരെ പോരാടും

കാന്‍സറിനെതിരെ പോരാടും

ഭൂരിഭാഗം പേര്‍ക്കും അറിയാത്ത വസ്തുകളിലൊന്നാണ്, നാരങ്ങയുടെ തൊലി കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കും ഉപയോഗിക്കും എന്നത്. നാരങ്ങ തൊലിയില്‍ അടങ്ങിയിരിക്കുന്ന സാല്‍വെസ്‌ട്രോള്‍ ക്യു40, ലിമോണെനെ എന്നീ ഘടകങ്ങള്‍ ശരീരത്തിലെ ക്യാന്‍സര്‍ ബാധിത സെല്ലുകളോട് പോരാടും.

കൊളസ്‌ട്രോള്‍ കുറയ്ക്കും

കൊളസ്‌ട്രോള്‍ കുറയ്ക്കും

ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറച്ച്, ഹൃദയത്തിന്റെ പ്രവര്‍ത്തനം നല്ല രീതിയിലാക്കാനും നാരങ്ങ തൊലി ഉപയോഗിക്കുന്നതിലൂടെ സാധിക്കും. നാരങ്ങ തൊലിയിലെ പോളിഫെനോല്‍ ഫ്‌ലേവനോയിഡ്‌സ് ഘടകമാണ് ഇതിന് സഹായിക്കുന്നത്.

 ഹൃദയ സുരക്ഷയ്ക്കും സഹായിക്കും

ഹൃദയ സുരക്ഷയ്ക്കും സഹായിക്കും

ശരീരത്തിലെ രക്ത സമ്മര്‍ദ്ദം ശരീരായ അളവില്‍ നിയന്ത്രിച്ചു നിര്‍ത്തണമോ? നാരങ്ങ തൊലിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഇതിന് സഹായിക്കും. പ്രമേഹം, ഹൃദയാഘാതം, ഹൃദ്രോഹങ്ങള്‍ എന്നിവ തടയുന്നതിനും നാരങ്ങ തൊലി ഉപയോഗിക്കുന്നതിലൂടെ സാധിക്കും.

 ശുചിത്വം നിലനിര്‍ത്തി പല്ലുകളെ സംരക്ഷിക്കാം

ശുചിത്വം നിലനിര്‍ത്തി പല്ലുകളെ സംരക്ഷിക്കാം

ശുചിത്വം നിലനിര്‍ത്തി ആരോഗ്യം സംരക്ഷിക്കാന്‍ നാരങ്ങ തൊലി സഹായിക്കുന്നു. വിറ്റാമിന്‍ സിയുടെ കുറവ് കൊണ്ട് ഉണ്ടാകുന്ന പല്ലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ നാരങ്ങ തൊലിയുടെ ഉപയോഗത്തിലൂടെ നേരിടാം. നാരങ്ങ തൊലിയില്‍ വലിയ അളവിലുള്ള ക്രിട്ടിക് ആസിഡ് വിറ്റാമിന്‍ സിയുടെ കുറവിനെ മറികടക്കുന്നു. പല്ലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ ഇങ്ങനേയും നേരിടാമെന്ന് മനസിലായല്ലോ?

ഭാരം കുറയ്ക്കാനും ഉപയോഗിക്കാം

ഭാരം കുറയ്ക്കാനും ഉപയോഗിക്കാം

ഭാരം കുറയ്ക്കാനും നാരങ്ങ തൊലി ഉപയോഗിക്കുന്നതിലൂടെ സാധിക്കും. പെക്റ്റിന്‍ എന്ന ഘടകം നാരങ്ങ തൊലിയില്‍ അടങ്ങിയിരിക്കുന്നതാണ് ഇതിന് സഹായിക്കുന്നത്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകം ആണ്.

ചര്‍മവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളേയും അതിജീവിക്കാം

ചര്‍മവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളേയും അതിജീവിക്കാം

ചുളിവ്, മുഖക്കുരു എന്നിവയെ നേരിടണം എങ്കിലും നിങ്ങള്‍ക്ക് നാരങ്ങയുടെ തൊലി ഉപയോഗിക്കാം. കറുത്ത പാടുകള്‍ക്കും ഇവ പരിഹാരമാര്‍ഗം ആണ്.

 മറ്റ് ഗുണങ്ങള്‍ ഇവയാണ്

മറ്റ് ഗുണങ്ങള്‍ ഇവയാണ്

കരളിനെ ശുദ്ധീകരിക്കുക, ചെവിയിലുണ്ടാകുന്ന അലര്‍ജികള്‍ തടയുക, രക്തയോട്ടം സാധാരണ നിലയിലാക്കുക, സ്‌ട്രോക്ക് തടയുക, മസിലുകളെ സംരക്ഷിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കെല്ലാം നാരങ്ങയുടെ തൊലി സഹായകമാണ്.

English summary

Health Benefits Of Lemon Peel

Lemon Peels contain a spectrum of vitamins, minerals and fiber (things like calcium, potassium, and vitamin C) that can give your menu a nutritional boost. And even though you would have to consume large amounts of peel to glean significant nutritional benefits, it doesn’t hurt to throw in some peel when you can.
X
Desktop Bottom Promotion