For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

1സ്പൂണ്‍ തേന്‍വെളുത്തുള്ളി, മീതേ ചൂടുവെള്ളം, ഫലം

1സ്പൂണ്‍ തേന്‍വെളുത്തുള്ളി, മീതേ ചൂടുവെള്ളം, ഫലം

|

ആരോഗ്യത്തിന് വലിയ വില കൊടുത്തുളള മാര്‍ഗങ്ങളിലൂടെ പോകണമെന്നില്ല. നല്ല ആരോഗ്യത്തിന്റെ ആദ്യ കലവറ നമ്മുടെ അടുക്കള തന്നെയാണ്. അടുക്കളയിലെ പലതും നമുക്ക് ആരോഗ്യവും നേരെയല്ലെങ്കില്‍ അനാരോഗ്യവും നല്‍കുന്നവയുമാണ്.

ഭക്ഷണത്തിന് സ്വാദും മണവും നല്‍കുന്ന പല ചേരുവകളും ആരോഗ്യം നന്നാക്കുമെന്നു മാത്രമല്ല, അസുഖങ്ങള്‍ തടയുകയും ചെയ്യും. വലിപ്പത്തില്‍ തീരെ ചെറുതാണെങ്കിലും പലതും നാം കരുതുന്നതിനേക്കാള്‍ ഗുണങ്ങള്‍ നല്‍കുന്നവയുമാണ്.

ഇത്തരത്തില്‍ ഒന്നാണ് വെളുത്തുള്ളി. ക്യാന്‍സറിനെ വരെ തടുത്തു നിര്‍ത്താന്‍ കഴിയുന്ന അലിസിന്‍ എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയ ഒന്നാണിത്. ഇതാണു വെളുത്തുള്ളിയ്ക്കു പ്രധാന ഗുണം നല്‍കുന്നതും. ശരീരത്തിന് സ്വാഭാവിക പ്രതിരോധ ശേഷി നല്‍കുന്ന, ആരോഗ്യപമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ് വെളുത്തുള്ളി. വയറിന്റെ ആരോഗ്യത്തിനു ചേര്‍ന്നൊരു മരുന്നു കൂടിയാണിത്.

വെളുത്തുള്ളി പല രൂപത്തിലും കഴിയ്ക്കാം. ഭക്ഷണത്തില്‍ ചേര്‍ത്തും ചുട്ടുമെല്ലാം ഇതു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. എന്നാല്‍ വെളുത്തുള്ളിയും തേനും ചേര്‍ത്തു കഴിയ്ക്കുന്നത് പ്രത്യേക രീതിയിലുള്ള പ്രയോജനങ്ങള്‍ നല്‍കുമെന്നു വേണം, പറയാന്‍.

പതിമുഖം ഇട്ടു തിളപ്പിച്ച വെള്ളം ഔഷധമാണ്‌പതിമുഖം ഇട്ടു തിളപ്പിച്ച വെള്ളം ഔഷധമാണ്‌

തേനും ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമായ ഒന്നാണ്. ആന്റി ഓക്‌സിഡന്റുകളുടെ കലവറയായ ഇത് രോഗം തടയാന്‍ പല തരത്തിലും ശരീരത്തിന് ഉപയോഗപ്രദവുമാണ്.

തേന്‍ വെളുത്തുള്ളി കഴിച്ച് മീതേ ഒരു ഗ്ലാസ് ചെറുചൂടുവെള്ളവും കുടിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി തൊലി നീക്കിയതു മുഴുവനുമായോ ചതച്ചോ നുറുക്കിയോ നല്ല ചെറുതേനില്‍ ഇട്ടു വയ്ക്കുക. ഇത് ഒരു ഗ്ലാസ് ജാറില്‍ വെളുത്തുള്ളി മുങ്ങിക്കിടക്കുന്ന വിധം തേനൊഴിച്ചാണ് വയ്‌ക്കേണ്ടത്. അധികം സൂര്യപ്രകാശം കടക്കാത്ത ഇടത്തു വേണം, ഇതു വയ്ക്കാന്‍. പിന്നീട് ഒരാഴ്ച കഴിഞ്ഞ് 1 ടീസ്പൂണ്‍ വീതം ഈ തേനും വെളുത്തുള്ളിയും കഴിയ്ക്കാം. വെറും വയറ്റില്‍ കഴിയ്ക്കുന്നത് കൂടുതല്‍ നല്ലത്. ഇതിനു മീതേ ഒരു ഗ്ലാസ് വെള്ളവും കുടിയ്ക്കുക. പല ആരോഗ്യ ഗുണങ്ങളും നല്‍കുന്ന ഒന്നാണിത്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഏറ്റവും നല്ലൊരു വഴിയാണ് തേനിലിട്ട വെളുത്തുളളി. വെളുത്തുള്ളി ശരീരത്തിലെ കൊളസ്‌ട്രോള്‍ നീക്കാന്‍ സഹായകമാണ്. ദോഷം വരുത്തുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ അകറ്റാനും നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഏറെ ഗുണം നല്‍കും.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ പരീക്ഷിയ്ക്കാവുന്ന നല്ലൊരു മരുന്നാണിത്. ഇതിനൊപ്പം ലേശം നാരങ്ങാനീരു കൂടി പിഴിഞ്ഞു ചേര്‍ക്കുന്നത് ഗുണം ഇരട്ടിയാക്കും. ശരീരത്തിലെ കൊഴുപ്പ് കത്തിച്ചു കളയാന്‍ സഹായിക്കുന്നവയാണ് തേനും വെളുത്തുള്ളിയും. ഇത് അടുപ്പിച്ച് അല്‍പനാള്‍ കഴിച്ചാല്‍ ഗുണമുണ്ടാകും.

ഹൃദയത്തിന്റെ ആരോഗ്യത്തിന്

ഹൃദയത്തിന്റെ ആരോഗ്യത്തിന്

ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് തേന്‍ വെളുത്തുള്ളിയും മീതേ ഒരു ഗ്ലാസ് ചെറുചൂടുവെള്ളവും. രക്തധമനികളിലെ തടസം നീക്കാന്‍ ഇതു സഹായിക്കും. ധമനികളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടുന്നതു നീക്കം ചെയ്യുകയും ചെയ്യും. ആര്‍ട്ടീരിയോ ക്ലീറോസിസ് പോലുളള പ്രശ്‌നങ്ങള്‍ക്ക് ഇതു നല്ല പരിഹാരമാണ്.

രക്തശുദ്ധി

രക്തശുദ്ധി

രക്തശുദ്ധി വരുത്താനുള്ള നല്ലൊരു വഴിയാണ്. രക്തസംബന്ധമായ അസുഖങ്ങളും ഇതു കാരണം ചര്‍മത്തിന് വരാവുന്ന രോഗങ്ങളുമെല്ലാം മാറാന്‍ അത്യുത്തമമെന്നു വേണം, പറയാന്‍. ശരീരത്തിന്റെ ചൂടു കുറയ്ക്കാനും ഈ മിശ്രിതം അത്യുത്തമമാണ്.

രോഗ പ്രതിരോധശേഷി

രോഗ പ്രതിരോധശേഷി

ശരീരത്തിന് സ്വാഭാവികമായ രോഗ പ്രതിരോധശേഷി നല്‍കുന്ന ഒന്നാണിത്. ഇതു കൊണ്ടു തന്നെ കോള്‍ഡ്, സീസണല്‍ അലര്‍ജി, ആസ്തമ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമവുമാണിത്. തൊണ്ടവേദന പോലുളള രോഗങ്ങള്‍ക്കു പരീക്ഷിയ്ക്കാവുന്ന മരുന്നാണ് തേന്‍ വെളുത്തുളളിയും മീതെ ഒരു ഗ്ലാസ് ചെറുചൂടുവെള്ളവും. തേനും വെളുത്തുള്ളിയും ശരീരത്തിനു പ്രതിരോധ ശേഷി നല്‍കുന്നവയാണ്. ഇവ രണ്ടും ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കുകം.

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണ് ഈ മിശ്രിതം. ദഹന പ്രശ്‌നങ്ങള്‍, അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം. തേന്‍ കുടലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നല്ലതാണ്. കുട്ടികളിലെ വിര ശല്യം അകറ്റാന്‍ സഹായിക്കുന്ന ഒരു മിശ്രിതം കൂടിയാണ് തേന്‍ വെളുത്തുളളി എന്നിവ.

രക്തശുദ്ധി

രക്തശുദ്ധി

രക്തശുദ്ധി വരുത്താന്‍ മാത്രമല്ല, ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും ഇതേറെ ഗുണകരമാണ്. ഇതു കൊണ്ടു തന്നെ വെരിക്കോസ് വെയിന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കു നല്ലതാണ്. വേദനകള്‍ക്കു പരിഹാരമായ വേദന സംഹാരി ഗുണം നല്‍കുന്ന ഒന്നു കൂടിയാണ് ഈ മിശ്രിതം. സന്ധികളുടെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ്.

പ്രമേഹ രോഗികള്‍ക്കും

പ്രമേഹ രോഗികള്‍ക്കും

വെളുത്തുളളി പ്രമേഹ രോഗികള്‍ക്കും നല്ലൊരു മരുന്നാണ്. ഇതില്‍ ചേര്‍ക്കുന്ന തേന്‍ സ്വാഭാവിക മധുരമായതു കൊണ്ടു തന്നെ മറ്റു മധുരങ്ങള്‍ പോലെ ദോഷം വരുത്തുന്നുമില്ല. വെളുത്തുള്ളിയ്‌ക്കൊപ്പം മിതമായ അളവില്‍ തേന്‍ ഉപയോഗിയ്ക്കാം.

ഉദ്ധാരണ ശേഷിയ്ക്കു സഹായിക്കുന്ന നല്ലൊരു മരുന്നു കൂടിയാണ്

ഉദ്ധാരണ ശേഷിയ്ക്കു സഹായിക്കുന്ന നല്ലൊരു മരുന്നു കൂടിയാണ്

പുരുഷന്മാരില്‍ ഉദ്ധാരണ ശേഷിയ്ക്കു സഹായിക്കുന്ന നല്ലൊരു മരുന്നു കൂടിയാണ് തേനും വെളുത്തുളളിയും. ഇത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതും ഹൃദയ, ബിപി പ്രവര്‍ത്തനങ്ങളെ നിയന്ത്രിയ്ക്കുന്നതുമെല്ലാമാണ് ഗുണകരമാകുന്നത്.

തേന്‍ വെളുത്തുളളി

തേന്‍ വെളുത്തുളളി

നല്ല ശുദ്ധമായ ചെറുതേനാണ് ഈ മിശ്രിതം ഉണ്ടാക്കാന്‍ ഉപയോഗിയ്‌ക്കേണ്ടത്. അതുപോലെ കേടില്ലാത്ത വെളുത്തുളളിയും. വെളുത്തുളളി കഴുകി വൃത്തിയാക്കിയാല്‍ ജലാംശം പൂര്‍ണമായും നീക്കി വേണം, തേന്‍ വെളുത്തുളളി തയ്യാറാക്കേണ്ടത്. ഇത് ഗ്ലാസ് ജാറില്‍ ഇട്ട് മരത്തവി കൊണ്ടു വേണം, ഇളക്കാന്‍. ഇത് നല്ലപോലെ വായു കടക്കാത്ത വിധത്തില്‍ അടച്ചു വയ്ക്കുകയും വേണം.

English summary

Health Benefits Of Honey Garlic And Warm Water In An Empty Stomach

Health Benefits Of Honey Garlic And Warm Water In An Empty Stomach, Red more to know about,
X
Desktop Bottom Promotion