ഒരാഴ്ചയില്‍ വയര്‍ കളയാന്‍ ഗ്രീന്‍ടീ മരുന്ന്‌

Posted By:
Subscribe to Boldsky

ഗ്രീന്‍ടീ ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒരു പാനീയമാണ്. ആരോഗ്യകരമെന്നു പൊതുവെ അംഗീകരിയ്ക്കപ്പെട്ടിട്ടുള്ള ഒന്നാണിത്.

ധാരാളം ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ് ഗ്രീന്‍ ടീ. ഇതുകൊണ്ടുതന്നെ ക്യാന്‍സറടക്കമുള്ള രോഗങ്ങളെ തടയാനുള്ള നല്ലൊരു വഴിയും. പല ആരോഗ്യഗുണങ്ങളുമുള്ള ഇത് ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഏറെ ഗുണകരമാണ്.

തടി കുറയാന്‍ സഹായിക്കുന്ന നല്ലൊരു മിശ്രിതം കൂടിയാണ് ഗ്രീന്‍ ടീ. ഇതില്‍ തേനും ഇഞ്ചിയും ചെറുനാരങ്ങാനീരുമെല്ലാം ചേര്‍ത്തുപയോഗിയ്ക്കാം. ഓരോ മിശ്രിതങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ഗുണങ്ങളുമുണ്ട്.

ഇതുപോലെയാണ് ഇഞ്ചിയും. ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പുമെല്ലാം പുറന്തള്ളാന്‍ ഇത് ഏറെ നല്ലതാണ്. ദഹനം ശക്തിപ്പെടുത്താനും കോള്‍ഡ് പോലുള്ള രോഗങ്ങള്‍ തടയാനുമെല്ലാം ഏറെ ഗുണകരം.

അടുക്കളയില്‍ സാധാരണ ഉപയോഗിയ്ക്കുന്ന രുചിക്കൂട്ടാണ് കറുവാപ്പട്ട. ഇത് സ്വാദിനേക്കാളേറെ ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. വയറിന്റെ ആരോഗ്യത്തിന് അത്യുത്തമം. തടി കുറയ്ക്കാനും ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും ഇത് സഹായിക്കും.

ഗ്രീന്‍ ടീ പല വിധത്തിലും കുടിയ്ക്കാം. ഇതില്‍ തേനും നാരങ്ങാനീരുമെല്ലാം കലര്‍ത്തിയാണ് പൊതുവെ കുടിയ്ക്കാറ്. എന്നാല്‍ ഇഞ്ചി ചേര്‍ത്തു ഗ്രീന്‍ ടീ കുടിച്ചാലോ, ഗുണങ്ങള്‍ പലതാണ്.

ഗ്രീന്‍ ടീയില്‍ അല്‍പം ഇഞ്ചിനീരും കറുവാപ്പട്ടയും ചേര്‍ത്ത് കുടിച്ചാലുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

ഗ്രീന്‍ ടീയും ഇഞ്ചിയും കറുവാപ്പട്ടയും

ഗ്രീന്‍ ടീയും ഇഞ്ചിയും കറുവാപ്പട്ടയും

ഗ്രീന്‍ ടീയും ഇഞ്ചിയും കറുവാപ്പട്ടയും കലര്‍ന്ന മിശ്രിതം വാതം പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലതാണ്. ഇത് എല്ലുകള്‍ക്ക്ു കരുത്തേകുന്നു.

തടി

തടി

ശരീരത്തിന്റെ അമിതമായ വണ്ണവും വയറുമെല്ലാം പെട്ടെന്നു കളയാനുളള നല്ലൊരു മാര്‍ഗമാണ് ഗ്രീന്‍ ടീ, കറുവാപ്പട്ട, ഇഞ്ചി മിശ്രിതം. ഈ മൂന്നു ഘടകങ്ങളും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ തടി കുറയ്ക്കുന്നവയാണ്. ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ചും അപചയപ്രക്രിയ ശക്തിപ്പെടുത്തിയും കൊഴുപ്പു പുറന്തള്ളിയുമെല്ലാമാണ് ഇതു സാധിയ്ക്കുന്നത്.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഈ മിശ്രിതം ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഹൃദയധമനികളിലെ ബ്ലോക്ക് നീക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. ഇതുകൊണ്ടുതന്നെ രക്തത്തിന്റെ പമ്പിംഗിനേയും സഹായിക്കും.

കൊളസ്‌ട്രോള്‍, പ്രമേഹം

കൊളസ്‌ട്രോള്‍, പ്രമേഹം

കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ഈ പാനീയം. ഇഞ്ചിയും കറുവാപ്പട്ടയും ഗ്രീന്‍ ടീയുമെല്ലാം സ്വാഭാവികമായും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിവുള്ളതാണ്.

ദഹനപ്രശ്‌നങ്ങള്‍, ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍, ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍, ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ അകറ്റാനുള്ള നല്ലൊരു വഴി കൂടിയാണ് ഈ ഗ്രീന്‍ ടീ മിശ്രിതം. വയറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരം.

പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന് സ്വാഭാികമായ പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ് ഇതിലെ ഓരോ ചേരുവകളും. ഇത് ഇഞ്ചിയായാലും കറുവാപ്പട്ടയായാലും ഗ്രീന്‍ ടീ ആയാലും. ഇതുകൊണ്ടുതന്നെ ഇതു ദിവസവും ശീലമാക്കുന്നത് രോഗങ്ങളെ പടിക്കപ്പുറത്തു നിര്‍ത്താന്‍ സഹായിക്കും.

ക്യാന്‍സര്‍

ക്യാന്‍സര്‍

ആന്റിഓക്‌സിഡന്റ് ഗുണങ്ങളടങ്ങിയ ഈ മിശ്രിതം ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ ഗുണകരമാണ്. ക്യാന്‍സര്‍ തടയാനുള്ള സ്വഭാവിക പ്രതിരോധശേഷിയുള്ള ഒരു പാനീയമാണിത്.

ചര്‍മരോഗങ്ങള്‍

ചര്‍മരോഗങ്ങള്‍

ചര്‍മരോഗങ്ങള്‍ തടയാനുള്ള ഫലപ്രദമായ വഴിയാണ് ഈ പാനീയം. ചര്‍മത്തിന്റെ സൗന്ദര്യത്തിനും നല്ലതാണ്. ഇത ടോ്ക്‌സിനുകള്‍ അകറ്റുന്നതു കൊണ്ടുതന്നൊണ് ഇതിനു സഹായിക്കുന്നത്. സോറിയായിസ് പോലുള്ള ചര്‍മരോഗങ്ങള്‍ തടയാനും ഇത് ഏറെ നല്ലതാണ്.

പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിനും

പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിനും

പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിനും ഈ മിശ്രിതം ഏറെ ഗുണകരമാണ്. ഇത് വായിലെ ദോഷകരമായ ബാക്ടീരിയകളെ അകറ്റുന്നു.

മൈഗ്രേന്‍, തലവേദന

മൈഗ്രേന്‍, തലവേദന

മൈഗ്രേന്‍, തലവേദന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. ഇത് കുടിയ്ക്കുന്നത് നാഡികളെ ശാന്തമാക്കും. രക്തപ്രവാഹം നോര്‍മലാക്കും. ഇത് തലേവേദനയില്‍ നിന്നും ആശ്വസം നല്‍കുകയും ചെയ്യും.

സെക്‌സ് മൂഡ്

സെക്‌സ് മൂഡ്

ഗ്രീന്‍ ടീയും ഇഞ്ചിയും കറുവാപ്പട്ടയും കലര്‍ന്ന ഈ പാനീയം സെക്‌സ് മൂഡ് വര്‍ദ്ധിപ്പിയ്ക്കാനും ലൈംഗിക ആരോഗ്യത്തിനും ഉത്തമമാണെന്നും തെളിഞ്ഞിട്ടുണ്ട്.

ഇഞ്ചി, കറുവാപ്പട്ട, നാരങ്ങാനീരും തേനും

ഇഞ്ചി, കറുവാപ്പട്ട, നാരങ്ങാനീരും തേനും

ഒരു ടീസ്പൂണ്‍ ഇഞ്ചി, കറുവാപ്പട്ട എന്നിവ ഒരു ലിറ്റര്‍ വെള്ളത്തിലിട്ടു 2 മിനിറ്റു തിളപ്പിയ്ക്കുക. ഇതിന്റെ പൊടിയായാലും മതി. പിന്നീട് ഈ വെള്ളം അല്‍പം ചൂടാറുമ്പോള്‍ 2 ടീസ്പൂണ്‍ ഗ്രീന്‍ ടീയിലേയ്‌ക്കൊഴിച്ച് 5 മിനിറ്റു കഴിയുമ്പോള്‍ ഊറ്റിയെടുത്തു കുടിയ്ക്കാം. വേണമെങ്കില്‍ നാരങ്ങാനീരും തേനും ചേര്‍ക്കാം.

ഇത് രാവിലെ

ഇത് രാവിലെ

ഇത് രാവിലെ പ്രാതലിന് അര മണിക്കൂര്‍ മുന്‍പായി കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. വൈകീട്ടു കഴിഞ്ഞാല്‍ കുടിയ്ക്കുന്നത് നല്ലതല്ല. കാരണം ഇത് മൂത്രവിസര്‍ജനം വര്‍ദ്ധിപ്പിയ്ക്കുന്നതുകൊണ്ടുതന്നെ രാത്രി ഉറക്കത്തിന് തടസമുണ്ടായേക്കാം.

English summary

Health Benefits Of Green Tea With Ginger And Cinnamon

Health Benefits Of Green Tea With Ginger And Cinnamon, Read more to know about,
Story first published: Thursday, February 15, 2018, 12:47 [IST]