For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉലുവയില ആഴ്ചയില്‍ ഒരിക്കലെങ്കിലും വേണം

ഉലുവയില ആഴ്ചയില്‍ ഒരിക്കലെങ്കിലും വേണം

|

ഇലക്കറികള്‍ പൊതുവേ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ധാരാളം നാരുകള്‍ അടങ്ങിയ ഇവ ഫോളേറ്റ്, അയേണ്‍ തുടങ്ങിയവയാല്‍ പോഷക സമൃദ്ധവുമാണ്. ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുമുണ്ട്.

ഇലക്കറികളില്‍ തന്നെ പല തരമുണ്ട്. ചീര വിഭാഗത്തില്‍ പെടുന്നവ, പാലക്, മേത്തി, മല്ലിയില, കറിവേപ്പില, മുരിങ്ങ, ഇവ കൂടാതെയുള്ള തഴുതാമ പോലെയുള്ള ഔഷധ സസ്യങ്ങള്‍ എന്നിവ ഇതില്‍ പെടുന്നു.

ഇലക്കറികള്‍ പെട്ട ഒന്നാണ് മേത്തിയില. ഉലുവയില തന്നെ സാധനം. നാം ഉപയോഗിയ്ക്കുന്ന ഉലുവയുടെ ഇല. കേരളത്തില്‍ അധികം ഉപയോഗിയ്ക്കുന്നില്ലെങ്കിലും ഇന്ത്യയിലെ പലയിടങ്ങളിലും ഇത് ഏറെ പ്രധാനപ്പെട്ട ഒരു ഇലക്കറിയാണ്. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുണ്ട്, ഇതിന്. ചീരയുടെ പോലെ ഉലുവയും കറി വയ്ക്കാന്‍ സാധിക്കും. കറികളുടെ രുചി കൂട്ടാന്‍ കസൂരിമേത്തി ചേര്‍ക്കാറുണ്ട്.

ഉലുവയില നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ച്, ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും

ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും

ഉലുവയില ഏത് ഇലക്കറികളേയും പോലെ തന്നെ ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ്. ഇതിലെ നാരുകളാണ് കൂടുതല്‍ ഗുണം നല്‍കുന്നത്. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഉലുവയുടെ ഇലയ്ക്കു സാധിയ്ക്കും. അല്‍പം ഉലുവയില വെളുത്ത നിറത്തിലെ സവാളയുമായി ചേര്‍ത്തു വേവിയ്ക്കുക. ഇതില്‍ ഉപ്പോ റോക്ക് സാള്‍ട്ടോ ചേര്‍ക്കാം. ഇത് മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്.

ഹീമോഗ്ലോബിന്‍

ഹീമോഗ്ലോബിന്‍

ഉലുവയിലും ഇലയിലും ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. വിളര്‍ച്ച അകറ്റാനും ഹീമോഗ്ലോബിന്‍ കൂടാനും ഉലുവ കഴിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. ഉലുവയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹീമോഗ്ലോബിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. ഉലുവയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹീമോഗ്ലോബിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. വിളര്‍ച്ചയുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്‍കാവുന്ന നല്ലൊരു ഭക്ഷണ വസ്തുവാണിത്.

രക്തത്തിലെ ഇന്‍സുലിന്റെ അളവ് നിയന്ത്രിക്കാന്‍

രക്തത്തിലെ ഇന്‍സുലിന്റെ അളവ് നിയന്ത്രിക്കാന്‍

രക്തത്തിലെ ഇന്‍സുലിന്റെ അളവ് നിയന്ത്രിക്കാന്‍ ഉലുവയിലയുടെ നീര് നല്ലതാണ്. പ്രമേഹരോഗികള്‍ക്ക് പാവയ്ക്കാ നീര് നല്‍കുന്ന പ്രയോജനം തന്നെയാണ് ഉലുവയിലയുടെ നീരു കൊണ്ടും ലഭിക്കുന്നത്. ഇതിലുള്ള സാപോനിന്‍സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.പ്രകൃതിദത്തമായ ലയിക്കുന്ന ഫൈബറായ ഗാലക്ടോമാനന്‍ രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണം കുറയ്ക്കും. ഇന്‍സുലിന്‍റെ ഉത്പാദനത്തിന് പ്രേരിപ്പിക്കുന്ന അമിനോ ആസിഡുകളും ഉലുവയില്‍ അടങ്ങിയിട്ടുണ്ട്.

 മുടി

മുടി

ഉലുവയിലയില്‍ വൈററമിന്‍ കെ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍, നിക്ടോട്ടിനിക് ആസിഡ് എന്നിവയുടെ ഇതിലുണ്ട്. ഇവ മുടി വളരാന്‍ സഹായിക്കുന്നു. ഉലുവ ഭക്ഷണത്തില്‍ പതിവായി ഉള്‍പ്പെടുത്തുകയും, അരച്ച് തലയില്‍ തേക്കുകയും ചെയ്യുന്നത് മുടിക്ക് നല്ല കറുപ്പ് നിറവും, തിളക്കവും നല്കും

സ്ത്രീകള്‍ക്കു പല തരത്തിലും സഹായകമാണ്

സ്ത്രീകള്‍ക്കു പല തരത്തിലും സഹായകമാണ്

സ്ത്രീകള്‍ക്കു പല തരത്തിലും സഹായകമാണ് ഉലുവയില. ഇത് ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കും. ഇത് മാറിട വളര്‍ച്ചയ്ക്കും സ്ത്രീകളുടെ ചര്‍മത്തിനുമെല്ലാം ഏറെ അത്യാവശ്യമാണ്.സ്തനവലുപ്പം വര്‍ദ്ധിപ്പിക്കണമെന്നുണ്ടെങ്കില്‍ ഉലുവ പതിവായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. സ്ത്രീകളിലെ ഹോര്‍മോണിനെ സന്തുലനപ്പെടുത്തി സ്തനവലുപ്പം വര്‍ദ്ധിപ്പിക്കാന്‍ ഇവയിലെ ഈസ്ട്രജന് സമാനമായ ഘടകങ്ങള്‍ സഹായിക്കും.

മാസമുറ

മാസമുറ

ഈസ്ട്രജന് സമാനമായ ഡയോസ്ജെനിന്‍, ഐസോഫ്ലേവന്‍ ഘടകങ്ങള്‍ മാസമുറയുമായി ബന്ധപ്പെട്ടുള്ള അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കും. ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാനസികനിലയിലെ വ്യതിയാനങ്ങള്‍ക്കും, ഹോട്ട് ഫ്ളാഷിനും ഈ ഘടകങ്ങള്‍ ഫലപ്രദമാണ്.മുലകുടിക്കുന്ന കുട്ടികളുള്ള അമ്മമാര്‍ക്ക് വളരെ ഫലപ്രദമായ ഒന്നാണ് ഉലുവ. ഉലുവയിലെ ഡയോസ്ജെനിന്‍ എന്ന ഘടകമാണ് പാലുത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നത്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉലുവയിലെ ഏറെ നല്ലതാണ്. കൊളസ്ട്രോള്‍, പ്രത്യേകിച്ച് എല്‍.ഡി.എല്‍ അഥവാ ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഉലുവക്ക് കഴിവുണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

പ്രമേഹത്തിനും

പ്രമേഹത്തിനും

ഇതിന്റെ നേരിയ കയ്പു രസം പ്രമേഹത്തിനും പരിഹാരമാണ്.രക്തത്തിലെ ഇന്‍സുലിന്റെ അളവ് നിയന്ത്രിക്കാന്‍ ഉലുവയിലയുടെ നീര് നല്ലതാണ്. പ്രമേഹരോഗികള്‍ക്ക് പാവയ്ക്കാ നീര് നല്‍കുന്ന പ്രയോജനം തന്നെയാണ് ഉലുവയിലയുടെ നീരു കൊണ്ടും ലഭിക്കുന്നത്.ടൈപ്പ് 2 ഡയബെറ്റിസിനുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്ഉലുവയിലെ ഗാലക്ടോമാനന്‍ എന്ന ഘടകം ഉത്തമമാണ്. ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. ഉലുവയില്‍ സമൃദ്ധമായ പൊട്ടാസ്യം സോഡിയത്തിന്‍റെ പ്രവര്‍ത്തനത്തെ എതിരിട്ട് അമിതമായ ഹൃദയമിടിപ്പും, രക്തസമ്മര്‍ദ്ധവും നിയന്ത്രിക്കും.

ചര്‍മത്തിനും

ചര്‍മത്തിനും

ചര്‍മത്തിനും ഉലുവയുടെ ഇല ഉപയോഗിയ്ക്കാം. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതു കൊണ്ടു തന്നെ ഇത് ചര്‍മാരോഗ്യത്തിനും നല്ലതാണ്. ഉലുവയില അരച്ച് പാല്‍, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തു പുരട്ടുന്നത് മുഖത്തെ ബ്ലാക് ഹെഡ്‌സ് മാറാന്‍ സഹായിക്കും.

English summary

Health Benefits Of Fenugreek Leaves

Health Benefits Of Fenugreek Leaves, Read more to know about,
Story first published: Saturday, November 3, 2018, 19:02 [IST]
X
Desktop Bottom Promotion