For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ കളയാന്‍ തേനും മഞ്ഞളും ഇങ്ങനെ

|

മഞ്ഞള്‍ പ്രകൃതിദത്ത മരുന്നാണെന്നു പറഞ്ഞാല്‍ തെറ്റില്ല. പലതരം ആരോഗ്യഗുണങ്ങളുള്ള ഇത് പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്.

മഞ്ഞളിലെ കുര്‍കുമിനാണ് ഇതിന് ആരോഗ്യഗുണങ്ങള്‍ നല്‍കുന്നത്. ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഇത് സഹായിക്കും.

ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ സഹായകമാണ്. വാതം, സന്ധിവേദന തുടങ്ങിയവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ആന്റിസെപ്റ്റിക് ഗുണങ്ങളുള്ളതുകൊണ്ടുതന്നെ മുറിവുകള്‍ കരിയാന്‍ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് മഞ്ഞള്‍. ബ്രെസ്റ്റ് ക്യാന്‍സര്‍, സ്‌കിന്‍ ക്യാന്‍സര്‍ എന്നിവയ്‌ക്കെതിരെയുള്ള നല്ലൊരു പ്രതിരോധവഴി കൂടിയാണിത്. കരള്‍ ആരോഗ്യത്തിനും കരളിലെ വിഷാംശം നീക്കുന്നതിനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് മഞ്ഞള്‍.

ഏറെ പോഷകങ്ങളും, ഔഷധഗുണങ്ങളുമടങ്ങിയ തേന്‍ പണ്ടു കാലം മുതല്‍ക്കേ ചര്‍മ്മസംരക്ഷണത്തിനായും, ആരോഗ്യത്തിനായും ഉപയോഗിച്ചുവരുന്നുണ്ട്. അത്ഭുതകരമായ ഗുണവിശേഷങ്ങളുള്ളതാണ് തേന്‍.ധാരാളം ആരോഗ്യഗുണങ്ങളുള്ള തേന്‍ ആന്റി ഓക്‌സിഡന്റുകളുടെ ഒരു കലവറ കൂടിയാണ്. ചുമയടക്കമുള്ള പല രോഗങ്ങള്‍ക്കുമുള്ള മരുന്നാണിത്. ദിവസവും തേന്‍ കഴിയ്ക്കുന്നത് തടി കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ്.

തേനും മഞ്ഞള്‍പ്പൊടിയും കലര്‍ന്ന മിശ്രിതം വെറുംവയറ്റില്‍ കഴിയ്ക്കുന്നത് പലതരത്തിലുള്ള ആരോഗ്യഗുണങ്ങളും നല്‍കും. ഇതെക്കുറിച്ചു കൂടുതലറിയൂ

അണുബാധ

അണുബാധ

ബാക്ടീരിയല്‍ അണുബാധകള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. സ്വാഭാവിക പ്രതിരോധശേഷി ശരീരത്തിനു നല്‍കുന്ന നല്ലൊരു കൂട്ട്. തേനും മഞ്ഞള്‍പ്പൊടിയും ബാക്ടീരിയകളെ നശിപ്പിയ്ക്കുന്നു.

ഊര്‍ജം

ഊര്‍ജം

ശരീരത്തിന് ഊര്‍ജം നല്‍കാനും ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാനും ഇതുവഴി ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ തടയാനും തേന്‍-മഞ്ഞള്‍പ്പൊടി മിശ്രിതം സഹായിക്കും.

ചുമ

ചുമ

വിട്ടുമാറാത്ത ചുമയ്ക്കുള്ള നാച്വറല്‍ ആന്റിബയോട്ടിക്കാണ് ഈ തേന്‍-മഞ്ഞള്‍പ്പൊടി മിശ്രിതം. കുട്ടികള്‍ക്കു പോലും വിശ്വസിച്ചു നല്‍കാനാകുന്ന ഒന്ന്.

തടിയും വയറും

തടിയും വയറും

തടിയും വയറും കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് വെറുംവയറ്റില്‍ മഞ്ഞള്‍പ്പൊടി തേന്‍ മിശ്രിതം കഴിയ്ക്കുന്നത്. ഇവ രണ്ടും ശരീരത്തിലെ കൊഴുപ്പകറ്റാന്‍ ഏറെ നല്ലതാണ്. ഇതു തന്നെയാണ് ആരോഗ്യഗുണങ്ങള്‍ നല്‍കുന്നത്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനുള്ള നല്ലൊരു വഴിയാണ് മഞ്ഞളും തേനും വെറുംവയറ്റില്‍ കഴിയ്ക്കുന്നത്. ഇവയിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളാണ് ഇതിനു സഹായിക്കുന്നത്. മഞ്ഞളിലെ കുര്‍കുമിന്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു.

മുറിവുകള്‍

മുറിവുകള്‍

ശരീരത്തിന്റെ അകമേയും പുറമേയുമുള്ള മുറിവുകള്‍ ഉണക്കാന്‍ പറ്റിയ വഴിയാണിത്. ഇതിന് തേനും മഞ്ഞളും ഒരുപോലെ സഹായിക്കും.

നാഡികളുടെ പ്രവര്‍ത്തനത്തിന്

നാഡികളുടെ പ്രവര്‍ത്തനത്തിന്

നാഡികളുടെ പ്രവര്‍ത്തനത്തിന് ഇത് ഏറെ ഗുണകരമായ ഒന്നാണ്. ഓര്‍മപ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായിക്കും. നല്ല ബുദ്ധിയുമുണ്ടാകും. തലച്ചോറിനുണ്ടാകുന്ന പല പ്രശ്‌നങ്ങള്‍ക്കും ഏറെ ഗുണകരവുമാണ്.

കുരുമുളകുപൊടി

കുരുമുളകുപൊടി

1 ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി, 100 ഗ്രാം ഓര്‍ഗാനിക് തേന്‍, ഒരു നുള്ളു കുരുമുളകുപൊടി എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്. കുരുമുളകുപൊടി ചേര്‍ക്കുന്നത് മഞ്ഞളിന്റെ ബയോഅവെയ്‌ലിബിലിറ്റി വര്‍ദ്ധിപ്പിയ്ക്കും.

ഇവയല്ലൊം

ഇവയല്ലൊം

ഇവയല്ലൊം കൂടി നല്ലപോലെ കലര്‍ത്തി വായു കടക്കാത്ത ഒരു ഗ്ലാസ് ജാറില്‍ അടച്ചു രണ്ടാഴ്ചക്കാലം വയ്ക്കണം. പിന്നീട് ഉപയോഗിയ്ക്കാം. ഇതിന് ലോഹച്ചുവ അനുഭവപ്പെടുന്നുവെങ്കില്‍ കഴിയ്ക്കുന്നത് ഒഴിവാക്കുക. ഇത് കേടായതാകും.

ഗോള്‍ ബ്ലാഡര്‍

ഗോള്‍ ബ്ലാഡര്‍

ഗോള്‍ ബ്ലാഡര്‍ പ്രശ്‌നങ്ങളെങ്കില്‍ മഞ്ഞള്‍ കഴിയ്ക്കരുത്. കാരണം ഇത് ഗോള്‍ബബ്ലാഡര്‍ ചുരുങ്ങാന്‍ ഇടയാക്കും. ലോ ബിപിയും ലോ ഷുഗറുമെങ്കിലു ഇതൊഴിവാക്കുക. കാരണം ഇവ ബിപി, ഷുഗര്‍ എന്നിവ കുറയ്ക്കും. കൂടിയ ഷുഗര്‍, ബിപി എ്ന്നിവയുള്ളവര്‍ക്കീ മിശ്രിതം ഏറെ സഹായകമാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്.

Read more about: health body
English summary

Health Benefits Of Eating Turmeric And Honey

Health Benefits Of Eating Turmeric And Honey, read more to know about
Story first published: Monday, January 1, 2018, 18:29 [IST]
X
Desktop Bottom Promotion