ചുവന്നുള്ളി, നാരങ്ങ, വയര്‍, കൊളസ്‌ട്രോള്‍ പോകും

Written By:
Subscribe to Boldsky

ചുവുന്നുള്ളി നാം പൊതുവെ ഭക്ഷണവസ്തുക്കളില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. തോരനും മറ്റു വറുത്തിടാന്‍ ഉപയോഗിയ്ക്കുന്നവ. തമിഴ്‌നാട്ടില്‍ സാധാരണ കൃഷി ചെയ്യുന്നത് ഇത് കൂടുതലായി മലയാളികളാണ് ഉപയോഗിയ്ക്കുന്നതും.

ചുവന്നുള്ളിയ്ക്ക് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. ഇതില്‍ വൈറ്റമിന്‍ ബി6, വൈറ്റമിന്‍ സി, മാംഗനീസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പോരാത്തതിന് കാല്‍സ്യം, സള്‍ഫര്‍, അയേണ്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും ധാരാളമടങ്ങിയിട്ടുണ്ട്. സാമ്പാര്‍ ഉള്ളി എന്നും ഇത് അറിയപ്പെടുന്നുണ്ട്.

ഷുഗര്‍, സില്ലിനൈന്‍, സില്ലാമാക്രിന്‍, സില്ലാപ്രിക്രിന്‍ തുടങ്ങിയ ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ചുവന്നുള്ളി പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്. പല രീതിയിലും ഇതുപയോഗിയ്ക്കാം. ഇതെക്കുറിച്ചറിയൂ,

ഹൃദയപ്രശ്‌നങ്ങളുള്ളവര്‍ക്കു

ഹൃദയപ്രശ്‌നങ്ങളുള്ളവര്‍ക്കു

ഹൃദയപ്രശ്‌നങ്ങളുള്ളവര്‍ക്കു പറ്റിയ നല്ലൊരു മരുന്നാണ് ചെറിയുള്ളി. ഇത് രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

തടിയും വയറും

തടിയും വയറും

തടിയും വയറും കുറയാന്‍ ചെറിയുള്ളി ഏറെ നല്ലതാണ്. 8-10 ചെറിയുള്ളി അരിഞ്ഞ് ഇതില്‍ 2 ടേബിള്‍സ്പൂണ്‍ ചെറുനാരങ്ങാനീരും കലര്‍ത്തി കഴിയ്ക്കുന്നതാണ് ഏറെ നല്ലതാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ചുവന്നുള്ളി ചെറുനാരങ്ങാനീരുമായി കലര്‍ത്തി ദിവസവും രണ്ടുമുന്നു തവണ കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഏറെ നല്ലതാണ്.

ആര്‍ത്തവസംബന്ധമായ

ആര്‍ത്തവസംബന്ധമായ

സാമ്പാര്‍ ഉള്ളി വെളളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം കുടിയ്ക്കുന്നത് ആര്‍ത്തവസംബന്ധമായ വേദനകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

പനിയ്ക്കുള്ള സ്വാഭാവിക മരുന്നാണ്

പനിയ്ക്കുള്ള സ്വാഭാവിക മരുന്നാണ്

പനിയ്ക്കുള്ള സ്വാഭാവിക മരുന്നാണ് ചുവന്നുള്ളി. ചുവന്നുള്ളിയുടെ നീര്, ഇഞ്ചി നീര് എന്നിവ കലര്‍ത്തി കഴിയ്ക്കുന്നത് പനി മാറാന്‍ നല്ലതാണ്.

ചുമ

ചുമ

ഏതു പഴകിയ ചുമയ്ക്കുമുളള് നല്ലൊരു മരുന്നാണ് ചുവന്നുള്ളി. ഇതിന്റെ നീര്, തേന്‍, ഇഞ്ചി നീര് എന്നിവ കലര്‍ത്തി അല്‍പനാള്‍ അടുപ്പിച്ചു കഴിച്ചു നോക്കൂ. ആസ്തമ, ശ്വാസംമുട്ടല്‍ എന്നിവയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

കടുകെണ്ണ

കടുകെണ്ണ

കടുകെണ്ണ ചൂടാക്കി ഇതില്‍ ചുവന്നുള്ളിയുടെ നീരു കലര്‍ത്തി പുരട്ടുന്നത് സന്ധിവേദന മാറാന്‍ നല്ലതാണ്.

ചെറിയുള്ളിയുടെ നീരും കല്‍ക്കണ്ടവും

ചെറിയുള്ളിയുടെ നീരും കല്‍ക്കണ്ടവും

ചെറിയുള്ളിയുടെ നീരും കല്‍ക്കണ്ടവും ചേര്‍ത്തു കഴിയ്ക്കുന്നതും ചുമയ്ക്കുള്ള നല്ലൊരു മരുന്നാണ്.

ഇഴജന്തുക്കളുടെയോ മറ്റോ കുത്തേറ്റാല്‍

ഇഴജന്തുക്കളുടെയോ മറ്റോ കുത്തേറ്റാല്‍

ഇഴജന്തുക്കളുടെയോ മറ്റോ കുത്തേറ്റാല്‍ ഈ ഭാഗത്തു ചുവന്നുള്ളി ചതച്ചു വയ്ക്കുന്നതു നല്ലതാണ്.

തലവേദന, ജലദോഷം

തലവേദന, ജലദോഷം

ചെറിയുള്ളി ചതച്ചു മണപ്പിയ്ക്കുന്നത് തലവേദന, ജലദോഷം എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.

Read more about: health cholesterol
English summary

Health Benefits Of Eating Sambar Onion And Lemon mixture

Health Benefits Of Eating Sambar Onion And Lemon mixture, read more to know about,