For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രാതലിന് അരി ദോശയ്ക്കു പകരം റവ ദോശയാക്കൂ

പ്രാതലിന് അരി ദോശയ്ക്കു പകരം റവ ദോശയാക്കൂ

|

ആരോഗ്യകരമായ പ്രാതല്‍ ആരോഗ്യമുളള ശരീരത്തിന് അത്യാവശ്യമാണ്. കാരണം പ്രാതലില്‍ നിന്നാണ് ശരീരത്തിന് ആവശ്യമായ ഊര്‍ജം സംഭരിയ്ക്കപ്പെടുന്നത്.

പ്രാതല്‍ എന്തെങ്കിലും എന്നത് നല്ലതല്ല. ആരോഗ്യകരമായ, പോഷക ഗുണമുള്ള ഭക്ഷണങ്ങള്‍ പ്രാതലിന് കഴിയ്‌ക്കേണ്ടത് ഏറെ അത്യാവശ്യമാണ്. അനാരോഗ്യകരമായ ഭക്ഷണം ആരോഗ്യത്തിനു പകരം അനാരോഗ്യമാണ് നല്‍കുക.

ദോശ, ഇഡ്ഢലി ശീലങ്ങളാണ് പ്രാതലിന് പലരുടേയും പതിവ്. പ്രത്യേകിച്ചും അരി ദോശ. ദോശയും സാമ്പാറും ചമ്മന്തിയുമെല്ലാം ഏറെ പ്രിയപ്പെട്ട വിഭവങ്ങളാണ്, മിക്കവാറും മലയാളികള്‍ക്ക്.

എന്നാല്‍ അരി ദോശയ്ക്കു പകരം ആഴ്ചയില്‍ ഒരിക്കല്‍ റവ ദോശയാക്കിയാലോ, ആരോഗ്യ ഗുണങ്ങള്‍ പലതാണ്.

റവ പൊതുവേ ആരോഗ്യകരമായ ഒന്നാണ്. 100 ഗ്രാം റവയില്‍ 71 ഗ്രാം കാര്‍ബോഹൈഡ്രേറ്റുകള്‍, 3 ഗ്രാം നാരുകള്‍, ഒരു ഗ്രാം കൊഴുപ്പ്, 12 ഗ്രാം പ്രോട്ടീന്‍, ഇതു കൂടാതെ കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്, സോഡിയും എന്നിവയും അടങ്ങിയിട്ടുണ്ട്.

റവ പ്രാതലിനു കഴിയ്ക്കുമ്പോള്‍ ലഭിയ്ക്കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ പലതാണ്. എന്തു കൊണ്ടാണ് അരിയ്ക്കു പകരം റവ ദോശ കഴിയ്ക്കാന്‍ പറയുന്നതെന്നറിയൂ,

പ്രമേഹ രോഗികള്‍ക്ക്

പ്രമേഹ രോഗികള്‍ക്ക്

പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിയ്ക്കാവുന്ന ഒന്നാണ് റവ. ഇതില്‍ ഗ്ലൂക്കോസ് അളവു തീരെ കുറവാണ്. അതായത് ലോ ഗ്ലൈസമിക് ഇന്‍ഡെക്‌സുള്ള ഒന്നാണ് റവ. ഇത് പതുക്കെയാണ് ദഹിയ്ക്കുന്നതും വയറ്റിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുന്നതും. ഇതു കൊണ്ടു തന്നെ പ്രമേഹ രോഗികളുടെ രക്തത്തില്‍ പഞ്ചസാരയുടെ അളവു പെട്ടെന്നു കൂടില്ല.

തടി

തടി

തടി കൂട്ടുന്ന ഒന്നാണ് അരി ഭക്ഷണം. എന്നാല്‍ റവയ്ക്ക് ഈ ദോഷമില്ലെന്നു വേണം, പറയാന്‍. ഇതില്‍ കലോറി തീരെ കുറവാണ്. പതുക്കെ ദഹിയ്ക്കുന്നതു കൊണ്ടു തന്നെ പെട്ടെന്നു തന്നെ വിശപ്പു തോന്നില്ലെന്ന ഗുണവും ഇതിനുണ്ട്. കൂടുതല്‍ നേരം വയര്‍ നിറഞ്ഞതായ തോന്നലുണ്ടാകും. ഇതെല്ലാം തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഗുണങ്ങളാണ്.

 ഊര്‍ജം

ഊര്‍ജം

ശരീരത്തിന് ഊര്‍ജം നല്‍കാനുള്ള നല്ലൊരു വഴിയാണ് റവ. ഇതിലെ കാര്‍ബോഹൈഡ്രേറ്റുകളാണ് ഈ ഗുണം നല്‍കുന്നത് കാര്‍ബൈഹൈഡ്രേറ്റുകളുണ്ടെങ്കില്‍ ഇതിനു കൊഴുപ്പു തീരെ കുറവാണെന്ന ഗുണവുമുണ്ട്. അരി കഴിയ്ക്കുമ്പോഴുള്ള ഉറക്കക്ഷീണം പോലുള്ള തോന്നലകറ്റാന്‍ ഇത് ഏറെ നല്ലതാണ്.

ധാരാളം പോഷകങ്ങള്‍

ധാരാളം പോഷകങ്ങള്‍

ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഇത് ശരീരത്തിനു ബാലന്‍സ് നല്‍കുന്ന നല്ലൊരു ഭക്ഷണ വസ്തുവാണ്. ഇതില്‍ നാരുകള്‍, വൈറ്റമിന്‍ ബി കോംപ്ലക്‌സ്, വൈറ്റമിന്‍ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരത്തിനു ദോഷം ചെയ്യുന്ന ഫാറ്റ്, ട്രാന്‍സ്ഫാറ്റി ആസിഡ്, സാച്വറേറ്റഡ് ഫാറ്റുകള്‍ എന്നിവ ഇല്ലെന്നു തന്നെ പറയാം. ധാതുക്കള്‍ ധാരാളമടങ്ങിയ ഇതില്‍ കൊളസ്‌ട്രോള്‍, സോഡിയം എന്നിവ തീരെ കുറവുമാണ്. ഇതെല്ലാം ശരീരത്തിന് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്.

ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തിന്

ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തിന്

ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തിന് ഉത്തമമാണ് റവ. കിഡ്‌നി, ഹൃദയം എന്നിവയ്ക്ക് അത്യുത്തവുമാണ്. എനര്‍ജി ഉല്‍പാദനത്തിന് സഹായകമായ ഫോസ്ഫറസ്, എല്ലിന്റെയും നാഡികളുടേയും മസിലുകളുടേയും പ്രവര്‍ത്തനത്തിനു സഹായിക്കുന്ന മഗ്നീഷ്യം, പല്ലിനും എല്ലിനും അത്യാവശ്യമായ കാല്‍സ്യം, ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന സിങ്ക് എന്നിവയാല്‍ സമ്പുഷ്ടമാണ് റവ.

അയേണ്‍

അയേണ്‍

അയേണ്‍ സമ്പുഷ്ടമായ ഒന്നാണ് റവ. ഒരു കപ്പ് റവയില്‍ ദിവസവും ശരീരത്തിന് ആവശ്യമായ എട്ടു ശതമാനം റവ ലഭിയ്ക്കും. ഇത് ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന ഒന്നാണ്. അയേണ്‍ കുറവ് വിളര്‍ച്ച, പ്രതിരോധശേഷി കുറയ്ക്കുക, തളര്‍ച്ച തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

അണുബാധകള്‍

അണുബാധകള്‍

ധാരാളം ആന്റിഓക്‌സിന്റുകള്‍ അടങ്ങിയ ഒന്നാണ് റവ. ഇതിലെ സെലേനിയം നല്ലൊരു ആന്റിഓക്‌സിഡന്റ് ഗുണമാണ് നല്‍കുന്നത്. ഇത് ഡിഎന്‍എ, കോശത്തിന്റെ ആവരണം എന്നിവയ്ക്കുണ്ടാകുന്ന ഓക്‌സിഡേഷന്‍ കുറയ്ക്കുന്നു. ഓക്‌സിഡേഷന്‍ നടക്കുന്നത് ഹൃദയ പ്രശ്‌നങ്ങളടക്കം പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ശരീരത്തിന്റെ അണുബാധകള്‍ തടയുന്നതിനും ഇത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനു മികച്ച ഒന്നാണ് റവ. ഇതില്‍ ട്രാന്‍സ് ഫാറ്റി ആസിഡുകള്‍, സാച്വറേറ്റഡ് ഫാറ്റുകള്‍ എന്നിവ തീരയെില്ല. ഇത് കൊളസ്‌ട്രോള്‍ തടയുന്നതിന് ഇതുവഴി സഹായിക്കുന്നു.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനു മികച്ച ഒന്നാണ് റവ. ഇതില്‍ ട്രാന്‍സ് ഫാറ്റി ആസിഡുകള്‍, സാച്വറേറ്റഡ് ഫാറ്റുകള്‍ എന്നിവ തീരയെില്ല. ഇത് കൊളസ്‌ട്രോള്‍ തടയുന്നതിന് ഇതുവഴി സഹായിക്കുന്നു.

English summary

Health Benefits Of Eating Rava Dosa Instead Of Rice Dosa

Health Benefits Of Eating Rava Dosa Instead Of Rice Dosa,
X
Desktop Bottom Promotion