For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

1 മാസം അടുപ്പിച്ച് ഓട്‌സ് കഴിച്ചാല്‍...

1 മാസം അടുപ്പിച്ച് ഓട്‌സ് കഴിച്ചാല്‍...

|

ആരോഗ്യത്തിനു സഹായിക്കുന്ന ഭക്ഷണ വസ്തുക്കള്‍ പലതുമുണ്ട്. ചിലത് വേണ്ട രീതിയില്‍ കഴിച്ചാലേ ആരോഗ്യം ലഭിയ്ക്കൂ. ചില ഭക്ഷണങ്ങളാകട്ടെ, ആരോഗ്യം കെടുത്തുന്നവയുമുണ്ട്.

ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടുന്ന ഒന്നാണ് ഓട്‌സ്. ധാരാളം നാരുകള്‍ അടങ്ങിയ ഈ പ്രത്യേക ഭക്ഷണം ഏതു പ്രായക്കാര്‍ക്കും ഏതു രോഗികള്‍ക്കു വേണമെങ്കിലും കഴിയ്ക്കാമെന്നതാണ് വാസ്തവം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഇത് ഒരുപോലെ ആരോഗ്യകരവുമാണ്.

കലോറിയും കൊളസ്‌ട്രോളും തീരെക്കുറഞ്ഞ ഭക്ഷണമാണിത്. പഞ്ചസാരയും ഇതില്‍ അടങ്ങിയിട്ടില്ല. ഇതുകൊണ്ടുതന്നെ കൊള്‌ട്രോള്‍, ഹൃദയപ്രശ്‌നങ്ങളുള്ളവര്‍ക്കും പ്രമേഹേരോഗികള്‍ക്കുമെല്ലാം ഇത് ഏറെ ആരോഗ്യകരമാണ്. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന നാരുകളും കുറഞ്ഞ കലോറിയും പഞ്ചസാരയുമെല്ലാമാണ് ഇതിനെ ശരീരത്തിന് ഏറ്റവും യോജിച്ച ഭക്ഷണമാക്കുന്നത്.

ധാന്യങ്ങളുടെ കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ഓട്‌സ്. ഇതിലുള്ള പഞ്ചസാരയുടെ അളവ് ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നു. മാത്രമല്ല ശരീരം അവിടവിടങ്ങളിലായി ഒളിച്ച് വെച്ചിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇതിലൂടെ ആരോഗ്യത്തിന് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

മാംഗനീസ്, ഫോസ്ഫറസ്, മഗ്നീഷ്യം, കോപ്പര്‍, അയേണ്‍, സിങ്ക്, ഫോളേറ്റ് , വൈറ്റമിന്‍ ബി1, ബി5 തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുമുണ്ട്. കാല്‍സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ ബി3 എന്നീ ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ടൈപ്പ് 2 ഡയബെറ്റിസിനുള്ള നല്ലൊരു പരിഹാരമാണ് ഓട്‌സ്.ശരീരത്തിന് ആവശ്യമായ ഒട്ടു മിക്ക പോഷകവും അടങ്ങിയ ഒന്നാണിത്. പ്രോട്ടീന്‍ സമ്പുഷ്ടമായതും നാരുകള്‍ കലര്‍ന്നതുമെല്ലാം വയര്‍ കുറയ്ക്കാനും തടി കുറയ്ക്കാനും നല്ലതുമാണ്.

ആഴ്ചയില്‍ 12 ഈന്തപ്പഴം കഴിയ്ക്കണംആഴ്ചയില്‍ 12 ഈന്തപ്പഴം കഴിയ്ക്കണം

ഇതില്‍ അവിനാന്ത്രമൈഡ്‌സ് എന്ന രൂപത്തില്‍ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട് ഇതിലെ രക്തത്തില്‍ അലിഞ്ഞു ചേരുന്ന ഫൈബറായ ബീറ്റാ ഗ്ലൂക്കന്‍ കൊളസ്‌ട്രോള്‍ തോതു കുറയ്ക്കാനും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ശരീരത്തിന് ദോഷം ചെയ്യാതിരിയ്ക്കാനും സഹായിക്കും.

പ്രാതലിന് ഇത് കഴിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം. ഇതു കൊണ്ട് ഒരു പിടി ഗുണങ്ങള്‍ ലഭിയ്ക്കും. ദിവസത്തിന്റെ തുടക്കത്തിലുള്ള ഭക്ഷണമെന്ന നിലയില്‍ വയറിന്റെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ തീരെയില്ലാത്ത ഒരു ഭക്ഷണം കൂടിയാണിതെന്ന കാര്യം പ്രധാനപ്പെട്ട ഒരു വസ്തുതയാണ്.

ഓട്‌സ് അല്‍പകാലം അടുപ്പിച്ച് കഴിച്ചു നോക്കൂ, നിങ്ങളുടെ ശരീരത്തില്‍ പല മാറ്റങ്ങളുമുണ്ടാകും. ആരോഗ്യകരമായ മാറ്റങ്ങള്‍.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കു കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണമാണിത്. തിലെ ഫൈബറുകളാണ് ഇതിന് ഏറെ സഹായിക്കുന്നത്. ദഹനം മെച്ചപ്പെടുതി കൊഴുപ്പു കൂടുന്നതു തടയും. മലബന്ധം പോലുള്ള രോഗങ്ങള്‍ ഒഴിവാക്കാനും ഓട്‌സ് ഏറെ ഗുണകരമാണ.് മലബന്ധം ഒഴിവാക്കുന്നതും വയര്‍ ചാടാതിരിയ്ക്കാന്‍ സഹായിക്കും. ഇത് വിശപ്പു കുറയ്ക്കുന്നതു വഴിയാണ് തടി കുറയ്ക്കാന്‍ ഏറെ സഹായകമാകുന്നത്. ഇതിലെ പ്രോട്ടീന്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

കുടലിന്റെ ആരോഗ്യത്തിനൊപ്പം ക്യാന്‍സറിനെ തടയാനും ഓട്‌സ് നല്ലതാണ്. ക്യാന്‍സര്‍ ചെറുത്തു നില്‍ക്കാനുള്ള കഴിവ് ഓട്‌സിനുണ്ട്. ഇത് ശരീരത്തിലെ ബൈല്‍ ആസിഡുകളെ തടഞ്ഞ് ശരീരത്തിലെ വിഷാംശം കുറയ്ക്കുന്നു. വയറ്റിലെ ക്യാന്‍സര്‍ തടയാനുള്ള ഉത്തമ ഭക്ഷണമാണിത്.

ചര്‍മസംരക്ഷണത്തിനും

ചര്‍മസംരക്ഷണത്തിനും

ആരോഗ്യത്തില്‍ മാത്രമല്ലാ, ചര്‍മസംരക്ഷണത്തിനും ഓട്‌സ് നല്ലതാണ്. ഓട്‌സില്‍ ചര്‍മത്തിന് ഈര്‍പം നല്‍കുന്ന ലൂബ്രിക്കേറ്റിംഗ് ഫാറ്റുണ്ട്. ഇത് അള്‍ട്രാവയലറ്റ് രശ്മികളെ ചെറുത്തുനിര്‍ക്കാന്‍ സഹായിക്കും.

തലച്ചോറിന്റെ ആരോഗ്യത്തിനും

തലച്ചോറിന്റെ ആരോഗ്യത്തിനും

ഓട്‌സിലെ ഘടകങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തിനും ഏറെ മികച്ചതാണ്. ഓട്‌സിലെ അയേണ്‍, വൈറ്റമിന്‍ ബി, ഇ, സെലേനിയം, സിങ്ക് എന്നിവ ശരീരത്തിന് പോഷകങ്ങള്‍ നല്‍കുകയും ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ഓട്‌സ് കഴിച്ചാല്‍ ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയുകയും നല്ല കൊളസ്‌ട്രോള്‍ കൂടുകയും ചെയ്യുന്നു. കൊളസ്‌ട്രോള്‍ ഉള്ളവരോട് ഓട്‌സ് കഴിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതിന്റെ കാരണം ഇതാണ്.

എല്ലുകളുടെ ആരോഗ്യത്തിനും

എല്ലുകളുടെ ആരോഗ്യത്തിനും

എല്ലുകളുടെ ആരോഗ്യത്തിനും സന്ധിവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഏറെ മികച്ച ഒന്നാണ് ഓട്‌സ്. എല്ലുകളുടെ ആരോഗ്യത്തിനും സന്ധിവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഏറെ മികച്ച ഒന്നാണ് ഓട്‌സ്. എല്ലുതേയ്മാനവും സന്ധിവേദനയുമെല്ലാം അകറ്റാന്‍ ഉത്തമമാണ് ഓട്‌സ്.

1 മാസം അടുപ്പിച്ച് ഓട്‌സ് കഴിച്ചാല്‍...

1 മാസം അടുപ്പിച്ച് ഓട്‌സ് കഴിച്ചാല്‍...

ബിപി കുറയ്ക്കാന്‍

ബിപി കുറയ്ക്കാന്‍

ബിപി കുറയ്ക്കാന്‍ സഹായിക്കുന്നതു വഴി ഹൃദയാരോഗ്യത്തിനു സഹായിക്കുന്ന നല്ലൊരു ഭക്ഷണം കൂടിയാണ് ഓട്‌സ്. ഇതിലെ പല ഘടകങ്ങളും രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചു നിര്‍ക്കാന്‍ സഹായിക്കുന്നു. ഇതു വഴി ഹൃദയാരോഗ്യത്തിനും മികച്ച ഒരു ഭക്ഷണമാണ് ഓട്‌സ് എന്നു പറയാം.

പൂര്‍ണ ഊര്‍ജം

പൂര്‍ണ ഊര്‍ജം

പ്രാതലിന് ഓട്‌സ് കഴിച്ചു നോക്കൂ, ശരീരത്തിന് ആവശ്യമുള്ള പൂര്‍ണ ഊര്‍ജം നല്‍കാന്‍ ഓട്‌സിനു കഴിയും. ഇത് പെട്ടെന്നു തന്നെ ദഹിച്ചു ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കും. ഗ്ലൂക്കോസ് തോതു കുറവായതു കൊണ്ട് ഈ രീതിയിലെ ക്ഷീണവും ഉണ്ടാക്കുന്നതില്ല. ഇതിലെ വിവിധ ഘടകങ്ങള്‍ ശരീരത്തിന്റെ ആരോഗ്യത്തിന് പല തരത്തിലും സഹായകമാണ്.

 അയേണ്‍

അയേണ്‍

ഓട്‌സ് അയേണ്‍ സമ്പുഷ്ടമാണ്. ഇതു കൊണ്ടുതന്നെ അയേണ്‍ പ്രശ്‌നങ്ങളുള്ളവര്‍ക്ക്, വിളര്‍ച്ചാ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഉത്തമ ഔഷധവും.

പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

ഓട്‌സ് അടുപ്പിച്ച് 1 മാസം കഴിച്ചാല്‍ ശരീരത്തിനു പ്രതിരോധ ശേഷി ലഭിയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലെ വിവിധ വൈറ്റമിനുകളും പോഷകങ്ങളുമെല്ലാം ശരീരത്തിനു പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ്.

English summary

Health Benefits Of Eating Oats Daily For A Month

Health Benefits Of Eating Oats Daily For A Month, Read more to know about,
X
Desktop Bottom Promotion