For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്നു ഗര്‍ഭം ധരിയ്ക്കാന്‍ ഈ നെല്ലിക്കാമരുന്ന്

തേനും നെല്ലിക്കയ്ക്കും ചേര്‍ത്തു കഴിയ്ക്കുമ്പോള്‍ പല ഗുണങ്ങളുമുണ്ടാകും. ഇതെക്കുറിച്ചറിയൂ,

|

നല്ല ആരോഗ്യം സമ്പത്താണ്. ഇതിനു സഹായിക്കുന്ന പല പ്രകൃതിദത്ത വഴികളുമുണ്ട്. മിക്കവാറും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇത്തരം മാര്‍ഗങ്ങള്‍ ഗുണം ചെയ്യുകയും ചെയ്യും.

ആരോഗ്യസംരക്ഷണത്തിന് നമുക്കു പ്രകൃതി തന്നെ കനിഞ്ഞു നല്‍കിയിരിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതില്‍ പലതും ഒന്നിലേറെ ആരോഗ്യഗുണങ്ങളുള്ളതുമാണ്.

ഇത്തരത്തില്‍ പ്രകൃതി നല്‍കിയിരിയ്ക്കുന്നവയില്‍ പെട്ട ഒന്നാണ് നെല്ലിക്ക. വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും ആരോഗ്യകാര്യങ്ങളില്‍ മുന്‍പനായ ഇതിന് ലേശം കയ്പാണ് സ്വാദെങ്കിലും ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. വൈറ്റമിന്‍ സിയുടെ പ്രകൃതിദത്ത കലവറയെന്നു പറയാം. മുടിയ്ക്കും ചര്‍മത്തിനുമെല്ലാം ഒരുപോലെ ഗുണകരമാണ് നെല്ലിക്ക.

ഇതുപോലെ പ്രകൃതിദത്ത ഗുണങ്ങളടങ്ങിയ ഒന്നാണ് തേനും. ആന്റിഓക്‌സിഡന്റുകളുടെ കലവറയായ ഇത് തടി കുറയ്ക്കാനും ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കാനുമെല്ലാം സഹായിക്കുന്നു.

നെല്ലിക്കയും തേനു കൂടി ഒരുമിച്ചു ചേര്‍ത്തു കഴിച്ചാല്‍ ആരോഗ്യ ഗുണങ്ങള്‍ ഇരട്ടിയ്ക്കും. തേന്‍ നെല്ലിക്ക, തേനിലിട്ട നെല്ലിക്ക എന്നെല്ലാം പറയാം.

തേനും നെല്ലിക്കയ്ക്കും ചേര്‍ത്തു കഴിയ്ക്കുമ്പോള്‍ പല ഗുണങ്ങളുമുണ്ടാകും. ഇതെക്കുറിച്ചറിയൂ,

ദഹനപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി

ദഹനപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി

ദഹനപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണിത്. മലബന്ധം, പൈല്‍സ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം. വിശപ്പു വര്‍ദ്ധിപ്പിയ്ക്കാനും തേനിലിട്ട നെല്ലിക്ക സഹായിക്കും.

ഗര്‍ഭധാരണം

ഗര്‍ഭധാരണം

സ്ത്രീകളെ ഗര്‍ഭധാരണത്തിനു സഹായിക്കുന്ന നല്ലൊന്നാന്തരം മരുന്നാണിതെന്നു വേണം, പറയാന്‍. തേന്‍ നെല്ലിക്ക ദിവസവും കഴിയ്ക്കുന്നത് വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. പുരുഷലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാനും പുരുഷലൈംഗികപ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു മരുന്നാണ്ആര്‍ത്തവസംബന്ധമായ സ്ത്രീ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ് ഈ മിശ്രിതം. ഇതും ഗര്‍ഭധാരണപ്രശ്‌നങ്ങളെ അകറ്റുന്നു.

കരളിന്

കരളിന്

ഇത് കരളിന് ഏറെ നല്ലതാണ്. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നതു തടയുകയും ചെയ്യും. ബൈല്‍ പിഗ്മെന്റ് നീക്കുകയും വിഷാംശം നീക്കുകയും ചെയ്യുന്നതാണ് കാരണം.

മുടി

മുടി

മുടി വളരാനുള്ള നല്ലൊരു വഴിയാണിത്. മുടി നര കുറയ്ക്കാനും തേനിലിട്ട നെല്ലിക്ക കഴിയ്ക്കുന്നതു നല്ലതാണ്മുടിവേരുകള്‍ക്ക് ബലമേകാന്‍ തേനും നെല്ലിക്കയും സഹായിക്കും. മുടിയ്ക്കു തിളക്കം നല്‍കാനും മൃദുത്വമുള്ളതാകാനും തേനും നെല്ലിക്കയും ചേര്‍ത്തു കഴിയ്ക്കുന്നത് ഏറെ ന്ല്ലതാണ്.

വിഷാംശം

വിഷാംശം

ശരീരത്തിലെ വിഷാംശം നീക്കുന്നതിനുള്ള ഏറ്റവും നല്ല വഴിയാണ് വെറും വയറ്റില്‍ ഇതു കഴിയ്ക്കുന്നത്. ഇതുവഴി തടി കൂടുക, ഹൃദയപ്രശ്‌നങ്ങള്‍ തുടങ്ങിയവ ഒഴിവാക്കാനാകുംരക്തത്തിലേയും വയറ്റിലേയും ചര്‍മത്തിലേയുമെല്ലാം ടോക്‌സിനുകള്‍ നീക്കം ചെയ്യാനും ഏറ്റവും നല്ല ഔഷധമാണിത്.

പെട്ടെന്നു ഗര്‍ഭം ധരിയ്ക്കാന്‍ ഈ നെല്ലിക്കാമരുന്ന്

ചര്‍മത്തിന്റെ ചുളിവുകളറ്റി ചര്‍മത്തിന് ചെറുപ്പവും മുറുക്കവുമെല്ലാം നല്‍കാനുള്ള നല്ലൊരു വഴിയാണ് തേനിലിട്ട നെല്ലിക്ക. പ്രായക്കുറവുള്ള ചര്‍മത്തിന് ഏറെ ഗുണകരം.

ആസ്മ

ആസ്മ

ആസ്മ പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ ഇത് ഏറെ നല്ലതാണ്. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയതു തന്നെ കാരണം. ഇത് ലംഗ്‌സില്‍ നിന്നും ഫ്രീ റാഡിക്കലുകള്‍ നീക്കം ചെയ്യും.

അയേണ്‍

അയേണ്‍

അയേണ്‍ സമ്പുഷ്ടമായ മിശ്രിതമാണിത്. ഇതുകൊണ്ടുതന്നെ അനീമിയയുള്ളവര്‍ക്ക് ഏറെ സഹായകമാണിത്. ശരീരത്തില്‍ രക്തം ഉല്‍പാദിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനും പ്രമേഹത്തിനുമെല്ലാം അത്യുത്തമമായ മരുന്നാണ് നെല്ലിക്ക. സ്വഭാവികമധുരമായതു കൊണ്ടുതന്നെ തേനും ഗുണമേ ചെയ്യൂ.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക നല്ലപോലെ കഴുകി വെള്ളം നല്ലപോലെ കളയുക. വെള്ളത്തിന്റെ അംശമുണ്ടെങ്കില്‍ പൂപ്പല്‍ വരാന്‍ സാധ്യതയേറെയാണ്. ഇത് കുരു നീക്കി ചെറിയ കഷ്ണങ്ങളാക്കാം. അല്ലെങ്കില്‍ മുഴുവനായും ഉപയോഗിയ്ക്കാം. ഒരു ഗ്ലാസ് ജാറില്‍ നെല്ലിക്ക മുങ്ങിക്കിടക്കും വിധതം തേനൊഴിച്ച് അടച്ചു 10 ദിവസം വയ്ക്കുക. പിന്നീട് തേനിനൊപ്പം നെല്ലിക്ക കഴിയ്ക്കാം. രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

English summary

Health Benefits Of Eating Honey Soaked Goosberry Daily

Health Benefits Of Eating Honey Soaked Goosberry Daily, read more to know about,
X
Desktop Bottom Promotion