For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

3 കശുവണ്ടിപ്പരിപ്പ് പുരുഷനു നല്‍കും മാറ്റം

|

ഡ്രൈ നട്‌സ് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത്തരം ഡ്രൈ നട്‌സില്‍ ഒന്നാണ് കശുവണ്ടിപ്പരിപ്പ് അഥവാ കാഷ്യൂനട്‌സ്. ബദാം, വാള്‍നട്‌സ്, പിസ്ത എന്നിവയുടെ ഗണത്തില്‍ പെടുന്ന ഇത് ആരോഗ്യപരമായി ഗുണങ്ങളേറെ നല്‍കുന്ന ഒന്നാണ്.

പുരുഷശരീരം സ്ത്രീ ശരീരത്തില്‍ നിന്നും വ്യത്യസ്തമാണ്. ഇതുകൊണ്ടുതന്നെ കണക്കുകളിലും ഭക്ഷണക്രമത്തിലും വ്യത്യാസങ്ങളും വരും. ഇത്തരം കാര്യങ്ങള്‍ കൊണ്ടുതന്നെ ഡ്രൈ നട്‌സ് സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണ് ഉപകാരപ്പെടുകയെന്നു വേണം, പറയാന്‍.

പുരുഷന്മാര്‍ ദിവസവും കശുവണ്ടിപ്പരിപ്പ് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് പലവിധത്തിലുളള ആരോഗ്യഗുണങ്ങള്‍ക്ക് നല്ലതാണ്. പലരും പറയുന്ന പോലെ കശുവണ്ടിപ്പരിപ്പില്‍ കൊളസ്‌ട്രോള്‍ ഇല്ലെന്നതാണ് വാസ്തവം. ഇത് എണ്ണ ചേര്‍ക്കാതെ വറുത്തു കഴിയ്ക്കുന്നതും ചുട്ടു കഴിയ്ക്കുന്നതുമെല്ലാമാണ് ഏറെ നല്ലത്. എണ്ണ ചേര്‍ത്തു വറുക്കുമ്പോഴാണ് ഇത് പ്രശ്‌നങ്ങളുണ്ടാക്കുന്നത്.

ദിവസവും 3 കശുവണ്ടിപ്പരിപ്പു വീതം പുരുഷന്മാര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഇതു വരുത്തുന്ന വ്യത്യാസങ്ങളെക്കുറിച്ചറിയൂ,

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് കശുവണ്ടിപ്പരിപ്പ്. കൊളസ്‌ട്രോള്‍ വിമുക്തമായതു തന്നെയാണ് കാരണം. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇതും ഹൃദയാരോഗ്യത്തിന് ഗുണകരമാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ തടയാന്‍ കശുവണ്ടിപ്പരിപ്പ് ഏറെ നല്ലതാണ്. പ്രത്യേകിച്ചും പുരുഷന്മാരിലുണ്ടാകുന്ന പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പോലുള്ളവ തടയാന്‍. ഇതിലെ പ്രോആന്തോസയാനിഡിന്‍സ് ആണ് ഈ ഗുണം നല്‍കുന്നത്.

സെക്‌സ് ഗുണങ്ങള്‍

സെക്‌സ് ഗുണങ്ങള്‍

സെക്‌സ് ഗുണങ്ങള്‍ നല്‍കുന്ന ഒന്നുകൂടിയാണ് കശുവണ്ടിപ്പരിപ്പ്. ഇത് പുരുഷന്മാരിലെ ബീജത്തിന്റെ അളവും ഗുണവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കുന്നു. സിങ്കാണ് ഈ ഗുണം നല്‍കുന്നത്. നല്ല സെക്‌സ് മൂഡിനും ഇത് നല്ലതാണ്. ഇതിലെ അമിനോ ആസിഡുകള്‍ നല്ല ഉദ്ധാരണത്തിന് സഹായിക്കുന്നു. ആര്‍ജിനൈന്‍ എന്ന ഘടകമാണ് ഇതിലെ അമിനോആസിഡായി പ്രവര്‍ത്തിയ്ക്കുന്നത്.

മസിലുകള്‍

മസിലുകള്‍

മസിലുകള്‍ വളര്‍ത്താന്‍ പറ്റിയ നല്ലൊരു ഭക്ഷണമാണ് കശുവണ്ടിപ്പരിപ്പ്. സിക്‌സ് പായ്ക്കുണ്ടാക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കു പറ്റിയ നല്ലൊരു ഭക്ഷണം. പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിന് ഇത് ഏറെ നല്ലതാണ്.

എല്ലുകള്‍ക്ക് ബലം

എല്ലുകള്‍ക്ക് ബലം

എല്ലുകളുടെ ബലത്തിനും മികച്ച ഒന്നാണ് കശുവണ്ടിപ്പരിപ്പ്. ഇതിലെ ധാതുക്കളും വൈറ്റമിനുകളും എല്ലുകള്‍ക്ക് ബലം നല്‍കും. എല്ലുതേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കും.

 മുടികൊഴിച്ചിലും

മുടികൊഴിച്ചിലും

പുരുഷന്മാരിലെ മുടികൊഴിച്ചിലും കഷണ്ടിയുമെല്ലാം അകറ്റുന്നതിനും കശുവണ്ടിപ്പരിപ്പ് ഏറെ നല്ലതാണ്. ഇതിലെ കോപ്പര്‍ മുടി കൊഴിയാതെ നോക്കുന്നു. മുടിയ്ക്കു കറുപ്പു നല്‍കാനും ഇത് ഏറെ നല്ലതാണ്.

രക്തപ്രവാഹം

രക്തപ്രവാഹം

രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഏറെ നല്ലതാണ്. ഇത് അശരീരത്തിലെ എല്ലാ അവയവങ്ങളേയും സഹായിക്കുന്നു. പുരുഷലൈംഗികശേഷിയ്ക്ക് കശുവണ്ടിപ്പരിപ്പു സഹായിക്കുന്നുവെന്നു പറയുന്നതിന്റെ ഒരു കാരണം ഇതു തന്നെയാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

പലരും പറയുന്നതുപോലെ കൊളസ്‌ട്രോള്‍ കശുവണ്ടിപ്പരിപ്പില്‍ ഇല്ല. ഏതാണ്ട് ഫ്രീ കൊളസ്‌ട്രോള്‍ ഭക്ഷണമാണ് കശുവണ്ടിപ്പരിപ്പെന്നു പറയാം.

ഹൃദയാരോഗ്യത്തെ

ഹൃദയാരോഗ്യത്തെ

ധാരാളം മഗ്നീഷ്യം അടങ്ങിയ ഒന്നാണ് കശുവണ്ടിപ്പരിപ്പ്. ഇതുകൊണ്ടുതന്നെ ബിപി കുറയ്ക്കാനും ഏറെ നല്ലതാണ്. ഇതുവഴിയും ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കുന്ന ഒന്നാണ്.

കശുവണ്ടിപ്പരിപ്പും പാലും

കശുവണ്ടിപ്പരിപ്പും പാലും

കശുവണ്ടിപ്പരിപ്പും പാലും ഒരുമിച്ചു കഴിയ്ക്കുന്നത് ആരോഗ്യഗുണങ്ങള്‍ കൂടുതല്‍ ലഭ്യമാകാന്‍ സഹായിക്കും. ഇത് കശുവണ്ടിപ്പരിപ്പിന്റെ ഗുണങ്ങള്‍ ഇരട്ടിയ്ക്കും. പാലില്‍ പൊടിച്ചുചേര്‍ത്തോ അരച്ചു ചേര്‍ത്തോ കഴിയ്ക്കാം. അല്ലെങ്കില്‍ ഇത് 2-3 എണ്ണം കഴിച്ച് ഒരു ഗ്ലാസ് പാലും കുടിയ്ക്കാം.

English summary

Health Benefits Of Eating Cashew nuts For Men

Health Benefits Of Eating Cashew nuts For Men, Read more to know about,
Story first published: Tuesday, April 3, 2018, 9:54 [IST]
X
Desktop Bottom Promotion