For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിടക്കും മുന്‍പ് 1 ടേബിള്‍സ്പൂണ്‍ തേന്‍ കഴിച്ചാല്‍

|

തേന്‍ ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണെന്ന കാര്യത്തില്‍ സംശയം വേണ്ട, ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് തേന്‍. വൈറ്റമിനുകളും ധാതുക്കളുമെല്ലാം ധാരാളമുള്ള ഒന്ന്.

തേനിന് ശരീരത്തിന് സ്വാഭാവിക പ്രതിരോധശേഷി നല്‍കാനും കഴിവുണ്ട്. ഇത് ചുമയ്ക്കും കഫക്കെട്ടിനുമുള്ള നല്ലൊരു മരുന്നു കൂടിയാണ്. തേനിലെ ഫ്‌ളേവനോയ്ഡുകളാണ് ഇതിന് രോഗപ്രതിരോധശേഷി നല്‍കുന്നത്. മധുരമുണ്ടെങ്കിലും ഗ്ലൈസമിക് ഇന്‍ഡെക്‌സ് കുറഞ്ഞതായതു കൊണ്ടുതന്നെ ഇത് പ്രമേഹരോഗികള്‍ക്കും പൊതുവേ ആരോഗ്യകരമാണ്.
തേന്‍ നാം സാധാരണ ശുദ്ധകരിച്ച, അതായത് റിഫൈന്‍ഡ് തേനാണ് ഉപയോഗിയ്ക്കാറ്.

എന്നാല്‍ ശുദ്ധീകരിയ്ക്കാത്ത തേനാണ് കൂടുതല്‍ ആരോഗ്യഗുണങ്ങള്‍ അടങ്ങിയത്. അതായത് നേരിട്ടെടുത്തു നമുക്കു നല്‍കുന്ന തേന്‍. കുപ്പികളിലാക്കി മാര്‍ക്കറ്റില്‍ നിന്നും ലഭിയ്ക്കുന്ന തേന്‍ പ്രോസസ്ഡ് തേനാണ്. നേരിട്ടു കിട്ടുന്ന തേന്‍ റോ തേന്‍ എന്നാണ് അറിയപ്പെടുന്നത്. തേന്‍ ശുദ്ധീകരിയ്ക്കുമ്പോള്‍ ഈ പ്രക്രിയയിലൂടെ ഇതിലെ പല ഗുണങ്ങളും ഇല്ലാതാകുന്നതു. തേനിന് അതിന്റെ ഗുണം നല്‍കുന്ന പല ധാതുക്കളും എന്‍സൈമുകളും ഇല്ലാതാകുന്നു. എന്നാല്‍ ശുദ്ധീകരിയ്ക്കാത്ത അഥവാ റോ തേന്‍ ഉപയോഗിയ്ക്കുമ്പോള്‍ ആരോഗ്യഗുണങ്ങള്‍ പലതാണ്.

തടിയും വയറും കുറയ്ക്കാനുളള നല്ലൊരു വഴി കൂടിയാണ് തേന്‍. ഹണി ഡയറ്റ് എന്നൊരു പ്രത്യേക ഡയറ്റു തന്നെയുണ്ട്. ഇത് കൃത്യമായി ചെയ്താല്‍ തടിയും വയറുമെല്ലാം കുറയുകയും ചെയ്യും.തേന്‍ സെക്‌സ് ഗുണങ്ങള്‍ക്കും മികച്ചതാണ്. സെക്‌സ് മൂഡിനു സഹായിക്കുന്ന അഫ്രോഡിക് ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒന്ന്. ഹണിമൂണ്‍ എന്ന വാക്കില്‍ തന്നെ സെക്‌സില്‍ തേനിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. പണ്ടുകാലത്ത് വിവാഹരാത്രിയില്‍ നല്ല സെക്‌സിനായി തേന്‍ നല്‍കുന്ന പതിവിന്റെ അടിസ്ഥാനവും ഇതു തന്നെ.

ദിവസവും തേന്‍ കഴിയ്ക്കുന്നത് പല തലത്തിലുള്ള ആരോഗ്യഗുണങ്ങളും നല്‍കും. ദിവസവും 1 ടേബിള്‍ സ്പൂണ്‍ തേനെങ്കിലും കഴിയ്ക്കുക. ഇതെക്കുറിച്ചു കൂടുതലറിയൂ,

നല്ല ഉറക്കം

നല്ല ഉറക്കം

നല്ല ഉറക്കത്തിനുള്ള നല്ലൊരു വഴിയാണ് തേന്‍. കിടക്കും മുന്‍പ് പാലില്‍ തേന്‍ കലര്‍ത്തി കുടിയ്ക്കുന്നതു നല്ല ഉറക്കം നല്‍കും. ഇന്‍സോംമ്‌നിയ പോലുളള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

മോണരോഗങ്ങള്‍

മോണരോഗങ്ങള്‍

ഇതിന്റെ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ മോണരോഗങ്ങള്‍ പരിഹരിയ്ക്കുന്നതിന് ഏറെ ഗുണകരമാണ.് ശുദ്ധീകരിയ്ക്കാത്ത തേന്‍ വെള്ളത്തില്‍ കലര്‍ത്തി മൗത്ത് വാഷായി ഉപയോഗിയ്ക്കാം. ഗുണം ചെയ്യും.

ഊര്‍ജം

ഊര്‍ജം

ശരീരത്തിന് ക്ഷീണമകറ്റി ഊര്‍ജം നല്‍കാനുളള നല്ലൊരു വഴിയാണ്തേന്‍. വ്യായാമത്തിനു ശേഷം തേന്‍ ഒരു സ്പൂണ്‍ കഴിയ്ക്കുന്നതു ചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നതുമെല്ലാം ഏറെ ഗുണം ചെയ്യും.

ശോധന

ശോധന

ശോധന കൃത്യമാക്കാന്‍ എന്നും രാവിലെ വെറും വയറ്റില്‍ ഒരു ടീസ്പൂണ്‍ തേന്‍ കഴിച്ചാല്‍ മതി.ഇത് കുടലിന്റെ നല്ല പ്രവര്‍ത്തനത്തിന് സഹായിക്കുന്നു.

പ്രമേഹരോഗികള്‍ക്കും

പ്രമേഹരോഗികള്‍ക്കും

മറ്റേത് മധുരത്തേക്കാളും ആരോഗ്യകരമാണ് ഹണിയിലെ മധുരം. പ്രമേഹരോഗികള്‍ക്കും ധൈര്യമായി ഉപയോഗിയ്ക്കാവുന്ന ഒന്ന്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതിന്റെ അളവ് ക്രമീകരിച്ചു നിര്‍ത്തും.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ശുദ്ധീകരിയ്ക്കാത്ത തേനാണ് ഏറ്റവും നല്ലത്. ഇത് ശുദ്ധീകരിച്ച തേനിനേക്കാള്‍ ഇരട്ടി വേഗത്തില്‍ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്നു. കിടക്കും മുന്‍പ് റോ ഹണി ഒരു സ്പൂണ്‍ കഴിയ്ക്കുക. അല്ലെങ്കില്‍ ചൂടുവെള്ളത്തില്‍ തേന്‍ കലക്കി വെറുംവയറ്റില്‍ കുടിയ്ക്കുക.

തടിയും വയറും കുറയാന്‍

തടിയും വയറും കുറയാന്‍

എല്ലാ ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് മൂന്ന് സ്പൂണ്‍ നിറയെ തേന്‍ ചൂട് വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക. ഇതോടൊപ്പം വ്യായാമവും. ഇളംചൂടുള്ള ചെറുനാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്തു രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നത് തടി കുറയാനുള്ള നല്ലൊരു വഴിയാണ്.കറുവാപ്പട്ട പൊടിച്ചതും തേനും ചേര്‍ത്തു കഴിയ്ക്കുന്നതും തടിയും വയറും കുറയാന്‍ സഹായിക്കും.തടി കുറയ്ക്കാന്‍ ഈ വഴികളെല്ലാം തന്നെ ഗുണം ചെയ്യും.

ശോധനയുടെ കാര്യത്തിലും തേന്‍ പരിഹാരം നല്‍കുന്നു.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത്തരത്തില്‍ തേന്‍ വഹിയ്ക്കുന്ന പങ്ക് വളരെ വലുതാണ്. കൊളസ്‌ട്രോള്‍ എന്ന ജീവിതശൈലി രോഗത്തെ തേന്‍ വഴി നമുക്ക് ഇല്ലാതാക്കാം.

നെഞ്ചെരിച്ചില്‍.

നെഞ്ചെരിച്ചില്‍.

അനാരോഗ്യത്തിന്റെ പ്രകടമായ ലക്ഷണങ്ങളില്‍ ഒന്നാണ് നെഞ്ചെരിച്ചില്‍. ഇത് ഇല്ലാതാക്കാന്‍ തേന്‍ കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. ദഹനത്തിന്റെ കാര്യത്തില്‍ എന്നും തേന്‍ കഴിയ്ക്കുന്നതാണ് നല്ലത്.

ലൈംഗികപ്രശ്‌നങ്ങള്‍ക്കും

ലൈംഗികപ്രശ്‌നങ്ങള്‍ക്കും

തേന്‍ ലൈംഗികപ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നാണ്. ഇംപൊട്ടന്‍സ് പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

സെക്‌സ് ജീവിതത്തിനു സഹായിക്കുന്നു

സെക്‌സ് ജീവിതത്തിനു സഹായിക്കുന്നു

തേന്‍ സെക്‌സ് ജീവിതത്തിനു സഹായിക്കുന്നുവെന്നു കാമസൂത്രയില്‍ തന്നെ പരാമര്‍ശമുണ്ട്. തേനില്‍ ബോറോണ്‍ എന്നൊരു ധാതുവുണ്ട്. ഇത് പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിനും സ്ത്രീകളില്‍ ഈസ്ട്രജന്‍ ഉല്‍പാദനത്തിനും സഹായിക്കുന്ന ഒന്നാണ്.

സെക്‌സ് ജീവിതത്തിനു സഹായിക്കുന്നു

സെക്‌സ് ജീവിതത്തിനു സഹായിക്കുന്നു

തേന്‍, കറുവാപ്പട്ട എന്നിവ ചേര്‍ത്തു കഴിയ്ക്കുന്നതും സെക്‌സ് ഗുണങ്ങള്‍ നല്‍കാന്‍ സഹായിക്കും. കറുവാപ്പട്ട പൊടിച്ചത് തേനില്‍ ചാലിച്ചു കഴിയ്ക്കാം. ഇത് പല അസുഖങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ്.

സെക്‌സ് ജീവിതത്തിനു സഹായിക്കുന്നു

സെക്‌സ് ജീവിതത്തിനു സഹായിക്കുന്നു

തേനും ഇഞ്ചിയും ചേര്‍ത്തു കഴിയ്ക്കുന്നതും സെക്‌സ് ഗുണങ്ങള്‍ നല്‍കാന്‍ സഹായിക്കും. ഇത് ഹെര്‍ബല്‍ ചായയില്‍ ചേര്‍ത്തോ അല്ലാതെയോ കഴിയ്ക്കാം.

സെക്‌സ് ജീവിതത്തിനു സഹായിക്കുന്നു

സെക്‌സ് ജീവിതത്തിനു സഹായിക്കുന്നു

സെക്‌സ് കഴിവുകള്‍ക്കുള്ള ഒന്നു കൂടിയാണ് ഫിഗ് അഥവാ അത്തിപ്പഴം. ഇതും തേനും ചേര്‍ത്തു കഴിയ്ക്കുന്നത് ലൈംഗികശേഷി ഇരട്ടിപ്പിയ്ക്കും.

സെക്‌സ് ജീവിതത്തിനു സഹായിക്കുന്നു

സെക്‌സ് ജീവിതത്തിനു സഹായിക്കുന്നു

മീഡ് എന്നൊരു പാനീയം, തേന്‍ ചേരുവയുള്ള ആല്‍ക്കഹോളിക് പാനീയം പണ്ടുകാലത്ത് നവദമ്പതിമാര്‍ക്കു നല്‍കിയിരുന്നു. വിവാഹശേഷം ആദ്യദിവസം മുതല്‍ ആദ്യപൗര്‍ണമി, അതായത് ആദ്യത്തെ പൂര്‍ണചന്ദ്രനെ കാണുന്നതു വരെ. പുരുഷന്മാര്‍ക്കു പൗരുഷം നല്‍കാനുദ്ദേശിച്ചുള്ള ഒന്ന്. ഹണിമൂണ്‍ എന്ന വാക്കിന് ഇതുമായി ബന്ധവുമുണ്ട്.

സെക്‌സ് ജീവിതത്തിനു സഹായിക്കുന്നു

സെക്‌സ് ജീവിതത്തിനു സഹായിക്കുന്നു

പാലില്‍ അല്‍പം തേന്‍ കലര്‍ത്തി കുടിയ്ക്കുന്നത് സെക്‌സ് സ്റ്റാമിനയും ഊര്‍ജവും വര്‍ദ്ധിപ്പിയ്ക്കും. പുരാതന ഗ്രീസില്‍ സെക്‌സ് സ്റ്റാമിനയ്ക്ക് ഉപയോഗിച്ചിരുന്ന വഴിയാണിത്. കിടക്കയിലെ നല്ല പ്രകടനത്തിന് 2 ടീസ്പൂണ്‍ തേന്‍ തനിയെ കഴിച്ചാലും മതിയാകും. ഇതിലെ ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവ ഊര്‍ജമായി മാറും.

Read more about: health body honey
English summary

Health Benefits Of Eating 3 Table Spoon Of Honey Before Bed Time

Health Benefits Of Eating 3 Table Spoon Of Honey Before Bed Time
Story first published: Wednesday, May 2, 2018, 23:46 [IST]
X
Desktop Bottom Promotion