പ്രാതലിന് 3 മുട്ടവെള്ള കഴിയ്ക്കൂ, 1 മാസം

Posted By:
Subscribe to Boldsky

മുട്ട നല്ലൊരു സമീകൃതാഹാരമാണ്. ധാരാളം പ്രോട്ടീനുകളും കാല്‍സ്യവുമെല്ലാം അടങ്ങിയ ഒന്നാണിത്. ശരീരത്തിന് ആവശ്യമായ പല പ്രധാന പോഷകങ്ങളും അടങ്ങിയ ഒന്നാണിത്.

പേശികളുടെ വളര്‍ച്ചയ്‌ക്കും കോശങ്ങളിലെ കേടുപാടുകള്‍ പരിഹരിക്കുന്നതിനും പ്രോട്ടീനുകള്‍ ആവശ്യമാണ്‌. മുട്ട ശരീരത്തിന്‌ ആവശ്യമുള്ള പ്രോട്ടീന്‍ പ്രദാനം ചെയ്യും.മുട്ടയില്‍ വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട്‌. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന്‌ വിറ്റാമിന്‍ ഡി ആവശ്യമാണ്‌. കാത്സ്യം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ്‌ വര്‍ദ്ധിപ്പിക്കാന്‍ വിറ്റാമിന്‍ ഡിക്ക്‌ കഴിയും. അങ്ങനെ ശരീരത്തിലെ കാത്സ്യത്തിന്റെ അളവ്‌ ഉയരും. പൂരിത കൊഴുപ്പിന്റെ സ്ഥാനത്ത്‌ മുട്ടയിലുള്ളത്‌ മോണോസാച്ചുറേറ്റഡ്‌ കൊഴുപ്പും പോളിസാച്ചുറേറ്റഡ്‌ കൊഴുപ്പുമാണ്‌.ഇവ ആരോഗ്യത്തിന് ദോഷം വരുത്തുന്നുമില്ല.

മുട്ടയിലുള്ള പോഷകമായ കോളിന്‍ നാഡീവ്യവസ്ഥയെയും രക്തചംക്രമണ വ്യവസ്ഥയെയും ബാധിക്കുന്ന പ്രശ്‌ങ്ങളുടെ തീവ്രത കുറയ്‌ക്കും. ഇത്‌ തലച്ചോറിന്റെ പ്രവര്‍ത്തനം ക്രമീകരിക്കുകയും മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യും. മുട്ടയില്‍ ലുട്ടെയ്‌ന്‍, സീക്‌സാന്തിന്‍ എന്നീ രണ്ട്‌ കാര്‍ട്ടെനോയ്‌ഡുകള്‍ അടങ്ങിയിട്ടുണ്ട്‌.

മുട്ടയില്‍ തന്നെ രണ്ടു ഭാഗങ്ങളുണ്ട്. മുട്ടവെള്ളയും മഞ്ഞയും. രണ്ടിലും രണ്ടു തരത്തിലുള്ള പോഷകങ്ങള്‍ അടങ്ങിയിട്ടുമുണ്ട്. പലരും കൊളസ്‌ട്രോള്‍ കാരണം പറഞ്ഞ് മുട്ടയുടെ മഞ്ഞ ഒഴിവാക്കാറുമുണ്ട്. എന്നാല്‍ ഇവര്‍ക്കും തീര്‍ത്തും ആരോഗ്യകരമാണ് മുട്ടവെള്ള,

മുട്ടവെള്ള ഏറെ ആരോഗ്യകരമാണ്. കൊളസ്‌ട്രോളുള്ളവര്‍ക്കും ധൈര്യമായി കഴിയ്ക്കാവുന്ന ഒന്ന്. ദിവസവും 2 മുട്ടവെള്ള വച്ച് പ്രാതലിന് കഴിയ്ക്കുന്നത് ഏറെ ആരോഗ്യകരവുമാണ്. മുട്ടവെള്ള കഴിയ്ക്കുന്നതുകൊണ്ടുള്ള ആരോഗ്യഗുണങഅങളെക്കുറിച്ചറിയൂ

ഊര്‍ജം

ഊര്‍ജം

ശരീരത്തിന് ഊര്‍ജം നല്‍കാനും ക്ഷീണമകറ്റാനും രാവിലെ പ്രാതതലിനൊപ്പം മുട്ട വെള്ള കഴിയ്ക്കുന്നത് ഏറെ ഗുണകരമവുമാണ്. ഇത് എണ്ണയില്ലാതെ പാചകം ചെയ്യുന്നതാണ് ഏറ്റവും നല്ലത്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

മുഴുവന്‍ മുട്ടയില്‍, അതായത് മുട്ട മഞ്ഞയില്‍ 186 മില്ലീഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിട്��ുണ്ട്. എന്നാല്‍ മുട്ടവെള്ളയില്‍ സീറോ കൊളസ്‌ട്രോള്‍ ആണ് അടങ്ങിയിരിയ്ക്കുന്നത്. കൊളസ്‌ട്രോള്‍ ഹൃദയാരോഗ്യത്തിന് ദോഷമാണ്. ഇത്തരം ഘട്ടങ്ങളില്‍ മുട്ട വെള്ള ഏറെ നല്ലതാണ്.

മസില്‍

മസില്‍

മുട്ടവെള്ളയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മസില്‍ വളര്‍ച്ചയ്ക്കും മറ്റു ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ഇത് അത്യാവശ്യമാണ്.മസിലുകള്‍ക്കായി ശ്രമിയ്ക്കുന്നവര്‍ ദിവസവും ഇത് ശീലമാക്കുന്നത് ഏറെ നല്ലതാണ്‌

ബിപി

ബിപി

മുട്ടവെള്ളയില്‍ പൊട്ടാസ്യമടങ്ങിയിട്ടുണ്ട്. ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ ഇത് ഏറെ അത്യാവശ്യമാണ്. ഇതുകൊണ്ടുതന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. ഒരു മുട്ടവെള്ളയില്‍ 54 മില്ലീഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.ഇതും ബിപി കുറയ്ക്കും.ഇതുവഴി വാസോഡയലേഷന്‍ എന്നൊരു അവസ്ഥയൊഴിവാകും. രക്തക്കുഴലുകള്‍ വികസിച്ച് കൂടുതല്‍ രക്തം എത്തുന്ന അവസ്ഥയാണിത്. ഇതുവഴി രക്തം കട്ട പിടിയ്ക്കാനുളള സാധ്യത വര്‍ദ്ധിയ്ക്കുന്നു.

സോഡിയം

സോഡിയം

മുട്ടവെള്ള സോഡിയം സമ്പുഷ്ടമാണ്. ഇതുകൊണ്ടുതന്നെ ഹൃദയം, നാഡി, കിഡ്‌നി എന്നിവയുടെ പ്രവര്‍ത്തനത്തിന് ഏറെ ഗുണകരവും. അത്‌ലെറ്റുകള്‍ക്ക് മസില്‍ വേദന പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സോഡിയം ഏറെ അത്യാവശ്യമാണ്. സോഡിയത്തിന്റെ കുറവ് മനംപിരട്ടല്‍ പോലുള്ള അസ്വസ്ഥതകള്‍ക്കു വഴി വയ്ക്കുകയും ചെയ്യും.

തിമിരം, മൈഗ്രേന്‍

തിമിരം, മൈഗ്രേന്‍

മുട്ടവെള്ളയില്‍ റൈബോഫ്‌ളേവിന്‍ എന്നൊരു ഘടകമുണ്ട്. ഇത് വൈറ്റമിന്‍ ബി2 എന്ന പേരിലും അറിയപ്പെടുന്നു. ഇത് തിമിരം, മൈഗ്രേന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ഹൈപ്പര്‍ഹോമോസിസ്‌റ്റേനിയ എന്ന ഗുരുതരമായ അസുഖത്തിനുള്ള പരിഹാരം കൂടിയാണ് ഇത്.

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന്

മുട്ടവെള്ളയില്‍ കോളീന്‍ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ ആരോഗ്യത്തിന് ഇത് ഏറെ പ്രധാനമാണ്. നാഡികളുടെ പ്രവര്‍ത്തനത്തിനും ടോക്‌സിനുകള്‍ നീക്കം ചെയ്യാനുമെല്ലാം ഇത് ഏറെ പ്രധാനമാണ്.

എല്ലുകളുടെ ബലത്തിനും

എല്ലുകളുടെ ബലത്തിനും

എല്ലുകളുടെ ബലത്തിനും എല്ലുതേയ്മാനം പോലുള്ള അവസ്ഥകള്‍ക്കും ഏറെ ഗുണകരമാണ് മുട്ട വെള്ള. കാല്‍സ്യം സമ്പുഷ്ടമായ ഇതില്‍ വൈറ്റമിന്‍ ഡിയും ധാരാളമുണ്ട്.

തടി

തടി

തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് മുട്ടവെള്ള. ഇതിലെ പ്രോട്ടീനാണ് ഈ ഗുണം നല്‍കുന്നത്. വയര്‍ നിറയും, വിശപ്പു കുറയ്ക്കും. കൊഴുപ്പില്ലാത്തതുകൊണ്ട് തടി കൂടുകയുമില്ല.

ഗര്‍ഭിണികള്‍ക്ക്

ഗര്‍ഭിണികള്‍ക്ക്

ഗര്‍ഭിണികള്‍ക്ക് കഴിയ്ക്കാവുന്ന ഉത്തമമായ ഒന്നാണിത്. ഗര്‍ഭകാലത്തെ തളര്‍ച്ച ഒഴിവാക്കാം. ഗര്‍ഭസ്ഥ ശിശുവിന് ആവശ്യമായ പല പോഷകങ്ങളും ഇതിലുണ്ട്. കുഞ്ഞിന് ഭാരക്കുറവുണ്ടെങ്കില്‍ ഇത് കഴിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.

English summary

Health Benefits Of Eating 3 Egg Whites For Breakfast

Health Benefits Of Eating 3 Egg Whites For Breakfast