തണ്ണിമത്തന്‍ ജ്യൂസില്‍ കുരുമുളകിട്ടു കുടിയ്ക്കണം

Posted By:
Subscribe to Boldsky

തണ്ണിമത്തന്‍ വേനല്‍ക്കാലത്ത് ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ധാരാളം പോഷകങ്ങളടങ്ങിയ ഒന്നു കൂടിയാണിത്.

കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ നല്ലൊരു കലവറയാണ് തണ്ണിമത്തന്‍ ജ്യൂസ്.

തണ്ണിമത്തനില്‍ പലതരം ആരോഗ്യഗുണങ്ങളുണ്ട്. ഇതു പല രീതിയില്ും കുടിയ്ക്കുകയും ചെയ്യാം. നാരങ്ങാനീരു ചേര്‍ത്തും കുരുമുളുകു ചേര്‍ത്തുമെല്ലാം.

കുരുമുളകു പൊടി ചേര്‍ത്ത് തണ്ണിമത്തന്‍ ജ്യൂസ് കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഇതു നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. പല അസുഖങ്ങളും തടയാന്‍ കഴിവുള്ള ഒരു കോമ്പിനേഷന്‍ കൂടിയാണിത്. ഇതെക്കുറിച്ചു കൂടുതലറിയൂ,

ശരീരത്തിലെ തടിയും കൊഴുപ്പും

ശരീരത്തിലെ തടിയും കൊഴുപ്പും

ശരീരത്തിലെ തടിയും കൊഴുപ്പും കത്തിച്ചുകളയാന്‍ പറ്റിയ നല്ലൊരു വഴിയാണ് തണ്ണിമത്തന്‍ ജ്യൂസും കുരുമുളകുപൊടിയും. കുരുമുളക് ശരീരത്തിലെ കൊഴുപ്പു തീര്‍ത്തും നീക്കുന്ന ഒന്നാണ്. തണ്ണിമത്തനും കലോറി ഏറെ കുറവുള്ള ഒന്നാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കുരുമുളകും തണ്ണിമത്തനും ചേര്‍ന്ന മിശ്രിതം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്നു മാത്രമല്ല, നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ഇത് നല്ലൊരു കോമ്പിനേഷനാണ്.

അലര്‍ജി

അലര്‍ജി

വേനലില്‍ ചര്‍മത്തിലുണ്ടാകുന്ന അലര്‍ജിയും ചൊറിച്ചിലും മാറ്റണമെങ്കില്‍ ഇൗ കോമ്പിനേഷന്‍ ന്‌ല്ലൊരു വഴിയാണ്. കുരുമുളകും തണ്ണിമത്തനും ഈ ഗുണം നല്‍കുന്ന ഒന്നാണ്.

ക്യാന്‍സറകറ്റാനുള്ള നല്ലൊരു വഴി

ക്യാന്‍സറകറ്റാനുള്ള നല്ലൊരു വഴി

ക്യാന്‍സറകറ്റാനുള്ള നല്ലൊരു വഴി കൂടിയാണ് തണ്ണിമത്തന്‍, കുരുമുളകുപൊടി കോമ്പിനേഷന്‍. പ്രത്യേകിച്ചും പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ചെറുക്കാന്‍. തണ്ണിമത്തിനിലെ ലൈകോഫീന്‍ എന്നൊരു ഘടകം ഇതിനു സഹായിക്കുന്നു.

ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം

ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം

ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ പറ്റിയ നല്ലൊരു വഴി കൂടിയാണ് ഈ തണ്ണിമത്തന്‍, കുരുമുളക് കോമ്പിനേഷന്‍.

ദഹനപ്രശ്‌നങ്ങള്‍ക്ക്

ദഹനപ്രശ്‌നങ്ങള്‍ക്ക്

ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് തണ്ണിമത്തനും കുരുമുളകും. എന്നും ഈ പാനീയം കുടിയ്ക്കുന്നത് വയര്‍ സംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്.

ആസ്ത്മ

ആസ്ത്മ

ആസ്ത്മ നിയന്ത്രണത്തില്‍ കൊണ്ടു വരുന്നതിനും തണ്മിമത്തന്‍-കുരുമുളക് പാനീയം മിടുക്കനാണ്. ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് ഇവ രണ്ടും. ഇത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളുന്നു.

ഓര്‍മശക്തിയ്ക്കു സഹായിക്കുന്ന നല്ലൊരു വഴി

ഓര്‍മശക്തിയ്ക്കു സഹായിക്കുന്ന നല്ലൊരു വഴി

ഓര്‍മശക്തിയ്ക്കു സഹായിക്കുന്ന നല്ലൊരു വഴിയാണ് കുരമുളകും തണ്ണിമത്തനും. ഇത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും.

 പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന്റെ പ്രതിരോധശേഷി നല്‍കുന്ന നല്ലൊരു വഴിയാണിത്. കുരുമുളക് സ്വഭാവിക പ്രതിരോധശേഷി നല്‍കുന്നു. തണ്ണിമത്തനിലെ ഘടകങ്ങള്‍ ശരീരത്തിന് പോഷകങ്ങള്‍ നല്‍കുന്നു.

English summary

Health Benefits OF Drinking Pepper Added Watermelon Juice

Health Benefits OF Drinking Pepper Added Watermelon Juice, Read more to know about