ദിവസവും ഒരു ഗ്ലാസ് ഓട്‌സ് മില്‍ക് കഴിയ്ക്കൂ

Posted By:
Subscribe to Boldsky

ഓട്‌സ് ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഭക്ഷണമാണെന്ന കാര്യത്തില്‍ സംശയം വേണ്ട. ഏതു രോഗികള്‍ക്കും ധൈര്യമായി കഴിയ്ക്കാവുന്ന ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണിത്.

ഓട്‌സ് കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ പല രോഗങ്ങള്‍ക്കും നല്ലൊരു പ്രതിവിധിയാണ് ഓട്‌സ്. തടി കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്.

ഓട്‌സ് മില്‍ക് എന്നൊന്നുണ്ട്. ഇത് ഓട്‌സ് പാലില്‍ കലക്കി കഴിയ്ക്കുന്നതല്ല. ഇതില്‍ വെള്ളം ചേര്‍ത്തുണ്ടാക്കുന്ന ഒന്നാണ്. ഇത് കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമമാണ.്

ദിവസവും ഓട്‌സ് മില്‍ക് കഴിയ്ക്കുന്നതിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ, ഇതെങ്ങനെ തയ്യാറാക്കാമെന്നറിയൂ,

ശരീരത്തിലെ വിഷാംശം

ശരീരത്തിലെ വിഷാംശം

ശരീരത്തിലെ വിഷാംശം അകറ്റാനുള്ള നല്ലൊരു വഴിയാണ് ഓട്‌സ് മില്‍ക്. ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ അകററാനും വയര്‍ വന്നു വീര്‍ക്കുന്നതു തടയാനുമെല്ലാം ഏറെ നല്ലതാണ്.

പഞ്ചസാരയുടെ തോത്

പഞ്ചസാരയുടെ തോത്

ശരീരത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഓട്‌സ് മില്‍ക്. ഇത് പ്രമേഹരോഗികള്‍ക്ക് ഏറെ ഗുണകരമവുമാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്. ഇത് ദോഷകരമായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവയെ തടയും.ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരം.

നാഡികളുടെ ആരോഗ്യത്തിന്

നാഡികളുടെ ആരോഗ്യത്തിന്

നാഡികളുടെ ആരോഗ്യത്തിന് ഓട്‌സ് മില്‍ക് ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ ബി നാഡികള്‍ക്ക് ശാന്തത നല്‍കും. ഇതുവഴി സ്‌ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയവ ഒഴിവാക്കാന്‍ സാധിയ്ക്കും. ഡിപ്രഷന്‍, ഉത്കണ്ഠ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിന്

ഇതിലെ സിങ്ക്, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. മസില്‍ വേദന കുറയ്ക്കാനും മസിലുകളുടെ ആരോഗ്യത്തിനും അത്യുത്തമം.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ പറ്റിയ നല്ലൊരു വഴിയാണ് ഓട്‌സ് മില്‍ക്. ഇതു വ്ിശപ്പു കുറയ്ക്കും. ദഹനം ശക്തിപ്പെടുത്തും. ശരീരത്തില്‍ വെള്ളം കെട്ടിക്കിടന്നുള്ള തടി തടയും.

തൈറോയ്ഡ്

തൈറോയ്ഡ്

തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഓട്‌സ് മില്‍ക്. ഇതിലെ അയൊഡിന്‍ തൈറോയ്ഡ് ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ദഹനപ്രശ്‌നങ്ങള്‍ക്കും മലബന്ധത്തിനും

ദഹനപ്രശ്‌നങ്ങള്‍ക്കും മലബന്ധത്തിനും

ദഹനപ്രശ്‌നങ്ങള്‍ക്കും മലബന്ധത്തിനും പറ്റിയ മരുന്നാണ് ഓട്‌സ് മില്‍ക്. ഇതിലെ ഫൈബറുകള്‍ കുടലിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പശുവിന്‍ പാല്‍ കൊണ്ടുണ്ടാകുന്ന അലര്‍ജിയുള്ളവര്‍ക്ക് ഓട്‌സ് മില്‍ക് ഉണ്ടാക്കി കഴിയ്ക്കാം. ആരോഗ്യഗുണങ്ങള്‍ കുറയുകയുമില്ല.

ഒാട്‌സ്

ഒാട്‌സ്

6 ടേബിള്‍ സ്പൂണ്‍ ഒാട്‌സ് എടുക്കുക. 1 ലിറ്റര്‍ വെള്ളവും. ഇത് മിക്‌സിയിലിട്ട് അടിച്ചെടുക്കുക. പിന്നീട് ഇത് അരിച്ചെടുക്കണം. ഇതിന് കട്ടി പോരെന്നുണ്ടെങ്കില്‍ ഒന്നു രണ്ടു സ്പൂണ്‍ കൂടുതല്‍ ഓട്‌സ് എടുക്കുക. പാനീയത്തിന് കട്ടി കൂടുതലാണെങ്കില്‍ അല്‍പം വെള്ളം ചേര്‍ത്തു നേര്‍പ്പിയ്ക്കാം. ഇത് തേന്‍ ചേര്‍ത്തു കുടിയ്ക്കാം. മധുരം വേണമെന്നുണ്ടെങ്കില്‍.

Read more about: health body
English summary

Health Benefits Of Drinking Oats Milk Daily

Health Benefits Of Drinking Oats Milk Daily, read more to know about,