പുതിനയിട്ട 1 ഗ്ലാസ് വെള്ളം കുടിയ്ക്കൂ

Posted By:
Subscribe to Boldsky

പുതിനയില അഥവാ മിന്റ് ഇലവര്‍ഗങ്ങളില്‍ പെട്ട ഒന്നായതുകൊണ്ടുതന്നെ ആരോഗ്യപരമായ ഗുണങ്ങളും ധാരാളമുണ്ടാകും. ഇതിന്റെ പ്രത്യേക മണവും സ്വാദും കൊണ്ടുതന്നെ ചട്‌നിയ്ക്കും ഭക്ഷണസാധനങ്ങളിലുമെല്ലാം ഇത് ഉപയോഗിയ്ക്കുകയും ചെയ്യുന്നു.

എന്നാല്‍ സ്വാദിനേക്കാളുപരിയായി പലതരം ആരോഗ്യഗുണങ്ങളും ഒത്തിണങ്ങുന്ന ഒന്നാണ് പുതിനയില. വയറിന്റെ ആരോഗ്യത്തിന് മികച്ച ഒന്ന്. ഇതിന്റെ പ്രത്യേക ഗുണങ്ങള്‍ കൊണ്ടുതന്നെ ടൂത്ത്‌പേസ്റ്റ്, ആസ്തമയ്ക്കുള്ള ഇന്‍ഹേലര്‍, ടാല്‍കംപൗഡര്‍, മൗത്ത് ഫ്രഷ്‌നര്‍ തുടങ്ങിയ പല ഉല്‍പന്നങ്ങളിലും ഇതുപയോഗിയ്ക്കാറുണ്ട്.

ഡിപ്രഷന്‍, ഓര്‍മപ്രശ്‌നങ്ങള്‍ എന്നിവയ്ക്കായുള്ള മരുന്നുകളിലും ഇത് ഉപയോഗിയ്ക്കാറുണ്ട്. പോരാത്തതിന് മനംപിരട്ടല്‍, തലവേദന, ആസ്തമ, ചര്‍മപ്രശ്‌നങ്ങള്‍ എന്നിവയ്ക്കുമുള്ള നല്ലൊരു പരിഹാരമാണിത്.

പുതിന പല രീതിയിലും ഉപയോഗിയ്ക്കും. പുതിനയിലയിട്ടു വച്ച വെള്ളം കുടിയ്ക്കാം. ഇട്ടു തിളപ്പിയ്ക്കണമെന്നൊന്നുമില്ല. തിളപ്പിച്ച വെള്ളത്തിലോ അല്ലെങ്കില്‍ സാധാരണ വെള്ളത്തിലോ അല്‍പം പുതിനയിലകള്‍ ഇട്ടുവയ്ക്കുക. പ്രത്യേകിച്ചും വേനല്‍ക്കാലത്ത് ഇത് ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഇതിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണ് പുതിനയിട്ട വെളളം. ദഹനം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. വയറുവേദന, മലബബന്ധം, വയറു കത്തല്‍ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണിത്.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ നല്ലൊരു വഴിയാണ് പുതിനയിട്ട വെളളം കുടിയ്ക്കുന്നത്. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തുവാന്‍ ഏറെ നല്ലതാണ്. ഇതിലെ ഫൈബറാണ് ഇതിനു സഹായിക്കുന്നത്. ദഹനം മെച്ചപ്പെടുത്തിയും ഇതീ ഗുണം നല്‍കുന്നു.

കഫക്കെട്ടു മാറാന്‍

കഫക്കെട്ടു മാറാന്‍

പുതിനയിലെ മെന്തോള്‍ എന്ന ഘടകം കഫക്കെട്ടു മാറാന്‍ ഏറെ നല്ലതാണ്. പല ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ് പുതിനയിട്ട വെള്ളം തൊണ്ടവേദനയ്ക്കും ഇത് നല്ലൊരു പരിഹാരമാണ്. ശ്വാസംമുട്ടല്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് അത്യുത്തമമാണ്.

ഓര്‍മശക്തി

ഓര്‍മശക്തി

ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു പരിഹാരമാണ് പുതിനയിട്ട വെളളം കുടിയ്ക്കുന്നത്. പുതിന ചേര്‍ത്ത് ച്യൂയിംഗ് ഗം ചവയ്ക്കുന്നവരില്‍ തന്നെ ഇത് ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നു.

ശരീരത്തിന് ഊര്‍ജവും ഉന്മേഷവും

ശരീരത്തിന് ഊര്‍ജവും ഉന്മേഷവും

ശരീരത്തിന് ഊര്‍ജവും ഉന്മേഷവും നല്‍കാനുള്ള നല്ലൊരു വഴിയാണ് പുതിനയിട്ട വെളളം കുടിയ്ക്കുന്നത്. ഇത് പ്രത്യേകിച്ചും വേനലിലും ക്ഷീണമുള്ളപ്പോഴും ഗുണം നല്‍കും. നാച്വറല്‍ എനര്‍ജി ഡ്രിങ്കായി ഇത് ഉപയോഗിയ്ക്കാം.

വായയുടെ ആരോഗ്യത്തിനും

വായയുടെ ആരോഗ്യത്തിനും

വായയുടെ ആരോഗ്യത്തിനും പുതിനയിട്ട വെള്ളം നല്ലതാണ്. ഇത് പല്ലിന്റെ കേടിനും വായ്‌നാറ്റത്തിനും കാരണമായ ബാക്ടീരിയകളെ കൊന്നൊടുക്കുന്നു. ശ്വാസത്തിന്റെ ദുര്‍ഗന്ധവും നീക്കുന്നു. പല മൗത്ത്ഫ്രഷ്‌നറുകളിലും ച്യൂയിംഗ് ഗമ്മിലുമെല്ലാം പുതിനയാണ് പ്രധാന ചേരുവ.

വൈറ്റമിനുകളും

വൈറ്റമിനുകളും

ധാരാളം വൈറ്റമിനുകളും ധാതുക്കളുമടങ്ങിയ ഒന്നാണ് പുതിന. ഇതില്‍ പ്രോട്ടീന്‍, കാര്‍ബൈഹൈഡ്രേറ്റുകള്‍, ഫാറ്റ്, ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, കാല്‍സ്യം, ഫോസ്ഫറസ്, അയേണ്‍, വൈറ്റമിന്‍ സി, എ എന്നിവ അടങ്ങിയിട്ടുണ്ട്.

അസിഡിറ്റി, ഗ്യാസ്

അസിഡിറ്റി, ഗ്യാസ്

അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങളുള്ളവര്‍ക്കു പറ്റിയ നല്ലൊരു മരുന്നാണ് പുതിനയിട്ട വെള്ളം കുടിയ്ക്കുന്നത്. ഇത് വയറ്റിലെ ആസിഡ് ഉല്‍പാദനം ശരിയായി നടക്കാന്‍ സഹായിക്കുന്നു. ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്നു.

പുതിന

പുതിന

പുതിന ഒരു പിടി കുടിയ്ക്കാനുള്ള വെള്ളത്തില്‍ ഇട്ടുവച്ച് അല്‍പനേരത്തിനു ശേഷം കുടിയ്ക്കാം. വേണമെങ്കില്‍ ഇതിട്ടു തിളപ്പിച്ചും വെള്ളം കുടിയ്ക്കാം. പുതിന 2-3 മണിക്കൂര്‍ വെള്ളത്തിലിട്ടു വയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

English summary

Health Benefits Of Drinking Mint Infused Water

Health Benefits Of Drinking Mint Infused Water, Read more to know about,
Story first published: Monday, April 2, 2018, 11:41 [IST]