For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാരങ്ങയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കൂ

നാരങ്ങയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കൂ

|

വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും കുന്നോളം ഗുണങ്ങളുള്ള ഒന്നാണ് ചെറുനാരങ്ങ. പല വൈറ്റമിനുകളുടേയും ഉത്തമ ഉറവിടം. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഇത് ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ ആരോഗ്യകരവുമാണ്.

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്ന ഇത് ലിവര്‍, കിഡ്‌നി തുടങ്ങിയവയുടെ ആരോഗ്യത്തിനും ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയുന്നതിനുമെല്ലാം ഏറെ ഗുണകരമാണ്.

നാരങ്ങ പല രൂപത്തിലും കഴിയ്ക്കാം. ഇത് നാരങ്ങാവെള്ളമായി കുടിയ്ക്കുന്നതാണ് കൂടുതല്‍ പ്രചാരത്തിലുള്ളത്. അച്ചാറായി കഴിയ്ക്കാം. സാലഡിലോ മറ്റോ ചേര്‍ത്തു കഴിയ്ക്കാം.

നാരങ്ങാവെള്ളം തന്നെ പല രൂപത്തില്‍ കുടിയ്ക്കാം. ഇതില്‍ സോഡ ചേര്‍ത്തോ മധുരം, ഉപ്പ്, തേന്‍ എന്നിവ ചേര്‍ത്തോ എല്ലാം കുടിയ്ക്കുന്ന രീതിയുണ്ട്. തടി കുറയ്ക്കാന്‍ രാവിലെ വെറുംവയറ്റില്‍ നാരങ്ങാവെള്ളം കുടിയ്ക്കുന്നത് പൊതുവേ പ്രചാരത്തിലുള്ള ഒന്നാണ്. തടി കുറയ്ക്കാനും ശരീരത്തിന് ഊര്‍ജം നല്‍കാനുമെല്ലാമുള്ള വഴി. എന്നാല്‍ ചെറുനാരങ്ങ മുറിച്ച് വെള്ളത്തിലിട്ടു തിളപ്പിച്ച് തേന്‍ ചേര്‍ത്തു കുടിച്ചാലോ, ഗുണങ്ങള്‍ ഇരട്ടിയാണ്. ഇതെക്കുറിച്ചു കൂടുതറിയൂ,

3 കപ്പു വെള്ളം, 5-6 നാരങ്ങ, 2 ടേബിള്‍ സ്പൂണ്‍ തേന്‍

3 കപ്പു വെള്ളം, 5-6 നാരങ്ങ, 2 ടേബിള്‍ സ്പൂണ്‍ തേന്‍

3 കപ്പു വെള്ളം, 5-6 നാരങ്ങ, 2 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവയാണ് ഈ പ്രത്യേക രീതിയിലെ മിശ്രിതം തയ്യാറാക്കാന്‍ വേണ്ടത്. നാരങ്ങ പകുതിയായി മുറിച്ച് വെള്ളത്തിലിട്ട് ഈ വെള്ളം തിളപ്പിയ്ക്കുക. 5 മിനിറ്റു നേരം തിളപ്പിയ്ക്കാം.

ഈ വെള്ളം

ഈ വെള്ളം

ഈ വെള്ളം വാങ്ങി ഇതിലേയ്ക്കു നാരങ്ങ പിഴിഞ്ഞൊഴിയ്ക്കാം. ഇളം ചൂടില്‍ വെള്ളം തേനും ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുക. ഒരുമിച്ച് കുടിയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ ദിവസവും പല തവണയായി കുടിയ്ക്കാം.

ദഹനം

ദഹനം

ദഹനം മെച്ചപ്പെടുത്തുന്നതിനുള്ള നല്ലൊരു വഴിയാണ് ഈ രീതിയില്‍ തിളപ്പിയ്ക്കുന്ന നാരങ്ങാവെള്ളം. നാരങ്ങയിലെ ഘടകങ്ങള്‍ പിത്തരസം ഉല്‍പാദിപ്പിയ്ക്കാന്‍ ലിവറിനെ സഹായിക്കും. ഇത് നല്ല ദഹനത്തിനു സഹായിക്കുന്ന ഒന്നാണ്. ദഹന സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും, മലബന്ധം, വയര്‍ വന്നു വീര്‍ത്തു മുട്ടുക, വയറിളക്കം, ഛര്‍ദി, അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഇത് ഏറെ നല്ലതാണ്.

ശരീരത്തിന്റെ പ്രതിരോധ ശേഷി

ശരീരത്തിന്റെ പ്രതിരോധ ശേഷി

ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന നല്ലൊന്നാന്തരം പാനീയമാണിത്. ഇതിന് കോള്‍ഡ്, ഫ്‌ളൂ എന്നിവ തടഞ്ഞു നിര്‍ത്താനുള്ള ആന്റിമൈക്രോബിയല്‍ ഗുണങ്ങളുണ്ട്. ഇത് ദിവസവും കുടിയ്ക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും.

വൈറ്റമിന്‍

വൈറ്റമിന്‍

വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി, ഫോസ്ഫറസ്, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവയടങ്ങിയ ഈ പ്രത്യേക നാരങ്ങാവെള്ളം ശരീരത്തിന് ഊര്‍ജം നല്‍കാന്‍ ഏറെ നല്ലതാണ്. നാച്വറല്‍ എനര്‍ജി ബൂസ്റ്റര്‍ എന്ന് ഈ പ്രത്യേക പാനീയത്തെ പറയാം. ഇതിലെ നെഗറ്റീവ് ചാര്‍ജുള്ള അയേണുകളാണ് ശരീരത്തിന് ഊര്‍ജം നല്‍കാന്‍ കൂടുതല്‍ സഹായിക്കുന്നത്.

ശരീരത്തിലെ പിഎച്ച് നില

ശരീരത്തിലെ പിഎച്ച് നില

ശരീരത്തിലെ പിഎച്ച് നില നിര്‍ത്താനുള്ള നല്ലൊരു വഴിയാണ് ഈ പ്രത്യേക നാരങ്ങാവെള്ളം. ഇത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുമ്പോള്‍ യൂറിക് ആസിഡ് സന്ധികളില്‍ നിന്നും പുറന്തള്ളപ്പെടും. ഇത് സന്ധിവേദനയും സന്ധികളുണ്ടാകുന്ന നീരുമെല്ലാം നീക്കാന്‍ ഏറെ നല്ലതാണ്.

നാരങ്ങയുടെ അസിഡിക് കോമ്പിനേഷനും തേനും ചേര്‍ന്നാല്‍

നാരങ്ങയുടെ അസിഡിക് കോമ്പിനേഷനും തേനും ചേര്‍ന്നാല്‍

നാരങ്ങയുടെ അസിഡിക് കോമ്പിനേഷനും തേനും ചേര്‍ന്നാല്‍ ശ്വാസത്തിന്റെ ദുര്‍ഗന്ധം നീക്കാന്‍ ഏറെ നല്ലതാണ്. ഇതു വായ വൃത്തിയാക്കുകയും സലൈവയുടെ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുന്നു. വായ്ക്കു ദുര്‍ഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ കൊന്നൊടുക്കാന്‍ ഇത് ഏറെ നല്ലതാണ്.

ഡയൂററ്റിക്കാണ്

ഡയൂററ്റിക്കാണ്

ഈ പാനീയം ഡയൂററ്റിക്കാണ്. മൂത്രവിസര്‍ജനം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതു സഹായിക്കുന്നു. ഇതുവഴി യൂറിനറി ട്രാക്റ്റിന്റെ പിഎച്ച് തോതു നല്ല രീതിയില്‍ നില നിര്‍ത്താന്‍ സാധിയ്ക്കുകയും ചെയ്യുന്നു. ഇതുവഴി യൂറിനറി ട്രാക്റ്റിലെ ദോഷകരമായ ബാക്ടീരിയകളെ അകറ്റുന്നു.

ബിപി കുറയ്ക്കാന്‍

ബിപി കുറയ്ക്കാന്‍

ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു പാനീയം കൂടിയാണിത്. ഇത് ലിംഫാറ്റിക് സിസ്റ്റം വൃത്തിയായിരിയ്ക്കാന്‍ സഹായിക്കുന്നു. ഇതുവഴി ശരീരത്തിന് ഈര്‍പ്പം നല്‍കുന്നു. ബിപി കുറയ്ക്കാനും സ്‌ട്രെസ് കുറയ്ക്കാനും തലച്ചോറിന്റെ ആരോഗ്യത്തിനുമെല്ലാം ഈ പാനീയം ഏറെ നല്ലതാണ്.

 ആസ്തമ, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍

ആസ്തമ, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍

തൊണ്ടയിലെ ഇന്‍ഫെക്ഷനും ആസ്തമ, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവയും പരിഹരിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. ഇതിനായി ഇത് ദിവസവും വെറുംവയറ്റില്‍ കുടിയ്ക്കാം.

ചര്‍മത്തിന്റെ ആരോഗ്യത്തിനും ഉ

ചര്‍മത്തിന്റെ ആരോഗ്യത്തിനും ഉ

ചര്‍മത്തിന്റെ ആരോഗ്യത്തിനും ഉത്തമമായ ഒന്നാണ് ഈ പാനീയം. ഇത് അടുപ്പിച്ച് ഒരാഴ്ച കുടിച്ചാല്‍ തന്നെ ചര്‍മത്തിന്റെ കാര്യത്തില്‍ കാര്യമായ പുരോഗമനം കാണാം. ശരീരത്തിലെ വിഷാംശം തള്ളിക്കളയുന്നതു വഴിയാണ് ഇത് ചര്‍മത്തിന് സംരക്ഷണം നല്‍കുന്നത്.

തടിയും വയറും

തടിയും വയറും

തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രത്യേക പാനീയം കൂടിയാണിത്. ഇത് അടുപ്പിച്ചു ചെയ്താല്‍ ഗുണം വര്‍ദ്ധിയ്ക്കും.

Read more about: health body
English summary

Health Benefits Of Drinking Lemon Boiled Water In An Empty Stomach

Health Benefits Of Drinking Lemon Boiled Water In An Empty Stomach, Read more to know about,
X
Desktop Bottom Promotion