For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉണക്കമുന്തിരി ചതച്ചിട്ട വെള്ളം അതിരാവിലെ

ഉണക്കമുന്തിരി ചതച്ചിട്ട വെള്ളം അതിരാവിലെ

|

ആരോഗ്യത്തിന് സഹായിക്കുന്നവയില്‍ ഡ്രൈ നട്‌സിനും ഫ്രൂട്‌സിനുമെല്ലാം ഗുണങ്ങള്‍ ഏറെയാണ്. യാതൊരു ദോഷങ്ങളും വരുത്താത്തവ എന്നു വേണം, പറയാന്‍. നല്ല ഗുണങ്ങള്‍ ഏറെ നല്‍കുകയും ചെയ്യും.

ഡ്രൈ ഫ്രൂട്‌സില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉണക്കമുന്തിരി. പലതരം ആരോഗ്യപരമായ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഇത് പല ഭക്ഷണ വസ്തുക്കളിലേയും സ്ഥിരം ചേരുവയുമാണ്. അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫൈബര്‍, മഗ്നീഷ്യം തുടങ്ങിയ പല ഘടകങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ആരോഗ്യത്തിന് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഗുണം ചെയ്യുന്നവയാണിവ. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന മധുരം സ്വാഭാവിക മധുരവുമാണ്.

ഉണക്ക മുന്തിരിയിട്ട വെള്ളം ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. ഇതു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിയ്ക്കുകയും ചെയ്യാം.

ആലില വയറിന് ഈ രഹസ്യങ്ങള്‍ മതിആലില വയറിന് ഈ രഹസ്യങ്ങള്‍ മതി

രാത്രി നാലഞ്ച് ഉണക്ക മുന്തിരി ഒരു ഗ്ലാസ് വെള്ളത്തില്‍ ചതച്ചിടുക. രാവിലെ വെറുംവയറ്റില്‍ ഇതു പിഴിഞ്ഞു കുടിയ്ക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ചെയ്യാവുന്ന ഒന്നാണിത്.കറുത്ത ഉണക്ക മുന്തിരിയാണ് ഈ രീതിയില്‍ ഉപയോഗിയ്ക്കാന്‍ ഏറെ നല്ലത്.

പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

ശരീരത്തിന് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണിത്. ഇതിലെ പല വൈററമിനുകളും ധാതുക്കളും ചേര്‍ന്നാണ് ഈ പ്രയോജനം ശരീരത്തിന് നല്‍കുന്നത്. ബാക്ടീരിയ, വൈറല്‍ അണുബാധകളില്‍ നിന്നും ശരീരത്തിന് സംരക്ഷണം നല്‍കുന്ന ഒന്നാണിത്. അലര്‍ജി പോലുള്ള പ്രശ്‌നങ്ങളെങ്കില്‍ ഇത് പരീക്ഷിയ്ക്കാവുന്ന ഒന്നാണ്. കുട്ടികള്‍ക്കും പ്രതിരോധ ശേഷി നല്‍കാന്‍ ഏറെ നല്ലതാണിത്.

എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന്

എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന്

എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് മികച്ച ഒന്നാണ് ഉണക്കമുന്തിരി തിളപ്പിച്ച വെള്ളം. എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് മികച്ച ഒന്നാണ് ഉണക്കമുന്തിരി ചതച്ചിട്ട വെള്ളം. ഇതിലെ കാല്‍സ്യമാണ് ഈ ഗുണം നല്‍കുന്നത്.

ഹീമോഗ്ലോബിന്‍

ഹീമോഗ്ലോബിന്‍

അയേണ്‍ സമ്പുഷ്ടമായ ഒന്നാണിത്. ഇതുകൊണ്ടു തന്നെ ഹീമോഗ്ലോബിന്‍ കുറവിനുളള നല്ലൊരു പരിഹാരവും. രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാനുള്ള തികച്ചും സ്വാഭാവിക വഴിയാണിത്.അനീമിയ പോലുള്ള അവസ്ഥയെങ്കില്‍ ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും.

കിഡ്‌നി ആരോഗ്യത്തിനും

കിഡ്‌നി ആരോഗ്യത്തിനും

ടോക്‌സിനുകള്‍ ഒഴിവാക്കുന്നതുകൊണ്ടുതന്നെ കിഡ്‌നി ആരോഗ്യത്തിനും ഉണക്കമുന്തിരിയിട്ട വെള്ളം കുടിയ്ക്കുന്ന് ഏറെ നല്ലതാണ്. മൂത്രം നല്ലപോലെ പോകുന്നതിനും മൂത്രനാളിയുമായി ബന്ധപ്പെട്ട ഇന്‍ഫെക്ഷനുകള്‍ക്കുമെല്ലാം വളരെ പ്രധാനപ്പെട്ട പരിഹാരമാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം. കിഡ്‌നിയുടെ ആരോഗ്യത്തിന് പ്രധാനപ്പെട്ട വഴി.

വായ്‌നാറ്റകററാന്‍

വായ്‌നാറ്റകററാന്‍

വായ്‌നാറ്റകററാന്‍ ഏറെ നല്ലതാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം.ദോഷകരമായ ബാക്ടീരിയകളെ അകറ്റി ശ്വാസദുര്‍ഗന്ധം അകറ്റാന്‍ ഏറെ നല്ലത്. പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിനും ഏറെ ഗുണകരവുമാണ്.

വയറിന്റെയും ദഹന വ്യവസ്ഥയുടേയും ആരോഗ്യത്തിന്

വയറിന്റെയും ദഹന വ്യവസ്ഥയുടേയും ആരോഗ്യത്തിന്

വയറിന്റെയും ദഹന വ്യവസ്ഥയുടേയും ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് ഉണക്കമുന്തിരി ചതച്ചിട്ടു വെള്ളം കുടിയ്ക്കുന്നത്. ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നു. മലബന്ധത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. ഇതിലെ ഫൈബറുകള്‍ ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഇതിലെ നാരുകള്‍ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇതുവഴി ആരോഗ്യം ഏറെ ഉത്തമമാകും. മലബന്ധപ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇത് പരിഹാരം നല്‍കുന്ന ഒന്നാണ്.കുട്ടികള്‍ക്കു മലബന്ധമെങ്കില്‍ പരീക്ഷിയ്ക്കാവുന്ന ഏറ്റവും ഉത്തമമായ മാര്‍ഗം.

കണ്ണിന്റെ ആരോഗ്യപരമായ ഗുണങ്ങള്‍ക്ക്

കണ്ണിന്റെ ആരോഗ്യപരമായ ഗുണങ്ങള്‍ക്ക്

കണ്ണിന്റെ ആരോഗ്യപരമായ ഗുണങ്ങള്‍ക്ക് ഉണക്കമുന്തിരി ഇട്ടു വയ്ക്കുന്ന വെള്ളം വളരെ നല്ലതാണ്. ഇതില്‍ വൈറ്റമിന്‍ എ, ആന്റിഓക്‌സിഡന്റുകള്‍, ബീറ്റാകരോട്ടിനുകള്‍ എ്ന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ കണ്ണിന്റെ ആരോഗ്യത്തിനും ഇത് ഏറെ ഗുണകരമാണ്. കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ വൈറ്റമിന്‍ എ ഏറെ പ്രധാനമാണ്.

 കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ഉണക്ക മുന്തിരി ശരീരത്തിലെ കൊളസ്‌ട്രോള്‍ തോതു കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതു വഴി ഇത് ഹൃദയാരോഗ്യത്തെയും സംരക്ഷിയ്ക്കുന്നു. പൊട്ടാസ്യം കലവറ കൂടിയാണിത്. ഇതു ബിപി നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്. അനാവശ്യമായ കൊഴുപ്പു പുറന്തള്ളും. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതു കൊണ്ടുതന്നെ ഉണക്കമുന്തിരിയിട്ട വെള്ളം വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതാണ് മറ്റൊരു വിധത്തില്‍ ഹൃദയത്തെ സഹായിക്കുന്നത്.

ശരീരഭാരം

ശരീരഭാരം

ശരീരഭാരം കൂട്ടാനുള്ള നല്ലൊരു വിദ്യ കൂടിയാണ് ഉണക്കമുന്തിരി.ഇതിട്ടു പാല്‍ തിളപ്പിച്ചു കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

ഉണക്കമുന്തിരി സാധാരണ വെള്ളത്തില്‍ രാത്രി മുഴുവന്‍ കുതിര്‍ത്തി പിറ്റേന്നു രാവിലെ കഴിയ്ക്കുന്നതും ഗുണകരമാണ്.

English summary

Health Benefits Of Drinking Crushed Dry Grapes Water

Health Benefits Of Drinking Crushed Dry Grapes Water, Read more to know about,
X
Desktop Bottom Promotion