For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മല്ലിയിട്ടു തിളപ്പിച്ച വെള്ളം നിങ്ങള്‍ കുടിയ്ക്കണം

മല്ലിയിട്ടു തിളപ്പിച്ച വെള്ളം നിങ്ങള്‍ കുടിയ്ക്കണം

|

ആരോഗ്യത്തിന് പ്രധാനപ്പെട്ട ശീലങ്ങളില്‍ ഒന്നാണ് വെളളം കുടിയ്ക്കുക എന്നത്. ഭക്ഷണം പോലെ തന്നെ ശരീരത്തിന് അത്യാവശ്യമായ ഒന്നാണിത്. ഭക്ഷണം ശരീരത്തില്‍ എത്തിയാലും ഇതു വേണ്ട വിധത്തില്‍ ദഹിയ്ക്കുവാനും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇതനുസരിച്ചു പോഷകം എത്തുന്നതിനും വെള്ളം അത്യാവശ്യമാണ്.

വെള്ളം അതിന്റെ തന്നെ രൂപത്തില്‍ യാതൊരു ചേരുവകളുമില്ലാത ആരോഗ്യം നല്‍കുന്ന ഒന്നാണ്. എന്നാല്‍ ചില പ്രത്യേക ചേരുവകള്‍ വെള്ളത്തില്‍ ചേര്‍ക്കുന്നത് ഇതിന്റെ ആരോഗ്യപരമായ ഗുണങ്ങള്‍ ഇരട്ടിയാക്കും എന്നു വേണം, പറയാന്‍. വെള്ളത്തില്‍ ചേര്‍ക്കുന്ന ഇത്തരം പല ചേരുവകളും അടുക്കളയില്‍ നിന്നും തന്നെ ലഭ്യവുമാണ്.

ഈ മുത്തിള്‍ ചെടി പ്രകൃതി നല്‍കും അമൃതാണ്ഈ മുത്തിള്‍ ചെടി പ്രകൃതി നല്‍കും അമൃതാണ്

കുടിയ്ക്കുന്ന വെള്ളത്തില്‍ എന്തെങ്കിലും ഇട്ടു തിളപ്പിയ്ക്കുന്നത് പൊതുവേ ആളുകളുടെ ശീലമാണ്. ചിലര്‍ പതിമുഖം ഇട്ടു തിളപ്പിയ്ക്കും, ജീരകം, തുളസിയില, ജാതിയില തുടങ്ങിയ പല വസ്തുക്കളും ഇട്ടു തിളപ്പിയ്ക്കുന്നവരുമുണ്ട്. ഇതു പലരും സ്വാദിന്, അതായത് വെള്ളത്തിന് മറ്റൊരു രുചി ലഭിയ്ക്കാന്‍ വേണ്ടി ചെയ്യുന്നതെങ്കിലും ആരോഗ്യപരമായ ഗുണങ്ങള്‍ ഇതു വഴി ഏറെ ലഭിയ്ക്കുന്നുണ്ട്.

കുടിയ്ക്കുന്ന വെള്ളത്തില്‍ മല്ലിയിട്ടു തിളപ്പിയ്ക്കുന്നവരുമുണ്ട്. മല്ലിയിട്ടു തിളപ്പിച്ച വെള്ളം നല്‍കുന്ന ഗുണങ്ങള്‍ ഏറെയുണ്ട്. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നു കൂടിയാണ് മല്ലി അഥവാ മുഴുവന്‍ മല്ലി.
പൊട്ടാസ്യം, അയേണ്‍, വൈറ്റമിന്‍, എ, കെ, സി, ഫോളിക് ആസിഡ്, മഗ്നീഷ്യം, കാല്‍സ്യം എന്നിവടയങ്ങിയ ഒന്നാണിത്.

മല്ലിയിട്ടു തിളപ്പിച്ച വെള്ളം നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ.

ശരീരത്തിനു പ്രതിരോധശേഷി

ശരീരത്തിനു പ്രതിരോധശേഷി

ശരീരത്തിനു പ്രതിരോധശേഷി നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് മല്ലിയിട്ടു തിളപ്പിച്ച വെള്ളം. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഈ ഗുണം നല്‍കുന്ന ഒന്നാണ്. ഇതിലെ വൈറ്റമിന്‍ സിയാണ് ഇതിനുള്ള നല്ലൊരു ഗുണമാകുന്നത്. കോള്‍ഡ്, ഫ്‌ളൂ എന്നിവയ്ക്കുള്ള നല്ലൊരു മരുന്നൂ കൂടിയാണിത്. ഇതിലെ വൈറ്റമിന്‍ എ, ബീറ്റാ കരോട്ടിന്‍ എന്നിവയെല്ലാം ചേര്‍ന്നും ഈ ഗുണം നല്‍കുന്നുണ്ട്.

വയറിന്റെ ദഹനത്തിന്, ഗ്യാസ്, അസിഡിറ്റി

വയറിന്റെ ദഹനത്തിന്, ഗ്യാസ്, അസിഡിറ്റി

വയറിന്റെ ദഹനത്തിന്, ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ അകറ്റുന്നതിനു സഹായിക്കുന്ന ഒരു മരുന്നാണിത്. ഇതിലെ ഫൈബര്‍ കുടല്‍, ലിവര്‍ പ്രവര്‍ത്തനങ്ങള്‍ക്കു സഹായിക്കും. ഇത് ദഹനരസങ്ങള്‍ ഉല്‍പാദിപ്പിച്ചാണ് ഈ ഗുണം നല്‍കുന്നത്. രാത്രി ഒരു പിടി മല്ലി വെള്ളത്തില്‍ ഇട്ടു വച്ച് രാവിലെ ഇതൂറ്റി വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

കൊളസ്‌ട്രോള്‍, പ്രമേഹം

കൊളസ്‌ട്രോള്‍, പ്രമേഹം

കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഇത്. മുഴുവന്‍ മല്ലിയിട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്നതും തലേന്ന് മല്ലി വെള്ളത്തിലിട്ടു കുതിര്‍ത്തി രാവിലെ ഈ വെള്ളം കുടിയ്ക്കുന്നതുമെല്ലാം നല്ലൊരു മരുന്നു കൂടിയാണ്. ഇ്ത് രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാന്‍ സഹായിക്കും. ദോഷകരമായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറച്ച് നല്ല എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കും.

ഇന്‍ഫെക്ഷനുകള്‍

ഇന്‍ഫെക്ഷനുകള്‍

ഇന്‍ഫെക്ഷനുകള്‍ അഥവാ അണുബാധകള്‍ അകറ്റാനുള്ള ഒരു വഴിയാണ് ഇത്. കോളറ, ടൈഫോയ്ഡ്, വയറിളക്കം തുടങ്ങിയ പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് മുഴുവന്‍ മല്ലി. ഇതിലെ ഡോഡിസിനെല്‍ എന്ന ഘടകമാണ്സാല്‍മൊണെല്ല പോലെ വയറിനെ ബാധിയ്ക്കുന്ന

ബാക്ടീരിയകളെ തടയുന്നത്.

വിളര്‍ച്ചയ്ക്കുള്ള നല്ലൊരു മരുന്നാണ്

വിളര്‍ച്ചയ്ക്കുള്ള നല്ലൊരു മരുന്നാണ്

വിളര്‍ച്ചയ്ക്കുള്ള നല്ലൊരു മരുന്നാണ് മല്ലിയിട്ടു തിളപ്പിച്ച വെള്ളം. ധാരാളം അയേണ്‍ അടങ്ങിയത് അനീമിയയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്. ധാരാളം വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും ഇതു കുടിയ്ക്കുന്നത് ശരീരത്തിലെ ഹീമോഗ്ലോബിന്‍ തോതു വര്‍ദ്ധിപ്പിയ്ക്കും. അയേണ്‍ തന്നെയാണ് ഈ ഗുണം നല്‍കുന്നത്.

സ്ത്രീകളുടെ ആരോഗ്യത്തിന്

സ്ത്രീകളുടെ ആരോഗ്യത്തിന്

സ്ത്രീകളുടെ ആരോഗ്യത്തിന്, മാസമുറ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചാണ് ഇതു സാധിയ്ക്കുന്നത്. 6 ഗ്രാം മുഴുവന്‍ മല്ലി അര ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിയ്ക്കുക. ഇത് പകുതിയാകുമ്പോള്‍ ഇതില്‍ പഞ്ചസാര ചേര്‍ത്തിളക്കി ഇളംചൂടോടെ കുടിയ്ക്കാം. ദിവസം 3 നേരമെങ്കിലും ഇതു കുടിയ്ക്കാം.

മൗത്ത് അള്‍സര്‍

മൗത്ത് അള്‍സര്‍

മൗത്ത് അള്‍സര്‍ അഥവാ വായ്പ്പുണ്ണു പോലുള്ള പ്രശ്‌നങ്ങള്‍ക്കു നല്ലൊരു പരിഹാരമാണ് മല്ലിയിട്ടു തിളപ്പിച്ച വെള്ളം. ഇതു കുടിയ്ക്കുന്നത്, ഇത് അല്‍പനേരം കവിള്‍ കൊള്ളുന്നത് വായ്പ്പുണ്ണില്‍ നിന്നും ആശ്വാസം നല്‍കുന്ന ഒന്നാണ്.

 കൊഴുപ്പു കളയാന്‍

കൊഴുപ്പു കളയാന്‍

ശരീരത്തിലെ കൊഴുപ്പു കളയാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് മല്ലിയിട്ടു തിളപ്പിച്ച വെള്ളം.

തടി കുറയാനുള്ള നല്ലൊരു വഴി കൂടിയാണ് മല്ലിയിട്ടു വച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത്. ഇതില്‍ വേണമെങ്കില്‍ അല്‍പം തേനും നാരങ്ങാനീരും കൂടി ചേര്‍ത്തു കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.

കണ്ണില്‍ ഒഴിച്ചു കഴുകുന്നത്

കണ്ണില്‍ ഒഴിച്ചു കഴുകുന്നത്

മുഴുവന്‍ മല്ലിയിട്ടു തിളപ്പിച്ച വെള്ളം തണുത്ത ശേഷം കണ്ണില്‍ ഒഴിച്ചു കഴുകുന്നത് ചെങ്കണ്ണു പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.

English summary

Health Benefits Of Drinking Coriander Boiled Water In An Empty Stomach

Health Benefits Of Drinking Coriander Boiled Water In An Empty Stomach,
X
Desktop Bottom Promotion