കൊളസ്‌ട്രോള്‍, പ്രമേഹം, തടി പരിഹാരം ഈ വെള്ളം

Posted By:
Subscribe to Boldsky

കറുവാപ്പട്ട ഭക്ഷണത്തിന്റെ രുചി കൂട്ടാന്‍ മാത്രം ഉപയോഗിയ്ക്കുന്ന ഒന്നല്ല. പല തരം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നു കൂടിയാണ്.ധാരാളം ആന്റിഓക്‌സിഡന്റുകളടങ്ങിയ കറുവാപ്പട്ട പല രോഗങ്ങളേയും ചെറുക്കാന്‍ ശേഷിയുള്ളതാണ്. പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ ഇതിനു ചെറുക്കാന്‍ സാധിയ്ക്കും. ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളഞ്ഞു തടി കുറയ്്ക്കാന്‍ കൂടി സഹായകമായ ഒരു വഴിയാണ് ഇത്.

കറുവാപ്പട്ട ഭക്ഷണത്തില്‍ പല രൂപത്തിലും ഉപയോഗിയ്ക്കാം. കറുവാപ്പട്ട ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ ശരീരത്തിന്റെ അപയചപ്രകിയ ശക്തിപ്പെടുകയും ചെയ്യും. ഇത് കൊഴുപ്പു പെട്ടെന്നു കത്തിപ്പോകാന്‍ സഹായകമാകും.

ആഴ്ചയിലൊരിക്കല്‍ ഇതു കഴിച്ചാല്‍ ക്യാന്‍സര്‍ വരില്ല

ദിവസവും കറുവാപ്പട്ടയിട്ട ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കും. രാവിലെ വെറുംവയറ്റില്‍ ഇതു കുടിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം. ഇത് പല രൂപത്തിലും ഉപയോഗിയ്ക്കാം. ഇതില്‍ തേന്‍ ചേര്‍ത്തും നാരങ്ങാനീരു ചേര്‍ത്തുമെല്ലാം ഏറെ നല്ലതാണ്.

കറുവാപ്പട്ട വെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞൊഴിച്ചു കുടിച്ചാലുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,ഇതല്ലാതെ ദിവസവും വെറുംവയറ്റില്‍ കറുവാപ്പട്ട വെള്ളം ശീലമാക്കുന്നതും ഗുണകരമാണ്‌.ഈ മിശ്രിതത്തില്‍ തേന്‍ ചേര്‍ത്തും കുടിയ്ക്കാം. ഇതും പല തരത്തിലുള്ള പ്രയോജനങ്ങള്‍ നല്‍കും.

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് കറുവാപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം. ഇത് ദിവസവു്ം കുടിയ്ക്കുന്നതു ഗുണം ചെയ്യും.

കൊഴുപ്പു കത്തിച്ചു കളയും

കൊഴുപ്പു കത്തിച്ചു കളയും

കറുവാപ്പട്ടയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേനും നാരങ്ങാനീരും പിഴിഞ്ഞൊഴിച്ചു കുടിയ്ക്കുന്നത് വയറും തടിയു കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ്. ഇത് ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയും.

 ദഹനം

ദഹനം

ഈ വെള്ളം ദിവസവും കുടിയ്ക്കുന്നത് ദഹനം മെച്ചപ്പെടുത്തും. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കുകയും ചെയ്യും. മലബന്ധത്തിനും ഇതു നല്ലൊരു വഴിയാണ്. ഇതില്‍ നാരങ്ങാനീരു ചേര്‍ക്കുന്നതാണ് കൂടുതല്‍ ഗുണകരം.

ആന്റികാര്‍സിനോജനിക്

ആന്റികാര്‍സിനോജനിക്

കറുവാപ്പട്ട ആന്റികാര്‍സിനോജനിക് ആണ്. അതായത് ക്യാന്‍സറിനെ ചെറുത്തു നില്‍ക്കാന്‍ ഏറെ ഗുണകരം. പ്രത്യേകിച്ചും ലിവര്‍ ക്യാന്‍സറിനെ ചെറുക്കാന്‍. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനും ഇതു വഴി ക്യാന്‍സര്‍ തടയാനും നാരങ്ങയും ഏറെ ഗുണകരമാണ്.

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന് കറുവാപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്. ഇത് ഓര്‍മ നല്‍കും. അല്‍ഷീമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് ഏറെ ഗുണകരവുമാണ്.

പല്ലിന്റേയും മോണയുടേയും ആരോഗ്യത്തിനും

പല്ലിന്റേയും മോണയുടേയും ആരോഗ്യത്തിനും

പല്ലിന്റേയും മോണയുടേയും ആരോഗ്യത്തിനും കറുവാപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്. ഇത് വായിലെ ദോഷകരമായ ബാക്ടീരിയകളെ തടയുന്നു. മോണരോഗങ്ങള്‍ ചെറുക്കുന്നതിനും വായ്‌നാറ്റമകറ്റുന്നതിനും ഇത് ഏറെ നല്ലതുമാണ്.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു പ്രകൃതിദത്ത ഔഷധമാണ് കറുവാപ്പട്ട വെള്ളം. ഇത് ദിവസവും വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

വാതത്തിനുള്ള നല്ലൊരു പരിഹാരമാണ്

വാതത്തിനുള്ള നല്ലൊരു പരിഹാരമാണ്

വാതത്തിനുള്ള നല്ലൊരു പരിഹാരമാണ് കറുവാപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്. ഇത് വാതസംബന്ധമായ വേദനകള്‍ കുറയ്ക്കുകയും ചെയ്യുന്നു.

കോള്‍ഡ്, ജലദോഷം

കോള്‍ഡ്, ജലദോഷം

കോള്‍ഡ്, ജലദോഷം എന്നിവയ്ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്. ഇത് രാവിലെ ദിവസവും കുടിയ്ക്കുന്നത് ശരീരത്തിന് പ്രതിരോധശേഷി നല്‍്കുന്നു. ബാക്ടീരിയല്‍, ഫംഗല്‍ അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കുകയും ചെയ്യും.

English summary

Health Benefits Of Drinking Cinnamon Water With Lemon

Health Benefits Of Drinking Cinnamon Water With Lemon