For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്‍ കഴിയ്ക്കണം, ഒരുപിടി വേവിച്ച കപ്പലണ്ടി

|

ഡ്രൈ നട്‌സ് എന്നു പറയുമ്പോള്‍ പൊതുവെ പിസ്ത, ബദാം തുടങ്ങിയ വില പിടിച്ച് ഭക്ഷ്യവസ്തുക്കളിലേയ്ക്കാണ് നമ്മുടെ ശ്രദ്ധ പോകുക. എ്ന്നാല്‍ ഇത്തരം ഡ്രൈ നട്‌സില്‍ പെട്ട ഒന്നുതന്നെയാണ് നിലക്കടല അഥവാ കപ്പലണ്ടിയും.

ധാരാളം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് നിലക്കടല അഥവാ കപ്പലണ്ടി. ധാരാളം ഊര്‍ജമടങ്ങിയ ഒന്നാണിത്. വൈറ്റമിന്‍ ബി കോംപ്ലക്‌സ്, നിയാസിന്‍ എന്നിവ ധാരാളമടങ്ങിയ ഒന്നു കൂടിയാണിത്. പ്രോട്ടീനും നാരുകളുമെല്ലാം ഇതില്‍ ധാരാളമുണ്ടുതാനും.

കപ്പലണ്ടി കൊറിക്കുക എന്നാണ് സാധാരണ പറയാറ്. ഏറ്റവും പ്രചാരത്തിലുള്ളതും അതേ സമയം സ്വാദിഷ്ടവുമായി കപ്പലണ്ടി കഴിയ്ക്കാന്‍ പറ്റിയ വഴിയാണിത്. കപ്പലണ്ടി കൊണ്ടു ശര്‍ക്കര ചേര്‍ത്തു കപ്പലണ്ടിമിഠായിയും ഉണ്ടാക്കും. പലതിലും സ്വാദു കൂട്ടാന്‍ ഇതുപയോഗിയ്ക്കാറുമുണ്ട്.

എന്നാല്‍ നിലക്കടല അഥവാ കപ്പലണ്ടി പുഴുങ്ങിക്കഴിച്ചാലോ. ഇത് അല്‍പനേരം വെള്ളത്തിലിട്ടു കുതിര്‍ത്തി വെള്ളത്തിലിട്ടോ കുക്കറില്‍ വച്ചോ വേവിച്ചെടുക്കാം. ലേശം ഉപ്പും ചേര്‍ത്തിളക്കി വേവിയ്ക്കുന്നതാണ് കൂടുതല്‍ സ്വദിഷ്ടം.

ഉപ്പിട്ടു വേവിച്ച കപ്പലണ്ടി നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ,

മസിലുകള്‍

മസിലുകള്‍

മസിലുകള്‍ വളരാന്‍ ഏറ്റവും നല്ലൊരു വഴിയാണിത്. മസിലുകളുണ്ടാക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കും മസിലുകളുള്ളവര്‍ക്ക് അതിന്റെ ആരോഗ്യത്തിനും ഇത് ഉപയോഗിയ്ക്കാം.

ബീജഗുണവും ലൈംഗികശേഷിയും

ബീജഗുണവും ലൈംഗികശേഷിയും

പുരുഷന്മാര്‍ക്ക് ബീജഗുണവും ലൈംഗികശേഷിയും വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്. നട്‌സിന്റെ എല്ലാ ഗുണവും പുഴുങ്ങിയ കപ്പലണ്ടി നല്‍കും.

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിയ്ക്കാന്‍

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിയ്ക്കാന്‍

തടി വയ്ക്കാതെ ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് ഏറെ ന്ല്ലതാണ്. പുഴുങ്ങിയ കപ്പലണ്ടിയില്‍ 99 ശതമാനമാണ് കലോറി. എന്നാല്‍ എണ്ണ ചേര്‍ക്കാതെയാണെങ്കിലും വറുത്ത കപ്പലണ്ടിയില്‍ കലോറി 166 ആണ്.

ക്യാന്‍സര്‍, പ്രമേഹം, ഹൃദയപ്രശ്‌നങ്ങള്‍

ക്യാന്‍സര്‍, പ്രമേഹം, ഹൃദയപ്രശ്‌നങ്ങള്‍

ഫ്‌ളേവനോയ്‌ഡുകല്‍, പോളിഫിനോളുകള്‍ എന്നിവ പുഴുങ്ങിയ കപ്പലണ്ടിയില്‍ കൂടുതലുണ്ട്‌. ഇവ ക്യാന്‍സര്‍, പ്രമേഹം, ഹൃദയപ്രശ്‌നങ്ങള്‍ തുടങ്ങിയ പല പ്രശ്‌നങ്ങളും അകറ്റാന്‍ ഏറെ ഉത്തമമാണ്‌.

മലബന്ധം

മലബന്ധം

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ തടയുന്നതിന്‌ പുഴുങ്ങിയ കപ്പലണ്ടി ഏറെ നല്ലതാണ്‌. ഇതിലെ നാരുകളാണ്‌ ഇതിനു സഹായിക്കുന്നത്‌. പുഴുങ്ങുന്നതു വഴി ദഹനവും എളുപ്പമാകുന്നു.

വൈറ്റമിന്‍

വൈറ്റമിന്‍

ധാരാളം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് നിലക്കടല അഥവാ കപ്പലണ്ടി. ധാരാളം ഊര്‍ജമടങ്ങിയ ഒന്നാണിത്. വൈറ്റമിന്‍ ബി കോംപ്ലക്‌സ്, നിയാസിന്‍ എന്നിവ ധാരാളമടങ്ങിയ ഒന്നു കൂടിയാണിത്. പ്രോട്ടീനും നാരുകളുമെല്ലാം ഇതില്‍ ധാരാളമുണ്ടുതാനും.

ഹൃദയാരോഗ്യത്തിന്‌

ഹൃദയാരോഗ്യത്തിന്‌

പുഴുങ്ങിയ കപ്പലണ്ടിയില്‍ വറുത്ത കപ്പലണ്ടിയേക്കാള്‍ മോണോസാച്വറേറ്റഡ്‌ ഫാറ്റ്‌ കൂടുതലടങ്ങിയിട്ടുണ്ട്‌. ഇത്‌ ഹൃദയാരോഗ്യത്തിന്‌ ഏറെ ഗുണകരമാണ്‌.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

പുഴുങ്ങിയ കപ്പലണ്ടി കൊളസ്‌ട്രോളിനെ പേടിയ്ക്കാതെ കഴിയ്ക്കാവുന്ന ഒന്നുകൂടിയാണ്. ഇതുകൊണ്ടുതന്നെ ഹൃദയത്തിനും ആരോഗ്യകരമാണ്. കൊളസ്‌ട്രോള്‍ വഴിയൊരുക്കുന്ന മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും സാധ്യത കുറവാണ്.

ചര്‍മസൗന്ദര്യത്തിനും

ചര്‍മസൗന്ദര്യത്തിനും

ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ ഇ എന്നിവയുടെ നല്ലൊരു ഉറവിടമാണ്‌ പുഴുങ്ങിയ കപ്പലണ്ടി. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മസൗന്ദര്യത്തിനും ഇത്‌ ഏറെ ഗുണകരമാണ്‌.

നട്‌സ്‌ അലര്‍ജിയുള്ളവര്‍ക്ക്‌

നട്‌സ്‌ അലര്‍ജിയുള്ളവര്‍ക്ക്‌

നട്‌സ്‌ അലര്‍ജിയുള്ളവര്‍ക്ക്‌ വറുത്ത കപ്പലണ്ടി ദോഷം ചെയ്‌തേക്കും. കപ്പലണ്ടി പുഴുങ്ങിക്കഴിയ്‌ക്കുന്നത്‌ ഈ ദോഷം ഒഴിവാക്കാന്‍ ഏറെ നല്ലതാണ്‌.

എല്ലുകളുടെ ആരോഗ്യത്തിനും

എല്ലുകളുടെ ആരോഗ്യത്തിനും

എല്ലുകളുടെ ആരോഗ്യത്തിനും കപ്പലണ്ടി പുഴുങ്ങിക്കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

Read more about: health body
English summary

Health Benefits Of Boiled Peanuts For Men

Health Benefits Of Boiled Peanuts For Men, Read more to know about,
Story first published: Friday, March 16, 2018, 14:06 [IST]
X
Desktop Bottom Promotion