For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്കറിയാമോ, കൂവനൂറ് വണ്ടര്‍ ഫുഡാണ്

നിങ്ങള്‍ക്കറിയാമോ, കൂവനൂറ് വണ്ടര്‍ ഫുഡാണ്

|

ആരോഗ്യത്തിന് അടിസ്ഥാന വാക്കു ഭക്ഷണം തന്നെയാണ്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ആരോഗ്യകരമായി കഴിച്ചാല്‍ ആരോഗ്യം നേടാം. അല്ലെങ്കില്‍ അനാരോഗ്യവും. ആരോഗ്യകരമായ ചില ഭക്ഷണങ്ങള്‍ അനാരോഗ്യകരായി കഴിച്ചാല്‍ ആരോഗ്യപരമായ ഗുണം ലഭിയ്ക്കുകയുമില്ല.

നാടന്‍ ഭക്ഷണങ്ങള്‍ പൊതുവേ ആരോഗ്യകരമാണെന്നു വേണം, പറയാന്‍. പൊതുവേ കൃത്രിമമായ ചേരുവകള്‍ അടങ്ങാത്തതാണ് കാരണം. ഇവ പൊതുവേ ദഹിയ്ക്കാനും എളുപ്പമാണ്. ആരോഗ്യപരമായ ഗുണങ്ങളും ഏറെയുണ്ടാകും.

ആരോഗ്യത്തിനു സഹായിക്കുന്ന പലതും നമ്മുടെ വീട്ടുവളപ്പില്‍ നിന്നും ലഭിയ്ക്കും. ചിലതെങ്കിലും കൃഷി ചെയ്യാം. ഇത്തരത്തില്‍ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന, ആരോഗ്യപരമായ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് കൂവച്ചെടി. ഇതിന്റെ കിഴങ്ങ് ഉണക്കിപ്പൊടിച്ചെടുക്കുന്ന കൂവപ്പൊടി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഏറെ നല്ലൊരു ഭക്ഷണമാണ്. ആരോറൂട്ട് എന്നാണ് ഇതിന്റെ ഇംഗ്ലീഷ് പേര്. ബിസ്‌ക്കറ്റുകളും മറ്റുമുണ്ടാക്കാന്‍ ഇവ ഉപയോഗിയ്ക്കാറുമുണ്ട്. ഇതിലെ സ്റ്റാര്‍ച്ചാണ് നാം ഉണക്കിപ്പൊടിച്ച് കഴിയ്ക്കുന്നത്.

കൂവ കുറുക്കിക്കഴിയ്ക്കാം. ഇത് പൊതുവേ കൂവനൂറ് എന്നാണ് അറിയപ്പെടുന്നത്. വളരെ ലൡതമായ ഭക്ഷണങ്ങളുടെ ചേരുവയില്‍ പെടുന്ന ഒന്നാണിത്. കേരളത്തില്‍ സ്ത്രീകള്‍ നോറ്റു വരുന്ന തിരുവാതിര പോലുള്ള ആഘോഷങ്ങള്‍ക്ക് പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ് കൂവനൂറ്.

നല്ല ശുദ്ധമായ കൂവനൂറാണ് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുക. ഇത് വെള്ളമൊഴിച്ചോ പാലൊഴിച്ചോ കുറുക്കി ഇതില്‍ ശര്‍ക്കരയോ പഞ്ചസാരയോ കല്‍ക്കണ്ടമോ ചേര്‍ത്തു കഴിയ്ക്കാം.കൂവപ്പൊടി കൊണ്ടു പലഹാരങ്ങളും ഉണ്ടാക്കാം. മറ്റു ഭക്ഷണത്തില്‍, പ്രത്യേകിച്ചും അരിപ്പൊടി, ഗോതമ്പു പൊടി എന്നിവയ്‌ക്കൊപ്പം ഉപയോഗിയ്ക്കുകയുമാകാം. ഏറ്റവും നല്ലത് ഇത് കുറുക്കി കഴിയ്ക്കുന്നതു തന്നെയാണ്. കുട്ടികളുടെ ആരോഗ്യത്തിനും ഇതാണ് ഏറെ ഉത്തമം.

<strong>കുട്ടിയ്ക്കു ദിവസവും ചെറുപയര്‍ പുഴുങ്ങി നല്‍കൂ</strong>കുട്ടിയ്ക്കു ദിവസവും ചെറുപയര്‍ പുഴുങ്ങി നല്‍കൂ

കുട്ടികള്‍ക്കു നല്‍കാവുന്ന ഏറ്റവു ഉത്തമമായ ഭക്ഷണം കൂടിയാണിത്. ഇവരുടെ ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് ഉത്തവം. ഇതില്‍ മധുരം ചേര്‍ത്തു കുറുക്കിയാല്‍ ഏറെ സ്വാദിഷ്ടമായ ഭക്ഷണവുമാണ് കൂവ. കൂവപ്പൊടി കൊണ്ടുള്ള ബിസ്‌ക്കറ്റുകളും ധാരാളം വിപണിയില്‍ വരുന്നുണ്ട്.

കൂവ പല തരത്തിലുള്ള ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്.

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണ് കൂവപ്പൊടി. ഇത് ദഹന പ്രശ്‌നങ്ങള്‍ക്ക് ഏറെ നല്ലതാണ്. വയറിളക്കം, ഛര്‍ദി പോലുള്ള രോഗങ്ങള്‍ക്കും ഇത് അത്യുത്തമമാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിാഹരം കൂടിയാണിത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഇത് ഒരുപോലെ സഹായകമാണ്. ദഹിയ്ക്കാന്‍ വളരെ എളുപ്പമുള്ളത് എന്നതു തന്നെയാണ് ഈ ഭക്ഷണത്തെ വയറിന്റെ ആരോഗ്യത്തിന് ഉത്തമമാക്കുന്നത്. ഇറിട്ടബിള്‍ ബൗള്‍ സിന്‍ഡ്രോം, അതായത് ഭക്ഷണം കഴിച്ചാല്‍ പെട്ടെന്നു തന്നെ ടോയ്‌ലറ്റില്‍ പോകാന്‍ തോന്നലുണ്ടാകുന്ന തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. ഇതിലെ സ്റ്റാര്‍ച്ചാണ് വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത്.

ശരീരത്തില്‍ ആസിഡ്,ആല്‍ക്കലി ബാലന്‍സ്

ശരീരത്തില്‍ ആസിഡ്,ആല്‍ക്കലി ബാലന്‍സ്

ശരീരത്തില്‍ ആസിഡ്,ആല്‍ക്കലി ബാലന്‍സ് നില നിര്‍ത്താന്‍ ആരോറൂട്ട് പൗഡര്‍ അഥവാ കൂവ അത്യുത്തമമാണ്.ഇതില്‍ കാല്‍സ്യം ക്ലോറൈഡുണ്ട്. ഇതാണ് ഇതിനു സഹായിക്കുന്നത്.

അലര്‍ജി

അലര്‍ജി

ഗ്ലൂട്ടെന്‍ ഫ്രീ ഭക്ഷണമാണ് ഇത്. അതായത് ഗോതമ്പിലും മറ്റു അടങ്ങിയിരിയ്ക്കുന്ന, ചിലരില്‍ അലര്‍ജിയ്ക്കു കാരണമാകുന്ന ഘടകമാണ് ഗ്ലൂട്ടെന്‍. ഇത്തരം ഘട്ടങ്ങളില്‍ ഗോതമ്പിനു പകരം ആശ്രയിക്കാവുന്ന ഒന്നാണിത്.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

കൊഴുപ്പു തീരെയില്ലാത്ത ഭക്ഷണമാണിത്. ഇതു കൊണ്ടു തന്നെ തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കു കഴിയ്ക്കാവുന്ന നല്ലൊന്നാന്തരം ഭക്ഷണ വസ്തുവുമാണ്.

ഹൃദയാരോഗ്യത്തിനും

ഹൃദയാരോഗ്യത്തിനും

പൊട്ടാസ്യം ധാരാളം അടങ്ങിയിരിയ്ക്കുന്ന കൂവ ബിപി നിയന്ത്രിയ്ക്കാനും ഹൃദയാരോഗ്യത്തിനും ഏറെ ഉത്തമവുമാണ്. ബിപി പ്രശ്‌നങ്ങളുള്ളവര്‍ ഇതു കഴിയ്ക്കുന്നത് ഏറെ ആരോഗ്യം നല്‍കും.

ഗര്‍ഭകാലത്തു

ഗര്‍ഭകാലത്തു

ഗര്‍ഭകാലത്തു കൂവനൂറ് ഏറ്റവും ഉത്തമമാണ്. ഗര്‍ഭകാലത്തുണ്ടാകുന്ന മലബന്ധത്തിനും ഛര്‍ദിയ്ക്കുമെല്ലാം നല്ല പരിഹാരമാണിത്. മാത്രമല്ല, ഇതില്‍ ഫോളേറ്റ് ധാരാളമുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വികാസത്തിന് ഏറെ അത്യാവശ്യമാണ് ഫോളേറ്റ്. 100 ഗ്രാം ആരോറൂട്ടില്‍ ദിവസം ശരീരത്തിനു വേണ്ട ഫോളേറ്റിന്റെ 84 ശതമാനവും അടങ്ങിയിട്ടുണ്ടെന്നു വേണം, പറയാന്‍. ഇതും വൈറ്റമിന്‍ ബി12ഉം ചേര്‍ന്ന് ഡിഎന്‍എ രൂപീകരണത്തിനും കോശ വളര്‍ച്ചയ്ക്കും സഹായിക്കുന്നു. കുഞ്ഞുങ്ങളില്‍ നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു.

ചര്‍മത്തിന്റെ ആരോഗ്യത്തിനും

ചര്‍മത്തിന്റെ ആരോഗ്യത്തിനും

ചര്‍മത്തിന്റെ ആരോഗ്യത്തിനും ഉത്തമമായ ഒന്നാണ് ആരോറൂട്ട്. പല ടാല്‍കം പൗഡറുകളിലും ഇത് ഉപയോഗിയ്ക്കുന്നുണ്ട്. സ്‌മോള്‍ പോക്‌സ് പോലുളള രോഗങ്ങള്‍ ചര്‍മത്തില്‍ ഉണ്ടാക്കുന്ന അലര്‍ജിയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ഇത്. ചിലന്തിവിഷം പോലുളളവയ്ക്കും ഏറെ ്‌നല്ലതാണ്. ഇതു മുറിവുകളില്‍ ഇടുന്നത് മുറിവുണങ്ങാനും സഹായിക്കുന്നു.

നിങ്ങള്‍ക്കറിയാമോ, കൂവനൂറ് വണ്ടര്‍ ഫുഡാണ്

ധാരാളം അയേണ്‍ അടങ്ങിയ ഇത് വിളര്‍ച്ചയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്. ഇത് കുറക്കി കുട്ടികള്‍ക്കു നല്‍കുന്നതും മുതിര്‍ന്നവര്‍ കഴിയ്ക്കുന്നതുമെല്ലാം ഹീമോഗ്ലോബിന്‍ കൂടാന്‍ സഹായിക്കും.

പ്രോട്ടീന്‍ സമ്പുഷ്ടമായ കൂവ

പ്രോട്ടീന്‍ സമ്പുഷ്ടമായ കൂവ

പ്രോട്ടീന്‍ സമ്പുഷ്ടമായ കൂവയുടെ എട്ട് ഔണ്‍സ് ദിവസവും ശരീരത്തിന് വേണ്ട പ്രോട്ടീന്റെ 19 ശതമാനം നല്‍കുന്നുമുണ്ട്. മസിലിന്റെ ആരോഗ്യത്തിനും ഉറപ്പിനുമെല്ലാം ഇത് മികച്ച ഭക്ഷണവുമാണ്.

ഇതില്‍

ഇതില്‍

ഇതില്‍ കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, അയേണ്‍, സിങ്ക്, സെലേനിയം, കോപ്പര്‍, സോഡിയം, വൈറ്റമിന്‍ എ, വൈററമിന്‍ സി, നിയാസിന്‍, തയാമിന്‍ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നാണിത്.

ശരീരത്തിന് ഊര്‍ജം

ശരീരത്തിന് ഊര്‍ജം

ശരീരത്തിന് ഊര്‍ജം നല്‍കാന്‍ അത്യുത്തമമായ ഒരു ഭക്ഷണമാണ് കൂവ. ഇത് കഴിയ്ക്കുന്നത് ദിവസം മുഴുവന്‍ ഉന്മേഷത്തോടെയിരിയ്ക്കാന്‍ നിങ്ങളെ സഹായിക്കും.

എല്ലുകളുടെ ആരോഗ്യത്തിനും

എല്ലുകളുടെ ആരോഗ്യത്തിനും

എല്ലുകളുടെ ആരോഗ്യത്തിനും ഉത്തമമായ ഒന്നാണ് കൂവ. ഇതിലെ കാല്‍സ്യം എല്ലുകള്‍ക്ക് ഉറപ്പു ബലവുമെല്ലാം നല്‍കും. എല്ലു തേയുന്നതിനും മററുമുളള പ്രകൃതി ദത്ത ഭക്ഷണ പരിഹാരങ്ങളില്‍ പെടുന്ന ഒന്നാണ് കൂവ.

English summary

Health Benefits Of Arrowroot Powder

Health Benefits Of Arrowroot Powder, Read more to know about,
X
Desktop Bottom Promotion