For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മീനിലെ രാജാവ് ആവോലി തന്നെ, കാരണം

ആവോലി കഴിക്കുന്നതിലൂടെ ആരോഗ്യം നല്‍കുന്നു.

|

മീനിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും നമ്മളാരും തയ്യാറാവില്ല. കാരണം അത്രത്തോളം തന്നെ ആരോഗ്യ ഗുണങ്ങള്‍ മീനിലുണ്ട്. ഓരോ തരത്തിലും ആരോഗ്യത്തിന് സഹായിക്കുന്നതിന് മീനിന് കഴിയുന്നു. ഉച്ചക്ക് മീനില്ലാതെ ഭക്ഷണം കഴിക്കാന്‍ ഒന്ന് ശ്രമിച്ചു നോക്കൂ. പലര്‍ക്കും ചോറിറങ്ങില്ല എന്നത് തന്നെയാണ് സത്യം. അതുകൊണ്ട് തന്നെ ഏത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മീന്‍ നല്ലതാണ്. ഇതില്‍ തന്നെ ആവോലി കഴിച്ചാല്‍ അത് നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ അല്‍പം വ്യത്യസ്തമാണ്. പല വിധത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവോലി മികച്ചതാണ്.

അയല, മത്തി, അയക്കൂറ, നത്തോലി, ആവോലി തുടങ്ങി നിരവധി വ്യത്യസ്തതയാര്‍ന്ന മത്സ്യങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് നമ്മുടെ ഭക്ഷ്യസംസ്‌കാരം. ഇതെല്ലാം തന്നെ ആരോഗ്യകരമായി ഏറെ മുന്നില്‍ തന്നെയാണ് ആവോലി. ദിവസവും ആവോലി കഴിച്ചാലും യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നില്ല. കാരണം അത്രയധികം ആരോഗ്യ ഗുണങ്ങള്‍ ആണ് ഇതിലുള്ളത്.
എന്നാല്‍ എത്രയൊക്കെ കഴിച്ചാലും യാതൊരു വിധത്തിലുള്ള അനാരോഗ്യവും ഉണ്ടാക്കാത്തതാണ് ആവോലിയെന്നതാണ് സത്യം. വില അല്‍പം കൂടുതലാണെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ മുന്‍പില്‍ തന്നെയാണ് ആവോലി.

വെളുത്ത ആവോലിയും കറുത്ത ആവോലിയും രണ്ട് തരമാണ് ഉള്ളത്. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ആവോലി കഴിക്കുന്നതിലൂടെ ലഭിക്കുന്നത് എന്ന് പലര്‍ക്കും അറിയില്ല. വില അല്‍പം കൂടുതലാണെങ്കില്‍ പോലും ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണം നല്‍കുന്ന ഒന്നാണ് ആവോലി.

ഈ വിരുദ്ധാഹാരങ്ങള്‍ മരണത്തിലേക്ക് നയിക്കുംഈ വിരുദ്ധാഹാരങ്ങള്‍ മരണത്തിലേക്ക് നയിക്കും

ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ എന്തൊക്കെയെന്ന് നോക്കാം. ആവോലി കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് നമുക്ക് പരിഹാരം കാണാം എന്ന് നോക്കാം. അതിനായി ആവോലി മാത്രം കഴിച്ചാല്‍ മതി. ഇത് എല്ലാ വിധത്തിലും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ എങ്ങനെ ആവോലി ഉപയോഗിക്കാം എന്ന് നോക്കാം. അതിനായി എങ്ങനെ ഇത് സഹായിക്കുന്നു എന്ന് നോക്കാം.

ഹൃദയാരോഗ്യത്തിന് നല്ലത്

ഹൃദയാരോഗ്യത്തിന് നല്ലത്

ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കുന്നതില്‍ ആവോലി എന്നും മിടുക്കനാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലും ആവോലി എന്ന മിടുക്കന്റെ പങ്ക് വളരെ വലുത് തന്നെയാണ്. ഇത് സ്ഥിരമായി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഏത് വിധത്തിലും ഇത് ആരോഗ്യത്തിന് സഹായിക്കുന്നു. ഹൃദയം സ്മാര്‍ട്ടാവാന്‍ ഏറ്റവും മികച്ചതാണ് ഇത്.

രക്തത്തിലെ തടസ്സങ്ങളെ നീക്കുന്നു

രക്തത്തിലെ തടസ്സങ്ങളെ നീക്കുന്നു

രക്തയോട്ടം തടസ്സപ്പെടുത്തുന്ന എല്ലാ തരം അനാരോഗ്യകരമായ പ്രവര്‍ത്തനങ്ങളേയും ആവോലി കഴിയ്ക്കുന്നതിലൂടെ ഇല്ലാതാക്കുന്നു. കൊളസ്‌ട്രോള്‍ രൂപപ്പെടുന്നതിനും പലപ്പോഴും ഇത് കാരണമാകുന്നു. അതിനെ ഇല്ലാതാക്കുന്നതിന് എന്തുകൊണ്ടും നല്ലതാണ് ആവോലി. ഇത് ധാരാളം കഴിക്കുന്നത് നല്ലതാണ്.

സന്ധിവേദനയ്ക്ക് പരിഹാരം

സന്ധിവേദനയ്ക്ക് പരിഹാരം

സന്ധിവേദന ചെറുപ്പക്കാരിലും പ്രായമായവരിലും ഒരുപോലെ വില്ലനാവുന്ന ഒന്നാണ്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് മികച്ച ഒന്നാണ് ആവോലി. സ്ഥിരമായി നമ്മുടെ ഡയറ്റിന്റെ ഭാഗമായി ആവോലി കഴിച്ചാല്‍ അത് സന്ധിവാതത്തേയും അതോടനുബന്ധിച്ചുള്ള പല പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പ്രായമായവര്‍ക്കും ചെറുപ്പക്കാര്‍ക്കും ഒരു പോലെ കഴിക്കാവുന്ന ഒന്നാണ് ഇത്.

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ചശക്തി പലരേയും അലട്ടുന്ന ഒന്നാണ്. ഇത് എല്ലാ വിധത്തിലും നമ്മുടെ ജീവിത രീതിയെ പ്രതികൂലമായി ബാധിക്കുന്നു. പ്രായമായവര്‍ ആവോലി കഴിയിക്കുന്നത് സ്ഥിരമാക്കുക. ഇത് വാര്‍ദ്ധക്യസംബന്ധമായുണ്ടാകുന്ന കാഴ്ച പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. തിമിരം, കാഴ്ചക്കുറവ് എന്നീ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ആവോലി.

 ശരീരത്തിനാവശ്യമായ പോഷകങ്ങള്‍

ശരീരത്തിനാവശ്യമായ പോഷകങ്ങള്‍

ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതിലും ആവോലി മുന്നില്‍ തന്നെയാണ്. സിങ്ക്, പൊട്ടാസ്യം, അയോഡിന്‍, തുടങ്ങി ശാരീരിക പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്ന തരത്തിലുള്ള എല്ലാ പോഷകങ്ങളും ആവോലി ആവോളം നല്‍കുന്നു. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികളെ പരിഹരിച്ച് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

 ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍

ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍

ശ്വസന സംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും ആവോലി മിടുക്കനാണ്. ആസ്തമയുള്ള കുട്ടികളുടെ ഡയറ്റില്‍ സ്ഥിരമായി ഉള്‍പ്പെടുത്താവുന്നതാണ് ആവോലി. ചെറുപ്പക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ കഴിക്കാവുന്നതാണ് ആവോലി. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ആവോലി കഴിക്കുന്നതിലൂടെ ഇല്ല.

 ഡിപ്രഷനില്‍ നിന്നും പരിഹാരം

ഡിപ്രഷനില്‍ നിന്നും പരിഹാരം

ഡിപ്രഷന്‍ നിയന്ത്രിക്കാന്‍ ആവോലി സഹായിക്കുന്നു. കടല്‍വിഭവങ്ങളില്‍ ഡിപ്രഷന് പരിഹാരമേകാന്‍ മുന്നില്‍ നില്‍ക്കുന്നതാണ് ആവോലി. മാനസിക സമ്മര്‍ദ്ദത്തിന് ഏറ്റവും കൂടുതല്‍ അടിമപ്പെടുന്നത് ഇന്നത്തെ തലമുറയാണ്. എന്നാല്‍ ആവോലി കഴിക്കുന്നതിലൂടെ സമ്മര്‍ദ്ദം കുറയുകയും ആരോഗ്യം നിലനിര്‍ത്താന്‍ കഴിയുകയും ചെയ്യുന്നു.

ചര്‍മ്മസംരക്ഷണത്തിനും ആവോലി

ചര്‍മ്മസംരക്ഷണത്തിനും ആവോലി

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തിലും ആവോലി അല്‍പം മുന്നിലാണ്. ഇതിലുള്ള പ്രോട്ടീന്‍ ചര്‍മ്മത്തിന്റെ വരള്‍ച്ചയെ ഇല്ലാതാക്കുന്നു. ചര്‍മസംരക്ഷണമെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വളരെയധികം മുന്നിലാണ് ആവോലി. ഇത് എല്ലാ വിധത്തിലും ആരോഗ്യ പ്രശ്‌നങ്ങളെ പരിഹരിക്കുന്നു.

അള്‍സര്‍ തടയുന്നു

അള്‍സര്‍ തടയുന്നു

അള്‍സര്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളും സമ്മര്‍ദ്ദവും ഉണ്ടാക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ആവോലി. വയറ്റിലുണ്ടാകുന്ന അള്‍സര്‍ പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാനും ആവോലി സഹായിക്കുന്നു. ആവോലി കഴിക്കുന്നത് സ്ഥിരമാക്കു. ഇത് അള്‍സര്‍ എന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കുന്നു

തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കുന്നു

തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നതിലും ആവോലി മുന്നില്‍ തന്നെയാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ ആവോലി ഒരു ശീലമാക്കുന്നത് എന്തുകൊണ്ടും ആരോഗ്യവും ആയുസ്സും നല്‍കുന്നു.

English summary

health benefits and nutrition facts of pomfret fish

health benefits and nutrition facts of pomfret fish, read on to know more about it.
X
Desktop Bottom Promotion