For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെക്‌സിനു മുന്‍പ് പച്ചമുട്ടയും ബദാമും പുരുഷന്

സെക്‌സിനു മുന്‍പ് പ്ച്ചമുട്ടയും ബദാമും പുരുഷന്

|

സെക്‌സ് ആരോഗ്യകരമാക്കണമെങ്കില്‍ ആരോഗ്യം അത്യാവശ്യമാണ്.കിടപ്പറയിലെ ഊര്‍ജത്തിന് പുരുഷനെ സഹായിക്കുന്ന പല ഘടകങ്ങളുണ്ട്. കിടപ്പറയില്‍ പുരുഷന്‍ നേരിടേണ്ടി വരുന്ന പല പ്രശ്‌നങ്ങളുമുണ്ട്.

കിടപ്പറയില്‍ പ്രത്യേക പ്രശ്‌നങ്ങള്‍ ഒന്നുമില്ലെങ്കില്‍ കൂടി സെക്‌സ് എനര്‍ജി കുറയുന്നത് പല പുരുഷന്മാരേയും അലട്ടുന്ന പ്രശ്‌നമാണ്. ചില തരം രോഗങ്ങളും ക്ഷീണവും സ്‌ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയ പ്രശ്‌നങ്ങളുമെല്ലാം ഇതില്‍ പെടും.

ഇതല്ലാതെയും ഉദ്ധാരണ പ്രശ്‌നങ്ങള്‍, ശീഘ്രസ്ഖലനം തുടങ്ങിയ പല പ്രശ്‌നങ്ങളും പുരുഷനെ അലട്ടുന്നുണ്ട്.

കിടക്കാന്‍ നേരം 2 മീനെണ്ണ ഗുളിക ശീലമാക്കിയാല്‍കിടക്കാന്‍ നേരം 2 മീനെണ്ണ ഗുളിക ശീലമാക്കിയാല്‍

സെക്‌സ് സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായിക്കും എന്നവകാശപ്പെട്ടു പല കൃത്രിമ മരുന്നുകളും ലഭിയ്ക്കുന്നുണ്ട്. എന്നാല്‍ ഇവയെല്ലാം ഒന്നിലേറെ പാര്‍ശ്വഫലങ്ങള്‍ ഉള്ളവയാണെന്നോര്‍ക്കണം. ഇവയേക്കാളുമെല്ലാം പരിഹാരം നാച്വറല്‍ വഴികളാണ്.

നാച്വറല്‍ വഴികളില്‍ ഏറെ പ്രധാനമാണ് ഭക്ഷണങ്ങള്‍. ഇത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുന്ന, സെക്‌സ് കഴിവുകള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ധാരാളം ഭക്ഷണ വസ്തുക്കളുണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവയാണ് ബദാം, മുട്ട എന്നിവ.

സെക്‌സിനു മുന്‍പ് പുരുഷന്‍ മുട്ടയും ബദാം കഴിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ക്കൊപ്പം സെക്‌സ് സംബന്ധമായ ഗുണങ്ങളും നല്‍കും.

മുട്ട

മുട്ട

മുട്ട അമിനോ ആസിഡുകള്‍, സിങ്ക് എന്നിവയാല്‍ സമ്പുഷ്ടമാണ്. ഉദ്ധാരണക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് മുട്ട. ഇത് പച്ചയ്ക്കു കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലതെന്നു പറയാം. കാരണം പോഷകങ്ങള്‍ അതേ രീതിയില്‍ ലഭിയ്ക്കാന്‍ ഇതാണ് ഏറെ നല്ലത്. എന്നാല്‍ പച്ചമുട്ട കഴിയ്ക്കുമ്പോള്‍ സാല്‍മൊണെല്ല ബാക്ടീരിയല്‍ ബാധയുണ്ടാകാന്‍ സാധ്യതയുള്ളതു കൊണ്ടു തന്നെ ഇത്തരം രീതി അവലംബിയ്ക്കുമ്പോള്‍ നല്ല വൃത്തിയുള്ള സ്ഥലത്തു നിന്നുള്ള മുട്ട തന്നെ വേണം, ഉപയോഗിയ്ക്കാന്‍. വീട്ടില്‍ വളര്‍ത്തുന്ന കോഴികളുടെ മുട്ട കൂടുതല്‍ നല്ലത്.

മുട്ട

മുട്ട

മുട്ട പച്ചയ്ക്കു കഴിയ്ക്കാന്‍ സാധിച്ചില്ലെങ്കിലും പുഴുങ്ങിയോ മറ്റോ കഴിയ്ക്കാം. എണ്ണ ചേര്‍ക്കാതെയുള്ള പാചക രീതികളാണ് കൂടുതല്‍ നല്ലതെന്നതിനേക്കാള്‍ പുഴുങ്ങിയ മുട്ട തന്നെയാകും കൂടുതല്‍ നല്ലതെന്നു വേണം, പറയാന്‍. എണ്ണ ചേര്‍ക്കുന്നത് മുട്ടയിലെ ആരോഗ്യ ഗുണങ്ങള്‍ കുറയ്ക്കുമെന്നു വേണം, പറയാന്‍

മുട്ടയിലെ സിങ്ക്

മുട്ടയിലെ സിങ്ക്

മുട്ടയിലെ സിങ്ക് ലൈംഗിക പ്രശ്‌നങ്ങള്‍ക്കു മാത്രമല്ല, ബീജങ്ങളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. പുരുഷന്മാരിലെ വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് മുട്ട. ബീജങ്ങളുടെ എണ്ണവും ചലനവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണിത്. ഇതില്‍ വൈറ്റമിന്‍ ബി 6, ബി5 എന്നിവയെല്ലാം അടങ്ങിയിട്ടുമുണ്ട്. പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തിനും സ്‌ട്രെസ് കുറയ്ക്കാനുമെല്ലാം ഇതു നല്ലതാണ്. ഇതെല്ലാം നല്ല സെക്‌സ് ജീവിതത്തെ സഹായിക്കുന്ന ഘടകങ്ങളും. സെക്‌സിനു തൊട്ടു മുന്‍പായി പച്ചമുട്ട കഴിയ്ക്കുന്നതു കൂടുതല്‍ നല്ലത്. അല്ലെങ്കില്‍ മുട്ട പുഴുങ്ങി കഴിയ്ക്കാം.

ബദാം

ബദാം

ഇതുപോലെയാണ് ബദാമും. പുരുഷന്മാരിലെ സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ സഹായകമായ ഒന്നാണ് ബദാം. ബദാം പാലിനൊപ്പം കഴിയ്ക്കുന്നതാണു കൂടുതല്‍ നല്ലത്. ഇത് കുതിര്‍ത്തു കഴിയ്ക്കാം. തേനും ചേര്‍ത്തു കഴിയ്ക്കാം. ബദാം അരച്ചു പാലില്‍ ചേര്‍ത്തും കഴിയ്ക്കാം.

ബദാമിലും

ബദാമിലും

ബദാമിലും സിങ്ക് അടങ്ങിയിട്ടുണ്ട്. പുരുഷ ഹോര്‍മോണ്‍ വര്‍ദ്ധനവിനും മസിലുകള്‍ക്കും ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുമെല്ലാം ബദാമും നല്ലൊരു മരുന്നു തന്നെയാണ്. ഇത് കിടക്കും മുന്‍പു കഴിയ്ക്കുന്നത് സെക്‌സ് സംബന്ധമായ ഗുണങ്ങള്‍ക്ക് ഏറെ നല്ലതാണ്. ബാദമിലെ ആര്‍ജിനൈന്‍ എന്ന ഘടകം പുരുഷത്വത്തിന് ഏറെ സഹായിക്കുന്ന ഒന്നാണ്. മസിലുകളുണ്ടാക്കാന്‍ ശ്രമിയ്ക്കുന്ന പുരുഷന്മാര്‍ക്ക ബദാം പാലില്‍ ചേര്‍ത്തു കുടിയ്ക്കുന്നതും ഏറെ നല്ലതാണ്.

ബദാമും മുട്ടയും തേനും

ബദാമും മുട്ടയും തേനും

ബദാമും മുട്ടയും തേനും ചേര്‍ത്തു കിടക്കും മുന്‍പ് ഒരു പ്രത്യേക പാനീയമുണ്ടാക്കി കുടിയ്ക്കുന്നത് പുരുഷന്റെ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ബദാം മില്‍ക്-1 കപ്പ്, മുട്ട മഞ്ഞ-2 ടേബിള്‍സ്പൂണ്‍, തേന്‍-1 ടേബിള്‍ സ്പൂണ്‍ എന്നിവയാണ് ഇതിനു വേണ്ട ചേരുവകള്‍.ഇവയെല്ലാം ചേര്‍ത്ത് നല്ലപോലെ ഇളക്കാം. ഫ്രഷായി ഇതു തയ്യാറാക്കി കുടിയക്കുന്നതാണ് നല്ലത്. ദിവസവും രാത്രി കിടക്കുന്നതിനു മുന്‍പ് കുടിയ്ക്കാം. ഉദ്ധാരണശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഈ പാനീയം ഏറെ നല്ലതാണ്.

ബദാമില്‍

ബദാമില്‍

ബദാമില്‍ ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍, പ്രോട്ടീന്‍, മഗ്നീഷ്യം വൈറ്റമിന്‍ ഇ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതില്‍ മോണോസാച്വറേറ്റഡ്, പോളി സാച്വറേറ്റഡ് ഫാറ്റുകള്‍ ഒരുപോലെ അടങ്ങിയിട്ടുണ്ട്. ഇത് തടി കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ തോതു വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്.കുതിര്‍ത്ത ബദാം ഇതിന്റെ തൊലിയിലുള്ള വിഷാംശങ്ങള്‍ നീക്കുവാനും ഏറെ നല്ലതാണ്. ഫൈറ്റിക് ആസിഡിനെ സ്വതന്ത്രമാക്കുകയും ചെയ്യുന്നു.ഹൃദയത്തിന്റെ ആരോഗ്യത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനുമെല്ലാം ഏറെ ഉത്തമമാണ് ബദാം. ഇതു നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണം കൂടിയാണ്. തടി കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യത്തിനുമെല്ലാം ഏറെ ഗുണകരമാണ് ഇത്.

ശരീരത്തിന് എനര്‍ജി

ശരീരത്തിന് എനര്‍ജി

ശരീരത്തിന് എനര്‍ജി നല്‍കുന്ന, മൂഡ് നന്നാക്കുന്ന, കരുത്തു പകരുന്ന നല്ല രണ്ടു ഭക്ഷണങ്ങളാണ് ബദാമും മുട്ടയും. സെക്‌സ് സംബന്ധമായ പ്രശ്‌നങ്ങളുള്ള പുരുഷന്മാര്‍, അല്ലെങ്കില്‍ ശേഷി വേണമെന്നാഗ്രഹിയ്ക്കുന്ന പുരുഷന്മാര്‍ സെക്‌സിനു മുന്‍പായി ഈ ഭക്ഷണ വസ്തുക്കള്‍ കഴിയ്ക്കുന്നത് മറ്റേതു മരുന്നുകളേക്കാളും ഗുണം നല്‍കും. സെക്‌സ് ഗുണങ്ങള്‍ മാത്രമല്ല, ഒരു പിടി ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ഇവ രണ്ടും.

Read more about: health body ആരോഗ്യം
English summary

Health Benefits Of Almonds And Raw Egg For Men Before Bed Time

Health Benefits Of Almonds And Raw Egg For Men Before Bed Time, Read more to know about,
X
Desktop Bottom Promotion