ആയുര്‍വ്വേദ പ്രകാരം രാവിലെ ഒരുപിടി മുളപ്പിച്ചപയര്‍

Posted By:
Subscribe to Boldsky

ചെറുപയര്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒരു ഭക്ഷ്യ വിഭവമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏത് രോഗത്തേയും വളരെ ചുരുങ്ങിയ സമയം കൊണ്ട് പരിഹാരം കാണുന്നതിനും ആരോഗ്യത്തിന് വില്ലനാവുന്ന പല പ്രശ്‌നങ്ങള്‍ക്കും എന്നന്നേക്കുമായി പരിഹാരം കാണുന്നതിനും മുളപ്പിച്ച പയര്‍ ഉത്തമമാണ്. വിറ്റാമിനുകളുടെ കലവറയാണ് മുളപ്പിച്ച പയര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇന്നത്തെ കാലത്ത് മാറിവരുന്ന ജിവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പല വിധത്തിലാണ് നമ്മളെ ബാധിക്കുന്നത്. സമയമില്ലായ്മയും ജോലിത്തിരക്കും എന്നു വേണ്ട എല്ലാ പ്രശ്‌നങ്ങള്‍ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ് നമ്മളില്‍ പലരും.

എന്നാല്‍ ഇനി ഇത്തരം പ്രശ്‌നത്തെയെല്ലാം ഇല്ലാതാക്കി ആരോഗ്യവും ഊര്‍ജ്ജവും നല്‍കുന്നതിന് സഹായിക്കുന്ന ഒന്നാണ് മുളപ്പിച്ച ചെറുപയര്‍. ആയുര്‍വ്വേദ പ്രകാരം ഒരു പിടി മുളപ്പിച്ച ചെറുപയര്‍ രാവിലെ കഴിച്ചാല്‍ അത് നമ്മുടെ എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു എന്നാണ് പറയുന്നത്. മുളപ്പിച്ച ധാന്യങ്ങള്‍ കൊണ്ടുള്ള ഭക്ഷണം കഴിക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ജീവിത രീതി മാറുന്നതിനനുസരിച്ച് ഇത്തരം കാര്യങ്ങള്‍ക്ക് പലപ്പോഴും പല വിധത്തില്‍ പലരും നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്നു.

രണ്ടാഴ്ച ഓട്‌സ് ഡയറ്റ്; വയറു കുറക്കുമെന്ന് ഉറപ്പ്

മുളപ്പിച്ച പയര്‍ എന്നും രാവിലെ കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന് കണ്ണടച്ച് പറയാവുന്നതാണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇതിലൂടെ യാതൊരു ശങ്കയുടേയും ആവശ്യമില്ല. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് നല്ലൊരു വഴിയാണ് മുളപ്പിച്ച ചെറുപയര്‍ കഴിക്കുന്നത്. ഇത് ജീവിത ശൈലി രോഗങ്ങളേയും മറ്റും പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. എന്തൊക്കെയാണ് ആരോഗ്യത്തിന് മുളപ്പിച്ച ചെറുപയര്‍ നല്‍കുന്ന ഗുണങ്ങള്‍ എന്ന് നോക്കാം.

സ്‌കിന്‍ ക്യാന്‍സറിന് പരിഹാരം

സ്‌കിന്‍ ക്യാന്‍സറിന് പരിഹാരം

‌സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് മുളപ്പിച്ച ചെറുപയര്‍. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ക്യാന്‍സര്‍ കോശങ്ങളെ തുടക്കത്തിലേ നശിപ്പിക്കുന്നു. മാത്രമല്ല സൂര്യപ്രകാശത്തില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്ന കാര്യത്തിലും ചെറുപയര്‍ വളരെ ഉത്തമമാണ്. ചര്‍മ്മത്തിനുണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരം നല്‍കുന്നു.

കൊളസ്‌ട്രോളിനെ കുറക്കുന്നു

കൊളസ്‌ട്രോളിനെ കുറക്കുന്നു

കൊളസ്‌ട്രോള്‍ കാരണം കഷ്ടപ്പെടുന്നവര്ഡക്ക് നല്ലൊരു പരിഹാരമാണ് ചെറുപയര്‍ മുളപ്പിച്ച് വെറുംവയറ്റില്‍ കഴിക്കുന്നത്. കൊളസ്‌ട്രോളിന് മരുന്ന് കഴിക്കുന്നവര്‍ക്ക് ഇനി അത് നിര്‍ത്തി വെറും വയറ്റില്‍ എന്നും രാവിലെ ഒരു പിടി മുളപ്പിച്ച ചെറുപയര്‍ കഴിക്കാവുന്നതാണ്. ചീത്ത കൊളസ്‌ട്രോള്‍ ഇത് ശരീരത്തിന് വളരെയധികം പ്രതിരോധം നല്‍കാന്‍ സഹായിക്കുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള അവസ്ഥകള്‍ക്ക് കാരണമാകുന്നു. രക്തസമ്മര്‍ദ്ദം ജീവിത ശൈലി രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ചെറുപയര്‍ മുളപ്പിച്ച കഴിക്കുന്നത് ഉത്തമമാണ്.

ആന്റി ഓക്‌സിഡന്റ് കലവറ

ആന്റി ഓക്‌സിഡന്റ് കലവറ

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് ചെറുപയര്‍. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നിമിഷ നേരം കൊണ്ട് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ പല വിധത്തില്‍ ചെറുപയറിന്റെ ഉപയോഗം എന്തുകൊണ്ടും നല്ലതാണ്.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹം കൊണ്ട് ബുദ്ധിമുട്ടുന്നവരില്‍ ഇന്ന് പ്രായമായവരേക്കാള്‍ കൂടുതല്‍ ചെറുപ്പക്കാരാണ്. അതുകൊണ്ട് തന്നെ പ്രമേഹത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉത്തമ പരിഹാരമാണ് ചെറുപയര്‍ മുളപ്പിച്ചത്. ഇത് ഒരു മാസം ശീലമാക്കിയാല്‍ മതി പ്രമേഹമെല്ലാം പമ്പ കടക്കും.

തടി കുറക്കാന്‍

തടി കുറക്കാന്‍

തടി കുറക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് വളരെയധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് കൊഴുപ്പും കുടവയറും. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുപയറും. മുളപ്പിച്ച ചെറുപയര്‍ എന്നും രാവിലെ വെറും വയറ്റില്‍ ശീലമാക്കാം. ഇത് ആരോഗ്യത്തിന് സഹായിക്കുന്നു.

പ്രോട്ടീന്‍ കലവറ

പ്രോട്ടീന്‍ കലവറ

പ്രോട്ടീന്റെ കലവറയാണ് ചെറുപയര്‍. മുളപ്പിച്ച് ഉപയോഗിക്കുമ്പോള്‍ ഇത് എല്ലാ വിധത്തിലും ഇരട്ടി ഫലം നല്‍കുന്നു. അതുകൊണ്ട് തന്നെ ഒരു ശങ്കയും കൂടാതെ രാവിലെ വെറും വയറ്റില്‍ മുളപ്പിച്ച ചെറുപയര്‍ നിങ്ങള്‍ക്ക് ശീലമാക്കാവുന്നതാണ്.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് ചെറുപയര്‍. ഇത് മുളപ്പിച്ച് രാവിലെ കഴിക്കുന്നത് നിങ്ങളില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

ആര്‍ത്തവ വേദനക്ക് പരിഹാരം

ആര്‍ത്തവ വേദനക്ക് പരിഹാരം

ആര്‍ത്തവ വേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെയധികം പ്രകൃതിദത്തമായിട്ടുള്ള ഒന്നാണ് മുളപ്പിച്ച ചെറുപയര്‍. ഇത് എല്ലാ വിധത്തിലും സ്ത്രീകളിലെ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ ബി, വിറ്റാമിന്‍ ബി 6 ആണ് ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നു.

ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍. ചെറുപയര്‍ മുളപ്പിച്ച് കഴിക്കുന്നത് ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ദിവസവും രാവിലെ ഒരു പിടി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

English summary

health benefit of eating sprouted green gram in empty stomach

Green grams are loaded with nutritional benefits. Eating green gram gives high protein, low calorie food which is packed with minerals and vitamins. Here are some health benefits of sprouted green gram
Story first published: Friday, January 12, 2018, 16:25 [IST]