For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം കുടിച്ചാൽ

|

എല്ലാ തരം പ്ലാസ്റ്റിക് ബോട്ടിലിലും ജഗ്ഗിലും എല്ലാം നാം വെള്ളം സൂക്ഷിക്കാറുണ്ട്.അത് ഉയർന്ന ഗ്രെഡ് ഉള്ളതോ അല്ലാത്തതോ ആകാം.എന്നാൽ പ്ലാസ്റ്റിക് പ്ലാസ്റ്റിക് തന്നെയാണ്.പ്ലാസ്റ്റിക് പത്രങ്ങൾ ദിവസവും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെ ഹാനികരമാണ്.ഇതിൽ ധാരാളം രാസവസ്തുക്കളും ബാക്ടീരിയയും അടങ്ങിയിരിക്കുന്നു.

R

പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കുടിക്കുന്നതിന്റെ ദൂഷ്യവശങ്ങൾ എന്തെല്ലാമെന്ന് നോക്കാം

ഹാനികരമായ വസ്തുക്കൾ

ഹാനികരമായ വസ്തുക്കൾ

പ്ലാസ്റ്റിക്കിലെ രാസവസ്തുക്കൾക്കു പുറമെ ഫ്ലുറോയിഡ്‌,ആർസെനിക്,അലുമിനിയം തുടങ്ങിയ വസ്തുക്കൾ മനുഷ്യശരീരത്തിന് വളരെ ദോഷകരമാണ്.പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തെ നശിപ്പിക്കുന്ന വിഷമാണ് നാം ദിവസവും ശരീരത്തിൽ എത്തിക്കുന്നത്

ഡയോക്സിൻ ഉത്പാദനം

ഡയോക്സിൻ ഉത്പാദനം

ചൂട് കാലാവസ്ഥയിൽ പ്ലാസ്റ്റിക് ഉരുകും.നാം പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം സൂക്ഷിക്കുകയും കാറിലോ മറ്റോ വയ്ക്കുമ്പോൾ അത് സൂര്യപ്രകാശം ഏൽക്കുകയും ചെയ്യും.അങ്ങനെ ചൂട് ഏൽക്കുമ്പോൾ ഡയോക്സിൻ എന്ന വിഷ വസ്തു ഉണ്ടാകുകയും സ്തനാർബുദത്തിന് വരെ കരണമാവുകയും ചെയ്യുന്നു

ബി പി എ രൂപപ്പെടുന്നു

ബി പി എ രൂപപ്പെടുന്നു

ബൈഫെനി അഥവാ ഈസ്ട്രജനെ ഉത്തേജിപ്പിക്കുന്ന രാസവസ്തുക്കൾ ഉണ്ടാകുകയും പല തരം ആരോഗ്യപ്രശ്‌നങ്ങളായ പ്രമേഹം,അമിതവണ്ണം,വന്ധ്യതാ പ്രശനങ്ങൾ,സ്വഭാവപ്രശനങ്ങൾ എന്നിവ പെൺകുട്ടികളിൽ ഉണ്ടാക്കുന്നു.അതിനാൽ വെള്ളം പ്ലാസ്റ്റിക് കുപ്പികളിൽ സൂക്ഷിക്കുന്നതും ഉപയോഗിക്കുന്നതും ഉപേക്ഷിക്കുക

 കരൾ രോഗത്തിനും ബീജങ്ങളുടെ ഉത്പാദനത്തെയും ബാധിക്കുന്നു

കരൾ രോഗത്തിനും ബീജങ്ങളുടെ ഉത്പാദനത്തെയും ബാധിക്കുന്നു

പ്ലാസ്റ്റിക്കിൽ പതാലേറ്റ് എന്ന രാസവസ്തുക്കൾ കരൾ ക്യാൻസറിനും ബീജങ്ങളുടെ എണ്ണം കുറയാനും കാരണമാകുന്നു

വിറ്റാമിനുകൾ അടങ്ങിയ കുപ്പിവെള്ളം

വിറ്റാമിനുകൾ അടങ്ങിയ കുപ്പിവെള്ളം

നമുക്ക് ഇപ്പോൾ പ്ലാസ്റ്റിക് കുപ്പികളിൽ വിറ്റാമിനുകൾ അടങ്ങിയ വെള്ളം ലഭിക്കാറുണ്ട്.ഇത് ആരോഗ്യകരം എന്ന നിലയിൽ നിർമ്മാതാക്കൾ ഉപഭോക്താക്കളെ ആകർഷിക്കുന്നു.ഇതിൽ ഫുഡ് ഡൈ കളും ഉയർന്ന അളവിൽ ഫ്രക്ടോസ് കോൺ സിറപ്പും അടങ്ങിയിരിക്കുന്നതിനാൽ ആരോഗ്യത്തിന് വളരെ ദോഷകരമാണ്

പ്രതിരോധശേഷിയെ ബാധിക്കുന്നു

പ്രതിരോധശേഷിയെ ബാധിക്കുന്നു

പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കുടിക്കുമ്പോൾ അത് നമ്മുടെ പ്രതിരോധവ്യവസ്ഥയെ വളരെ ദോഷകരമായി ബാധിക്കുന്നു.പ്ലാസ്റ്റിക് കുപ്പികളിലെ രാസവസ്തുക്കൾ നമ്മുടെ പ്രതിരോധ വ്യവസ്ഥയെ അസ്വസ്ഥമാക്കുന്നു.

 ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു

ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു

ബി പി എ കൂടുന്നതിനനുസരിച്ചു ഹൃദ്രോഗ സാധ്യതയും കൂടുതലാകുന്നുവെന്നു പഠനങ്ങൾ പറയുന്നു.കൂടാതെ കുപ്പിവെള്ളത്തിൽ രാസവസ്തുക്കൾ രക്തസമ്മർദ്ദവും ഹൈപ്പർടെൻഷനും ഉണ്ടാകുന്നതായും പറയുന്നു.

പ്ലാസ്റ്റിക് കുപ്പികളിൽ വീണ്ടും വീണ്ടും വെള്ളം നിറയ്ക്കുന്നത് അപകടകരമായ ബാക്ടീരിയ ഉണ്ടാകാൻ കാരണമാകുന്നു

ജലദോഷം ,ഫ്ലൂ എന്നിവയ്ക്ക് കാരണമാകുന്ന ബാക്ടീരിയകൾ കുപ്പിവെള്ളത്തിൽ കൂടെ ഉണ്ടാകുമെന്ന് പഠനങ്ങൾ പറയുന്നു.അതിനാൽ ഒരിക്കൽ ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികൾ വീണ്ടും ആരും ഉപയോഗിക്കാത്ത വിധത്തിൽ ക്രെഷ് ചെയ്തു കളയേണ്ടതാണ്.

കുപ്പിവെള്ളം ഇന്ന് ലോകം മുഴുവനും വിൽക്കുന്നു.പലചരക്കു വിൽപ്പന കേന്ദ്രത്തിലും,കടകളിലും,സ്‌കൂളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും,റെസ്റ്റോറന്റുകളിലും,ഗ്യാസ് സ്റ്റേഷനിലും എല്ലായിടത്തും കുപ്പിവെള്ളം സൂക്ഷിക്കുന്നു.എന്നാൽ ഇത് സുരക്ഷിതമാണോ?

സമീപ കാലങ്ങളിൽ വെള്ളത്തെപ്പറ്റി പല വിദപ്രതിവാദങ്ങളും ഉണ്ടായിട്ടുണ്ട്.ദൂരെ മലനിരകളിൽ നിന്നും ശേഖരിക്കുന്നുവെന്നു രേഖപ്പെടുത്തിയിരിക്കുന്ന കുപ്പിവെള്ളം ഏതെങ്കിലും സിറ്റി ടാപ്പിൽ നിന്നും ശേഖരിക്കുന്നതാണെന്നു പലരും പറയുന്നു.മറ്റു ചിലർ സിറ്റി ടാപ്പ് വാട്ടർ ഫ്ലുറോയിഡ്‌ അടങ്ങയതിനാൽ ഇത് പല്ലിനും എല്ലിനും നല്ലതാണെന്നു പറയുന്നു.കുട്ടികളുടെ പല്ലുകൾക്കും നല്ലതെന്നു അവർ വാദിക്കുന്നു.

എന്നാൽ കുപ്പിവെള്ളത്തെക്കുറിച്ചു ഏതാണ് സത്യം.പ്ലാസ്റ്റിക് എങ്ങനെ സുരക്ഷിതമാകും?ഈ രാസവസ്തുക്കൾ എങ്ങനെയാണ് ശരീരത്തെ ബാധിക്കുന്നത്?

 മണ്ണിലേക്ക് ധാരാളം രാസവസ്തുക്കൾ കടന്നുപോകും

മണ്ണിലേക്ക് ധാരാളം രാസവസ്തുക്കൾ കടന്നുപോകും

കുട്ടിക്കാലത്തു നമ്മുടെ സ്‌കൂൾ അധ്യാപകർ പഠിപ്പിക്കുന്ന ഒന്നാണ് കുറച്ചു ഉപയോഗിക്കുക,വീണ്ടും ഉപയോഗിക്കുക,റീസൈക്കിൾ ചെയ്യുക എന്നത് .ഇന്ന് ഭൂരിഭാഗം അമേരിക്കക്കാരും അവരുടെ പ്ലാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ചെയതാണ് ഉപയോഗിക്കുന്നത്.എന്നാൽ എവിടെ നിന്നാണ് ഈ പ്ലാസ്റ്റിക് ആദ്യം വരുന്നത്?

ഓരോ ദിവസവും അമേരിക്കയിൽ മാത്രം 60 മില്യൺ പ്ലാസ്റ്റിക് കുപ്പികളാണ് വലിച്ചെറിയുന്നത്.ഇതിൽ ഒരു ചെറിയ അംശം അതായത് ആറിൽ ഒരു ഭാഗം മാത്രമേ റീസൈക്കിൾ ചെയ്യുന്നുള്ളു.നമ്മുടെ മണ്ണിലേക്ക് ധാരാളം രാസവസ്തുക്കൾ കടന്നുപോകും എന്നതിൽ അതിശയിക്കേണ്ടതില്ല.അത് എങ്ങനെ പരിസ്ഥിതിയെ ബാധിക്കുമെന്ന് സങ്കല്പിച്ചു നോക്കൂ.

ഒരു ട്രില്യൺ ഡോളർ വ്യവസായമാണ് കുപ്പിവെള്ളം.ഇത് നമ്മുടെ പരിസ്ഥിതിയെയും കുപ്പിവെള്ളത്തെയും എങ്ങനെ ബാധിക്കുന്നു എന്നറിയാമോ?ഈ വിഷാംശം മണ്ണിലൂടെ നദികളിലും പുഴകളിലും ചെല്ലുമ്പോൾ ഉണ്ടാകുന്ന ദൂഷ്യവശങ്ങൾ എന്തെല്ലാമാണ്

പ്ലാസ്റ്റിക് മണ്ണിൽ നശിക്കാതെ വര്ഷങ്ങളോളം കിടക്കുന്നു.അപ്പോൾ പ്ലാസ്റ്റിക്കിൽ വിഷാംശങ്ങൾ കുറേശ്ശയായി മണ്ണിലൂടെയും,വായുവിലൂടെയും അന്തരീക്ഷത്തിൽ വ്യാപിക്കുന്നു.ഇത് വീണ്ടും മനുഷ്യനെയും ജന്തുജാലങ്ങളെയും ബാധിക്കുകയും ചെയ്യുന്നു.വെള്ളത്തിലൂടെയും വെള്ളത്തിൽ ജീവിക്കുന്ന മത്സ്യങ്ങളിലൂടെയും മനുഷ്യന്റെ ഉള്ളിൽ വീണ്ടും പ്രവേശിക്കുന്നു.

 കുടിവെള്ളവും ക്യാൻസറും തമ്മിൽ ബന്ധമുണ്ടോ?

കുടിവെള്ളവും ക്യാൻസറും തമ്മിൽ ബന്ധമുണ്ടോ?

പ്ലാസ്റ്റിക് കുപ്പികളിലും പാത്രങ്ങളിലും നാം ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാറുണ്ട്.കുപ്പിവെള്ളം കൂടുതലും പ്ലാസ്റ്റിക് കുപ്പികളിലാണ് നാം സൂക്ഷിക്കാറുള്ളത്.ഇത് ചൂടാകുമ്പോൾ അല്ലെങ്കിൽ സൂര്യപ്രകാശം ഏൽക്കുമ്പോൾ പ്ലാസ്റ്റിക് കുപ്പിയിലെ രാസവസ്തുക്കൾ സാവധാനം കുപ്പിയിലെ ഭക്ഷ്യവസ്തു അല്ലെങ്കിൽ വെള്ളത്തിലേക്ക് പകരുന്നു.ഇവ നമ്മുടെ ശരീരത്തിൽ കടന്ന് ആദ്യം ഹോർമോൺ വ്യതിയാനം ഉണ്ടാക്കുന്നു.ഇത് പിന്നീട് ക്യാൻസർ ആയി മാറുകയും ചെയ്യുന്നു.

പ്ലാസ്റ്റിക് കുപ്പി പോലെ തന്നെ പ്ലാസ്റ്റിക് പത്രങ്ങളിൽ മൈക്രോവേവ് ചെയ്യുന്നതും ഹാനികരണമാണ്.ഇതിലെ ചൂട് പുറത്തുപോകാതിരിക്കാൻ നാം മൂടി വയ്ക്കുകയും ചെയ്യുന്നു.സാധാരണ ബർണരിൽ പകമാകുന്നതിനേക്കാൾ വേഗത്തിൽ മൈക്രോവേവിൽ ഭക്ഷണം തയ്യാറാകുകയും ചെയ്യുന്നു.ഇതെല്ലം നമ്മുടെ ശരീരത്തെ ഹാനികരമായി ബാധിക്കുന്നവയാണ്

Read more about: health tips ആരോഗ്യം
English summary

harmful-effects-of-drinking-water-in-plastic-bottles

The use of plastic vessels, and bottles is very harmful to health
Story first published: Tuesday, July 31, 2018, 15:22 [IST]
X
Desktop Bottom Promotion