For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണിന് ഇഞ്ചി-തണ്ണിമത്തന്‍ പാനീയം ആ മരുന്ന്‌

തണ്ണിമത്തന്‍ ജ്യൂസില്‍ ഇഞ്ചിനീരു ചേര്‍ത്തു കുടിച്ചാല്‍ ആരോഗ്യഗുണങ്ങള്‍ പലതാണ്.

|

വേനല്‍ക്കാലം തുടങ്ങി. തണ്ണിമത്തന്‍ കാലവുമാണ്. വേനല്‍ക്കാലത്ത് ദാഹവും വിശപ്പും ക്ഷീണവുമകറ്റാന്‍ ഏറ്റവുമാശ്രയിക്കാവുന്ന ഒന്നാണ് തണ്ണിമത്തന്‍. ഇതു കാമ്പായി എടുത്തു കഴിയ്ക്കാം. ജ്യൂസാക്കിയും കുടിയ്ക്കാം.

പല തലത്തിലെ ആരോഗ്യുഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് തണ്ണിമത്തന്‍ ജ്യൂസ്. പ്രകൃതിദത്ത വയാഗ്ര എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. പുരുഷന്മാര്‍ക്ക് സ്വാഭാവിക ലൈംഗികശേഷി ഉറപ്പു നല്‍കുന്ന ഒന്നാണിത്.

ധാരാളം പൊട്ടാസ്യവും മഗ്നീഷ്യവുമെല്ലാമടങ്ങിയ ഇത് ബിപിയുള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കുമുള്ള സ്വാഭാവിക മരുന്നുമാണ്.

തണ്ണിമത്തന്‍ ജ്യൂസ് പല തരത്തിലും കുടിയ്ക്കാം. പലതിനും അതിന്റേതായ ആരോഗ്യഗുണവുമുണ്ട്. കുരുമുളകും ഇഞ്ചിയും നാരങ്ങയുമെല്ലാം ചേര്‍ത്ത് ഇത് കുടിയ്ക്കാം.

ഇഞ്ചി ചേര്‍ത്തുള്ള തണ്ണിമത്തന്‍ ജ്യൂസ് ഏറെ നല്ലതാണെന്നു വേണം, പറയാന്. ഇഞ്ചി ആരോഗ്യപരമായി പല ഗുണങ്ങളുമുള്ള ഒന്നാണ്. ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ചേരുവയെന്നതിലുപരി നല്ലൊരു മരുന്നാണിത്. ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കുന്ന, വയറിന്റെ ആരോഗ്യത്തിനു സഹായിക്കുന്ന, തടി കുറയ്ക്കാന്‍ സഹായിക്കുന്ന... ഇങ്ങനെ പോകുന്നു, ആരോഗ്യഗുണങ്ങള്‍.

തണ്ണിമത്തന്‍ ജ്യൂസില്‍ ഇഞ്ചിനീരു ചേര്‍ത്തു കുടിച്ചാല്‍ ആരോഗ്യഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

 ഈര്‍പ്പം

ഈര്‍പ്പം

ഇഞ്ചിനീരും തണ്ണിമത്തന്‍ ജ്യൂസും കലര്‍ന്നാല്‍ ശരീരത്തിന് ഈര്‍പ്പം നല്‍കും. പ്രത്യേകിച്ചും വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നില നിര്‍ത്തും.

ബിപി

ബിപി

തണ്ണിമത്തനില്‍ എല്‍-സിട്രുലിന്‍ എന്നൊരു അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് രക്തപ്രവാഹം ശരിയായി നടക്കാന്‍ സഹായിക്കും. ബിപി കുറയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്.

വയാഗ്ര ഗുണം

വയാഗ്ര ഗുണം

സിട്രുലിന്‍ എന്ന ഘടകം തന്നെയാണ് തണ്ണിമത്തന് വയാഗ്ര ഗുണം നല്‍കുന്നതും. ഇഞ്ചിയും പല തരത്തിലും പുരുഷസെക്‌സ് പ്രശ്‌നങ്ങള്‍ക്കു നല്ലതാണ്. നല്ല ഉദ്ധാരണത്തിന് തണ്ണിമത്തനില്‍ ഇഞ്ചിനീരു ചേര്‍ത്തു കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. പ്രത്യേകിച്ചും പുരുഷന്മാര്‍ക്ക്. സെക്‌സ് താല്‍പര്യമുണ്ടാകാനുള്ള ഒരു ഭക്ഷണവസ്തു കൂടിയാണ് ഇത്. കാമസൂത്രയില്‍ തണ്ണിമത്തനെക്കുറിച്ചു പരാമര്‍ശവുമുണ്ട്.

ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍

ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍

ഇഞ്ചിയും തണ്ണിമത്തനും ചേരുമ്പോല്‍ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ വര്‍ദ്ധിയ്ക്കും. ഇത് ക്യാന്‍സറടക്കമുള്ള പല രോഗങ്ങളില്‍ നിന്നും ശരീരത്തെ പ്രതിരോധിയ്ക്കുകയും ചെയ്യും.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന് തണ്ണിമത്തന്‍ ജ്യൂസ് എറെ നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍, ബിപി കുറയ്ക്കാനുള്ള കഴിവ് എന്നിവയാണ് ഇതിനു സഹായിക്കുന്നത്.

എല്ലുകള്‍ക്കു ബലം നല്‍കുന്നതിനും

എല്ലുകള്‍ക്കു ബലം നല്‍കുന്നതിനും

എല്ലുകള്‍ക്കു ബലം നല്‍കുന്നതിനും ഇഞ്ചിയും തണ്ണിമത്തന്‍ ജ്യൂസും കലര്‍ന്ന മിശ്രിതം നല്ലതാണ്. ലിക്കോഫൈന്‍ എന്ന ഗുണം തണ്ണിമത്തനുള്ളതാണ് കാരണം. ഇത് പല്ലിനും നല്ലതാണ്.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ പറ്റിയ നല്ലൊരു കോമ്പിനേഷന്‍ കൂടിയാണ് ഇഞ്ചി, തണ്ണിമത്തന്‍ എന്നിവ. ഇഞ്ചി ശരീരത്തിലെ കൊഴുപ്പു പുറന്തള്ളുന്നു. തണ്ണിമത്തന്‍ വിശപ്പു കുറയ്ക്കുന്നു.

തണ്ണിമത്തന്‍ ജ്യൂസ് അടിയ്ക്കുമ്പോള്‍

തണ്ണിമത്തന്‍ ജ്യൂസ് അടിയ്ക്കുമ്പോള്‍

തണ്ണിമത്തന്‍ ജ്യൂസ് അടിയ്ക്കുമ്പോള്‍ ഇതിലെ കുരുവും തോടുമടക്കം അടിയ്ക്കുന്നതാണ് ഏറെ ആരോഗ്യകരമെന്നു തെളിഞ്ഞിട്ടുണ്ട്. കാരണം ഇതിലെ തോടും കുരുവുമെല്ലാം ഉള്ളിലെ കാമ്പിനേക്കാളേറെ ആരോഗ്യഗുണങ്ങളുള്ളവയാണ്. ഇവയും ഇഞ്ചിയും ചേര്‍ത്തടിച്ചു കുടിയ്ക്കാം. ശരീരത്തിനാവശ്യമുള്ള പല വൈറ്റമിനുകളും ധാതുക്കളും ഇതു തനല്‍കും.

കിഡ്‌നി

കിഡ്‌നി

കിഡ്‌നി ആരോഗ്യത്തിനു ഈ പ്രത്യേക പാനീയം നല്ലതാണ്. ഇഞ്ചി ടോക്‌സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കുന്നു. രക്തത്തിലെ യൂറിക് ആസിഡിന്റെ തോതു കുറയ്ക്കാനും ഇവ രണ്ടും ചേര്‍ന്ന മിശ്രിതം ഏറെ നല്ലതാണ്. കിഡ്‌നി സ്‌റ്റോണ്‍ വരാതിരിയ്ക്കാനും നല്ലത്.

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് ഉത്തമമായ പാനീയമാണിത്. അസിഡിറ്റിയും ഗ്യാസുമെല്ലാം നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്.

നല്ല സെക്‌സിന് ഒറ്റമൂലി

നല്ല സെക്‌സിന് ഒറ്റമൂലി

നല്ല സെക്‌സിന് നേന്ത്രപ്പഴവും നെയ്യുംനല്ല സെക്‌സിന് നേന്ത്രപ്പഴവും നെയ്യും

English summary

Ginger And Water Melon Juice Health Benefits

Ginger And Water Melon Juice Health Benefits, read more to know about
X
Desktop Bottom Promotion