ബിപി പൂര്‍ണമായും മാറ്റും ഇഞ്ചി നാരങ്ങനീര് മിശ്രിതം

Posted By:
Subscribe to Boldsky

ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും വില്ലനാവുന്ന ഒന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ബിപി. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയുടെ പിറകേ പോവുമ്പോള്‍ അതിന്റെ ഫലമായാണ് പലപ്പോഴും ബിപിയെ നമ്മള്‍ കൂടെക്കൂട്ടുന്നത്. ബിപിയും പ്രമേഹവും എല്ലാം വന്നാല്‍ ഭക്ഷണനിയന്ത്രണം എന്നത് പലപ്പോഴും പല വിധത്തില്‍ തലവേദനയായി മാറുന്നുണ്ട്. എന്നാല്‍ ഇനി ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കു ക എന്നത് പലപ്പോഴും വളരെ വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്.

ഓട്‌സ് പെട്ടെന്ന് തടികുറക്കുന്നതിനു പിന്നിലെരഹസ്യം

ജീവിത ശൈലിയിലെ മാറ്റം എല്ലാ വിധത്തിലും നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. പല രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു ഇഞ്ചി. ഇഞ്ചിയില്‍ അല്‍പം നാരങ്ങ നീരും മിക്‌സ് ചെയ്ത് കഴിച്ചാല്‍ അത് രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണാന്‍ ഇഞ്ചി ഉപയോഗിക്കുന്ന വിധം എങ്ങനെയെന്ന് നോക്കാം.

ഇഞ്ചി ജ്യൂസ് ദിവസവും

ഇഞ്ചി ജ്യൂസ് ദിവസവും

ഇഞ്ചി ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. രക്തസമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും എല്ലാ വിധത്തിലുള്ള തടസ്സങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇഞ്ചി ജ്യൂസ് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് ലഭിക്കുന്നത്. എങ്ങനെ ഇത് തയ്യാറാക്കാം എന്ന് നോക്കാം.

ഇഞ്ചി ജ്യൂസ് തയ്യാറാക്കുന്ന വിധം

ഇഞ്ചി ജ്യൂസ് തയ്യാറാക്കുന്ന വിധം

ഇഞ്ചി ജ്യൂസ് തയ്യാറാക്കാന്‍ ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇത് അല്‍പം വെള്ളത്തില്‍ ഇട്ട് തിളപ്പിക്കുക. 10 മിനിട്ട് തിളപ്പിച്ച ശേഷം തണുക്കാനായി മാറ്റി വെക്കുക. നല്ലതു പോലെ തണുത്ത ശേഷം അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് കഴിച്ചാല്‍ മതി. ഇത് ദിവസവും കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറക്കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഇഞ്ചി കറുവപ്പട്ട ചായ

ഇഞ്ചി കറുവപ്പട്ട ചായ

ഇഞ്ചി കറുവപ്പട്ട ചായ തയ്യാറാക്കി കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നു. നിങ്ങളില്‍ നിന്ന് രക്തസമ്മര്‍ദ്ദം അകറ്റുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ഇഞ്ചി കറുവപ്പട്ട ചായ. ഇത് രക്തസമ്മര്‍ദ്ദം അകറ്റി ശരീര്രത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

അല്‍പം ചൂടുവെള്ളത്തില്‍ രണ്ടോ മൂന്നോ കഷ്ണം ഇഞ്ചി കഷ്ണങ്ങളാക്കി ഇടുക. ഇതിലേക്ക് അല്‍പം ചായപ്പൊടി ചേര്‍ക്കുക. ശേഷം രണ്ടോ മൂന്നോ കറുവപ്പട്ട കഷ്ണങ്ങള്‍ ചേര്‍ക്കുക. ഇത് പത്ത് മിനിട്ട് തിളപ്പിച്ച് ചെറുതായി തണുത്ത ശേഷം കഴിക്കാവുന്നതാണ്. എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഉത്തമമാണ് ഇത്.

ശാരീരികോര്‍ജ്ജം

ശാരീരികോര്‍ജ്ജം

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നു ഇഞ്ചി. ഇഞ്ചി കറുവപ്പട്ട ചായ ഉന്‍മേഷം നല്‍കുന്നു മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ട് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ബീറ്റ്‌റൂട്ട് ആപ്പിള്‍ ഇഞ്ചി ജ്യൂസ്

ബീറ്റ്‌റൂട്ട് ആപ്പിള്‍ ഇഞ്ചി ജ്യൂസ്

ബീറ്റ്‌റൂട്ടും ആപ്പിളും ഇഞ്ചിയും മിക്‌സ് ചെയ്ത് ജ്യൂസ് തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.ഇവ മൂന്നും എടുത്ത് ചെറിയ കഷ്ണങ്ങളാക്കി ഇത് ജ്യൂസറില്‍ ഇട്ട് അടിച്ചെടുക്കുക. നല്ലതു പോലെ അടിച്ചെടുത്ത ശേം ഇതിലേക്ക് അല്‍പം തേന്‍ ചേര്‍ക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൃത്യമാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ദിവസം ഒരു നേരം ശീലമാക്കുക.

പ്രമേഹത്തിനും പരിഹാരം

പ്രമേഹത്തിനും പരിഹാരം

പ്രമേഹത്തിന്റെ കാര്യത്തിലും രണ്ടാമതൊന്ന് ആലോചിക്കാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് മുകളില്‍ പറഞ്ഞ പാനീയങ്ങളെല്ലാം തന്നെ. മാത്രമല്ല ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് ആരോഗ്യം നല്‍കുന്നു. ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈ പാനീയങ്ങള്‍ എല്ലാം തന്നെ.

ഡിപ്രഷന് പരിഹാരം

ഡിപ്രഷന് പരിഹാരം

ഇന്നത്തെ കാലത്ത് പലരിലും പ്രകടമായി കാണുന്ന ഒരു അവസ്ഥയാണ് ഡിപ്രഷന്‍. ഡിപ്രഷന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. മുകളില്‍ പറഞ്ഞ പാനീയങ്ങളില്‍ ഏതെങ്കിലും ഒന്ന് അല്‍പദിവസം സ്ഥിരമാക്കിയാല്‍ അത് ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

 ഓര്‍മ്മശക്തിക്ക്

ഓര്‍മ്മശക്തിക്ക്

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിച്ച് അല്‍ഷിമേഴ്‌സ് എന്ന വില്ലനെ നമ്മുടെ ജീവിതത്തില്‍ നിന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഇഞ്ചി. ഇഞ്ചി സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവര്‍ക്ക് ഇഞ്ചി നല്ലൊരു മരുന്നാണ്. ഇത് തലച്ചോറിലെ നാഡീ ഞരമ്പുകളെ ഉത്തേജിപ്പിക്കുകയും അല്‍ഷിമേഴ്‌സ് പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

 ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന ഒരു കാലഘട്ടത്തിലാണ് നമ്മളില്‍ പലരും ജീവിക്കുന്നത്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ഇഞ്ചി. ഇഞ്ചിയുടെ ഉപയോഗം ഹൃദയത്തിന്റെ ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കുകയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു.

English summary

Ginger remedy for high blood pressure

High blood pressure also known as hypertension affects many people around the world. One of the best ginger home remedies for high blood pressure
Story first published: Friday, March 9, 2018, 15:11 [IST]