For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷ ശേഷിയ്ക്ക് ഇഞ്ചി ഒറ്റമൂലി

പുരുഷ ശേഷിയ്ക്ക് ഇഞ്ചി ഒറ്റമൂലി

|

പുരുഷനേയും സ്ത്രീയേയും ബാധിയ്ക്കുന്ന ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ പലതാണ്. പൊതുവായ പ്രശ്‌നങ്ങള്‍ പലതുമുണ്ടെങ്കിലും.

ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നതില്‍ അടുക്കളയിലെ ചേരുവകള്‍ എന്നും മുന്‍പന്തിയിലാണ്. നാം അധികം പ്രാധാന്യം നല്‍കാത്ത, വെറും സ്വാദിനും മണത്തിനും വേണ്ടി മാത്രം ഉപയോഗിയ്ക്കുന്ന പല വസ്തുക്കളും പലപ്പോഴും ആരോഗ്യപരമായ ഗുണങ്ങളാല്‍ ഏറെ മികച്ചു നില്‍ക്കുന്നവയാണ്. നാമറിയാതെ തന്നെ നമ്മുടെ ശരീരത്തിലെ പല അസുഖങ്ങളും അസുഖാവസ്ഥകളും പ്രതിരോധിയ്ക്കുന്നവയും.

കറുവാപ്പട്ട പൊടി ചേര്‍ത്ത വെള്ളം വെറുംവയറ്റില്‍കറുവാപ്പട്ട പൊടി ചേര്‍ത്ത വെള്ളം വെറുംവയറ്റില്‍

ഇത്തരത്തില്‍ ഒരു ചേരുവയാണ് ഇഞ്ചി. ജിഞ്ചറോള്‍ എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിരിയ്ക്കുന്ന ഇഞ്ചി പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നാണ്.

ജന്മനക്ഷത്ര ദോഷത്തിന് ഉത്തമ പരിഹാരംജന്മനക്ഷത്ര ദോഷത്തിന് ഉത്തമ പരിഹാരം

ഇഞ്ചി പുരുഷനെ ബാധിയ്ക്കുന്ന പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഏറെ നല്ലതാണ്. പുരുഷന്റെ ശേഷിയ്ക്കും ആരോഗ്യത്തിനുമെല്ലാം ഏറെ ഗുണകരവും. പുരുഷനെ ബാധിയ്ക്കുന്ന ശേഷിക്കുറവു പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇഞ്ചി.

മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവ ഇഞ്ചിയില്‍ ധാരാളമടങ്ങിയിട്ടുണ്ട്. ഇതും തേനിലെ ആന്റിഓക്‌സിഡന്റുകളും ചേര്‍ന്ന് നല്ല ബ്ലഡ് സര്‍കുലേഷന് സഹായിക്കും. ഇത് തലച്ചോര്‍, ഹൃദയം എന്നിവയുടെ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്.ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുക, ദഹനം മെച്ചപ്പെടുത്തുക, കൊഴുപ്പും കൊളസ്‌ട്രോളും അകറ്റുക തുടങ്ങിയ പല ഗുണങ്ങളും ഇതു കൊണ്ടുണ്ട്.

ഏതെല്ലാം വിധത്തിലാണ് ഇഞ്ചി പുരുഷന്മാര്‍ക്ക് ഉപകാര പ്രദമാകുന്നതെന്നു നോക്കൂ.

ഹൃദയ പ്രശ്‌നങ്ങള്‍

ഹൃദയ പ്രശ്‌നങ്ങള്‍

ഹൃദയ പ്രശ്‌നങ്ങള്‍ സ്ത്രീകളേക്കാള്‍ പുരുഷന്മാരെ ബാധിയ്ക്കുന്ന ഒന്നാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഇഞ്ചിയെന്നു വേണം, പറയാന്‍. ഇത് കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങള്‍ക്കുളള നല്ലൊരു പ്രതിവിധിയാണ്. ഇതു വഴി ഹൃദയം ബ്ലോക്കാകുന്നതു തടയുന്ന ഒന്നു കൂടിയാണ്. രക്തധമനികളിലൂടെയുളള രക്തപ്രവാഹം വര്‍ദ്ധിപ്പിച്ച് ഹൃദയപ്രശ്‌നങ്ങള്‍ തടയുന്ന ഒന്നാണിത്.

ഇഞ്ചി പാലിലിട്ടു തിളപ്പിച്ച്

ഇഞ്ചി പാലിലിട്ടു തിളപ്പിച്ച്

പുരുഷനെ അലട്ടുന്ന ഉദ്ധാരണ, സ്ഖലന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് ഇഞ്ചി. ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇഞ്ചി. ഇഞ്ചി പാലിലിട്ടു തിളപ്പിച്ച് കിടക്കാന്‍ നേരം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇഞ്ചിയും തേനും കലര്‍ത്തി കഴിയ്ക്കുന്നതും ഏറെ ഗുണം നല്‍കും.

ഇതില്‍

ഇതില്‍

ഇതില്‍ പൊട്ടാസ്യം, മാംഗനീസ്, വൈറ്റമിന്‍ ബി6, മാംഗനീസ് എന്നിവ ധാരാളമുണ്ട്. ഇവയെല്ലാം തന്നെ പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കുന്ന ഒന്നാണ്. ഈ ഹോര്‍മോണ്‍ പുരുഷ ശേഷിയ്ക്ക് ഏറെ അത്യാവശ്യമായ ഒന്നാണ്. മാംഗനീസ് ബീജോല്‍പാദത്തിനും ഏറെ നല്ലതു തന്നെയാണ്.

മുട്ട, ഇഞ്ചിനീര്, തേന്‍

മുട്ട, ഇഞ്ചിനീര്, തേന്‍

മുട്ട, ഇഞ്ചിനീര്, തേന്‍ എന്നിവ കലര്‍ത്തി പുരുഷ ശേഷിയ്ക്കുള്ള നല്ലൊരു മരുന്നുണ്ടാക്കാം. ഒന്നുരണ്ടു ടേബിള്‍ സ്പൂണ്‍ ഇഞ്ചിനീരില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസവും രാത്രി കുടിയിക്കുക. ശേഷം പകുതി പുഴുങ്ങിയ ഒരു മുട്ടയും കഴിയ്ക്കുക. ഇത് 30-45 ദിവസങ്ങള്‍ വരെ അടുപ്പിച്ചു ചെയ്യണം. ഇത് ശീഘ്രസ്ഖലനം, ലൈംഗികബലഹീനത, ബീജപ്രശ്‌നങ്ങള്‍ എന്നിവയ്ക്കു നല്ലതാണ്.

ഇഞ്ചിയും തേനും

ഇഞ്ചിയും തേനും

ഇഞ്ചിയും തേനും ഉപയോഗിച്ചുള്ള മിശ്രിതവും ഏറെ നല്ലതാണ്. ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചിനീര് എന്നിവ ചെറുചൂടുള്ള പാലില്‍ കലക്കി കിടക്കും മുന്‍പു കുടിയ്ക്കണം. ഇത് ആറേഴ് ആഴ്ചകള്‍ അടുപ്പിച്ചു ചെയ്യുക. നല്ല ഉദ്ധാരണത്തിനും ശീഘ്രസ്ഖലനത്തിനും ഇതു നല്ലതാണ്.

തടിയും വയറും

തടിയും വയറും

സ്ത്രീയിലും പുരുഷനിലും ഒരുപോലെ തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇഞ്ചി. ഇത് ശരീരത്തിലെ ചൂടു വര്‍ദ്ധിപ്പിച്ച് അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണ്. ഇതു വഴി കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും. ഇഞ്ചി ഭക്ഷണത്തില്‍ കലര്‍ത്തുന്നതും ഇഞ്ചിനീരും തേനും ചേര്‍ത്തു കഴിയ്ക്കുന്നതുമെല്ലാം ഏറെ ഗുണം നല്‍കുന്ന ഒന്നാണ്.

ഷുഗര്‍

ഷുഗര്‍

രക്തത്തിലെ ഷുഗര്‍ തോത്‌ കുറയ്‌ക്കാനുള്ള നല്ലൊരു വഴിയാണ്‌ 2 ഗ്രാം ഇഞ്ചി ദിവസവും കഴിയ്‌ക്കുകയെന്നത്‌. ഇത്‌ അടുപ്പിച്ച്‌ ഒരു മാസം ചെയ്യുന്നത്‌ മരുന്നിനേക്കാള്‍ ഗുണം നല്‍കും.ഇതിലെ ജിഞ്ചറോള്‍ രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. പ്രത്യേകിച്ചു ടൈപ്പ്‌ 2 പ്രമേഹമുള്ളവര്‍ക്ക്‌ ഹൃദയപ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്‌.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് വെറുംവയറ്റില്‍ ഇഞ്ചി കഴിയ്ക്കുന്നത്. ഇത് ചീത്ത കൊളസ്‌ട്രോള്‍ കത്തിച്ചു കളയും. രക്തധമനികളിലൂടെ ഇതു കാരണം രക്തപ്രവാഹം ശക്തിപ്പെടും. ഇതുവഴി ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരവുമാണ്.

സന്ധിവേദനകള്‍ക്കും

സന്ധിവേദനകള്‍ക്കും

പ്രായമേറുമ്പോഴുണ്ടാകുന്ന സന്ധിവേദനകള്‍ക്കും വാതത്തിനുമെല്ലാം നല്ലൊരു പരിഹാരമാണ് ഇഞ്ചി കഴിയ്ക്കുന്നത്. ഇതിലെ ജിഞ്ചറോളാണ് ഈ പ്രധാന ഗുണം നല്‍കുന്നത്. നല്ലെരു പെയിന്‍ കില്ലര്‍ എന്നു പറയാം. എല്ലുകള്‍ക്ക് ഇത് ബലം നല്‍കും. മസില്‍ വേദന പോലുള്ള പ്രശ്‌നങ്ങ്ള്‍ അകറ്റാനും ഇഞ്ചി ഏറെ നല്ലതാണ്.

വയര്‍

വയര്‍

വയര്‍ സംബന്ധമായ ഏതു പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ് ഇഞ്ചി. വയറിളക്കം, വയറു വേദന, ഗ്യാസ്, അസിഡിറ്റി, ഛര്‍ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു മരുന്നാണിത്. ഇതിലെ നാരുകള്‍ നല്ല ശോധന നല്‍കും. ദഹനം മെച്ചപ്പെടുത്തും.ഇഞ്ചി വയറ്റിലെ ആസിഡ് ഉല്‍പാദനം കുറയ്ക്കുന്നതിനും ഗ്യാസ് ഉണ്ടാകുന്നതു തടയുന്നതിനും സഹായിക്കും.

കോളോറെക്ടല്‍ ക്യാന്‍സര്‍

കോളോറെക്ടല്‍ ക്യാന്‍സര്‍

കോളോറെക്ടല്‍ ക്യാന്‍സര്‍ പോലുള്ളവ തടയാനും ഇഞ്ചി ഏറെ നല്ലതു തന്നെയാണ്. ഇത് ശരീരത്തിലേയും വയറ്റിലേയുമെല്ലാം ടോക്‌സിനുകള്‍ നീക്കും. ആന്റിഓക്‌സിഡന്റ് ഗുണമാണ് ക്യാന്‍സര്‍ തടയാനുള്ള ശേഷി ഇഞ്ചിയ്ക്കു നല്‍കുന്നത്. പുരുഷന്മാരില്‍ സാധ്യതയുള്ള പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പോലുള്ളവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇഞ്ചി.

English summary

Ginger Benefits For Men Stamina

Ginger Benefits For Men Stamina, Read more to know about,
X
Desktop Bottom Promotion