വയര്‍ കളയും വെളുത്തുള്ളി-നാരങ്ങ ടെക്‌നിക്

Posted By:
Subscribe to Boldsky

വയര്‍ ചാടുന്നത് ആര്‍ക്കും ഇഷ്ടമുള്ള കാര്യല്ല, ഇത് പുരുഷന്റെ കാര്യത്തിലായാലും സ്ത്രീയുടെ കാര്യത്തിലായാലും. വയര്‍ ചാടുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയായാലും ഇത് സൗന്ദര്യത്തിനു മാത്രമല്ല, ആരോഗ്യത്തിനും വലിയ ഭീഷണിയുണ്ടാക്കുമെന്നതാണ് വാസ്തവം. വയറ്റിലെ കൊഴുപ്പ് ഏറെ അപകടകരമായ ഒന്നാണ്. പല അസുഖങ്ങള്‍ക്കു വഴി വച്ചേക്കാവുന്ന ഒന്നും.

വയറ്റില്‍ കൊഴുപ്പടിഞ്ഞുകൂടാന്‍ ഏറെ എളുപ്പമാണ്. ഇതു പോകാന്‍ ഏറെ ബുദ്ധിമുട്ടും. വയറ്റിലെ കൊഴുപ്പു വലിച്ചു കളഞ്ഞ് വയറൊതുക്കുന്ന ശസ്ത്രക്രിയകളുണ്ട്, എന്നാല്‍ ഇത് പൊതുവെ ചിലവേറിയ ഒന്നാണ്.

വയര്‍ കുറയ്ക്കാന്‍ സഹായകമായ ഒരു പിടി വഴികളുണ്ട്. ഇതിലൊന്നാണ് വെളുത്തുള്ളിയും നാരങ്ങയും. ഇവ രണ്ടും തടിയും കൊഴുപ്പും കളയുന്നതിനു പുറമേ വേറെ ഒരുപിടി ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയതുകൂടിയാണ്.

വെളുത്തുള്ളിയിലെ അലിസിന്‍ എന്ന ഘടകമാണ് ഇതിന് പ്രധാനമായും ആരോഗ്യഗുണങ്ങള്‍ നല്‍കുന്നത്. ഇത് കൊഴുപ്പു കത്തിച്ചു കളയാന്‍ ഏറെ നല്ലതാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളിയും ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തിയുമാണ് ഈ കഴിവ് നേടുന്നത്.

ഇതുപോലെയാണ് നാരങ്ങയും. തടി കുറയ്ക്കാന്‍ ഏറെ നല്ലൊരു വഴിയാണ് ചെറുനാരങ്ങ. വെറുംവയറ്റില്‍ ഇളംചൂടുള്ള നാരങ്ങാവെളളം തടി കുറയ്ക്കാന്‍ പൊതുവെ സ്വീകരിയ്ക്കപ്പെട്ടിട്ടുള്ള ഒരു വഴിയാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാനുള്ള എളുപ്പവഴിയാണിത്. ഇതുവഴി കൊഴുപ്പും പുറന്തള്ളപ്പെടും.

വെളുത്തുള്ളിയും നാരങ്ങയും ഒരുമിച്ചുപയോഗിയ്ക്കുന്നത് വയര്‍ എളുപ്പം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ഒരു പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കണമെന്നു മാത്രം.

എങ്ങനെയാണ് വെളുത്തുള്ളിയും നാരങ്ങയും ഉപയോഗിച്ചു വയര്‍ പെട്ടെന്നു കുറയ്ക്കാന്‍ സാധിയ്ക്കുകയെന്നറിയൂ,

 വെളുത്തുള്ളി

വെളുത്തുള്ളി

2 ചുള വെളുത്തുള്ളി, അതായത് രണ്ട് ബള്‍ബ് വെളുത്തുള്ളി, 2 ചെറുനാരങ്ങയുടെ നീര്, ഒന്നര ലിറ്റര്‍ വെള്ളം എന്നിവയാണ് ഈ പ്രത്യേക മിശ്രിതം തയ്യാറാക്കാന്‍ വേണ്ടത്.

വെളുത്തുള്ളിയല്ലി

വെളുത്തുള്ളിയല്ലി

എല്ലാ വെളുത്തുള്ളിയല്ലികളും തൊലി കളഞ്ഞ് നല്ലപോലെ ചതച്ചെടുക്കണം. വെളുത്തുള്ളി എപ്പോഴും ചതച്ചോ അരിഞ്ഞോ 10 മിനിറ്റു കഴിഞ്ഞ ശേഷം ഉപയോഗിയ്ക്കുന്നതാണ് നല്ലത്. ഇത് ഇതിലെ ഏറ്റവും ഉപകാരപ്രദമായ അലിസിന്‍ എന്ന ഘടകം കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കുവാന്‍ സഹായിക്കും.

നാരങ്ങ

നാരങ്ങ

നാരങ്ങ ചെറിയ കഷ്ണങ്ങളായി തൊലിയോ മുറിയ്ക്കുക. ഒരു പാത്രത്തില്‍ വെള്ളമൊഴിച്ച് ഇതിലേയ്ക്ക് നാരങ്ങയും വെളുത്തുള്ളിയും ഇട്ട് 15 ്മിനിറ്റു നേരം തിളപ്പിയ്ക്കുക. ഇത് റൂം ടെമ്പറേച്ചറിലോ ഫ്രിഡ്ജിലോ സൂക്ഷിച്ചു വയ്ക്കുകയും ചെയ്യാം.

വെള്ളത്തില്‍ നാരങ്ങയും വെളുത്തുള്ളിയും

വെള്ളത്തില്‍ നാരങ്ങയും വെളുത്തുള്ളിയും

വെളുത്തള്ളിയിലും നാരങ്ങയുമിട്ടു തിളപ്പിയ്ക്കാന്‍ ഇഷ്ടമില്ലെങ്കില്‍ വെള്ളത്തില്‍ നാരങ്ങയും വെളുത്തുള്ളിയും അരിഞ്ഞും ചതച്ചും ഇട്ടുവച്ച് 24 മണിക്കൂര്‍ ശേഷം കുടിയ്ക്കാം.

ഈ വെള്ളം

ഈ വെള്ളം

ഈ വെള്ളം പിന്നീട് ഊറ്റിയെടുത്ത് വെറുംവയറ്റില്‍ കുടിയ്ക്കാം. ദിവസവും മൂന്നുതവണത്തെ ഭക്ഷണത്തിനു മുന്‍പ് കുടിയ്ക്കാം. ഒരുമിച്ച് രാവിലെ തന്നെ കുടിയ്‌ക്കേണ്ടതില്ലെന്നര്‍ത്ഥം.

മൂന്നുദിവസം

മൂന്നുദിവസം

ഇത് അടുപ്പിച്ച് മൂന്നുദിവസം കുടിയ്ക്കുക. പിന്നീട് ഒരാഴച കഴിഞ്ഞ് വീണ്ടും കുടിയ്ക്കാം. ഗുണം ലഭിയ്ക്കും.

രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി

വയര്‍ കളയാന്‍ മാത്രമല്ല, ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാനുള്ള നല്ലൊരു വഴി കൂടിയാണിത്. ഇതുവഴി ശരീരത്തിന് രോഗപ്രതിരോധശേഷി ലഭിയ്ക്കും.

ഗ്യാസ്, അസിഡിറ്റി

ഗ്യാസ്, അസിഡിറ്റി

വയറ്റിലെ ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കു പറ്റിയ മരുന്നു കൂടിയാണിത്. ദഹനത്തിനും ഏറെ നല്ലതാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

വെളുത്തുള്ളി, നാരങ്ങാ മിശ്രിതം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്. വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് കൊളസ്‌ട്രോള്‍ കുറയുന്നതും. കൊളസ്‌ട്രോള്‍ ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടാനുള്ള ഒരു പ്രധാന കാരണമാണ്.

English summary

Garlic And Lemon To Reduce Abdominal Fat

Garlic And Lemon To Reduce Abdominal Fat, read more to know about,
Story first published: Monday, March 12, 2018, 14:00 [IST]