For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആലില വയര്‍ തരും വെളുത്തുളളിയും കറുവാപ്പട്ടയും

ആലില വയര്‍ തരും വെളുത്തുളളിയും കറുവാപ്പട്ടയും

|

വയര്‍ ചാടുന്നത് പലരുടേയും ആരോഗ്യ പ്രശ്‌നവും ഒപ്പം സൗന്ദര്യ പ്രശ്‌നവുമാണ്. വയറ്റില്‍ കൊഴുപ്പ് പെട്ടെന്നടിഞ്ഞു കൂടും. ഇതു പോകാന്‍ ഏറെ ബുദ്ധിമുട്ടുമാണ്. പല അസുഖങ്ങള്‍ക്കുമുള്ള സാധ്യത കൂടിയാണ് വയറില്‍ അടിഞ്ഞു കൂടുന്ന ഈ കൊഴുപ്പ്.

വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് കളയാന്‍ സഹായിക്കുന്ന വീട്ടുവൈദ്യങ്ങള്‍ ഏറെയുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി തടി കുറയ്ക്കുവാന്‍ പല രീതിയിലും സഹായിക്കുന്നു. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പുമെല്ലാം അകറ്റും. ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് അപചയ പ്രക്രിയ ശക്തിപ്പെടുത്തിയും മറ്റൊരു വിധത്തില്‍ ഇത് വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. നല്ല ദഹനത്തിലൂടെയാണ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വഴി.

ഏതെല്ലാം വിധത്തിലാണ് വെളുത്തുള്ളി വയര്‍ കുറയ്ക്കാന്‍ ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുകയെന്നു നോക്കൂ,

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി പച്ചയ്ക്കും വേവിച്ചും വയറും തടിയും കുറയ്ക്കാന്‍ ഉപയോഗിയ്ക്കാം. ഇത് ചതയ്ക്കുമ്പോള്‍ ഇതില്‍ നിന്നും അലിസിന്‍ എന്ന പ്രത്യേക ഘടകം ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇത് ആന്റിബയോട്ടിക്, ഹൈപ്പോ ഗ്ലൂക്കമിക്, ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഉള്ള ഒന്നാണ്. ഇത് വേവിയ്ക്കുമ്പോള്‍ ആന്റിനോജെന്‍സ്, അജോയിന്‍ എന്ന രണ്ടു ഘടകങ്ങള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇവയെല്ലാം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. കൊളസ്‌ട്രോള്‍ വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ ഇടയാക്കുന്ന ഒന്നുമാണ്.

ദഹനം

ദഹനം

ദഹനം മെച്ചപ്പെടാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഇത് വയറ്റിലെ ആസിഡിന്റെ ഉല്‍പാദനം മെച്ചപ്പെടുത്തും. ശരീരത്തിലെ കൊഴുപ്പും ടോക്‌സിനുകളും പുറന്തള്ളും. ഇതു വഴിയും വയര്‍ കുറയും.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് പലരിലും തടി കൂട്ടുന്ന ഒന്നാണ്. സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോള്‍ പ്രൊഡക്ഷന്‍ കുറയ്ക്കാന്‍ വെളുത്തുള്ളിയ്ക്കു കഴിയും. ഇതും തടി കുറയ്ക്കാനുള്ള, വയര്‍ കുറയ്ക്കാനുള്ള ഒരു വഴിയാണ്.

വെളുത്തുള്ളിയും ഒലീവ് ഓയിലും

വെളുത്തുള്ളിയും ഒലീവ് ഓയിലും

വെളുത്തുള്ളിയും ഒലീവ് ഓയിലും കലര്‍ന്ന മിശ്രിതം വയറും തടിയും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.. ഒലീവ് ഓയിലില്‍ ആരോഗ്യകരമായ കൊഴുപ്പാണുള്ളത്.ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. 1 ടീസ്പൂണ്‍ ഒലീവ് ഓയിലില്‍ വെളുത്തുള്ളി ചതച്ചു ചേര്‍ത്ത് രാവിലെ പ്രാതലിന് അര മണിക്കൂര്‍ മുന്‍പായി കഴിയ്ക്കാം. ഇതു ഗുണം നല്‍കും.

കറുവാപ്പട്ട

കറുവാപ്പട്ട

1 കപ്പ് ഇളംചൂടുവെള്ളത്തില്‍ ഒരു വെളുത്തുള്ളി ചതച്ചതും അര ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചതും ചേര്‍ത്തിളക്കുക. ഇത് രാവിലെ വെറുംവയറ്റിലും ദിവസം പല തവണയായും കുടിയ്ക്കുന്നതു ഗുണം നല്‍കും.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ചുട്ടോ പച്ചയ്‌ക്കോ രാവിലെ വെറുംവയറ്റില്‍ ചവച്ചരയ്ക്കു കഴിയ്ക്കുന്നതും നല്ലതാണ്. വെളുത്തുള്ളി ചതച്ചു വേണം ഉപയോഗിയ്ക്കാന്‍. ഇത് ചതച്ചു വച്ച് 10 മിനിറ്റു കഴിഞ്ഞ് കഴിയ്ക്കാം. അപ്പോഴാണ് അലിസിന്‍ പൂര്‍ണമായും പുറത്തു വന്ന് ഇതിന്റെ പ്രയോജനം ലഭിയ്ക്കൂ.

വെളുത്തുള്ളിയും സവാളയും

വെളുത്തുള്ളിയും സവാളയും

വെളുത്തുള്ളിയും സവാളയും ചേര്‍ത്ത് ഉപയോഗിയ്ക്കുന്നത് നല്ലതാണ്. സവാള ആന്റിഓക്‌സിഡന്റ്, ഡയൂററ്റിക് ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. ശരീരത്തിലെ ടോക്‌സിനുകളും ഫ്‌ളൂയിഡുമെല്ലാം നീക്കാന്‍ ഇത് സഹായിക്കും. 2 കപ്പു വെള്ളം, 1 അല്ലി വെളുത്തുള്ളി, അര സവാള എന്നിവയാണ് ഇതിനു വേണ്ടത്. വെള്ളം തിളപ്പിച്ച് ഇതില്‍ അരിഞ്ഞ സവാള, വെളുത്തുള്ളി ചതച്ചത് എന്നിവ ചേര്‍ക്കുക. ഇത് 10-15 മിനിറ്റ് തിളപ്പിയ്ക്കുക. അല്ലെങ്കില്‍ തിളപ്പിച്ച വെള്ളത്തില്‍ ഇവയിട്ട് 15 മിനിറ്റു വച്ചിരുന്നാലും മതി. ഇത് പിന്നീട് ഊറ്റിയെടുത്തു വെറുംവയറ്റില്‍ കുടിയ്ക്കാം. അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും. 2-3 ആഴ്ചയകള്‍ വരെ ഇതു കുടിയ്ക്കാം.

വെളുത്തുള്ളി, ചെറുനാരങ്ങ

വെളുത്തുള്ളി, ചെറുനാരങ്ങ

വെളുത്തുള്ളി, ചെറുനാരങ്ങ എന്നിവയാണ് വയര്‍ കുറയ്ക്കാനുള്ള വേറൊരു വഴി. 1 കപ്പു വെള്ളം, 1 അല്ലി വെളുത്തുള്ളി, അര ചെറുനാരങ്ങാനീര് എന്നിവയാണ് ഇതിനു വേണ്ടത്. വെള്ളം തിളപ്പിച്ച് ഇതില്‍ ചതച്ച വെളുത്തുള്ളി ചേര്‍ക്കുക. പിന്നീട് വാങ്ങി ഇളംചൂടാകുമ്പോള്‍ നാരങ്ങാനീരു ചേര്‍ത്ത് കുടിയ്ക്കാം. വെറുംവയറ്റില്‍ അടുപ്പിച്ച് 1 മാസം കുടിയ്ക്കുക.

വെളുത്തുള്ളി ചതച്ചതും മഞ്ഞള്‍പ്പൊടിയും

വെളുത്തുള്ളി ചതച്ചതും മഞ്ഞള്‍പ്പൊടിയും

വെളുത്തുള്ളി ചതച്ചതും മഞ്ഞള്‍പ്പൊടിയും ഇളംചൂടുള്ള വെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കാം. അല്ലെങ്കില്‍ വെളുത്തുള്ളിയിട്ടു തിളപ്പിച്ച വെള്ളത്തില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കുടിയ്ക്കാം. ഇതെല്ലാം ഗുണം നല്‍കും.

വെളുത്തുള്ളി നീര്, തേന്‍, ആപ്പിള്‍ സിഡെര്‍ വിനെഗര്‍

വെളുത്തുള്ളി നീര്, തേന്‍, ആപ്പിള്‍ സിഡെര്‍ വിനെഗര്‍

1 ടീസ്പൂണ്‍ വെളുത്തുള്ളി നീര്, തേന്‍, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കുക.ചെറുനാരങ്ങാനീരും ചേര്‍ക്കാം.

പെരുഞ്ചീരകം, വെളുത്തുള്ളി അല്ലി

പെരുഞ്ചീരകം, വെളുത്തുള്ളി അല്ലി

പെരുഞ്ചീരകം, വെളുത്തുള്ളി അല്ലി എന്നിവ ചേര്‍ത്ത് വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്നതും നല്ലതാണ്. ഇതും ദിവസവും കുടിയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും. പല തരത്തിലെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുകയും ചെയ്യും.

പാലില്‍

പാലില്‍

തിളപ്പിയ്ക്കാത്ത പാലില്‍ 2 അല്ലി വെളുത്തുള്ളി ചതച്ചത് ചേര്‍ത്തിളക്കുക. 10 മിനിറ്റു കഴിഞ്ഞ ശേഷം വെറുംവയറ്റില്‍ കുടിയ്ക്കാം. ഇതല്ലെങ്കില്‍ 3 അല്ലി വെളുത്തുള്ളി ഒരു ഗ്ലാസ് പാലില്‍ കലക്കി തിളപ്പിയ്ക്കുക. ഇത് പകുതിയാകുന്ന വരെ ചെറുചൂടില്‍ തിളപ്പിയ്ക്കുക. ഇത് ഇളം ചൂടോടെ കുടിയ്ക്കാം. ഇതില്‍ തേനും കുരുമുളകും ചേര്‍ത്താല്‍ ഏറെ നല്ലതാണ്.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി അരിഞ്ഞതുംവെളുത്തുള്ളി അരിഞ്ഞതും വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിയ്ക്കുക. ഇത് ഊറ്റിയെടുത്ത് കുടിയ്ക്കാം. ചെറുനാരങ്ങാനീരോ തേനോ ചേര്‍ക്കുന്നത് ഏറെ ഗുണം നല്‍കും.ദഹനത്തിനും ഇത് ഏറെ നല്ലതാണ്.

English summary

Garlic Cinnamon Remedy To Reduce Belly Fat

Garlic Cinnamon Remedy To Reduce Belly Fat, Read more to know about,
X
Desktop Bottom Promotion