For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ഭക്ഷണത്തോടൊപ്പം മരുന്നെങ്കില്‍ മരണം ഫലം

ചില മരുന്നുകള്‍ ഭക്ഷണത്തോടൊപ്പം കഴിയ്ക്കുമ്പോള്‍ അപകടകരമായ ഫലമാണ് ഉണ്ടാവുന്നത്

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ മരുന്ന് കഴിക്കുന്ന കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും പല വിധത്തിലാണ് മരുന്ന് കഴിക്കുന്ന രീതി. മരുന്ന് കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധകളും ചിട്ടകളും അത്യാവശ്യമായി വരുന്ന ഒന്നാണ്. കാരണം അതല്ലെങ്കില്‍ അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ വളരെ വലുതാണ്. ഭക്ഷണം കഴിയ്ക്കുന്നതിനു മുന്‍പ് ചില മരുന്നുകള്‍ കഴിയ്ക്കാനും ഭക്ഷണശേഷം ചില മരുന്നുകള്‍ കഴിയ്ക്കാനും പലപ്പോഴും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിയ്ക്കാറുണ്ട്. എന്നാല്‍ പല മരുന്നുകളും ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സമയത്ത് തന്നെ കഴിയ്ക്കണം. അല്ലെങ്കില്‍ അത് വിപരീത ഫലമാണ് ഉണ്ടാക്കുക എന്ന കാര്യത്തില്‍ സംശയമില്ല.

രാത്രി ഒരു സ്പൂണ്‍തേന്‍; പുരുഷന്റെ കരുത്തിന്രാത്രി ഒരു സ്പൂണ്‍തേന്‍; പുരുഷന്റെ കരുത്തിന്

അതിലുപരി ചില ഭക്ഷണങ്ങളോടൊപ്പം ചില മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ അത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുക. നിങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ വായിച്ചിട്ടുണ്ടായിരിക്കാം ചെമ്മീനിനോടൊപ്പം നാരങ്ങ വെള്ളം കുടിച്ച് ഭക്ഷ്യവിഷബാധയേറ്റ് സ്ത്രീ മരിച്ച കാര്യം. ഇത്തരത്തില്‍ ഭക്ഷണം മാത്രമല്ല വില്ലനാവുന്നത്. ചില മരുന്നുകള്‍ ചില ഭക്ഷണത്തോടൊപ്പം കഴിക്കാന്‍ പാടില്ല. ഇത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ. മരുന്നിനോടൊപ്പം കഴിയ്ക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം. ചിലപ്പോള്‍ മരുന്നുകളോടൊപ്പം ഇവ കഴിയ്ക്കുന്നത് മരണത്തിലേക്ക് വരെ നമ്മളെ എത്തിയ്ക്കും. അവ എന്തൊക്കെയെന്ന് നോക്കാം.

പഴവും രക്തസമ്മര്‍ദ്ദം

പഴവും രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദത്തിന്റെ മരുന്ന് കഴിയ്ക്കുമ്പോള്‍ നമ്മള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ട ഒന്നാണ് പഴം. പഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദത്തിനായി കഴിയ്ക്കുന്ന മരുന്നുകളിലും ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ള ഇലക്കറികളും ഓറഞ്ചും ഒന്നും രക്തസമ്മര്‍ദ്ദത്തിന്റെ മരുന്നിനൊപ്പം കഴിയ്ക്കാതിരിയ്ക്കുക. ഇത് പലപ്പോഴും നമ്മളെ മരണത്തിലേക്ക് വരെ എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ശ്രദ്ധിച്ചാല്‍ എല്ലാ വിധത്തിലും അത് ആരോഗ്യത്തിന് വില്ലനാവുന്നില്ല. പല വിധത്തിലാണ് ആരോഗ്യത്തിന് ഇത്തരം പ്രതിസന്ധികള്‍ മരുന്നും പഴവും നല്‍കുന്നു.

നാരങ്ങയും ചുമക്കുള്ള മരുന്നും

നാരങ്ങയും ചുമക്കുള്ള മരുന്നും

ചുമയ്ക്കുള്ള മരുന്ന് കഴിയ്ക്കുമ്പോള്‍ ഒരിക്കലും നാരങ്ങ കഴിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിക്കുക. സിട്രസ് ധാരാളം അടങ്ങിയ നാരങ്ങ ചുമയ്ക്കുള്ള മരുന്നിനോടൊപ്പം കഴിയ്ക്കുമ്പോള്‍ പലപ്പോഴും ഫലം ഇല്ലാതെ വരുന്നു എന്നതാണ് സത്യം. ഇത് ചുമ വര്‍ദ്ധിക്കുന്നതിനാണ് പലപ്പോഴും കാരണമാകുക. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ചുമക്കുള്ള മരുന്നും നാരങ്ങയും കഴിക്കുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. പലപ്പോഴും ഇത് ആഴ്‌സനിക് വരെ ആയി മാറുന്നതിനുള്ള സാധ്യതയുണ്ട്.

 മദ്യവും ആന്റിബയോട്ടികും

മദ്യവും ആന്റിബയോട്ടികും

മദ്യം കഴിയ്ക്കുമ്പോള്‍ ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും കഴിയ്ക്കുന്നത് ഒഴിവാക്കുക. ഇത് കരളിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിയ്ക്കും. പിന്നീട് കരളില്‍ ഇന്‍ഫെക്ഷന്‍ പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും. കരള്‍ രോഗം ഉള്ളവരില്‍ പെട്ടെന്ന് മരണത്തിലേക്ക് നയിക്കുന്നതിനും ഇത് കാരണമാകുന്നു. പല വിധത്തില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍ നിങ്ങള്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അതീവ ശ്രദ്ധ ചെലുത്തണം. ഒരു കാരണവശാലും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതെ വിടരുത്. ഇത് പിന്നീട് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നത് തന്നെ കാര്യം.

കാപ്പിയും ആസ്ത്മയും

കാപ്പിയും ആസ്ത്മയും

കുട്ടികളിലാണ് ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ കൂടുതല്‍ നല്‍കേണ്ടത്. കാരണം കാപ്പിയും ആസ്ത്മക്കുള്ള മരുന്നും കഴിക്കുന്നത് മരുന്നിന്റെ ഫലം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കാപ്പി കുടിക്കുമ്പോള്‍ ഇത്തരം മരുന്നുകള്‍ കഴിക്കുന്നത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്. കാപ്പി കഴിയ്ക്കുമ്പോള്‍ ആസ്ത്മയ്ക്കുള്ള മരുന്ന് കഴിയ്ക്കുന്നത് ഒഴിവാക്കുക. മരുന്ന് കഴിയ്ക്കുമ്പോഴുള്ള ഗുണം ഇതിലൂടെ ഇല്ലാതാവുന്നു. മാത്രമല്ല ഇത് ആസ്ത്മ വര്‍ദ്ധിപ്പിക്കാനാണ് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. അല്ലെങ്കില്‍ ജീവിതകാലത്തൊരിക്കലും ആസ്ത്മ മാറില്ല എന്നതാണ് സത്യം.

 ഇലക്കറികളും രക്തവര്‍ദ്ധനക്കും

ഇലക്കറികളും രക്തവര്‍ദ്ധനക്കും

ആന്റി ബ്ലഡ് തിന്നേഴ്‌സ് ഉള്ള മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ ഇലക്കറികള്‍ പരമവാധി ഒഴിവാക്കുക. ഇത് രക്തം പെട്ടെന്ന് കട്ടപിടിക്കുന്നതിന് കാരണമാകുന്നു. ഇലക്കറികളില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ കെ രക്തം വേഗത്തില്‍ കട്ടപിടിയ്ക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് ഇത്തരം മരുന്ന് കഴിക്കുന്നവര്‍ ഇലക്കറികള്‍ പരമാവധി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല പല വിധത്തില്‍ ഇത് ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ഇരട്ടിമധുരവും ഹൃദയപ്രശ്‌നങ്ങളും

ഇരട്ടിമധുരവും ഹൃദയപ്രശ്‌നങ്ങളും

ഇരട്ടി മധുരം കഴിയ്ക്കുമ്പോള്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കഴിയ്ക്കുന്ന മരുന്നുകള്‍ പരമവാധി ഒഴിവാക്കുക. ഇതിലടങ്ങിയിട്ടുള്ള കുറഞ്ഞ തോതിലുള്ള പൊട്ടാസ്യം ഹൃദയത്തെ പ്രശ്‌നത്തിലാക്കുന്നു. ഹൃദയസ്പന്ദന നിരക്കില്‍ വരെ മാറ്റങ്ങള്‍ വരുത്താന്‍ ഇത് കാരണമാകുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവര്‍ വളരെ കുറവാണ്. അത് തന്നെയാണ് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതും. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

പാലും ആന്റിബയോട്ടിക്‌സും

പാലും ആന്റിബയോട്ടിക്‌സും

ആന്റിബയോട്ടിക്‌സ് കഴിയ്ക്കുമ്പോള്‍ പാല്‍ കഴിയ്ക്കുന്നത് ഒഴിവാക്കുക. ചിലരില്‍ ക്ഷീണം, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇവ കാരണമാകും. ടെട്രാസൈക്ലിന്‍ വിഭാഗത്തില്‍ പെട്ട മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ നിര്‍ബന്ധമായും പാല്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ ഇത് അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രമേ അത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഒഴിവാക്കിയേ പറ്റൂ. അല്ലെങ്കില്‍ അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്തരം പ്രതിസന്ധികള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ ശ്രദ്ധിക്കണം.

മധുരനാരങ്ങയും രക്തസമ്മര്‍ദ്ദവും

മധുരനാരങ്ങയും രക്തസമ്മര്‍ദ്ദവും

രക്തസമ്മര്‍ദ്ദം പലപ്പോഴും എത്രത്തോളം വില്ലനാവുന്ന ഒന്നാണ് എന്ന് പറയാന്‍ സാധിക്കില്ല. കാരണം അത്രയേറെ ആരോഗ്യ പ്രശ്‌നങ്ങളാണ് ഇതിലൂടെ ഉണ്ടാവുന്നത്. മരണത്തിലേക്ക് വരെ നമ്മളെ എത്തിക്കാന്‍ ഇത് പലപ്പോഴും കാരണമാകുന്നു. രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ മധുരനാരങ്ങ പോലുള്ള പഴം ഒഴിവാക്കുക. ഇത് രക്തസമ്മര്‍ദ്ദത്തെ അപകടകരമായ അവസ്ഥയിലേക്ക് കുറയ്ക്കുന്നു. ഇത് ഗുരുതരാവസ്ഥയിലേക്ക് എത്തുന്നതിന് അധികസമയം വേണ്ട എന്ന് തന്നെ പറയാം. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ ചില്ലറയല്ല.

English summary

foods to avoid if you are taking these medicine

Foods to avoid if you are taking these medicines, read on.
Story first published: Tuesday, May 15, 2018, 15:57 [IST]
X
Desktop Bottom Promotion