For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പച്ചക്കായയാണ് മലബന്ധത്തിന്റെ പ്രധാന കാരണം

ഏതൊക്കെ ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ അത് മലബന്ധം ഇല്ലാതാക്കുന്നു എന്ന് നോക്കാം

|

മലബന്ധത്തെക്കുറിച്ചും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും പലപ്പോഴും പലരും സംസാരിക്കാന്‍ ബുദ്ധിമുട്ടാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹാരം കാണാന്‍ ശ്രമിക്കേണ്ടത് അത്യാവശ്യമുള്ള ഒന്നാണ്. ആരോഗ്യത്തെ മൊത്തത്തില്‍ പ്രതിസന്ധിയിലാക്കുന്ന അവസ്ഥയാണ് പലപ്പോഴും മലബന്ധം ഉണ്ടാക്കുന്നത്. നമ്മുടെ ഭക്ഷണ ശീലങ്ങള്‍ തന്നെയാണ് പലപ്പോഴും പല വിധത്തില്‍ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം.

പ്രമേഹത്തിന് ആയുര്‍വ്വേദത്തില്‍ ഉറപ്പുള്ള ഒറ്റമൂലിപ്രമേഹത്തിന് ആയുര്‍വ്വേദത്തില്‍ ഉറപ്പുള്ള ഒറ്റമൂലി

ഇതില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് എല്ലാ വിധത്തിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. മലബന്ധം നമ്മുടെ ആരോഗ്യത്തെ വളരെ ഭയാനകമായി തന്നെ ബാധിക്കും. ഇത് പലപ്പോഴും തുറന്ന് പറയാന്‍ മടിയുള്ളവരായിരിക്കും പലരും. പിന്നീട്‌ഡോക്ടറായി, ചികിത്സയായി പല വിധത്തില്‍ അത് ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു. എന്നാല്‍ ഒരു കാരണവശാലും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആരും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തേടില്ല. എന്നാല്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ ഈ പ്രശ്‌നത്തെ നമുക്ക് വളരെ ഈസിയായി ഇല്ലാതാക്കാവുന്നതാണ്.

പച്ചക്കായ

പച്ചക്കായ

ഭക്ഷണത്തില്‍ പലരും പച്ചക്കായ ഉപയോഗിക്കുന്നവരാണ്. കറി വെക്കാനും തോരന്‍ വെക്കാനും എല്ലാം കായ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഇനി കായ നല്ലതു പോലെ പഴുക്കാതെ കഴിക്കാന്‍ ശ്രമിക്കുന്നവര്‍ അല്‍പമൊന്ന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇത് പലപ്പോഴും പല വിധത്തില്‍ മലബന്ധം, ദഹന പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാക്കുന്നു.

ഫാസ്റ്റ് ഫുഡ്

ഫാസ്റ്റ് ഫുഡ്

ഫാസ്റ്റ് ഫുഡ് കഴിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കുക. കോണ്‍സിറ്റിപേഷന്‍ അഥവാ മലബന്ധം എന്ന അവസ്ഥക്ക് പെട്ടെന്ന് കാരണമാകുന്ന ഒന്നാണ് ഫാസ്റ്റ് ഫുഡ്. ഇതിലുള്ള ഉയര്‍ന്ന അളവിലെ കൊഴുപ്പും ഉപ്പും എല്ലാം മലബന്ധത്തിന് കാരണമാകുന്നു. ഇത് കുടലിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാവാന്‍ കാരണമാകുന്നു.

റെഡ് മീറ്റ്

റെഡ് മീറ്റ്

റെഡ് മീറ്റ് കഴിക്കുന്നവരും അല്‍പം ശ്രദ്ധയോടെ ഇരിക്കുന്നത് നല്ലതാണ്. ഇരുമ്പിന്റെ അളവ് വളരെ കൂടിയ തോതിലാണ് ഇതിലുള്ളത്. ഇത് നിങ്ങളില്‍ മലബന്ധം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ വയറിന്റെ ആരോഗ്യത്തെക്കൂടി അല്‍പം ഗൗനിക്കണം.

പൊടികള്‍

പൊടികള്‍

പല വിധത്തില്‍ ഗോതമ്പ്,റാഗി, മൈദ എന്നിവയെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. വിറ്റാമിന്‍ ബി, അയേണ്‍, ഫൈബര്‍ എന്നിവ കൊണ്ട് സമ്പുഷ്ടമാണ്. എങ്കിലും ഇതെല്ലാം പലപ്പോഴും ആരോഗ്യത്തിന് വളരെയധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. മലബന്ധത്തെ ക്ഷണിച്ച് വരുത്തുന്ന ഒന്നാണ് ഇത്തരം ധാന്യപ്പൊടികള്‍.

പ്രോസസ്ഡ് ഫുഡ്

പ്രോസസ്ഡ് ഫുഡ്

പലപ്പോഴും റെഡിമേയ്ഡ് ഭക്ഷണം കഴിക്കാന്‍ താല്‍പ്പര്യം കാണിക്കുന്നതിന് മുന്‍പ് അല്‍പം ശ്രദ്ധിക്കണം. കാരണം അത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ്. ഇതിലുള്ള ഫൈബറിന്റെ അളവ് പലപ്പോഴും മലബന്ധത്തിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള റെഡിമേയ്ഡ് ഭക്ഷണങ്ങള്‍ അല്‍പം ശ്രദ്ധിച്ച് കഴിക്കണം.

കാപ്പി

കാപ്പി

കാപ്പിയും ചായയും ഇല്ലാതെ ജീവിക്കാന്‍ നമുക്ക് പറ്റുകയില്ല. എന്നാല്‍ കാപ്പി കുടിക്കുന്ത് മലബന്ധത്തിന് കാരണമാകുന്നു. ഇത് പലപ്പോഴും ശരീരത്തെ നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കുന്നു. കൃത്യമായ ജലം ലഭിക്കാതെ ശരീരം അസ്വസ്ഥമാവുന്ന അവസ്ഥയില്‍ പല വിധത്തില്‍ ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഉണ്ടാവുന്നു. ഇത് മലബന്ധം പോലുള്ള അവസ്ഥയിലേക്ക് എത്തിക്കുന്നു.

വൈറ്റ് റൈസ്

വൈറ്റ് റൈസ്

പലരും വൈറ്റ് റൈസ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ ഇത് കഴിക്കുമ്പോള്‍ അത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മാത്രമല്ല ഇത് മലബന്ധത്തിലേക്കാണ് പിന്നീട് നമ്മളെ നയിക്കുക. അതുകൊണ്ട് തന്നെ പരമാവധി വൈറ്റ്‌റൈസ് കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

പാലും പാലുല്‍പ്പന്നങ്ങളും

പാലും പാലുല്‍പ്പന്നങ്ങളും

പാല്‍ ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ ആരോഗ്യത്തിനായി പാല്‍ കഴിക്കുമ്പോള്‍ അത് അനാരോഗ്യത്തിന് പലപ്പോഴും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഒഴിവാക്കാന്‍ പാലും പാലുല്‍പ്പന്നങ്ങളും വളരെ കുറച്ച് മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല മലബന്ധത്തിന് ഇത് കാരണമാകുന്നത്‌കൊണ്ട് തന്നെ ഉപയോഗത്തില്‍ വളരെയധികം ശ്രദ്ധിക്കുക.

 കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍

കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍

ഇറച്ചി, മീന്‍, കൊഴുപ്പ് കൂടുതല്‍ അടങ്ങിയ മറ്റ് ഭക്ഷണങ്ങള്‍ എന്നിവയെല്ലാം കഴിക്കുമ്പോള്‍ വളരെയധികം നിയന്ത്രണങ്ങള്‍ വെക്കണം. അല്ലാത്ത പക്ഷം അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് അല്‍പം കൂടുതല്‍ അനുഭവിക്കേണ്ടതായി വരും. മലബന്ധമെന്ന പ്രശ്‌നം പലപ്പോഴും ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ഉണ്ടാവുന്നു.

മദ്യപാനം

മദ്യപാനം

മദ്യപാനം ഇന്നോ ഇന്നലെയോ അല്ല പലരും ശീലമാക്കിയിട്ടുള്ളത്. ഇതും പലപ്പോഴും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. പലപ്പോഴും ശരീരത്തിലെ ജലമെല്ലാം മൂത്രമായി മാറുന്നു. മദ്യപിക്കുന്നവരിലാകട്ടെ പലപ്പോഴും മൂത്രത്തിന്റെ അളവ് വളരെ കൂടുതലാണ്. ഇതെല്ലാം മലബന്ധമെന്ന പ്രശ്‌നത്തിന് കാരണമാകുന്നു.

English summary

foods that cause constipation list

Constipation is one of the most common health problems for Indians. These are the foods that cause constipation.
X
Desktop Bottom Promotion