For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കപ്പയുടെ വിഷദോഷം തീര്‍ക്കാന്‍ മീന്‍കറി ഒപ്പം വേണം

|

കപ്പ അഥവാ കൊള്ളിക്കിഴങ്ങ് അഥവാ മരച്ചീനി കേരളീയരുടെ തനതായ ഭക്ഷണമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. പാവപ്പെട്ടവന്റെ ആഹാരം എന്നൊരു പേരു കൂടി ഇതിനുണ്ട്. പണ്ടു കാലത്ത് റേഷന്‍ കടകളില്‍ നിന്നും അരിയ്ക്കു പകരം കപ്പ കൊടുത്തിരുന്ന കാലഘട്ടം കൂടിയുണ്ട്. ലോകമഹായുദ്ധങ്ങളുടെ കാലത്ത് കേരളത്തിലെ ജനതയുടെ വിശപ്പടക്കിയിരുന്ന ഒരു ഭക്ഷണ വസ്തു കൂടിയാണിത്.

ആണിന്റെ മാറിടത്തോടുള്ള ആസക്തിക്കു പഴി അച്ഛന്..

പല സ്വാദിഷ്ടമായ വിഭവങ്ങളും കപ്പ കൊണ്ടു തയ്യാറാക്കാം. നല്ല ചെണ്ടുമുറിയന്‍ കപ്പ പുഴുങ്ങി മീന്‍കറിയോ അല്ലെങ്കില്‍ കാന്താരി മുളക് ഉടച്ചു ചേര്‍ത്തുണ്ടാക്കുന്ന ചമ്മന്തിയോ കൂട്ടി കഴിയ്ക്കുന്ന കാര്യമോര്‍ത്താല്‍ തന്നെ കൊതി പിടിയ്ക്കാത്ത ആളുകളുണ്ടാകില്ല. കപ്പ പുഴുക്ക് വേറൊരു പ്രിയ വിഭവം. മലയാളിയ്ക്ക് കപ്പയെന്നാല്‍ അവനെ സ്വന്തം മണ്ണിലേയ്ക്ക് അടുപ്പിച്ചു നിര്‍ത്തുന്ന ഒരു നൊസ്റ്റാള്‍ജിയ കൂടിയാണ്. പിറന്നു വീണ മണ്ണിന്റെ മണം കൂടിയാണ്. പണ്ടെല്ലാം നമ്മുടെ തൊടിയില്‍ സ്ഥിരം സാന്നിധ്യമായിരുന്നു, ഇത്.

kappa

കപ്പ കഴിയ്ക്കാന്‍ പാടില്ലെന്നും തടി കൂടുമെന്നും തുടങ്ങി വെളിച്ചെണ്ണയ്ക്കു വീണു കിട്ടിയിരിയ്ക്കുന്ന ചീത്തപ്പേരു പോലെ പലതും വീണു കിട്ടിയിട്ടുണ്ട്. എന്നാല്‍ ഇതിലൊന്നും കാര്യമായ വാസ്തവങ്ങളില്ല. എന്നാല്‍ ചില വേറെ കാര്യങ്ങളുണ്ടുതാനും. ആരോഗ്യകരമായി കപ്പ കഴിയ്ക്കാന്‍, കപ്പ ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്താതിരിയ്ക്കാന്‍ ചെയ്യേണ്ട ചില മുന്‍കരുതലുകളുമുണ്ട്.

കപ്പയെ കുറിച്ചുള്ള ഇത്തരം ഒരുപിടി ആരോഗ്യപരമായ കാര്യങ്ങളെ കുറിച്ചറിയൂ, ഇത് കഴിയ്‌ക്കേണ്ട സമയവും രീതിയും എല്ലാം അറിയൂ

കപ്പ

കപ്പ

കപ്പ കാര്‍ബോഹൈഡ്രേറ്റുകളുടെ നല്ലൊരു കലവറയാണ്. സാധാരണ വേരുകളില്‍ വളരുന്നതെങ്കിലും അതീവ രുചികരമാണ്. ചെറിയ കുട്ടികള്‍ക്കു പോലും കഴിയ്ക്കാന്‍ സാധിയ്ക്കുന്ന കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഒന്നാണ് മരിച്ചീനി അഥവാ കപ്പ.

ധാരാളം നാരുകള്‍

ധാരാളം നാരുകള്‍

ധാരാളം നാരുകള്‍ അടങ്ങിയ ഒന്നു കൂടിയാണ് കപ്പ. ഇതു കൊണ്ടു തന്നെ വയറിന്റെയും കുടലിന്റേയും ആരോഗ്യത്തിന് ഏറെ ഉത്തമവുമാണ്. കൊഴുപ്പിതില്‍ തീരെ കുറവാണ്. എന്നാല്‍ സെലേനിയം, മഗ്നീഷ്യം, കാല്‍സ്യം തുടങ്ങിയ ധാരാളം പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍ കുറവാണ്. വൈറ്റമിന്‍ ബി2, ബി3, ബി6 എന്നിവയും ഇതിലുണ്ട്.

കപ്പ കഴിയ്ക്കുമ്പോള്‍

കപ്പ കഴിയ്ക്കുമ്പോള്‍

കപ്പ കഴിയ്ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒന്നാമത് ഇത് ധാരാളം കാര്‍ബോഹൈഡ്രേറ്റുണ്ട്. ദിവസവും ശരീരത്തിനു വേണ്ട കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് 130 മില്ലീഗ്രാമാണ്. അര കപ്പ് കപ്പയില്‍ തന്നെ ഏതാണ്ട് 70 എംജിയോളം കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്.

സര്‍ജറി

സര്‍ജറി

സര്‍ജറി പോലുളള കഴിഞ്ഞവര്‍ക്കുമെല്ലാം കുട്ടികള്‍ക്കുമെല്ലാം പെട്ടെന്നു ശരീരം നന്നാകാന്‍ ഇതു സഹായിക്കും. പ്രത്യേകിച്ചും മെലിഞ്ഞ കുട്ടികള്‍ക്കും കഠിനാധ്വാനം ചെയ്യുന്നവര്‍ക്കുമെല്ലാം പെട്ടെന്നു തന്നെ ഊര്‍ജവും ലഭിയ്ക്കും.

 പ്രധാന ഭക്ഷണമായി

പ്രധാന ഭക്ഷണമായി

മിക്കവാറും പേര്‍ കപ്പ ചോറിനൊപ്പമോ മറ്റോ ഉള്ള കറിയായി, സൈഡ് ഡിഷായാണ് ഇതിനെ കാണുക. പ്രധാന ഭക്ഷണമായി ഇതിനെ കാണില്ല. എന്നാല്‍ ഇത് പ്രധാന ഭക്ഷണമായി എടുക്കുക. അതായത് കപ്പ കഴിച്ചാല്‍ പിന്നെ ചോറു വേണ്ട, അല്ലെങ്കില്‍ വേറെ ഒരു നേരത്തെ ഭക്ഷണത്തിനു പകരം ഇത് എന്ന രീതിയിലേയ്ക്കു മാറുക. ഇത് കപ്പ തടി കൂട്ടാതിരിയ്ക്കാന്‍ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യമാണ്.

ചോറിനൊപ്പം

ചോറിനൊപ്പം

ചോറിനൊപ്പം കപ്പ കഴിച്ചാല്‍ തടി കൂടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ചോറിനൊപ്പം കപ്പ കഴിച്ചാല്‍ ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു പെട്ടെന്നുയര്‍ത്താന്‍ കാരണമാകും. പ്രമേഹമുള്ളവര്‍ക്കും ഇതു കഴിയ്ക്കാം. എന്നാല്‍ ചോറിനൊപ്പം വേണ്ടായെന്നു മാത്രം. അല്ലാതെ കഴിച്ചാല്‍ വളരെ മെല്ലെയാണ് ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് ഉയര്‍ത്തൂ.

ഇതില്‍

ഇതില്‍

ഇതില്‍ സോഡിയത്തിന്റെ അംശം തീരെ കുറവായതു കൊണ്ട് ബിപിയുള്ളവര്‍ക്കും കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണമാണിത്. ഇതുപോലെ കിഡ്‌നി പ്രശ്‌നങ്ങളുള്ളവര്‍ക്കും ഇതു കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണ വസ്തുവാണ്.

കാല്‍സ്യം

കാല്‍സ്യം

ഇതുപോലെ കാല്‍സ്യം സമ്പുഷ്ടമായ ഒന്നു തന്നെയാണ് കപ്പ. വില കൂടിയ പഴവര്‍ഗങ്ങള്‍ക്കു പകരം ശരീരത്തിന് കാല്‍സ്യം ലഭ്യമാക്കാന്‍ സഹായിക്കുന്ന ഒന്ന്. ഇതു കൊണ്ടു തന്നെ എല്ലിന്റെയും പല്ലിന്റെയുമെല്ലാം ആരോഗ്യത്തിന് ഏറെ ഉത്തമവുമാണ്.

അയേണ്‍

അയേണ്‍

അയേണ്‍ സമ്പുഷ്ടമായ ഒരു ഭക്ഷണം കൂടിയാണിത്. ഇത് വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ശരീരത്തില്‍ ഹീമോഗ്ലോബിന്‍ തോതു വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിതെന്നു വേണം, പറയാന്‍. അയേണ്‍ ഗുളികകളുടെ ഗുണം നല്‍കുന്ന ഒന്ന്. കപ്പ പാകം ചെയ്ത് അല്‍പം നാരങ്ങാനീരു ചേര്‍ത്തു കഴിയ്ക്കുന്നതാണ് ഇതിലെ കാല്‍സ്യം ശരീരത്തിന് പെട്ടെന്നും പൂര്‍ണമായും ലഭ്യമാക്കാനുള്ള പ്രധാനപ്പെട്ട ഒരു വഴി. ഇത് വ്യത്യസ്തമായ ഒരു സ്വാദും നല്‍കും. അധികം വേണ്ട, അല്‍പം ചേര്‍ത്താന്‍ മതിയാകും.

ഇതുപോലെ

ഇതുപോലെ

ഇതുപോലെ കപ്പ കഴിയ്ക്കാനും പറ്റിയ സമയമുണ്ട്. പലരും വൈകീട്ടോ അല്ലെങ്കില്‍ രാത്രിയിലോ ഇതു കഴിയ്ക്കുന്നവരാണ്. എ്ന്നാല്‍ രാവിലെയോ ഉച്ചയ്‌ക്കോ ആണ് ഇതു കഴിയ്ക്കാന്‍ പറ്റിയ സമയം. ഉച്ചയ്ക്കു ശേഷം കപ്പ കഴിയ്ക്കരുത്. പ്രത്യേകിച്ചും രാത്രിയില്‍ ഇത് തടി വര്‍ദ്ധിപ്പിയ്ക്കാന്‍ കാരണമാകും.

മറ്റൊരു പ്രധാനപ്പെട്ട കാര്യം

മറ്റൊരു പ്രധാനപ്പെട്ട കാര്യം

മറ്റൊരു പ്രധാനപ്പെട്ട കാര്യം കപ്പയില്‍ ഹൈഡ്രജന്‍ സയനൈഡ് എന്ന വിഷപദാര്‍ത്ഥം അടങ്ങിയിട്ടുണ്ട്. ഇത് കൂടുതലായി അടങ്ങിയിരിയ്ക്കുന്നത് കപ്പയുടെ ഇലയിലാണ്. ഇതു കൊണ്ടാണ് കപ്പയില കഴിച്ചാല്‍ കന്നുകാലികളടക്കം ചത്തു പോകാന്‍ സാധ്യതയുണ്ടെന്നു പറയുന്നത്. ഇത്ര തന്നെയില്ലെങ്കിലും ചെറിയ തോതില്‍ ഇത് കപ്പയിലും അടങ്ങിയിട്ടുണ്ട്. വല്ലപ്പോഴും കഴിച്ചാല്‍ ഇത് അത്ര ദോഷം വരുത്തില്ലെങ്കിലും സ്ഥിരമായോ അടിക്കടിയോ കഴിച്ചാല്‍ ഈ വിഷാംശം ശരീരത്തിലെത്തി കിഡ്‌നി, വൃക്ക പോലുള്ള ആന്തരാവയവങ്ങള്‍ക്കു വരെ കേടാകാം. ഇത് ഡയബെറ്റിസ് ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. പാന്‍ക്രിയാസിന് ദോഷമാണ്.

ഇതിനുള്ള പരിഹാരം

ഇതിനുള്ള പരിഹാരം

ഇതിനുള്ള പരിഹാരം കപ്പ വേവിയ്ക്കുമ്പോള്‍ അല്‍പനേരം തിളപ്പിച്ച ശേഷം ഈ വെള്ളം ഊറ്റിക്കളയുക എന്നതാണ്. കപ്പ തിളയ്ക്കുമ്പോള്‍ ഈ വിഷാംശം കപ്പയില്‍ നിന്നും വെള്ളത്തിലേയ്ക്കു മാറുന്നു. ഈ വെള്ളം നീക്കുക. ഇതു കൊണ്ട് കുക്കറില്‍ കപ്പ പുഴുങ്ങുകയാണെങ്കിലും ഒറ്റയടിയ്ക്കു വിസില്‍ വച്ചു വേവിയ്ക്കാതെ അല്‍പനേരം വെള്ളത്തില്‍ തിളപ്പിച്ച് ഈ വെള്ളം ഒന്നോ രണ്ടോ തവണ ഊറ്റിയ ശേഷം വേണം, മുഴുവനുമായി വേവിയ്ക്കാന്‍.

 മീനോ അതോ ഒപ്പം ഇറച്ചിയോ

മീനോ അതോ ഒപ്പം ഇറച്ചിയോ

ഇനി കപ്പ കഴിയ്ക്കുമ്പോള്‍ ഇത് മീനോ അതോ ഒപ്പം ഇറച്ചിയോ ചേര്‍ത്തു കഴിയ്ക്കുന്നതാണ് നല്ലതെന്നു പറയാം. ഇതു കേവലം സ്വാദുമായി ബന്ധപ്പെട്ടതല്ല. ആരോഗ്യകരമായ ഒരു കാര്യം കൂടിയാണ്. കപ്പയില്‍ ഹൈഡ്രജന്‍ സയനൈഡ് ബാക്കിയുണ്ടെന്നിരിയ്ക്കട്ടെ, ഇതിന്റെ ദോഷം ഫലം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുമ്പോള്‍ മാറുന്നു. മീനും ഇറച്ചിയും മാത്രമല്ല, പ്രോട്ടീന്‍ അടങ്ങിയ ഏതു ഭക്ഷണത്തിനൊപ്പവും ഇതു കഴിയ്ക്കാം.

പ്രോട്ടീനിലെ നൈട്രേറ്റുകള്‍

പ്രോട്ടീനിലെ നൈട്രേറ്റുകള്‍

പയര്‍, ചെറുപയര്‍, നിലക്കടല എന്തിനൊപ്പം വേണമെങ്കിലും. പ്രോട്ടീനിലെ നൈട്രേറ്റുകള്‍ സയനൈഡിനെ നിര്‍വീര്യമാക്കുന്നു. ഇത് അല്‍പമെങ്കിലും സയനൈഡ് ബാക്കിയുണ്ടെങ്കില്‍ ഈ ദോഷം തീര്‍ക്കാന്‍ സഹായിക്കുന്നു. 100 ശരീരം ആരോഗ്യകരമാണ്. പ്രോട്ടീനുകള്‍പ്പൊക്കം കപ്പ ചേരുമ്പോള്‍ ശരീരം ഏറെ ആരോഗ്യകരമാകുന്നു.

വറുത്തത്

വറുത്തത്

ഇതുപോലെ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് കപ്പ വറുത്തത്. എന്നാല്‍ ഇത് ആരോഗ്യത്തിന് ഏറെ ദോഷകരമാണ്. ഇതില്‍ ട്രൈസ്ലിസറൈഡുകള്‍ അടങ്ങിയിട്ടുണ്ട്. എണ്ണയ്‌ക്കൊപ്പം ചേര്‍ന്നുണ്ടാകുന്ന ഈ ട്രൈഗ്ലിസറൈഡുകള്‍ കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണമാണ്.

കപ്പ

കപ്പ

ആരോഗ്യകരമായി കഴിച്ചാല്‍ ഏറ്റവും ആരോഗ്യകരമായ ഭക്ഷണമാണ് ഈ നാടന്‍ വിഭവമെന്ന കാര്യത്തില്‍ സംശയം വേണ്ട. അധികം പണം കൊടുത്തു വാങ്ങേണ്ട കാര്യവുമില്ല. അല്‍പമെങ്കിലും വളപ്പുണ്ടെങ്കില്‍ രണ്ടു മൂടു കപ്പ വച്ചു പിടിപ്പിയ്ക്കാന്‍ വലിയ ബുദ്ധിമുട്ടുമില്ല.

Read more about: health body
English summary

Facts You Should Know While Eating Tapioca

Facts You Should Know While Eating Tapioca, Read more to know about,
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more