For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോള്‍ കുറയാന്‍ പ്രത്യേക വഴുതനങ്ങ വെള്ളം

കൊളസ്‌ട്രോള്‍ കുറയാന്‍ പ്രത്യേക വഴുതനങ്ങ വെള്ളം

|

ഇന്നത്തെ കാലത്തു വര്‍ദ്ധിച്ചു വരുന്ന രോഗങ്ങള്‍ ധാരാളമുണ്ട്. കൊളസ്‌ട്രോള്‍, ബിപി, പ്രമേഹം എന്നിവയെല്ലാം ഒരു പ്രായം കഴിഞ്ഞാല്‍ നമ്മെ കീഴ്‌പ്പെടുത്തുന്ന രോഗങ്ങളാണ്. പ്രായമേറുമ്പോഴുള്ള രോഗങ്ങളില്‍ നിന്നും ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ ചെറുപ്പക്കാരിലേയ്ക്കു പോലും കടന്നിരിയ്ക്കുന്നതാണ് കൂടുതല്‍ അപകടമാകുന്നത്. ഭക്ഷണ, ജീവിത ശൈലികള്‍, ചില ശീലങ്ങള്‍ എന്നിവയെല്ലാം ഇതിനുളള പ്രധാനപ്പെട്ട കാരണങ്ങളാണ്.

ഇത്തരം രോഗങ്ങൡ ഹൃദയാഘാതത്തിനു വരെ വഴി വയ്ക്കാവുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. രക്തധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടി ഹൃദയത്തിലേയ്ക്കുളള രക്തപ്രവാഹം തടസപ്പെടുത്തിയാണ് കൊളസ്‌ട്രോള്‍ ഈ അവസ്ഥയ്ക്കു കാരണമാകുന്നത്.

കൊളസ്‌ട്രോളിന് കാരണമാകുന്ന മറ്റൊരു കാരണമാണ് സ്‌ട്രെസ്. ഇന്നത്തെ ജീവിത, ജോലി സാഹചര്യങ്ങളില്‍ ഇതിന് സാധ്യതയേറെയുമാണ്. സ്‌ട്രെസ് പല തരത്തിലും ആരോഗ്യത്തെ ബാധിയ്ക്കുന്നു. ഇതിലൊന്നാണ് കൊളസ്‌ട്രോള്‍ കാരണമാകുന്നത്.

കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനു പ്രധാനപ്പെട്ട വഴികള്‍ ഭക്ഷണ നിയന്ത്രണം,കൃത്യമായ വ്യായാമം, സ്‌ട്രെസ് പോലുള്ളവ നിയന്ത്രിയ്ക്കുക എന്നിവയാണ്. ഇത്തരം കാര്യങ്ങള്‍ ഒരു പരിധി വരെ നിയന്ത്രണം നല്‍കും.

കൊളസ്‌ട്രോളിന് സഹായകമായ പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇവയില്‍ പലതും ഭക്ഷണങ്ങള്‍ തന്നെയാണ്. ഇതിനു പുറമേ അടുക്കളയിലെ പല ചേരുവകളും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്.

ഭക്ഷണങ്ങളില്‍ തന്നെ പല പച്ചക്കറികളും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതിലൊന്നാണ് വഴുതനങ്ങ. ധാരാളം വെള്ളവും ചെറിയ തോതില്‍ വൈറ്റമിന്‍ എ, ബി, സിയും ഫോസ്ഫറസ്, അയേണ്‍, മഗ്നീഷ്യം, കാല്‍സ്യം എന്നീ ഘടകങ്ങളും ഉള്ള വഴുതനങ്ങ ധാരാളം നാരുകളുമുളള ഒന്നാണ്. പ്രോട്ടീന്‍, വിറ്റാമിന്‍ സി, ഇരുമ്പ് എന്നിവ ഉയര്‍ന്ന തോതില്‍ വഴുതനങ്ങയില്‍ അടങ്ങിയിട്ടുണ്ട്.

പണത്തിന് വേദിക് ആസ്‌ട്രോളജി പ്രകാരം ഇതു ചെയ്യൂപണത്തിന് വേദിക് ആസ്‌ട്രോളജി പ്രകാരം ഇതു ചെയ്യൂ

വഴുതനങ്ങ ഒരു പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായകമാണ്. ഇതെങ്ങനെയെന്നറിയൂ,

വഴുതനങ്ങന

വഴുതനങ്ങന

2 വഴുതനങ്ങന, ഒരു ചെറുനാരങ്ങ, 2 ഗ്ലാസ് വെള്ളം എന്നിവയാണ് ഈ പ്രത്യേക ചേരുവ തയ്യാറാക്കാന്‍ വേണ്ടത്. വഴുതനങ്ങയുടെ തൊലി മാത്രമാണ് ഇതിനായി എടുക്കേണ്ടത്. നാരങ്ങയുടെ നീരു പിഴിഞ്ഞെടുക്കുക.

നാരങ്ങ

നാരങ്ങ

വഴുതനങ്ങ നല്ലപോലെ കഴുകി ഇതിന്റെ തൊലി എടുക്കുക. ഇത് ഒരു ഗ്ലാസില്‍ ഇട്ടു വയ്ക്കുക. ഇതില്‍ വെള്ളവും ചേര്‍ത്തു നാരങ്ങയും പിഴിഞ്ഞൊഴിച്ച് ഗ്ലാസ് അടച്ച് ഒരു ദിവസം മുഴുവന്‍ വയ്ക്കണം. ഇത് ദിവസവും പല തവണയായി കുടിയ്ക്കാം. ഒരാഴ്ചയെങ്കിലും അടുപ്പിച്ചു കുടിയ്ക്കാം. ഇത് ഗുണം ചെയ്യും. ഇത് മാസത്തില്‍ ഒരാഴ്ച ഇങ്ങനെ കുടിയ്ക്കുന്നത് കൊളസ്‌ട്രോള്‍ തോതില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഒന്നാണ്.

തടി

തടി

തടി കുറയ്ക്കാന്‍ ഇതല്ലാതെ വേറൊരു രീതിയിലും വഴുതനങ്ങ ഉപയോഗിയ്ക്കാം. വഴുതനങ്ങ വട്ടത്തില്‍ കനം കുറച്ചു മുറിയ്ക്കുക. ഇത് ഗ്ലാസ് ജാറിലിട്ട് ഒരു ലിറ്റര്‍ വെള്ളവും നാരങ്ങാനീരും പിഴിഞ്ഞൊഴിയ്ക്കുക. ഇത് നല്ലപോലെ മരത്തവി കൊണ്ട് ഇളക്കി വയ്ക്കുക. ഇത് രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് രാവിലെയും ഉച്ചയ്ക്കും വൈകീട്ടും രാത്രിയിലും ഭക്ഷണത്തിനു മുന്‍പ് ഓരോ ഗ്ലാസ് വീതം കുടിയ്ക്കുക. ഇത് തടിയും വയറുമെല്ലാം കുറയ്ക്കാന്‍ ല്ലതാണ്.

ദഹന ശേഷി

ദഹന ശേഷി

കൊളസ്‌ട്രോളും തടിയും കുറയ്ക്കുന്നതിനും പുറമേ പലതരം ആരോഗ്യ ഗുണങ്ങളും ഈ പ്രത്യേക പാനീയം നല്‍കുന്നുണ്ട്. ഇതിലൊന്നാണ് ദഹന ശേഷി മെച്ചപ്പെടുത്തുന്നത്. ദഹന പ്രശ്‌നങ്ങളും അസിഡിറ്റി പ്രശ്‌നങ്ങളുമെല്ലാം നിയന്ത്രിച്ചു നിര്‍ത്താന്‍ ഇത് ഏറെ നല്ലതാണ്.

ടോക്‌സിനുകള്‍

ടോക്‌സിനുകള്‍

ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ നീക്കം ചെയ്യുന്നതിനുള്ള നല്ലൊരു വഴിയാണ് വഴുതനങ്ങയും നാരങ്ങാനീരും കലര്‍ന്ന ഈ മിശ്രിതം. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതു വഴി ക്യാന്‍സര്‍ അടക്കമുളള പല രോഗങ്ങളില്‍ നിന്നും രക്ഷ നേടാന്‍ സാധിയ്ക്കും. ടോക്‌സിനുകള്‍ നീക്കാന്‍ സഹായിക്കുന്നത് ലിവര്‍ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതു കൊണ്ടു തന്നെ ഹൃദയാരോഗ്യത്തിന് ഇത് അത്യുത്തമമാണ്. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം നല്ലപോലെ നടക്കാന്‍ ഇതു സഹായിക്കുന്നു. ഇതു വഴി ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു. രക്തശുദ്ധിയ്ക്ക് ഉത്തമമായ ഒന്നു കൂടിയാണിത്.

തലച്ചോറിന്റെ ആരോഗ്യത്തിനും

തലച്ചോറിന്റെ ആരോഗ്യത്തിനും

തലച്ചോറിന്റെ ആരോഗ്യത്തിനും ഉത്തമമായ ഒന്നാണ് വഴുതനങ്ങ. ഇത്‌ ഓക്സിഡേറ്റീവ് സ്ട്രെസ്സ് വഴിയുണ്ടാകുന്ന തകരാറുകളില്‍ നിന്നും സംരക്ഷിക്കുകയും ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തി ഓര്‍മ്മശക്തിയെ ബലപ്പെടുത്തുകയും ചെയ്യും. ഇതിലെഫൈറ്റോന്യൂട്രിയന്‍റുകള്‍ തലച്ചോറിലെ കോശങ്ങളുടെ പാളികളെ ദോഷകരമായ ഫ്രീ റാഡിക്കലുകളില്‍ നിന്നും സംരക്ഷിച്ചാണ് ഇതു ചെയ്യുന്നത്.

ടൈപ്പ് 2 പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധി

ടൈപ്പ് 2 പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധി

ടൈപ്പ് 2 പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഈ രീതിയില്‍ തയ്യാറാക്കുന്ന പാനീയവും അല്ലെങ്കില്‍ വഴുതനങ്ങ തന്നെയും ഉപയോഗിയ്ക്കുന്നത്. ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ ടൈപ്പ് 2 പ്രമേഹരോഗികളില്‍ ഗ്ലൂക്കോസ് ആഗിരണത്തെ നിയന്ത്രിക്കുകയും രക്തത്തിലെ പഞ്ചസാര കുറയ്ക്കുകയും ചെയ്യുന്നു. ഫെനോള്‍സും ഇതിലെ ഫിനോളുകളും കുറഞ്ഞ ഗ്ലൈസെമിക് ഘടകവും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനാല്‍ പ്രമേഹരോഗികളുടെ ഒരു ഉത്തമ ആഹാരമായി വഴുതനങ്ങ മാറുന്നു.

 കോള്‍ഡ്, ഫ്‌ളൂ

കോള്‍ഡ്, ഫ്‌ളൂ

വൈറ്റമിന്‍ സി ധാരാളമടങ്ങിയ ഒരു പാനീയമാണ് ഇത്. ഇതു കൊണ്ടുതന്നെ ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാന്‍ അത്യുത്തമവുമാണ്. കോള്‍ഡ്, ഫ്‌ളൂ തുടങ്ങിയ രോഗങ്ങളില്‍ നിന്നും ശരീരത്തിന് സംരക്ഷണം നല്‍കുന്ന ഒരു പാനീയമാണിത്.

ക്യാന്‍സറില്‍ നിന്നും

ക്യാന്‍സറില്‍ നിന്നും

ക്യാന്‍സറില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഒന്നു കൂടിയാണ് വഴുതനങ്ങ വഴുതനങ്ങയിലെ ഫൈബര്‍ കുടലിലെ ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നു. രാസവസ്തുക്കളും വിഷാംശങ്ങളും ആഗിരണം ചെയ്യുന്നത് വഴിയാണ് ഇത് സാധ്യമാകുന്നത്. വഴുതനങ്ങയിലെ ആന്‍റി ഓക്സിഡന്‍റ് സംയുക്തങ്ങള്‍, ക്ലോറോജെനിക് ആസിഡ് എന്നിവ ശരീരത്തിലെ ദോഷകാരികളായ സ്വതന്ത്രമൂലകങ്ങളെ തടയുകയും ക്യാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടുന്നത് തടയുകയും ചെയ്യും. വഴുതനങ്ങയിലെ നോസിന്‍ ആന്‍റി ആന്‍ജിയോജെനിക് കഴിവുകളുള്ളതാണ്. ഇത് ക്യാന്‍സര്‍ സെല്ലുകള്‍ക്ക് സഹായകരമായി രക്തക്കുഴലുകള്‍ വികസിക്കുന്നത് തടയും.

ബിപി

ബിപി

ബിപിയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈ പാനീയം. ഇതില്‍ സോഡിയം കുറവാണ്. സോഡിയം വളരെ കുറവായതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ധം തടയുകയും ഹൃദയസംബന്ധമായ രോഗങ്ങള്‍, ഹൃദയാഘാതം, വൃക്കരോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

കര്‍ക്കിടക മാസത്തില്‍ ജനിച്ചവരെങ്കില്‍

കര്‍ക്കിടക മാസത്തില്‍ ജനിച്ചവരെങ്കില്‍

കര്‍ക്കിടക മാസത്തില്‍ ജനിച്ചവരെങ്കില്‍കര്‍ക്കിടക മാസത്തില്‍ ജനിച്ചവരെങ്കില്‍

English summary

Egg Plant Water To Reduce Cholesterol

Egg Plant Water To Reduce Cholesterol, Read more to know about,
X
Desktop Bottom Promotion