For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുളസിനീരില്‍ തേന്‍, നടുവേദനക്ക് ബെസ്റ്റ് ഒറ്റമൂലി

|

തല ഉയര്‍ത്തിപ്പിടിച്ച് നടക്കണം എന്നുണ്ടെങ്കില്‍ അതിന് സഹായിക്കുന്നത് നട്ടെല്ലാണ്. എന്നാല്‍ പലപ്പോഴും നട്ടെല്ലില്‍ ഉണ്ടാകുന്ന ചെറിയ ആഘാതം പോലും പലപ്പോഴും വളരെ വലിയ അപകടങ്ങള്‍ക്ക് വഴിവെച്ചേക്കാം. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ് പലപ്പോഴും നടുവേദന. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണരീതിയും എല്ലാം പലപ്പോഴും നടുവേദന എന്ന അവസ്ഥയെ ജീവിതവുമായി കൂടുതല്‍ അടുപ്പിക്കുന്നു.

എന്നാല്‍ ഒരിക്കലും സ്വയം ചികിത്സ ചെയ്യാതെ നടുവേദനയെ വളരെ ഗൗരവത്തോടെ തന്നെ കാണേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും നടുവേദന വന്നാല്‍ എന്തെങ്കിലും വേദന സംഹാരികള്‍ കഴിച്ച് അതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

<strong>മലബന്ധം വില്ലനായി മാറുന്നത് അപകടം പരിഹാരം ഈ പഴം</strong>മലബന്ധം വില്ലനായി മാറുന്നത് അപകടം പരിഹാരം ഈ പഴം

നടുവേദനക്ക് പരിഹാരമായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്. പ്രകൃതിദത്ത മാര്‍ഗ്ഗമായതു കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇതിന് ഉണ്ടാവുകയില്ല. നമ്മളെ ഏറെ വലക്കുന്നഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ അതിനെല്ലാം പരിഹാരം കാണാന്‍ എന്തൊക്കെയെന്ന് നോക്കാം. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും വെല്ലുവിളിയാണ് നടുവേദന എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. എന്തൊക്കെ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളാണ് ഇവയെന്ന് നോക്കാം.

 മഞ്ഞള്‍

മഞ്ഞള്‍

ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് മഞ്ഞള്‍. ഏത് പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് മഞ്ഞള്‍ ഉത്തമമാണ്. മഞ്ഞള്‍ ഉപയോഗിക്കുന്നതിലൂടെ അത് നടുവേദന എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിലുള്ള ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങളാണ് വേദന കുറക്കുന്നതിന് സഹായിക്കുന്നത്. മഞ്ഞള്‍ച്ചായ കുടിക്കുന്നത് ശീലമാക്കി നോക്കൂ. ഇത് നിങ്ങളില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. എന്നതിലുപരി നടുവേദനയെ കുറക്കുന്നതിന് സഹായിക്കുന്നു. എങ്കിലും ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാന്‍ പലപ്പോഴും കാരണമാകുന്നുണ്ട്.

 യൂക്കാലിപ്‌സ് ഓയില്‍

യൂക്കാലിപ്‌സ് ഓയില്‍

യൂക്കാലിപ്‌സ് നടുവേദനയെ കുറക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. യൂക്കാലിപ്‌സ് ഓയില്‍ എടുത്ത് നടുവേദനയുള്ളിടത്ത് തടവിയാല്‍ മതി. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. പതിനഞ്ച് മിനിട്ടിനുള്ളില്‍ തന്നെ ഉദ്ദേശിച്ച ഫലം ലഭിക്കുന്നതിന് ഇത് കാരണമാകുന്നു. അതുകൊണ്ട് നടുവേദനക്കുള്ള നല്ലൊരു ഒറ്റമൂലിയാണ് ഇതെന്ന കാര്യത്തില്‍ സംശയിക്കേണ്ട.

 ഇഞ്ചി പേസ്റ്റ്

ഇഞ്ചി പേസ്റ്റ്

പാചകത്തിന് മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരത്തിലുള്ള പല പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നതാണ് ഇഞ്ചി പേസ്റ്റ്. ഇഞ്ചി പേസ്റ്റ് നടുവേദന ഉള്ള സ്ഥലത്ത് തടവിയാല്‍ മതി. ഇത് പെട്ടെന്ന് തന്നെ നടുവേദനയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ ഇഞ്ചി മികച്ചതാണ്. ഇഞ്ചി ചായ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

കടുകെണ്ണ

കടുകെണ്ണ

നടുവേദനയെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് കടുകെണ്ണ. കടുകെണ്ണ കൊണ്ട് തടവുന്നത് പെട്ടെന്ന് തന്നെ നടുവേദനക്ക് ആശ്വാസം നല്‍കുന്നതിന് സഹായിക്കുന്നു. കടുകെണ്ണയില്‍ അല്‍പം കര്‍പ്പൂര തുളസി എണ്ണ കൂടി മിക്‌സ് ചെയ്ത് തടവി നോക്കൂ. ഇത് വളരെയധികം ആശ്വാസം നല്‍കുന്നു. പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന ഈ അവസ്ഥക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്.

ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണ സൗന്ദര്യത്തിന് മാത്രമല്ല നടുവേദനയെന്ന വില്ലനെ തുരത്തുന്നതിനും ഉപയോഗിക്കാവുന്ന ഒന്നാണ്. ഇളം ചൂടുള്ള ആവണക്കെണ്ണ നടുവേദന ഉള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചെയ്ത ശേഷം നല്ലതു പോലെ ഉഴിയണം. ഇത്തരത്തില്‍ ചെയ്ത് രാത്രി മുഴുവന്‍ ഇത് ശരീരത്തില്‍ ഉണ്ടാവണം. അടുത്ത ദിവസം മുതല്‍ നടുവേദന നിങ്ങള്‍ക്ക് ഒരു വെല്ലുവിളിയേ ആയിരിക്കില്ല.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ കൊണ്ട് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ഇത് നടുവേദന ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല. നടുവേദന ഉള്ള സമയത്ത് ഒലീവ് ഓയില്‍ കഴിക്കുന്നത് നല്ലതാമ്. ഇത് നടുവേദനയെ ഇല്ലാതാക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വളരെയധികം ഉപയോഗപ്രദമാണ് ഒലീവ് ഓയില്‍. ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഇത് നടുവേദനയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ഉപ്പിലുള്ള കുളി

ഉപ്പിലുള്ള കുളി

കുളിക്കുന്ന വെള്ളത്തില്‍ അല്‍പം ഉപ്പിട്ട്് കുളിച്ച് നോക്കൂ. ഇത് നടുവേദനയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ മൂന്ന് ദിവസം ഇത് ചെയ്ത് നോക്കൂ. കുളിക്കുന്ന വെള്ളത്തില്‍ ഇത് ചെയ്താല്‍ അത് നടുവേദനയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പെട്ടെന്ന് തന്നെ ഇത് വേദന ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 ഉലുവയും പാലും

ഉലുവയും പാലും

ഉലുവയും പാലും കഴിക്കുന്നതും നടുവേദന ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഒരു ടീസ്പൂണ്‍ ഉലുവപ്പൊടി ഒരു ഗ്ലാസ്സ് ചൂടുപാലില്‍ മിക്‌സ് ചെയ്ത് അല്‍പം തേന്‍ മിക്‌സ് ചെയ്ത് ഇത് കഴിക്കാവുന്നതാണ്. ഇത് ഏത് വിധത്തിലും നടുവേദനയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

തുളസിയില

തുളസിയില

തുളസിയില കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. തുളസിയില, അല്‍പം ചൂടുവെള്ളത്തില്‍ കലര്‍ത്തി ഇതില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് നടുവേദനയെ ഇല്ലാതാക്കുന്നു. പല വിധത്തില്‍ ഇത് ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല. ദിവസവും മൂന്ന് നേരം കഴിക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

English summary

Effective natural remedies to get rid of back pain

Here in this article we explained some natural remedies to get rid of back pain, read on.
Story first published: Tuesday, September 4, 2018, 15:09 [IST]
X
Desktop Bottom Promotion