For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ടുവേദനയ്ക്ക് നിമിഷപരിഹാരം വെളിച്ചെണ്ണയില്‍

|

മുട്ടുവേദന പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. എല്ലുതേയ്മാനമാണ് ഇതിനു പ്രധാന കാരണമായി പറയുന്നത്. ഇതുകൂടാതെ മുട്ടിനുണ്ടാകുന്ന പരിക്കുകയും പ്രായമേറുമ്പോള്‍ സ്വാഭാവികമായി എല്ലിനു ബലം കുറയുന്നതും കാല്‍സ്യം കുറവുമെല്ലാം ഇതിനുള്ള കാരണങ്ങളാകും.

ശരീരത്തില്‍ എപ്പോഴും പരുക്കുണ്ടാകാന്‍ സാധ്യത ഉള്ള ഭാഗമാണ്‌ കാല്‍ മുട്ടുകള്‍. യാദൃശ്ചികമായുണ്ടാകുന്ന പരുക്കുകളും അമിത ആയാസവും മുട്ട്‌ വേദനയ്‌ക്ക്‌ കാരണമാകും. നടത്തം, ഓട്ടം, ചാട്ടം, പടി കയറ്റം പോലെ ദിവസേന ചെയ്യുന്ന പ്രവൃത്തികള്‍ മുട്ടിന്‌ നല്ല ആയാസം നല്‍കുന്നുണ്ട്‌. എല്ലാ ദിവസവും ഉണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ മുട്ടിന്റെ സന്ധിബന്ധങ്ങളുടെ തേയ്‌മാനത്തിനും വേദനയ്‌ക്കും കാരണമാകും.

മുട്ടുവേദനയ്ക്ക് സ്വാഭാവിക പരിഹാരങ്ങള്‍ ഏറെയുണ്ട്. ഇതിനായി ചെലവേറിയ ചികിത്സാരീതികളും മറ്റും നോക്കുന്ന നേരത്ത് ഇത്തരം വഴികള്‍ പരീക്ഷിയ്ക്കുന്നത് ഗുണം ചെയ്യും.

മുട്ടുവേദനയ്ക്കുള്ള പല പരിഹാരങ്ങളും നമ്മുടെ അടുക്കളയില്‍ നിന്നും തന്നെ ലഭിയ്ക്കുന്നതുമാണ്. മുട്ടുവേദന മാറാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ഇത്തരം വിദ്യകള്‍ ഏറെ എളുപ്പവുമാണ്. മുട്ടുവേദനയ്ക്കായി ചെയ്യാവുന്ന ഇത്തരം ചില ലളിതമായ പരിഹാരങ്ങള്‍ ഏതെല്ലാമെന്നറിയൂീ,

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ മുട്ടുവേദനയുള്ളിടത്ത് പുരട്ടി 5 മിനിറ്റു നേരം മസാജ് ചെയ്യുന്നത് മുട്ടുവേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണ്. ഇതിനു ശേഷം 1 മണിക്കൂര്‍ കഴിയുമ്പോളിത് കഴുകിക്കളയണം.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി അരിഞ്ഞിട്ടു വെള്ളം തിളപ്പിയ്ക്കുക. ഈ വെളളത്തില്‍ നാരങ്ങാനീര്, തേന്‍ എന്നിവ ചേര്‍ത്തിളക്കുക. ഇത് ദിവസവും കുടിയ്ക്കുന്നത് ഗുണം ചെയ്യും.

ഉലുവ

ഉലുവ

ഉലുവ വറുത്തു പൊടിയ്ക്കുക. ഇതില്‍ അല്‍പം വെള്ളം ചേര്‍ത്ത് മുട്ടുവേദനയുള്ളിടത്തു പുരട്ടാം. ഇതും മുട്ടുവേദനയില്‍ നിന്നും ആശ്വാസം നല്‍കും.

കടുകെണ്ണ

കടുകെണ്ണ

അല്‍പം കടുകെണ്ണയെടുത്ത് ഇതില്‍ വെളുത്തുള്ളി ചതച്ചിടുക. അല്‍പനേരം ചൂടാക്കുക. ഈ ഓയില്‍ മുട്ടില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

അല്‍പം വെളിച്ചെണ്ണയെടുത്തു ചെറുതായി ചൂടാക്കി മുട്ടുവേദനിയ്ക്കുന്നിടത്ത് പുരട്ടി പതുക്കെ മസാജ് ചെയ്യുക. ഇതും മുട്ടുവേദന മാറ്റാന്‍ ഏറെ നല്ലതാണ്.

നാരങ്ങ

നാരങ്ങ

നാരങ്ങയും മുട്ടുവേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണ്. നാരങ്ങയുടെ കഷ്ണങ്ങള്‍ ഒരു തുണിയില്‍ കെട്ടുക. ഇത് അല്‍പം ചൂടാക്കിയ എള്ളെണ്ണയില്‍ മുക്കുക. പിന്നീട് മുട്ടില്‍ വേദനയുള്ളിടത്ത് വയ്ക്കാം. ഇതു 10 മിനിററു നേരം ഇങ്ങനെ തന്നെ വയ്ക്കുക.

മുളകുപൊടി, ഒലീവ് ഓയില്‍

മുളകുപൊടി, ഒലീവ് ഓയില്‍

മുളകുപൊടി, ഒലീവ് ഓയില്‍ എന്നിവ ചേര്‍ത്ത മിശ്രിതം മുട്ടില്‍ പുരട്ടുന്നത് മുട്ടുവേദന മാറാനുള്ള നല്ലൊരു വഴിയാണ്. ഇതു ദിവസവും രണ്ടുതവണ വീതം ചെയ്യാം. മുളകിലെ ക്യാപ്‌സയാസിനാണ് ഈ ഗുണം നല്‍കുന്നത്.

 സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍

സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍

2 സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ വെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നത് മുട്ടുവേദന മാറാനുള്ള മറ്റൊരു വഴിയാണ്.

കോള്‍ഡ് കംപ്രസ്

കോള്‍ഡ് കംപ്രസ്

കോള്‍ഡ് കംപ്രസ് കാല്‍മുട്ടുവേദന എളുപ്പത്തില്‍ കുറയ്ക്കാന്‍ പറ്റിയ ഒരു പരിഹാരവഴിയാണ്. ഐസ്‌ക്യൂബുകള്‍ കനം കുറഞ്ഞ ടവലില്‍ കെട്ടി 10-20 മിനിറ്റു നേരം കാല്‍മുട്ടില്‍ മസാജ് ചെയ്യാം.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ മുട്ടുവേദന കുറയ്ക്കാനുള്ള മറ്റൊരു വീട്ടുവൈദ്യമാണ്. ഇതിലെ കുര്‍കുമിനാണ് ഈ ഗുണം നല്‍കുന്നത്. ഇഞ്ചി ചതച്ചതും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയ വെള്ളം തിളപ്പിച്ച് ഈ വെള്ളമൂറ്റി വേണമെങ്കില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കാം. മഞ്ഞള്‍പ്പൊടിയിട്ടു തിളപ്പിച്ച പാല്‍ കുടിയ്ക്കുന്നതും നല്ലതാണ്.

ചെറുനാരങ്ങ, എള്ളെണ്ണ

ചെറുനാരങ്ങ, എള്ളെണ്ണ

ചെറുനാരങ്ങ പല ചെറിയ കഷ്ണങ്ങളായി മുറിയ്ക്കുക. ഇത് അധികം കട്ടിയില്ലാത്ത ഒരു കോട്ടന്‍ തുണിയില്‍ പൊതിയുകഅല്‍പം എള്ളെണ്ണ ചെറുതായി ചൂടാക്കുക. ചെറുനാരങ്ങ പൊതിഞ്ഞു വച്ച തുണി ഇതില്‍ മുക്കണംഇത് മുട്ടുവേദയുള്ളിടത്തു വച്ചു കെട്ടുക. 10 മിനിറ്റു നേരം ഇതങ്ങനെ തന്നെ വയ്ക്കണംമുട്ടുവേദന മാറുന്നതു വരെ ദിവസവും രണ്ടു തവണയെങ്കിലും ഇതു ചെയ്യുകചെറുനാരങ്ങയില്‍ കാല്‍സ്യം, വൈറ്റമിന്‍ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ സഹായകമാണ്ഇതില്‍ സുഗന്ധമുള്ള ഒരു തരം തൈലവുമുണ്ട്. ഇതാണ് നാരങ്ങയ്ക്ക ആ മണം നല്‍കുന്നത്.

എള്ളെണ്ണ

എള്ളെണ്ണ

രക്തക്കുഴലുകളിലെ മര്‍ദം കുറച്ച് രക്തപ്രവാഹം സുഗമമായി നടക്കാന്‍ ഇതു സഹായിക്കും, എള്ളെണ്ണ വേദനസംഹാരിയാണ്. ഇതിന് സ്വാഭാവികമായി വേദനയും വീക്കവുമെല്ലാം പരിഹരിയ്ക്കാനാകുംഈ രീതിയില്‍ ചെറുനാരങ്ങയും എണ്ണയും ചേര്‍ത്തു മുട്ടില്‍ കെട്ടുമ്പോള്‍ ഇത് നേരിട്ട് പെട്ടെന്നു തന്നെ കോശങ്ങളിലൂടെ എല്ലിലെ മജ്ജയിലേയ്‌ക്കെത്തും. രക്തധമനികളിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗത്തേയ്ക്കുമെത്തും. ഇതാണ് പെട്ടെന്നു ഫലം നല്‍കുന്നത്.

എരിക്ക്

എരിക്ക്

നമ്മുടെ പറമ്പുകളിലോ റോഡരികിലോ കാണുന്ന ഒരു സസ്യമുണ്ട്. എരിക്ക്. വെളുത്ത പശ വരുന്ന ഒരിനം സസ്യം. ഈ എരിക്കിന്റെ ഇലകള്‍ വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളത്തില്‍ തുണി മുക്കിപ്പിഴിഞ്ഞ് മുട്ടിലോ സന്ധിവേദനയുളളിടത്തോ വയ്ക്കുക. ഇത് വേദന പെട്ടെന്നു ശമിപ്പിയ്ക്കാന്‍ സഹായിക്കും.

കടുകെണ്ണയും വെളുത്തുള്ളിയും

കടുകെണ്ണയും വെളുത്തുള്ളിയും

കടുകെണ്ണയും വെളുത്തുള്ളിയും കലര്‍ന്ന മിശ്രിതവും മുട്ടുവേദയില്‍ നിന്നും ഉടനടി പരിഹാരം നല്‍കും. കടുകെണ്ണയില്‍ വെളുത്തുള്ളി ചതച്ചിട്ടു ചൂടാക്കുക. ഇത് മുട്ടില്‍ പുരട്ടുക. അല്‍പം കഴിഞ്ഞ് ചൂടുവെളളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി ഇതിനു മുകളിലിടുക. ഇതും അടുപ്പിച്ച് അല്‍പദിവസം ചെയ്യുക.

ചില പ്രത്യേക ഭക്ഷണങ്ങള്‍

ചില പ്രത്യേക ഭക്ഷണങ്ങള്‍

ചില പ്രത്യേക ഭക്ഷണങ്ങള്‍, മുരിങ്ങയില, മുരിങ്ങാക്കാ, എള്ള്, മുതിര, വെണ്ടയ്ക്ക, മത്തന്‍ പഞ്ഞപ്പുല്ല് എന്നിവയെല്ലാം മുട്ടുവേദനയുള്ളവര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്.

ആയുര്‍വേദത്തില്‍

ആയുര്‍വേദത്തില്‍

ആയുര്‍വേദത്തില്‍ കര്‍പ്പൂരാദി തൈലം, ധന്വന്തരം കുഴമ്പ് എന്നിവയിട്ട് മുട്ടില്‍ പതിയെ ഉഴിയുന്നതും ഗുണം നല്‍കുന്ന ഒന്നാണ്.

വ്യായാമങ്ങള്

വ്യായാമങ്ങള്

കാല് ഉയര്ത്തല്, മുട്ട് ഉയര്ത്തല് തുടങ്ങി പായയില് ഇരുന്നുകൊണ്ടുള്ള വിവിധ വ്യായാമങ്ങള് മുട്ട് വേദന കുറയ്ക്കാന് സഹായിക്കും. മുട്ടിന്റെ പേശികള് നിവരുന്ന തരത്തിലുള്ള വ്യായാമങ്ങളാണിത്. വീട്ടില് എപ്പോള് വേണമെങ്കിലും ചെയ്യാവുന്ന വ്യയാമങ്ങളാണിത്. കാല് ഉയര്ത്തുമ്പോള് മുട്ട് വളയരുത്. കാല് കുറച്ച് ഇഞ്ചുകള് ഉയര്ത്താന് അനുവദിക്കുക. കാല് മുട്ടിന്റെ പരുക്കിന് ഈ വ്യായാമം നല്ലതാണ്.

കാല്‍മുട്ടുവേദന എളുപ്പം മാറ്റാം

നിശ്ചലമായതോ അല്ലാതോ ആയ സൈക്കിളുകള് ഉപയോഗിക്കുന്നത് മുട്ട് വേദനയ്ക്ക് ആശ്വാസം നല്കും. മുട്ട് വേദന കുറയ്ക്കാനായി ഈ വ്യായാമം ചെയ്യുമ്പോള് കാല് വയ്്ക്കുന്നത് ശരിയായ രീതിയിലായിരിക്കണം. 10-15 മിനുട്ട് നേരം സൈക്ലിങ് ചെയ്ത് തുടങ്ങി പിന്നീടിത് കൂട്ടാം. കാലിന്റെയും മുട്ടിന്റെയും ബലം കൂട്ടാനിത് സഹായിക്കും. മുട്ടിന്റെ സന്ധികളും പേശികളും ശക്തമാകുന്നത് ക്രമേണ വേദന കുറയ്ക്കാന് സഹായിക്കും.

പേശികള് വലിഞ്ഞ് നിവരുന്നത്

പേശികള് വലിഞ്ഞ് നിവരുന്നത്

പേശികള് വലിഞ്ഞ് നിവരുന്നത് വേദനയും ആയാസവും കുറയ്ക്കാന് സഹായിക്കുന്ന നല്ല വ്യായാമമാണ്. മുട്ടിന് ഗുണകരമാകുന്ന ഇത്തരം നിരവധി വ്യായാമങ്ങള് ഉണ്ട്. ഇതിലൂടെ മുട്ടിലെ പേശികള് അയയുന്നതിന് സഹായിക്കും. ഒരു കാല് മുമ്പോട്ട് നീട്ടി മറ്റേ കാലില് ഒരു മര്ദ്ദം അനുഭവപ്പെടുന്നത് വരെ മുട്ട് വളയ്ക്കുക. ഇത്തരത്തിലുള്ള മറ്റ് വ്യായാമങ്ങളുമുണ്ട്.

English summary

Effective Home Remedies To Treat Knee Pain

Effective Home Remedies To Treat Knee Pain, Read more to know about
Story first published: Friday, April 13, 2018, 22:43 [IST]
X
Desktop Bottom Promotion