വയറിളക്കത്തിന് നിമിഷനേരം കൊണ്ട് പരിഹാരം

Posted By:
Subscribe to Boldsky

വയറിളക്കം പല കാരണങ്ങള്‍ കൊണ്ട് വരാം. ആഹാരത്തിന്റെ പ്രശ്‌നങ്ങള്‍ കൊണ്ടും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടും വയറിളക്കം വരാവുന്നതാണ്. ഇത് പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. വയറിളക്കം എന്ന് പറയുന്നത് ജലജന്യ രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. വൃത്തിഹീനമായ ജീവിത സാചര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ വളരെ കൂടുതലാണ്. ഇവരില്‍ വളരെ വലിയ തോതില്‍ തന്നെ വയറിളക്കം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

രോഗിയുടെ വിസര്‍ജ്യത്തിലൂടെയാണ് ഇത്തരത്തിലുള്ള അണുക്കള്‍ മറ്റുള്ളവരിലേക്ക് എത്തുന്നത്. വിഷബാധയുള്ള വസ്തുക്കള്‍, ഭക്ഷണങ്ങള്‍, ബാക്ടീരിയകള്‍ എന്നിവയാണ് പ്രധാനമായും വയറിളക്കത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍. വയറിളക്കത്തിന് വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ അത് ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടായി മരണത്തിലേക്ക് വരെ നയിക്കാനുള്ള സാധ്യതയുണ്ട്. ദിവസവും നാലോ അഞ്ചോ തവണ ടോയ്‌ലറ്റില്‍ പോയാല്‍ ഉറപ്പിക്കാം നിങ്ങള്‍ക്ക് വയറിളക്കം ഉണ്ടെന്നത്. ശരീരത്തിലെ എല്ലാ വിധത്തിലുള്ള ജലാംശവും ഇതിലൂടെ നഷ്ടമാവുന്നു.

ചാടിയ വയറിന്‌ രണ്ടാഴ്ച ചുട്ട വെളുത്തുള്ളി

പല കാരണങ്ങള്‍ കൊണ്ടും വയറിളക്കം ഉണ്ടാവാം. ബാക്ടീരിയ അല്ലെങ്കില്‍ വൈറല്‍ ഇന്‍ഫെക്ഷന്‍, ഭക്ഷ്യവിഷബാധ, വയറ്റിലെ വിരകള്‍,ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍, ഭക്ഷണത്തിലെ അലര്‍ജി എന്നിവയെല്ലാം വയറിളക്കത്തിന്റെ പ്രധാന കാരണങ്ങളില്‍ ചിലതാണ്. അമിതമായി വിറ്റാമിന്‍ സി കഴിക്കുന്നതും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. വയറു വേദന, ഛര്‍ദ്ദി, ഇടക്കിടക്കുള്ള ടോയ്‌ലറ്റില്‍ പോക്ക്, അമിത ക്ഷീണം എന്നിവയാണ് വയറു വേദനയുടെയും വയറിളക്കത്തിന്റേയും ലക്ഷണങ്ങള്‍. ഇതിനുള്ള എല്ലാ വിധത്തിലുള്ള പരിഹാരമാര്‍ഗ്ഗങ്ങളും വീട്ടില്‍ തന്നെ ചെയ്യാം. അവ എന്തൊക്കെയെന്ന് നോക്കാം.

പഴവും തൈരും

പഴവും തൈരും

നല്ലതു പോലെ പഴുത്ത പഴവും അല്‍പം തൈരും മിക്‌സ് ചെയ്ത് കഴിക്കുന്നത് ഏത് വലിയ വയറുവേദനക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. രണ്ട് പഴുത്ത പഴം ചെറിയ കഷ്ണങ്ങളാക്കി അതില്‍ ഒരു ബൗള്‍ തൈര് മിക്‌സ് ചെയ്ത് ദിവസവും ഒരു തവണയെങ്കിലും കഴിക്കാം. ഇത് പെട്ടെന്ന് തന്നെ വയറിളക്കത്തിന് പരിഹാരം നല്‍കുന്നു.

മോര്

മോര്

മോര് നല്ലൊരു പരിഹാരമാണ് വയറിളക്കത്തിന്. ഇത് വയറിളക്കത്തിന് കാരണമാകുന്ന ബാക്ടീരിയയേും അണുക്കളേയും എല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അല്‍പം ഉപ്പിട്ട് ഒരു ഗ്ലാസ്സ് മോര് കഴിക്കാം. ഇത് എല്ലാ വിധത്തിലുള്ള പ്രശ്‌നം കാണാന്‍ സഹായിക്കുന്നു. ദിവസവും രണ്ട് നേരം മോര് ശീലമാക്കാം. പെട്ടെന്ന് തന്നെ വയറിളക്കത്തിന് പരിഹാരം കാണുന്നു.

മാതള നാരങ്ങ

മാതള നാരങ്ങ

മാതള നാരങ്ങ കൊണ്ട് പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇതില്‍ തന്നെ പ്രധാനപ്പെട്ട ഒന്നാണ് വയറിളക്കത്തിന് മാതള നാരങ്ങ ഉപയോഗിക്കുന്നത്. മാതള നാരങ്ങ ജ്യൂസ് കുടിക്കുന്നത് വയറിളക്കത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസിയില കൊണ്ട് എല്ലാ വിധത്തിലുള്ള വയറിന്റെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഒരു സ്പൂണ്‍ കര്‍പ്പൂര തുളസിയുടെ നീരും അല്‍പം നാരങ്ങ നീരും മിക്‌സ് ചെയ്ത് ഇത് കുടിക്കാം. സ്വാദിനായി അല്‍പം തേന്‍ കൂടി മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് വയറിളക്കത്തിന് പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്നു.

കടുക്

കടുക്

കടുക് കൊണ്ട് വയറിളക്കത്തെ പെട്ടെന്ന് ഇല്ലാതാക്കാം. അര ടീസ്പൂണ്‍ കടുക് വെള്ളത്തിലിട്ട് തിളപ്പിച്ച് ഇത് കുടിച്ചാല്‍ മതി. ഇത് എല്ലാ വിധത്തിലും ഉള്ള പ്രശ്‌നത്തിനും പരിഹാരം കാണുന്നു. വയറിളക്കം പെട്ടെന്ന് മാറാന്‍ കടുക് ഉപയോഗിക്കാവുന്നതാണ്. ദിവസവും രണ്ടോ മൂന്നോ നേരം ഇത് കഴിച്ചാല്‍ മതി. എത്ര ഗുരുതരമായ അവസ്ഥയിലും പരിഹാരം കാണാന്‍ ഇത് സഹായിക്കുന്നു.

 ഉലുവ

ഉലുവ

ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട് ഉലുവയില്‍. ഇത് വയറിളക്കം പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഫലപ്രദമായ പരിഹാരം കാണുന്നു. ഒരു ടീസ്പൂണ്‍ ഉലുവ പൊടിച്ചത് ദിവസവും രണ്ടോ മൂന്നോ നേരം കഴിച്ചാല്‍ മതി. ഇത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി ഏത് രോഗങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ഏത് വിധത്തിലുള്ള ദഹന പ്രശ്‌നത്തേയും വയറിളക്കത്തേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വെള്ളത്തില്‍ അല്‍പം ഇഞ്ചിയിട്ട് തിളപ്പിച്ച് തണുത്ത ശേഷം ഈ വെള്ളം ദിവസവും കഴിക്കാവുന്നതാണ്. ഇത് വയറിളക്കത്തെ ഇല്ലാതാക്കുന്നു.

കറിവേപ്പിലയും മോരും

കറിവേപ്പിലയും മോരും

കറിവേപ്പില മോരില്‍ അരച്ച് മിക്‌സ് ചെയ്ച് ഇത് വയറിളക്കം ഉള്ളപ്പോള്‍ കഴിക്കാവുന്നതാണ്. ദിവസവും രണ്ടോ മൂന്നോ നേരം കഴിക്കുന്നത് നല്ലതാണ്. ഇത് ഏത് വലിയ വയറിന്റെ അസ്വസ്ഥതയേയും ഇല്ലാതാക്കുന്നു. എത്ര വലിയ ആരോഗ്യ പ്രശ്‌നം ആണെങ്കിലും അതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു മോരും കറിവേപ്പിലയും.

പേരക്ക

പേരക്ക

പേരക്കയും പേരക്കയിലയും വയറിളക്കത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. പേരക്ക കഴിക്കുന്നത് പല വിധത്തില്‍ വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു. പേരയില തിളപ്പിച്ച് അതിന്റെ വെള്ളം കഴിക്കുന്നത് വയറിളക്കത്തേയും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

 ഞാവല്‍

ഞാവല്‍

ഞാവല്‍ വയറിളക്കം മാറ്റാനുള്ള ഒരു പരിഹാരമാര്‍ഗ്ഗമാണ്. വയറിളക്കം മാറ്റാന്‍ മൂന്നോ നാലോ ഞാവല്‍ കഴിക്കാം. ഇത് പെട്ടെന്ന് തന്നെ വയറിളക്കം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പെട്ടെന്ന് വയറിളക്കത്തിന് പരിഹാരം കാണാന്‍ സമ്മതിക്കുന്നു.

English summary

Effective Home Remedies To Treat Loose Motion

Home Remedies For Loose Motion. Here are some of the home remedies that you can try at home
Story first published: Tuesday, January 23, 2018, 16:03 [IST]