ഓട്‌സ് പെട്ടെന്ന് തടികുറക്കുന്നതിനു പിന്നിലെരഹസ്യം

Posted By:
Subscribe to Boldsky

തടിയും വയറും ഇന്നത്തെ കാലത്ത് വളരെ വലിയ ഒരു പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്. എങ്ങനെയെങ്കിലും ഇതൊന്ന് കുറഞ്ഞാല്‍ മതി എന്ന് വിചാരിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. അതിന് വേണ്ടി പട്ടിണി കിടക്കുന്നതിനും ഭക്ഷണ നിയന്ത്രണത്തിനും എല്ലാം ശ്രമിക്കുന്നവരാണ് നമ്മളില്‍ പലരും. പക്ഷേ ഇതെല്ലാം ആരോഗ്യത്തിനുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ എല്ലാ അര്‍ത്ഥത്തിലും അത് പ്രാധാന്യം നല്‍കേണ്ട ഒരു മേഖല തന്നെയാണ്.

കിടക്കാന്‍ നേരം മുന്തിരി കുതിര്‍ത്ത് കഴിക്കാം

എന്നാല്‍ ചില ഭക്ഷണങ്ങള്‍ പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ തന്നെ തടി കുറക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. ഓട്‌സ് ഇത്തരത്തില്‍ തടി കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളാണ് ഓട്‌സ് നല്‍കുന്നത്. ഓട്‌സ് ആരോഗ്യത്തിനും തടി കുറക്കുന്നതിനും കാരണം അതില്‍ അടങ്ങിയുട്ടുള്ള ഘടകങ്ങളാണ്. അതുകൊണ്ട് തന്നെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഓട്‌സ് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഓട്‌സ് എന്തുകൊണ്ട് ആരോഗ്യത്തിന് ഇത്രയും ഗുണങ്ങള്‍ നല്‍കുന്നു എന്ന് നോക്കാം.

ധാന്യം

ധാന്യം

ധാന്യങ്ങളുടെ കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ഓട്‌സ്. ഇതിലുള്ള പഞ്ചസാരയുടെ അളവ് ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നു. മാത്രമല്ല ശരീരം അവിടവിടങ്ങളിലായി ഒളിച്ച് വെച്ചിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇതിലൂടെ ആരോഗ്യത്തിന് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

നാരുകളുടെ കലവറ

നാരുകളുടെ കലവറ

നാരുകളുടെ കലവറയാണ് ഓട്‌സ്. രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഒരു കപ്പ് ഓട്‌സ് ശീലമാക്കിയാല്‍ അത് ഏത് വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. വിശപ്പിനെ നിയന്ത്രിക്കുന്നതിനും ആരോഗ്യം നല്‍കുന്നതിനും വളരെയധികം സഹായിക്കുന്നു ഓട്‌സ്. ഇത്ിനെല്ലാം കാരണം ഇതില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍ ആണ്.

 ബീറ്റാ ഗ്ലൂക്കോണ്‍

ബീറ്റാ ഗ്ലൂക്കോണ്‍

ബാര്‍ലിയിലും ഓട്‌സിലും ധാരാളം ബീറ്റ ഗ്ലൂക്കണ്‍ അടങ്ങിയിട്ടുണ്ട്. ഓട്‌സിലാണ് ബീറ്റാഗ്ലൂക്കോണ്‍ ധാരാളം അടങ്ങിയിട്ടുള്ളത്. ഇത് ബോഡിമാസ് ഇന്‍ഡക്‌സ് കൃത്യമാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ബീറ്റാഗ്ലൂക്കണ്‍ ആണ് തടി കുറക്കുന്നതിനായി സഹായിക്കുന്നത്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ കൃത്യമാക്കുന്നു.

പ്രോട്ടീന്റെ അളവ്

പ്രോട്ടീന്റെ അളവ്

ഓട്‌സില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പാകം ചെയ്യാത്ത ഒരു കപ്പ് ഓട്‌സില്‍ 26ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് തടി കുറക്കുന്നതിനും ആരോഗ്യമുള്ള തടിക്കും സഹായിക്കുന്നു. പൊണ്ണത്തടി എന്ന പ്രശ്‌നത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

 കാര്‍ബോഹൈഡ്രേറ്റ്

കാര്‍ബോഹൈഡ്രേറ്റ്

കാര്‍ബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട് ഓട്‌സില്‍. കാര്‍ബോഹൈഡ്രേറ്റ് ശരീരത്തില്‍ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് തടി കുറക്കുന്നതിനും ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമാക്കുന്നതിന് സഹായിക്കുന്നു. ദിവസമുള്ള ഭക്ഷണത്തില്‍ ഓട്‌സ് കൃത്യമായി ഉള്‍പ്പെടുത്തിയാല്‍ അത് എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

കുറഞ്ഞ കലോറിയും കൊഴുപ്പും

കുറഞ്ഞ കലോറിയും കൊഴുപ്പും

ഓട്‌സില്‍ കുറഞ്ഞ അളവിലാണ് കലോറിയും കൊഴുപ്പും അടങ്ങിയിട്ടുള്ളത്. ഒരു ദിവസം ഒരു കപ്പ് ഓട്‌സ് കഴിച്ചാല്‍ അത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല ആരോഗ്യമുള്ള തടി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഓട്‌സ് ശീലമാക്കുക.

വര്‍ക്കൗട്ടിനു ശേഷം

വര്‍ക്കൗട്ടിനു ശേഷം

ഓട്‌സ് വര്‍ക്കൗട്ടിനു ശേഷം കഴിക്കുന്നതിന് ശ്രദ്ധിക്കൂ. പല വിധത്തില്‍ നമ്മളെ വലക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഓട്‌സ്. വര്‍ക്കൗട്ടിനു പോവുന്നതിന് മുന്‍പ് ഓട്‌സ് വെള്ളത്തിലിട്ട് വെക്കുക. 45 മിനിട്ടിനു ശേഷം ഇതൊന്നു തിളപ്പിച്ച കുടിച്ചാല്‍ മതി. ഇത് ആരോഗ്യത്തിനും തടി കുറച്ച് പേശികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വളരെയധികം സഹായിക്കുന്നു.

പഞ്ചസാര ഇല്ല

പഞ്ചസാര ഇല്ല

പഞ്ചസാരയുടെ അളവ് ഓട്‌സില്‍ ഇല്ല. ഓട്‌സില്‍ പഞ്ചസാര വേണ്ടവര്‍ അല്‍പം ഇട്ട് കഴിച്ചാല്‍ മതി. പക്ഷേ പരമാവധി പഞ്ചസാര ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക. ആവശ്യമെങ്കില്‍ മാത്രം അല്‍പം പഞ്ചസാര ചേര്‍ക്കാം.

 പ്രഭാത ഭക്ഷണമായ്

പ്രഭാത ഭക്ഷണമായ്

പ്രഭാത ഭക്ഷണമായി കഴിക്കുന്നതാണ് നല്ലത്. അതുകൊണ്ട് തന്നെ പ്രഭാത ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ കൊടുത്താല്‍ ദിവസം മുഴുവന്‍ നമുക്ക് ആരോഗ്യത്തോടെ ഇരിക്കാവുന്നതാണ്.

English summary

Eating Oats Can Help You Lose Weight

Here are some reasons why eating oats can help you lose weight, read on to know more
Story first published: Tuesday, March 6, 2018, 15:25 [IST]