For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മലബന്ധവും ദഹനപ്രശ്‌നവും ഇല്ല വെറ്റിലയില്‍ ഒറ്റമൂലി

|

മുറുക്കുന്നവരെ നമ്മളെല്ലാവരും കണ്ടിട്ടുണ്ട്. ചിലപ്പോള്‍ മുറുക്കുന്നവര്‍ നമ്മുടെ വീട്ടില്‍ തന്നെ ഉണ്ടായിരിക്കും. ഉച്ചഭക്ഷണത്തിന് ശേഷം നാലും കൂട്ടി മുറുക്കുന്നത് പല കാരണവന്‍മാരുടേയും ശീലങ്ങളില്‍ ഒന്നായിരിക്കും. എന്നാല്‍ പലപ്പോഴും ഇതിനെ ഒരുവിഭാഗം ആളുകള്‍ എപ്പോഴും എതിര്‍ത്തിരുന്നു. കാരണം മുറുക്കുന്നതില്‍ പുകയില പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു എന്നത് തന്നെയായിരുന്നു പ്രധാന കാരണം. എന്നാല്‍ മുറുക്കിയാലും ഇല്ലെങ്കിലും വെറ്റിലയുടെ ആരോഗ്യ ഗുണത്തെക്കുറിച്ച് പറയാതിരിക്കാന്‍ ആവില്ല. കാരണം അത്രക്കും ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു ഇലയാണ് വെറ്റില എന്ന കാര്യത്തില്‍ സംശയം വേണ്ട.

വെറ്റില ഒരു വെറും ഇല എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ വരട്ടെ, കാരണം വെറ്റിലയുടെ ആരോഗ്യ ഗുണങ്ങള്‍ അത്ര നിസ്സാരമല്ല. കാരണം ഉപയോഗിക്കുന്തോറും മൂല്യം കൂടുന്ന ഒരു ഔഷധമാണ് വെറ്റില എന്നത് തന്നെ. മംഗള കാര്യങ്ങള്‍ക്കും ഏത് ശുഭകാര്യത്തിനും വെറ്റിലയും പാക്കും നമുക്ക് നിര്‍ബന്ധമാണ്. എന്നാല്‍ വെറ്റിലക്ക് ആരോഗ്യ ഗുണങ്ങളും വളരെയധികം കൂടുതലാണ്.

<strong>മുപ്പതിന് ശേഷം പുരുഷന്‍ ഈ പരിശോധനകള്‍ നടത്തണം</strong>മുപ്പതിന് ശേഷം പുരുഷന്‍ ഈ പരിശോധനകള്‍ നടത്തണം

വെറ്റിലയില്‍ വിറ്റാമിന്‍ സി, തയാമിന്‍, നിയാസിന്‍, കരോട്ടിന്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. മാത്രമല്ല കാല്‍സ്യത്തിന്റെ കലവറയാണ് വെറ്റില എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലും വെറ്റില നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് ആരോഗ്യത്തിന് പല വിധത്തിലാണ് സഹായിക്കുന്നത്. ആയുര്‍വ്വേദ പ്രകാരം എന്തൊക്കെയാണ് വെറ്റില കഴിക്കുന്നതിലൂടെ നമുക്ക് ഉണ്ടാവുന്ന ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം.

വേദനക്ക് പരിഹാരം

വേദനക്ക് പരിഹാരം

വെറ്റിലയില്‍ ധാരാളം വേദനയെ കുറക്കുന്ന വസ്തുക്കള്‍ ഉണ്ട്. ഇത് പെട്ടെന്ന് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല തലവേദന, ശരീരവേദന എന്നീ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വെറ്റില. തലവേദനയെ ഇല്ലാതാക്കാന്‍ ഒരു വെറ്റില എടുത്ത് കടിച്ചാല്‍ മതി. ഇത് തലവേദനയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് ആരോഗ്യത്തിനും സഹായിക്കുന്നു.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം കൊണ്ട് കഷ്ടപ്പെടുന്നുണ്ടോ? എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെയധികം മികച്ചതാണ് വെറ്റില. വെറും വയറ്റില്‍ ഒരു വെറ്റില കടിക്കുന്നത് മലബന്ധം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല ഇത് ശരീരത്തിന്റെ പി എച്ച് നിലയെ ഇല്ലാതാക്കി അപ്‌സെറ്റ് ആയി ഇരിക്കുന്ന വയറിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതിലൂടെ മലബന്ധം എന്ന പ്രതിസന്ധിയെ ഫലപ്രദമായി ഇല്ലാതാക്കുന്നു.

ദഹനത്തിന് നല്ലത്

ദഹനത്തിന് നല്ലത്

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് പലപ്പോഴും വെറ്റില. വെറ്റില കഴിക്കുന്നതിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ഉമിനീര് ഭക്ഷണത്തിനെ പെട്ടെന്ന് ദഹിക്കുന്നതിന് സഹായിക്കുന്നു. ഇത് കാരണം കൊണ്ട് തന്നെയാണ് പലപ്പോഴും പണ്ടുള്ള കാരണവന്‍മാര്‍ വയറു നിറച്ച് ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ ദഹനത്തിന് വേണ്ടി മുറുക്കുന്നത്. ഇത് ദഹനേന്ദ്രിയ വ്യവസ്ഥക്ക് ആരോഗ്യം നല്‍കുന്നു.

വിശപ്പിനെ വര്‍ദ്ധിപ്പിക്കുന്നു

വിശപ്പിനെ വര്‍ദ്ധിപ്പിക്കുന്നു

തീരെ വിശപ്പില്ലാത്തവര്‍ക്ക് അതിനെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് വെറ്റില. ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളി പി എച്ച് നില നോര്‍മലാക്കുന്നു. ഇതിലൂടെ ശരീരത്തിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നതിന് സഹായിക്കുന്നു വെറ്റില. വിശപ്പിനെ ഇല്ലാതാക്കുന്ന അവസ്ഥക്ക് മാറ്റം വരുത്തി നല്ല വിശപ്പിന് വെറ്റില കഴിക്കുന്നത് കാരണമാകുന്നുണ്ട്.

വായുടെ ആരോഗ്യത്തിന്

വായുടെ ആരോഗ്യത്തിന്

വായുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു വെറ്റില. മുറുക്കുന്നത് ഒരു ചീത്ത ശീലമാണ് എന്ന കാര്യം എന്നാണ് എല്ലാവരും ധരിച്ച് വെച്ചിരിക്കുന്നത്. എന്നാല്‍ പുകയില കൂട്ടി മുറുക്കുന്നത് ഒരു ചീത്തശീലമാണ്. എന്നാല്‍ വെറ്റില ചവക്കുന്നത് ഒരിക്കലും ചീത്തശീലമല്ല. ഇത് വായുടെ ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല ഇത് മോണക്കും പല്ലിനും ഉണ്ടാവുന്ന പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല്ലിന്റെ ആരോഗ്യത്തിനും ബലത്തിനും ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്.

<strong>Most read: അത്താഴത്തിന് സ്ഥിരമായി ഓട്‌സെങ്കില്‍</strong>Most read: അത്താഴത്തിന് സ്ഥിരമായി ഓട്‌സെങ്കില്‍

 ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍

ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍

ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവരെ പ്രതിരോധിക്കുന്ന കാര്യത്തിനും വളരെയധികം സഹായിക്കുന്നു വെറ്റില. ഒരു വെറ്റില എടുത്ത് അതില്‍ അല്‍പം കടുകെണ്ണ പുരട്ടി ഇത് ഒരു പാനില്‍ വെച്ച് ചൂടാക്കി നെഞ്ചില്‍ വെച്ചാല്‍ മതി. ഇത് ശരീരത്തിലെ ശ്വാസതടസ്സത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ശ്വാസംമുട്ടല്‍ ഉള്ളവര്‍ക്ക് ഇത്തരം പ്രതിസന്ധിയെ പ്രതിരോധിക്കുന്നതിന് വളരെയധികം സഹായിക്കുന്നു വെറ്റില.

ചുമക്ക് പരിഹാരം

ചുമക്ക് പരിഹാരം

ചുമ കൊണ്ട് വലയുന്നവര്‍ക്കും നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് വെറ്റില. ഇതിലുള്ള ആന്റിബയോട്ടിക്‌സ് ആണ് ചുമയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നത്. ഇതിലുള്ള ആന്റിബയോട്ടിക് കഫത്തെ ഇല്ലാതാക്കി ചുമയെ കുറക്കുന്നതിനും ശ്വാസതടസ്സത്തെ പൂര്‍ണമായും മാറ്റുന്നതിനും സഹായിക്കുന്നു. ഇത് പെട്ടെന്ന് തന്നെ ചുമയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

 ബ്രോങ്കൈറ്റിസ് പരിഹാരം

ബ്രോങ്കൈറ്റിസ് പരിഹാരം

ശ്വാസന സംബന്ധമായ പ്രതിസന്ധികള്‍ കൊണ്ട് വലയുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണുന്നതിന് അല്‍പം വെറ്റില കഴിക്കുന്നത് നല്ലതാണ്. അതിനായി ആയുര്‍വ്വേദത്തില്‍ പറയുന്നത് പോലെ 'കഥ' രൂപത്തില്‍ ഉള്ള വെറ്റിലയില്‍ അല്‍പം ഏലക്കയും ഗ്രാമ്പൂവും മിക്‌സ് ചെയ്ത് കഴിച്ചാല്‍ മതി. ഇത് ബ്രോങ്കൈറ്റിസ് എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ശ്വാസതടസ്സത്തെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.

നല്ലൊരു ആന്റിസെപ്റ്റിക്

നല്ലൊരു ആന്റിസെപ്റ്റിക്

നല്ലൊരു ആന്റിസെപ്റ്റിക് ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതില്‍ കീടങ്ങളെ കൊല്ലുന്ന പല വിധത്തിലുള്ള ഗുണങ്ങള്‍ ഉണ്ട്. ഇതോടൊപ്പം അല്‍പം മഞ്ഞളും അരച്ച് ചേര്‍ത്ത് ഇത് മുറിവിലും മറ്റും തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനും മുറിവ് പെട്ടെന്ന് ഉണങ്ങുന്നതിനും അണുബാധയില്ലാതിരിക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് ഉപയോഗിക്കാവുന്ന ഒന്നാണ് വെറ്റില മഞ്ഞള്‍ മിശ്രിതം.

 ലൈംഗികാസക്തി വര്‍ദ്ധിപ്പിക്കുന്നു

ലൈംഗികാസക്തി വര്‍ദ്ധിപ്പിക്കുന്നു

ലൈംഗികാസക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഏറ്റവും നല്ല ഒരു മാര്‍ഗ്ഗമാണ് വെറ്റില. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ കണ്ടെത്തിയ ഒന്നാണ് ഇത്. ലൈംഗികബന്ധത്തിന് മുന്‍പ് ഒരു വെറ്റില കഴിച്ചാല്‍ ഇത് ബന്ധത്തിന് വളരെയധികം ഗുണങ്ങളും സന്തോഷവും നല്‍കുന്നു എന്നാണ് പറയപ്പെടുന്നത്. മുകളില്‍ പറഞ്ഞ ആരോഗ്യ ഗുണങ്ങളെല്ലാം വളരെയധികം നല്ലതാണ്. എന്നാല്‍ എന്ത് പുതിയ ശീലവും തുടങ്ങുന്നതിന് മുന്‍പ് നിങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്.

English summary

Eating betel leaf daily according to Ayurveda

Why eating betel leaf is a good thing according to ayurveda, read on.
Story first published: Monday, December 3, 2018, 15:01 [IST]
X
Desktop Bottom Promotion