For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2അല്ലി വെളുത്തുള്ളി, മീതേ ചൂടുനാരങ്ങാവെള്ളം,രാവിലെ

2 അല്ലി വെളുത്തുള്ളി, മീതേ ചൂടുനാരങ്ങാവെള്ളം,രാവില

|

ആരോഗ്യകരമായ ശീലങ്ങള്‍ വീട്ടില്‍ നിന്നും തുടങ്ങണമെന്നാണു പറയുക. നമുക്കു തന്നെ ചെയ്യാവുന്ന ധാരാളം കാര്യങ്ങളുണ്ട്. വലിയ പ്രയാസമൊന്നുമില്ലാതെ അടുക്കളയില്‍ നിന്നു തന്നെ തുടങ്ങാവുന്ന പല കാര്യങ്ങളും.

ഇത്തരം ശീലങ്ങളില്‍ രാവിലെ വെറുംവയറ്റിലെ ശീലങ്ങള്‍ പ്രത്യേകിച്ചും ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതാണ്. ഉണര്‍ന്നെഴുന്നേറ്റാല്‍ ഭക്ഷണത്തിനും കാപ്പി, ചായയ്ക്കും പകരമായി വെള്ളത്തില്‍ തുടങ്ങുന്ന ശീലം. ഇതില്‍ സാധാരണ വെള്ളം തൊട്ട് നാരങ്ങാവെള്ളം വരെ പെടുന്നു.

രാവിലെ വെറുംവയറ്റില്‍ ഒരല്ലി വെളുത്തുള്ളി ചവച്ചരച്ചു കഴിച്ച് തൊട്ടുപുറകെ ഒരു ഗ്ലാസ് ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിയ്ക്കുന്നതിനെക്കുറിച്ച് എന്തു പറയുന്നു. അത്രയ്ക്കും സുഖകരമായി തോന്നിയില്ലെങ്കിലും ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്.

വെളുത്തുള്ളി ആരോഗ്യത്തിന് ഏറെ നല്ലൊരു ഭക്ഷണവസ്തുവാണ്. ഭക്ഷണത്തിനു സ്വാദു നല്‍കാന്‍ മാത്രമല്ല, പല അസുഖങ്ങളും തടയാനുള്ള നല്ലൊരു സ്വാഭാവിക വഴിയാണിത്. ആന്റിഓക്‌സിഡന്റുകളുടെ നല്ലൊരു കലവറയെന്നു വേണം, പറയാന്‍.

നാരങ്ങയും നല്ലൊരു വൈററമിന്‍ സി ഭക്ഷണ വസ്തുവാണ്. ഇതും ആന്റിഓക്‌സിഡന്റ് കലവറയാണ്. കൊഴുപ്പു നീക്കാനും ശരീരത്തിലെ ടോക്‌സിനുകള്‍ കളയുവാനുമെല്ലാം ഏറെ ഫലപ്രദം.

രാവിലെ വെറുംവയറ്റില്‍ ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി ചവച്ചരച്ചു കഴിച്ചു പുറമേ ഒരു ഗ്ലാസ് ഇളംചൂടുള്ള ചെറുനാരങ്ങാവെള്ളവും കുടിയ്ക്കുന്നത് ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാനുളള എളുപ്പവിദ്യയാണ് വെളുത്തുള്ളിയ്ക്കു മീതേ നാരങ്ങാവെള്ളം കുടിയ്ക്കുന്നത്. ഇത് സ്ഥിരം കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കും. വെളുത്തുള്ളിയിലെ അലിസിന്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു മുഖ്യ ചേരുവയാണ്. നാരങ്ങയും അടിഞ്ഞുകൂടുന്ന കൊളസ്‌ട്രോള്‍ നീക്കാന്‍ സഹായിക്കും. ഹൃദയത്തിന് ദോഷകരമായ ട്രൈഗ്ലിസറൈഡുകള്‍ നീക്കാനും ഇത് ഏറെ നല്ലതാണ്.

രക്തപ്രവാഹം

രക്തപ്രവാഹം

രക്തപ്രവാഹം ശക്തിപ്പെടുത്താന്‍ വെളുത്തുള്ളി, നാരങ്ങാമിശ്രിതം ഏറെ നല്ലതാണ്. വെളുത്തുള്ളിയിലെ അലിസിന്‍ ഇതിനു സഹായിക്കുന്നു. ചെറുനാരങ്ങയും ധമനികളിലെ തടസം മാറാന്‍ ഏറെ നല്ലതാണ്.ഇതു വഴി ഹൃദയാരോഗ്യത്തിന് ഏറെ ഗുണം നല്‍കുന്ന ഒന്നാണിത്. ഹൃദയ പ്രശ്‌നങ്ങളുള്ളവര്‍ രാവിലെ രണ്ടല്ലി വെളുത്തുള്ളി കടിച്ചു തിന്ന് മീതേ ഒരു ഗ്ലാസ് ഇളംചൂടുള്ള നാരങ്ങാവെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

സ്വാഭാവിക രോഗപ്രതിരോധശേഷി

സ്വാഭാവിക രോഗപ്രതിരോധശേഷി

ശരീരത്തിന് സ്വാഭാവിക രോഗപ്രതിരോധശേഷി നല്‍കുന്ന ഒന്നാണ് ഈ മിശ്രിതം. ഇതുകൊണ്ടുതന്നെ അലര്‍ജി, കോള്‍ഡ് തുടങ്ങിയ പല രോഗങ്ങളും തടഞ്ഞു നിര്‍ത്താന്‍ സഹായിക്കും. വെളുത്തുള്ളിയും നാരങ്ങയും ശരീരത്തിന് സ്വാഭാവിക പ്രതിരോധ ശേഷി നല്‍കുന്നു. ഇവയിലെ ആന്റിഓക്‌സിഡന്റുകളാണ് പ്രധാനമായും ഈ പ്രയോജനം നല്‍കുന്നത്.

ട്യൂമറുകള്‍

ട്യൂമറുകള്‍

ട്യൂമറുകള്‍ ശരീരത്തില്‍ വളരുന്നതു തടയാനുളള പ്രധാനപ്പെട്ട വഴിയാണിത്. ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ ചെറുത്തു നില്‍ക്കും. വെളുത്തുള്ളിയിലെ അലിസിന്‍ ഇതിനു പറ്റിയ നല്ലൊരു ചേരുവയാണ്.വെളുത്തുള്ളി ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയും. നാരങ്ങ ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യും. ഇവ രണ്ടും ചേരുമ്പോള്‍ ഇരട്ടി ഗുണം ലഭിയ്ക്കും.

ഹീമോഗ്ലോബിന്‍

ഹീമോഗ്ലോബിന്‍

ശരീരത്തിലെ ഹീമോഗ്ലോബിന്‍ തോതു വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് നാരങ്ങാവെള്ളവും ഒപ്പം വെളുത്തുള്ളിയും. വിളര്‍ച്ചയ്ക്കു മരുന്ന്. അനീമിയയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് വെളുത്തുള്ളി, നാരങ്ങാമിശ്രിതം. രക്തസഞ്ചാരം വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമല്ല, രക്തക്കുറവു പരിഹരിയ്ക്കാനും ഏറെ നല്ലതാണ്.

ഹൃദയത്തിന്റെ ആരോഗ്യത്തിന്

ഹൃദയത്തിന്റെ ആരോഗ്യത്തിന്

ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണിത്. കൊളസ്‌ട്രോളും ബിപിയും നിയന്ത്രിയ്ക്കുന്നതിന് ഏറെ ഗുണകരം. ഇത് രക്തധമനികളിലെ കൊഴുപ്പ് നീക്കാന്‍ സഹായിക്കുന്ന ഒന്നാണ്. രക്തപ്രവാഹം സുഗമമാക്കാനും ബിപി നിയന്ത്രിയ്ക്കാനും സഹായിക്കുന്നതു വഴി ഹൃദയാരോഗ്യത്തിനു മികച്ച ഒന്നാണിത്.

തടിയും കൊഴുപ്പും വയറുമെല്ലാം കുറയ്ക്കാന്‍

തടിയും കൊഴുപ്പും വയറുമെല്ലാം കുറയ്ക്കാന്‍

തടിയും കൊഴുപ്പും വയറുമെല്ലാം കുറയ്ക്കാന്‍ രാവിലെ രണ്ടല്ലി വെളുത്തുളളി ചവച്ചു തിന്ന് മീതേ ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിയ്ക്കുന്നതു ഗുണം ചെയ്യും. ഇവ രണ്ടും ശരീരത്തിന്റെ അപചയ പ്രക്രിയ വര്‍ദ്ധിപ്പിയ്ക്കുന്നു. വെളുത്തുള്ളി ചൂടു വര്‍ദ്ധിപ്പിച്ച് കൊഴുപ്പു കളയുന്നു. നാരങ്ങ ശരീരത്തിലെ ടോക്‌സിനുകള്‍ പെട്ടെന്നു തന്നെ നീക്കം ചെയ്യാനും ഏറെ നല്ലതാണ്. ഇത് അടുപ്പിച്ച് അല്‍പകാലം ചെയ്യുന്നത് തടിയും വയറും കുറയ്ക്കാന്‍ സഹായിക്കും.

ലിവര്‍

ലിവര്‍

ലിവര്‍ ക്ലീന്‍ ചെയ്യാന്‍ പറ്റിയ നല്ലൊരു കൂട്ടാണ് വെളുത്തുള്ളി, ചെറുനാരങ്ങ എന്നിവ. ലിവര്‍ ശരീരത്തിലെ പല ധര്‍മങ്ങളും നിര്‍വഹിയ്ക്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ ലിവറിന്റെ ആരോഗ്യവും പ്രധാനം. ലിവര്‍ ആരോഗ്യം തകരാറിലാകുന്നതു ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തെ ബാധിയ്ക്കുന്ന പ്രശ്‌നമാണ്.

കൊളസ്‌ട്രോളും ബിപിയും

കൊളസ്‌ട്രോളും ബിപിയും

ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണിത്. കൊളസ്‌ട്രോളും ബിപിയും നിയന്ത്രിയ്ക്കുന്നതിന് ഏറെ ഗുണകരം. ഇത് രക്തധമനികളിലെ കൊഴുപ്പ് നീക്കാന്‍ സഹായിക്കുന്ന ഒന്നാണ്. രക്തപ്രവാഹം സുഗമമാക്കാനും ബിപി നിയന്ത്രിയ്ക്കാനും സഹായിക്കുന്നതു വഴി ഹൃദയാരോഗ്യത്തിനു മികച്ച ഒന്നാണിത്.

തലവേദന, സൈനസൈറ്റിസ്,

തലവേദന, സൈനസൈറ്റിസ്,

തലവേദന, സൈനസൈറ്റിസ്, ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഇത്തരം പ്രശ്‌നങ്ങളുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന നല്ലൊരു മാര്‍ഗം.

English summary

Eat Garlic And Drink Warm Lemon Water In An Empty Stomach

Eat Garlic And Drink Warm Lemon Water In An Empty Stomach, Read more to know about,
Story first published: Monday, October 1, 2018, 13:09 [IST]
X
Desktop Bottom Promotion