For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചാടിയ വയര്‍ ആലില വയറാക്കും വിദ്യ

|

തടിയും വയറും പലരേയും അലട്ടുന്ന പ്രശ്‌നങ്ങളാണ്. പ്രത്യേകിച്ചും വയര്‍. തടി അധികമില്ലാത്തവര്‍ക്കു പോലും വയര്‍ വലിയൊരു പ്രശ്‌നം തന്നെയാണ്. കൊഴുപ്പു പെട്ടെന്ന് അടിഞ്ഞു കൂടുന്ന ഭാഗമാണ് വയര്‍. ഇതു പോകാന്‍ ഏറെ ബുദ്ധിമുട്ടുമാണ്.

വയര്‍ കുറയ്ക്കാന്‍ ഡയറ്റിംഗ്, വ്യായാമം തുടങ്ങി പല മാര്‍ഗങ്ങളുമുണ്ട്. എന്നാല്‍ ഇത്തരം മാര്‍ഗങ്ങള്‍ പിന്‍തുടരുന്നതിനു മുന്‍പ് വയര്‍ ചാടാനുള്ള കാരണങ്ങള്‍ കണ്ടെത്തേണ്ടതും പ്രധാനം. പ്രധാനമായും വയര്‍ ചാടുന്നതിനെ മൂന്നു ഗണങ്ങളില്‍ പെടുത്താം. രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ ചിലര്‍ക്ക് വയര്‍ തീരെ കുറവായിരിക്കും. എന്നാല്‍ രാത്രി കിടക്കാന്‍ പോകുമ്പോഴേയ്ക്കും ഈ വയര്‍ ചാടി ഒരു പരുവത്തിലാകും. ഇത് സ്വാഭവികമായുള്ള വയറല്ല. ഭക്ഷണക്രമം ശരിയല്ലാതിരിക്കുക, ശോധന ശരിയാവാതിരിക്കുക, ഭക്ഷണം വളരെ വേഗത്തില്‍ കഴിച്ചു തീര്‍ക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഇത്തരം വയറിന് കാരണമാകും.

വയററിലെ കൊഴുപ്പ് ഒഴിവാക്കാന്‍ സാധിയ്ക്കുന്ന വീട്ടുവൈദ്യങ്ങള്‍ ധാരാളമുണ്ട്. പലതും നമ്മുടെ അടുക്കളയില്‍ നിന്നും തന്നെ ലഭിയ്ക്കുന്നവ. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന യാതൊരു ദോഷവുമില്ലാത്തവ.

വയര്‍ കുറയ്ക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ,

നാരുകള്‍ അടങ്ങിയ ഭക്ഷണം

നാരുകള്‍ അടങ്ങിയ ഭക്ഷണം

നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുക, ആവശ്യത്തിനു മാത്രം കഴിയ്ക്കുക, ധാരാളം വെള്ളം കുടിയ്ക്കുക, ഭക്ഷണം സമയമെടുത്ത് ചവച്ചരച്ചു കഴിയ്ക്കുക എന്നിവ ഇത്തരത്തിലുള്ള വയര്‍ കുറയ്ക്കാന്‍ സഹായിക്കും.ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവയും വയര്‍ ചാടാന്‍ കാരണമാകും. ടെന്‍ഷന്‍ കൂടുന്തോറും കോര്‍ട്ടിസോള്‍ തോതും വര്‍ദ്ധിക്കും. ഇതുവഴിയുണ്ടാകുന്ന കൊഴുപ്പ് വയറ്റിലാണ് നിക്ഷേപിക്കപ്പെടുക.

രാത്രി അത്താഴം

രാത്രി അത്താഴം

രാത്രി അത്താഴം എട്ടു മണിയ്ക്കു മുന്‍പു ശീലമാക്കുക. ഇതു തടിയും വയറും കുറയ്ക്കാനുളള നല്ലൊരു വഴിയാണ്. ദഹനം ശരിയായി നടക്കാന്‍ ഇതുസഹായിക്കും. ദഹനം കൃത്യമായി നടക്കാത്തതാണ് വയറും തടിയും കൂടാനുള്ള ഒരു കാരണം. ഇതുപോലെത്തന്നെ ലളിതമായ അത്താഴവും ശീലമാക്കുക. മധുരമോ അരിഭക്ഷണമോ രാത്രി കഴിയ്ക്കാതിരിയ്ക്കുന്നതാണ് ഏറെ നല്ലത്.

ഡ്രൈ നട്‌സ്

ഡ്രൈ നട്‌സ്

ഡ്രൈ നട്‌സ് ശീലമാക്കുക. ഇത് ധാരാളം പ്രോട്ടീന്‍ അടങ്ങിയവയാണ്. ഇതുകൊണ്ടുതന്നെ തടി കൂടാതെ തന്നെ ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ നല്‍കുകയും ചെയ്യും. വിശപ്പു കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്. ഈ വിധത്തില്‍ തടിയും വയറും കുറയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്.

നാരങ്ങ വെള്ളം

നാരങ്ങ വെള്ളം

വയറിലെ കൊഴുപ്പ്‌ കുറയ്‌ക്കാന്‍ നാരങ്ങ വെള്ളം കുടിക്കുന്നത്‌ നല്ലതാണ്‌. വെറുംവയറ്റില്‍ ചെറുചൂടുവെള്ളത്തില്‍ തേനും ചെറുനാരങ്ങാനീരും ചേര്‍ത്ത മിശ്രിതം.

മീനെണ്ണ

മീനെണ്ണ

മീനെണ്ണയില്‍ ഒമേഗ 3 ഫാറ്റി ആസിഡ്‌ അടങ്ങിയിട്ടുണ്ട്‌. ഐകോസപെന്റായെനോയിക്‌ ആസിഡ്‌, ഡോകോസാഹൊയോനോയിക്‌ ആസിഡ്‌ ലിനോലെനിക്‌ ആസിഡ്‌ എന്നിവയെപ്പോലെ കൊഴുപ്പിനെ വിഘടിപ്പിക്കുകയും അരയ്‌ക്ക്‌ ചുറ്റും കൊഴുപ്പ്‌ അടിഞ്ഞ്‌ കൂടുന്നത്‌ കുറയ്‌്‌ക്കുകയും ചെയ്യും. മീനെണ്ണ കഴിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഒമേഗ 3 ഫാറ്റി ആസിഡ്‌ ധാരാളം അടങ്ങിയിട്ടുള്ള മത്സ്യങ്ങള്‍ കഴിക്കുക

 സാല്‍മണ്‍ , അയല

സാല്‍മണ്‍ , അയല

സാല്‍മണ്‍ , അയല തുടങ്ങിയ മത്സ്യങ്ങള്‍ ആഴ്‌ചയില്‍ രണ്ട്‌ പ്രാവശ്യം വീതം കഴിക്കുക. ട്യൂണ, പരവ മത്സ്യങ്ങളിലും ഒമേഗ 3 ഫാറ്റി ആസിഡ്‌ ധാരാളം അടങ്ങിയിട്ടുണ്ട്‌.

മധുരം

മധുരം

മധുരം കുറയ്ക്കുക. ഷുഗര്‍ഫ്രീ സാധനങ്ങള്‍ തെരഞ്ഞെടുക്കുക. പഞ്ചസാര കുറയുന്നത് ശരീരത്തില്‍ സംഭരിച്ചു വച്ചിരിക്കുന്ന കൊഴുപ്പിനെ ഊര്‍ജമാക്കി മാറ്റാന്‍ സഹായിക്കും.ഭക്ഷണം ചവച്ചരച്ചു കഴിയ്‌ക്കേണ്ടതു വളരെ പ്രധാനം. ഇത് ദഹനം എളുപ്പമാക്കും. വയര്‍ വീര്‍ക്കുന്നതു കാരണമുള്ള അസ്വസ്ഥതകള്‍ ഒഴിവാക്കുകയുമാകാം.

ഇഞ്ചി

ഇഞ്ചി

ദഹനത്തിന്‌ സഹായിക്കുന്ന പ്രകൃതി ദത്ത ഔഷധമാണ്‌ ഇഞ്ചി. ഇവ ഉഷ്‌ണകാരികൂടിയാണ്‌. അതിനാല്‍ ശരീരത്തിന്റെ ഊഷ്‌മാവ്‌ ഉയര്‍ത്തി കൊഴുപ്പ്‌ ഫലപ്രദമായി കുറയ്‌ക്കാന്‍ സഹായിക്കും. അമിത ഭക്ഷണം, പ്രായസംബന്ധമായ ഹോര്‍മോണ്‍ കുറവ്‌, വ്യായാമ കുറവ്‌, സമ്മര്‍ദ്ദം എന്നിങ്ങനെ വിവിധ കാരണങ്ങള്‍ കൊണ്ട്‌ വയറ്റില്‍ കൊഴുപ്പ്‌ ഉണ്ടാകാം. ഇഞ്ചി ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കും. ഇഞ്ചി കോര്‍ട്ടിസോളിന്റെ ഉത്‌പാദനം കുറയ്‌ക്കും. ഊര്‍ജം നിയന്ത്രിക്കുന്നതിനും ചലനത്തിനും ആവശ്യമായ സ്റ്റിറോയിഡ്‌ ഹോര്‍മോണാണ്‌ കോര്‍ട്ടിസോള്‍.

വെള്ളം

വെള്ളം

നല്ലപോലെ വെള്ളം കുടിയ്ക്കുക. ദഹനം എളുപ്പത്തിലാക്കാനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ വരാതിരിക്കാനും ഇത് നല്ലതാണ്. ദഹനപ്രശ്‌നവും മലബന്ധവും വയര്‍ ചാടിയിരിക്കുന്നതായി തോന്നിപ്പിക്കുന്ന രണ്ടു കാരണങ്ങളാണ്.

English summary

Easy Tips To Reduce Belly Fat

Easy Tips To Reduce Belly Fat, read more to know about,
Story first published: Friday, June 15, 2018, 20:53 [IST]
X
Desktop Bottom Promotion