For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്വാസകോശാര്‍ബുദം തുടക്കത്തില്‍ കണ്ടു പിടിക്കാം

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് ശ്വാസകോശാര്‍ബുദം. ശ്വാസകോശ സംബന്ധമായ ഏത് രോഗവും അതിന്റെ അവസാന ഘട്ടത്തിലാണ് പലപ്പോഴും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. പല കാരണങ്ങള്‍ കൊണ്ടും ഇത് കൃത്യമായി തിരിച്ചറിയാതെ പോവുന്നതാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാക്കുന്നത്. കൃത്യമായ രോഗനിര്‍ണയം നടത്താതിരിക്കുന്നതാണ് പലപ്പോഴും രോഗത്തിനെ വര്‍ദ്ധിപ്പിക്കുന്ന സാഹചര്യം ഉണ്ടാക്കുന്നത്. ഏറ്റവും മാരകമായ അര്‍ബുദങ്ങളില്‍ ഒന്നാണ് ശ്വാസകോശാര്‍ബുദം എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ രോഗനിര്‍ണയം നടത്താന്‍ വൈകുന്നതാണ് പലപ്പോഴും രോഗാവസ്ഥ ഗുരുതരമാക്കുന്നത്.

തടിയൊതുങ്ങാന്‍ ആപ്പിള്‍സിഡാര്‍ വിനീഗര്‍ഒരുഗ്ലാസ്സ്തടിയൊതുങ്ങാന്‍ ആപ്പിള്‍സിഡാര്‍ വിനീഗര്‍ഒരുഗ്ലാസ്സ്

പ്രത്യേകിച്ച് മധ്യവയസ്‌കരിലാണ് ഇത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകളില്‍ രോഗനിര്‍ണയം കൃത്യമായി നടത്തുകയാണ് അത്യാവശ്യം. എന്നാല്‍ പുകവലിക്കാരില്‍ മാത്രമല്ല സ്ത്രീകളിലും കുട്ടികളിലും ശ്വാസകോശാര്‍ബുദത്തിന്റെ ഇരകളാവാറുണ്ട്. ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ നമ്മളില്‍ ക്യാന്‍സര്‍ ഉണ്ടെന്ന് വെളിപ്പെടുത്തുന്നു. കൃത്യമായ രോഗനിര്‍ണയം നടത്തി കൃത്യമായ ചികിത്സ അത്യാവശ്യമായി വേണ്ട ഒന്നാണ് ശ്വാസകോശാര്‍ബുദം.

ശ്വാസകോശത്തിലെ അടിസ്ഥാന കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് പലപ്പോഴും ശ്വാസകോശാര്‍ബുദമായി മാറുന്നത്. ഇത് പിന്നീട് ശരീരത്തിന്റെ പല ഭാഗത്തേക്ക് വ്യാപിക്കുന്നു. സ്ത്രീകളില്‍ സ്തനാര്‍ബുദമാണ് മുന്നില്‍ നില്‍ക്കുന്നത് മരണകാരണമായി എന്നാല്‍ പുരുഷന്‍മാരില്‍ മുന്നില്‍ നില്‍ക്കുന്നത് ശ്വാസകോശാര്‍ബുദമാണ് എന്നതാണ് സത്യം. ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 അമിതക്ഷീണം

അമിതക്ഷീണം

പലപ്പോഴും ക്ഷീണം കാണുമ്പോള്‍ ഒന്ന് കിടന്നാല്‍ മതി അത് മാറും എന്ന് വിചാരിക്കുന്നവരായിരിക്കും പലരും. എന്നാല്‍ എത്ര കിടന്നിട്ടും വിശ്രമിച്ചിട്ടും മാറാത്ത ക്ഷീണമാണെങ്കില്‍ ഡോക്ടറെ ഒന്ന് കാണേണ്ടത് അത്യാവശ്യമാണ്. കാരണം അത് ചിലപ്പോള്‍ ലിവര്‍ സിറോസിസിന്റെ ലക്ഷണങ്ങളില്‍ ഒന്നാവാം. അതുകൊണ്ട് ചെറിയ ക്ഷീണം പോലും ഒരിക്കലും അവഗണിക്കരുത്. ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. ചെറിയ ലക്ഷണങ്ങളോട് കൂടി തുടങ്ങുന്ന പല കാര്യങ്ങളും പിന്നീട് പല വിധത്തില്‍ ഗുരുതരമായി മാറുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

തൂക്കക്കുറവ്

തൂക്കക്കുറവ്

ശരീരഭാരം പെട്ടെന്ന് കുറയുന്നത് ഇത്തരത്തില്‍ രോഗങ്ങള്‍ നിങ്ങളിലുണ്ട് എന്ന് അറിയിക്കുകയാണ്. ശരീര ഭാരം പെട്ടെന്ന് കുറയുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കാം. കാരണം ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണത്തിന്റെ കാര്യത്തില്‍ മുന്നിലാണ് തൂക്കക്കുറവ്. ശരീരത്തിന്റെ പെട്ടെന്നുള്ള തൂക്കക്കുറവ് അല്‍പം ഗൗരവത്തോടെ കാണേണ്ട ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഇത്തരം അവസ്ഥകള്‍ ഗുരുതരമാവുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്.

 പനിയും അണുബാധയും

പനിയും അണുബാധയും

പനിയും അണുബാധയും ഇടക്കിടക്ക് വരുന്നത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പനി ലക്ഷണം മാത്രമാണ് രോഗങ്ങള്‍ പുറകേ വരുന്നുണ്ട് എന്നതിന്റെ ലക്ഷണമാണ് ഇത്. എന്നാല്‍ ഇടക്കിടെയുണ്ടാവുന്ന പനിയും ക്ഷീണവും അല്‍പം ശ്രദ്ധിക്കണം. കാരണം ശ്വാസ കോശാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്.

ശ്വാസം മുട്ടല്‍

ശ്വാസം മുട്ടല്‍

പല കാരണങ്ങള്‍ കൊണ്ട് ശ്വാസം മുട്ടല്‍ ഉണ്ടാവുന്നു. എന്നാല്‍ ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ശ്വാസം മുട്ടല്. ശ്വാസകോശങ്ങളില്‍ മുഴകള്‍ ഉണ്ടാവുമ്പോള്‍ അവ ശ്വാസകോശനാളങ്ങളില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നത് കൊണ്ടാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് ശ്വാസം മുട്ടല്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പല വിധത്തില്‍ നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നു.

 നെഞ്ചു വേദന

നെഞ്ചു വേദന

ചുമ അത്ര പ്രശ്‌നമുണ്ടാക്കുന്ന ഒന്നല്ല. എന്നാല്‍ ശ്വാസകോശാര്‍ബുദം ഉണ്ടെങ്കില്‍ ഈ ചുമയെ അത്ര നിസ്സാരമാക്കി മാറ്റേണ്ട ആവശ്യമില്ല. ചുമയോടൊപ്പം നെഞ്ച് വേദനയും ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. കാരണം ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ശ്വാസകോശത്തിലോ അന്നനാളത്തിലോ തൈറോയ്ഡ് ഗ്രന്ഥിയിലോ ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഇതൊന്ന് ശ്രദ്ധിക്കാവുന്നതാണ്.

 എപ്പോഴും വീര്‍ത്ത വയര്‍

എപ്പോഴും വീര്‍ത്ത വയര്‍

എപ്പോഴും വീര്‍ത്ത വയര്‍ ഉള്ളതു പോലെ നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? എന്നാല്‍ ഇതെല്ലാം ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇത്തരം ലക്ഷണങ്ങള്‍ എല്ലാം തന്നെ ശ്വാസകോശാര്‍ബുദമായി കണക്കാക്കാവുന്നതാണ്. എന്നാല്‍ എല്ലാ വയറു വേദനയും ഒരിക്കലും അര്‍ബുദമാവില്ല.

ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്

ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്

ആസ്തമയല്ലാതെ തന്നെ ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് നിങ്ങളിലുണ്ടാവുകയാണെങ്കില്‍ അതുും അല്‍പം ഗൗരവത്തോടെ ശ്രദ്ധിക്കേണ്ട കാരണങ്ങളില്‍ ഒന്നാണ്. കാരണം ഇത് പലപ്പോഴും ശ്വാസകോശാര്‍ബുദത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രകടമായ ലക്ഷണങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് ഇത്തരം ലക്ഷണങ്ങളെയൊന്നും ഒരിക്കലും അവഗണിക്കരുത്.

 വിശപ്പില്ലായ്മ

വിശപ്പില്ലായ്മ

വിശപ്പില്ലായ്മയാണ് മറ്റൊരു പ്രശ്‌നം. എത്രയൊക്കെ ഭക്ഷണം കഴിച്ചില്ലെങ്കിലും നിങ്ങളില്‍ വിശപ്പുണ്ടാവില്ല. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉടന്‍ ഡോക്ടറെ കാണുക എന്നത്. കാരണം ഇത് പലപ്പോഴും ശ്വാസകോശാര്‍ബുദ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കുക. ചെറിയ ലക്ഷണമെന്ന് കരുതി ഒരിക്കലും അവഗണിക്കാതിരിക്കുക.

ശബ്ദത്തിലെ മാറ്റം

ശബ്ദത്തിലെ മാറ്റം

ശബ്ദത്തില്‍ വരെ മാറ്റങ്ങള്‍ വരുന്നു. ഇത് പലപ്പോഴും പല വിധത്തില്‍ ആരോഗ്യ പ്രശ്‌നമായി പലരും കണക്കാക്കാറില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് അല്‍പം ശ്രദ്ധ അത്യാവശ്യമാണ്. കാരണം ഇതെല്ലാം പലപ്പോഴും ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാവാം. പലപ്പോഴും ഇത്തരം ചെറിയ മാറ്റം പോലും ജീവിതത്തില്‍ ഉണ്ടാക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളായിരിക്കാം. അതുകൊണ്ട് തന്നെ ചെറിയ ചില മാറ്റങ്ങള്‍ പോലും ശ്രദ്ധിക്കേണ്ടതാണ്.

വിഴുങ്ങാനുള്ള ബുദ്ധിമുട്ട്

വിഴുങ്ങാനുള്ള ബുദ്ധിമുട്ട്

ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ടാണ് മറ്റൊന്ന്. ഇത് പല കാരണങ്ങള്‍ കൊണ്ട് സംഭവിക്കാവുന്നതാണ്. ഏത് വിധത്തിലും ഇത്തരം മാറ്റങ്ങള്‍ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഇനി ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട് നിങ്ങളില്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണും മുന്‍പ് അതിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണം എന്താണെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് കൃത്യമായ രോഗനിര്‍ണയം അത്യാവശ്യമാണ്.

English summary

early signs of lung cancer

We have listed some early signs of lung cancer in this article, take a look
Story first published: Wednesday, August 1, 2018, 16:24 [IST]
X
Desktop Bottom Promotion