For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ചെടി വളര്‍ത്തുന്നവര്‍ക്ക് മരണത്തിന് മിനുട്ടുകള്‍

സര്‍പ്പപ്പോളയുടെ വര്‍ഗ്ഗത്തില്‍ പെടുന്ന ഈ ചെടി വീട്ടില്‍ വളര്‍ത്തുമ്പോള്‍ അല്‍പം ശ്രദ്ധിക്കുക

|

അലങ്കാരച്ചെടിയാണ് സര്‍പ്പപ്പോള എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ പലപ്പോഴും ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങലെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. പാമ്പിനെപ്പോലെയാണ് ഈ ചെടി കാണപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ് സര്‍പ്പപ്പോള എന്ന് അറിയപ്പെടുന്നത്. പലപ്പോഴും വീട്ടിനുള്ളില്‍ വളര്‍ത്തുന്ന ചെടിയാണ് ഇത്. അതുകൊണ്ട് തന്നെ അലങ്കാരച്ചെടിയുടെ കാര്യത്തില്‍ അല്‍പം മുന്നില്‍ നില്‍ക്കുന്നത്. പക്ഷേ ചിലര്‍ക്കെല്ലാം ഇത് വളരെ അപകടമാണ് ഉണ്ടാക്കുന്നത്. കുട്ടികള്‍ക്കും വീട്ടിലെ വളര്‍ത്തു മൃഗങ്ങള്‍ക്കും പല വിധത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് സര്‍പ്പപ്പോള.

പച്ചക്കായയാണ് മലബന്ധത്തിന്റെ പ്രധാന കാരണംപച്ചക്കായയാണ് മലബന്ധത്തിന്റെ പ്രധാന കാരണം

അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കുക എന്നതാണ് ഈ ചെടിയുടെ ധര്‍മ്മമെങ്കിലും പലപ്പോഴും ഇത് വിഷമായി മാറുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തുന്നു. എന്നാല്‍ യഥാര്‍ത്ഥ സര്‍പ്പപ്പോളയല്ല ഇതിന് പിന്നില്‍. സര്‍പ്പപ്പോളയുടെ വര്‍ഗ്ഗത്തില്‍ വരുന്ന ഒരു ചെടിയാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളിലേക്ക് പലപ്പോഴും നമ്മളെ നയിക്കുന്നത്. നമ്മുടെ ചുറ്റും നില്‍ക്കുന്ന പല ചെടികളും നമ്മളെ കൊല്ലാനുള്ള കഴിവുള്ളവയാണ്. അതുകൊണ്ട് തന്നെ കുട്ടികളുടെ കാര്യത്തില്‍ പ്രതിരോധ ശേഷി കുറഞ്ഞതിനാല്‍ അത് പലപ്പോഴും അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നു. ഈ ചെടി എന്തൊക്കെ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

സര്‍പ്പപ്പോളയല്ല

സര്‍പ്പപ്പോളയല്ല

സര്‍പ്പപ്പോളയുടെ വര്‍ഗ്ഗത്തില്‍ വരുന്ന ചെടിയാണ് ഇത്. എന്നാല്‍ യഥാര്‍ത്ഥ സര്‍പ്പപ്പോള വായുവിനെ ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്. പക്ഷേ ഈ ചെടി പല വിധത്തില്‍ നമ്മുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. എന്തൊക്കെയെന്ന് നോക്കാം.

വീട്ടിനുള്ളില്‍ വളര്‍ത്താന്‍ പറ്റിയത്

വീട്ടിനുള്ളില്‍ വളര്‍ത്താന്‍ പറ്റിയത്

വീട്ടിനുള്ളില്‍ വളര്‍ത്താന്‍ പലരും ഈ ചെടിയെ ആശ്രയിക്കാറുണ്ട്. ഇതിന്റെ ഭംഗി തന്നെയാണ് പലപ്പോഴും ഇതിലേക്ക് ആകര്‍ഷിക്കുന്നത് പലരേയും. എന്നാല്‍ ഒരാളുടെ ശരീരത്തില്‍ അയാളെ കൊല്ലാന്‍ മാത്രം വിഷം പലപ്പോഴും ഈ ചെടി നല്‍കുന്നുണ്ട്.

കുഞ്ഞിന്റെ ആരോഗ്യം

കുഞ്ഞിന്റെ ആരോഗ്യം

കുഞ്ഞിന്റെ ആരോഗ്യത്തിന് പല വിധത്തില്‍ വില്ലനാവുന്ന ഒന്നാണ് ഈ ചെടികള്‍. വിദേശ രാജ്യങ്ങളില്‍ പലപ്പോഴും കുട്ടികളിലെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഈ ചെടിയുടെ ഉപയോഗം മൂലമാണ്. കുട്ടികള്‍ അറിയാതെ ഒരു കഷ്ണം ഇലയെടുത്ത് വായിലിട്ടാല്‍ വെറും അറുപത് സെക്കന്റുകള്‍ കൊണ്ട് തന്നെ പലപ്പോഴും മരണം സംഭവിക്കുന്നു.

പ്രകടമായ ചില ലക്ഷണങ്ങള്‍

പ്രകടമായ ചില ലക്ഷണങ്ങള്‍

ഈ ചെടിയുടെ ഉപയോഗം ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ശ്വാസതടസ്സമാണ് ഏറ്റവും ആദ്യ ലക്ഷണം. ഇത് കണ്ടാല്‍ തന്നെ വിഷബാധയേറ്റയാളെ ആശുപത്രിയില്‍ കൊണ്ട് പോവേണ്ടതാണ്.

അസഹ്യമായ തലവേദന

അസഹ്യമായ തലവേദന

പലപ്പോഴും ഇത്തരം ചെടികളുടെ ഉപയോഗം മൂലം അല്ലെങ്കില്‍ വീട്ടില്‍ വളര്‍ത്തുന്നത് നിമിത്തം പലപ്പോഴും അത് അസഹ്യമായ തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒരു ചെടിയുടെ ഉപയോഗം നിമിത്തം സംഭവിച്ചാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടതാണ്.

സംസാരശേഷി

സംസാരശേഷി

സംസാരശേഷി നഷ്ടപ്പെടാന്‍ ഇത്തരം ചെടിയുടെ ഉപയോഗം പലപ്പോഴും കാരണമാകുന്നു. മാത്രമല്ല ഇതിന്റെ ഏതെങ്കിലും ഒരു അംശം ശരീരത്തിനകത്ത് എത്തിയാല്‍ അത് പലവിധത്തിലും നിങ്ങളുടെ സംസാരശേഷി കുറക്കുന്നു.

 നാവിനും വായക്കും വീക്കം

നാവിനും വായക്കും വീക്കം

ഇത് ഏതെങ്കിലും തരത്തില്‍ അകത്ത് പോയിട്ടുണ്ടെങ്കില്‍ നാവും വായയും നീര് വക്കുന്നു. മാത്രമല്ല സംസാരിക്കാനുള്ള ബുദ്ധിമുട്ട് നിമിഷ നേരങ്ങള്‍ കൊണ്ട് സംഭവിക്കുന്നു. തണ്ടില്‍ ഉള്ളതിനേക്കാള്‍ വിഷം ഇതിന്റെ ഇലയില്‍ തന്നെയാണ്. ഇലയില്‍ കാല്‍സ്യം ഓക്‌സിലേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. അതാണ് പലപ്പോഴും മരണത്തിലേക്ക് നമ്മലെ എത്തിക്കുന്നത്.

കാഴ്ചശക്തി

കാഴ്ചശക്തി

കാഴ്ചശക്തി നഷ്ടപ്പെടാന്‍ പോലും പലപ്പോഴും ഇത് കാരണമാകുന്നു. ഇത്തരത്തിലുള്ള ഇലകള്‍ തൊട്ട് കഴിഞ്ഞാല്‍ അത് കൊണ്ട് ഒരിക്കലും കണ്ണില്‍ തൊടരുത്. ഇത് പല വിധത്തില്‍ അന്ധതക്ക് കാരണമാകുന്നു.

ഇല ശ്രദ്ധിക്കൂ

ഇല ശ്രദ്ധിക്കൂ

ഒരു കാരണവശാലും വീട്ടില്‍ ഇത്തരം ചെടികള്‍ വളര്‍ത്തരുത്. ഇതിന്റെ ഇലയാണ് ശ്രദ്ധിക്കേണ്ടത്. നീണ്ട ഇലകളോട് കൂടിയതാണ് ഇതിന്റെ ഇലകള്‍. വെളുത്ത കുത്തുകളും ഈ ഇലക്കു മുകളില്‍ ഉണ്ടാവും.

image courtesy

പ്രത്യേകം ശ്രദ്ധിക്കുക

പ്രത്യേകം ശ്രദ്ധിക്കുക

ഇത്തരം ചെടികള്‍ വീട്ടില്‍ വളര്‍ത്തുമ്പോള്‍ രണ്ട് പ്രാവശ്യം ആലോചിക്കുക. മാത്രമല്ല കുഞ്ഞിനും വീട്ടിലെ വളര്‍ത്തു മൃഗങ്ങള്‍ക്കും പല വിധത്തില്‍ ഇത് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഇനി ഈ ചെടികള്‍ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കുക.

English summary

Dumb cane is a deadly house plant

This plant that we have in our homes and offices is extremely dangerous, take a look.
X
Desktop Bottom Promotion