For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടയാം, തിരിച്ചറിയാം മഴക്കാലരോഗങ്ങളെ

By Glory
|

മഴക്കാലം എത്തിയതോടെ നാട്ടില്‍ ഉടനീളം രോഗങ്ങളും പടര്‍ന്ന് പിടിക്കുയാണ്. കാര്യമായ മുന്‍കരുതലുകള്‍ എടുക്കാത്തത് തന്നെയാണ് മഴക്കാലത്ത് രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നതിനുള്ള പ്രധാന കാരണം.

rt

മഴക്കാല രോഗങ്ങളെ തിരിച്ചറിഞ്ഞ് വേണ്ട മു്ന്‍ കരുതലുകള്‍ എടുത്ത് മുന്നേറിയാല്‍ രോഗങ്ങള്‍ വലയ്ക്കാത്ത ഒരു മഴക്കാലം നമ്മള്‍ക്കുണ്ടാകും.

തിരിച്ചറിയാം മഴക്കാല രോഗങ്ങളെ വൈറല്‍ ഫീവര്‍

തിരിച്ചറിയാം മഴക്കാല രോഗങ്ങളെ വൈറല്‍ ഫീവര്‍

മഴക്കാല രോഗങ്ങളില്‍ മുഖ്യം. വായുവില്‍ക്കൂടി പകരുന്നത്. കടുത്ത ശരീരവേദനയും തലവേദനയും പനിയുമാണ് ലക്ഷണങ്ങള്‍. രോഗബാധിതര്‍ മറ്റുള്ളവരുമായി ഇടപഴകാതിരിക്കുക. ഇവര്‍ ഉപയോഗിക്കുന്ന കര്‍ചീഫും തോര്‍ത്തും മറ്റും തിളച്ച വെള്ളത്തില്‍ കഴുകിയെടുക്കണം.

ബ്രോങ്കൈറ്റിസ്:

ബ്രോങ്കൈറ്റിസ്:

വൈറല്‍ ഫീവറിന്റെ അതേ ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുന്നതോടെ ചുമയും ശ്വാസംമുട്ടലും ഉണ്ടാകും

ഡെങ്കിപ്പനി:

ഡെങ്കിപ്പനി:

കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മുട്ടയിട്ടു പെരുകുന്ന ഇൌഡിസ് ഇൌജിപ്തി എന്നയിനം കൊതുകാണ് രോഗകാരണം. സാധാരണ പനിയായി തുടക്കം. ശക്തമായ ശരീരവേദന അനുഭവപ്പെടും. വൈകാതെ കണ്ണു ചുവക്കും. ശരീരത്തില്‍ ചെറിയ ചുവന്ന കുരുക്കള്‍ പ്രത്യക്ഷപ്പെടും. ചെറിയ പനിയാണെങ്കില്‍പ്പോലും സ്വയം ചികില്‍സിക്കാതെ ഡോക്ടറെ കാണണം.

എലിപ്പനി:

എലിപ്പനി:

എലികളുടെ വിസര്‍ജ്യം മഴയിലൂടെ നദികളിലും നീരുറവകളിലുമെത്തുന്നതോടെയാണ് എലിപ്പനി പടരുന്നത്. ഇൌ വെള്ളം കുളിക്കാനും കുടിക്കാനും ഉപയോഗിക്കുന്നതിലൂടെ രോഗമെത്തു ന്നു.ശരീരത്തിലെ മുറിവുകളിലൂടെയാണ് രോഗാണുക്കള്‍ ഉള്ളില്‍ കടക്കുന്നത്. കടുത്ത പനി, വിറയല്‍, കഠിനമായ തലവേദന, പേശിവലിവ് എന്നിവ അനുഭവപ്പെടും. നീരുറവകള്‍ ശുചിയായി സൂക്ഷിക്കുക. ചത്ത എലിയുടെ അവശിഷ്ടങ്ങള്‍ മഴയില്‍ ഒലിച്ചുപോകാത്തവിധം സംസ്‌കരിക്കുക.

 ചിക്കുന്‍ഗുനിയ:

ചിക്കുന്‍ഗുനിയ:

പനി, സന്ധികളില്‍ നീര്, വേദന, ദേഹത്തു ചുവന്ന തടിപ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. രോഗം ഭേദപ്പെട്ടാലും സന്ധിവേദന തുടരും. ഈഡിസ് ഈജിപ്തി എന്നയിനം കൊതുകു പരത്തുന്ന രോഗം. പരിസര ശുചീകരണം, കൊതുകു നിര്‍മാര്‍ജനം എന്നിവ മുഖ്യം.

 ടോണ്‍സിലൈറ്റിസ്:

ടോണ്‍സിലൈറ്റിസ്:

കൂടുതലായും കുട്ടികളെ ബാധിക്കുന്നു. തൊണ്ടയിലെ അണുബാധയാണിത്. പനിയും തൊണ്ടവേദനയുമാണ് ലക്ഷണങ്ങള്‍. ആന്റിബയോട്ടിക് ചികില്‍സകൊണ്ടേ പലപ്പോഴും രോഗം ഭേദമാകൂ.

 ന്യുമോണിയ:

ന്യുമോണിയ:

വായുവില്‍ക്കൂടി പകരുന്നു. പിഞ്ചുകുട്ടികള്‍ക്കു ന്യുമോണിയ വരാന്‍ സാധ്യത കൂടുതല്‍. സമയത്തു ചികില്‍സിച്ചില്ലെങ്കില്‍ ശ്വാസംമുട്ടല്‍, ചുമ, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങളോടെ പനി കൂടുതല്‍ സങ്കീര്‍ണമാകും.

 മഞ്ഞപ്പിത്തം:

മഞ്ഞപ്പിത്തം:

ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ മഴക്കാലത്തു പിടിപെടുന്ന രോഗങ്ങളാണ്. വെള്ളത്തി ലാണ് ഇതിന്റെ അണുക്കള്‍ കാണപ്പെടുന്നത്. മൂത്രത്തിനും കണ്ണിനുമുണ്ടാകുന്ന മഞ്ഞനിറമാണു പ്രധാന ലക്ഷണം. വിശപ്പില്ലായ്മ, വയറുവേദന, പനി, ഛര്‍ദി എന്നിവയുമുണ്ടാകും. രക്തപരിശോധനയിലൂടെ രോഗം നിര്‍ണയിക്കണം. കണ്ടുപിടിക്കാന്‍ വൈകിയാല്‍ ജീവന്‍തന്നെ അപകടത്തിലാകും. നന്നായി തിളപ്പിച്ച വെള്ളം ഉപയോഗിക്കുക. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ഒഴിവാക്കുക. മഞ്ഞപ്പിത്തം ബാധിച്ച ആളുകള്‍ ഉപയോഗിക്കുന്ന പ്‌ളേറ്റും ഗാസും ഉപയോഗിക്കാതിരിക്കുക.

ടൈഫോയ്ഡ്:

ടൈഫോയ്ഡ്:

മഴക്കാലത്ത് വേഗത്തില്‍ പടരുന്ന മറ്റൊരു രോഗം. രോഗിയുടെയും രോഗാണുവാഹക രുടെയും മലമൂത്രവിസര്‍ജ്യങ്ങള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയുമാണ് രോഗം പകരുന്നത്. ഈച്ചകളും രോഗം പടര്‍ത്തും. ഇടവിട്ട പനി, വിശപ്പില്ലായ്മ എന്നിവയാണു ലക്ഷണങ്ങള്‍. രക്തപരിശോധന നടത്തി രോഗം നിര്‍ണയിക്കാം.

 കോളറ:

കോളറ:

ആഹാരത്തില്‍ക്കൂടിയും വെള്ളത്തില്‍ക്കൂടിയും പകരുന്ന രോഗം. പനിക്കൊപ്പം കടുത്ത ഛര്‍ദിയും വയറിളക്കവുമുണ്ടാകും. വയറിളകുന്നതു കഞ്ഞിവെള്ളത്തിന്റെ നിറത്തിലാണ്. രോഗി തളര്‍ന്നു വീഴാനിടയുണ്ട്. വേഗത്തില്‍ വൈദ്യസഹായം ലഭ്യമാക്കണം.

 വളംകടി:

വളംകടി:

ചെളിവെള്ളത്തിലൂടെ നടക്കുമ്പോള്‍ വിരലുകള്‍ക്കിടയിലുള്ള ത്വക്കില്‍ അണുബാധയുണ്ടായി പഴുക്കും. അസഹ്യമായ ചൊറിച്ചിലുമുണ്ടാകും. എപ്പോഴും ചെരുപ്പ് ഉപയോഗിക്കുകയാണ് പ്രതിവിധി. പുറത്തു പോയി വന്നാലുടന്‍ ചൂടുവെള്ളത്തില്‍ കാല്‍ കഴുകണം. വളംകടി തുടങ്ങിയാലുടന്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ് തരിയിട്ട ചെറു ചൂടുവെള്ളത്തില്‍ കാല്‍ മുക്കിവയ്ക്കുക

 പ്രതിരോധ മാര്‍ഗങ്ങള്‍

പ്രതിരോധ മാര്‍ഗങ്ങള്‍

1.തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം ഉപയോഗിക്കുക

2. തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം പാടെ വര്‍ജിക്കുക.

3. പരിപൂര്‍ണ വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.

4. ഭഷണസാധനങ്ങള്‍ കഴുകിമാത്രം ഉപയോഗിക്കുക. അടച്ച് സൂക്ഷിക്കുക.

5. ജലസംഭരണികള്‍ അടച്ചു സൂക്ഷിക്കുക.

6. വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കാതിരിക്കുക. ചിരട്ടകള്‍, ചട്ടികള്‍, പൊട്ടിയ പാത്രങ്ങള്‍, ഉപയോഗശൂന്യമായ സംഭരണികള്‍ എന്നിവയില്‍ വെള്ളം കെട്ടിക്കിടക്കുന്നത് തടയുക.

7. വെള്ളം കെട്ടിനിര്‍ത്തല്‍ അനിവാര്യമാണെങ്കില്‍ അതില്‍ ഗപ്പി, ഗാമ്പൂസിയ തുടങ്ങിയ മത്സ്യങ്ങളെ വളര്‍ത്തുക. ഇവ കൊതുകിന്റെ കൂത്താടികളെ നശിപ്പിക്കുന്നു.

8. ഓടകളിലും അഴുക്കുചാലുകളിലും ഫോഗിങ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക

9) കൊതുകുനിവാരണം നടത്തുക, കൊതുകുകടിയേല്‍ക്കാതിരിക്കാന്‍ കൊതുകുവല, നീളമുള്ള വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കുക.

10) മലിനജല സംസര്‍ഗം ഒഴിവാക്കുക.

11) പകര്‍ച്ചവ്യാധികളുടെ എന്തെങ്കിലും ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടന്‍തന്നെ അംഗീകൃത ഡോക്ടര്‍മാരില്‍ നിന്നും ചികിത്സ തേടുക. സ്വയം ചികിത്സ തീര്‍ത്തും ഒഴിവാക്കുക

വേണം ജാഗ്രതയും മുന്‍കരുതലുകളും

വേണം ജാഗ്രതയും മുന്‍കരുതലുകളും

പനിയും പകര്‍ച്ചവ്യാധികളും തടയാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം ലഘുലേഖയിലും പോസ്റ്ററിലും പ്രസംഗത്തിലും മാത്രം ഒതുങ്ങുന്നതാണ് രോഗം പടര്‍ന്നു പിടിക്കാന്‍ പ്രധാന കാരണം. മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന മഴക്കാല പൂര്‍വ ശുചീകരണം കണ്ടാലേ നമുക്കത് മനസ്സിലാകൂ. ഓരോ വര്‍ഷവും നിരവധി കുടുംബങ്ങളെയാണ് പനി അനാഥരാക്കുന്നത്. ഉദ്യോഗസ്ഥരും ഭരണാധികാരികളും കൈ മലര്‍ത്തുമ്പോള്‍ ഓരോരുത്തര്‍ക്കും ചെയ്യാവുന്ന മുന്‍കരുതലുകള്‍ രോഗവ്യാപനത്തെ ഒരു പരിധിവരെ പിടിച്ചുനിര്‍ത്തും. വീടിന്റെ പരിസരത്തെ ഒഴിഞ്ഞ പാത്രങ്ങളിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുക. കൊതുകുകള്‍ നമ്മുടെ വീടിന്റെ 50 മീറ്റര്‍ പരിധിയിലാണ് വളരുന്നതെന്ന് മനസ്സിലാക്കുക.

ടെറസ്സിലെയും ചെടിച്ചട്ടികളിലെയും വെള്ളക്കെട്ടുകള്‍ ഒഴിവാക്കുക, വീടിനു സമീപത്തെ പുല്ലുകളും കുറ്റിച്ചെടികളും വെട്ടി നശിപ്പിക്കുക. പകല്‍ സമയത്ത് കൊതുകുകള്‍ ചെടികളിലാണ് വിശ്രമിക്കുന്നത്. വെള്ളക്കെട്ടിനു മീതെ ഡീസല്‍, മണ്ണെണ്ണ എന്നിവ ഒഴിക്കുന്നത് കൊതുകുകളുടെ ലാര്‍വകളെ നശിപ്പിക്കും. വാട്ടര്‍ ടാങ്കുകളും, സെപ്റ്റിക് ടാങ്കുകളുടെ ഓപണിംഗുകളും വല ഉപയോഗിച്ച് മൂടണം. മാസത്തിലൊരിക്കല്‍ ഡി ഡി റ്റി, പൈത്രിന്‍ എന്നീ മിശ്രിതങ്ങള്‍ ചേര്‍ത്ത് വീട്ടിലും പരിസരത്തും സ്പ്രേ ചെയ്യണം. കൊതുകുകള്‍ വീട്ടില്‍ കയറാതെ നോക്കാന്‍ ജനലുകളും വെന്റിലേറ്ററുകളും ചെറിയ വലകള്‍ ഉപയോഗിച്ച് മൂടുന്നത് നല്ലതാണ്. ഉറങ്ങുമ്പോള്‍ കൊതുകുവല ഉപയോഗിക്കണം. കൈകാലുകള്‍ക്ക് മുറിവുള്ളപ്പോള്‍ മലിനജലം തട്ടാതെ നോക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. പനി ബാധിച്ചാല്‍ സ്വയം ചികിത്സ നടത്താതെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി ചികിത്സ തേടണം. വീടിനും പരിസരത്തുമുള്ള ചപ്പുചവറുകളും ഭക്ഷണാവശിഷ്ടങ്ങളും മറ്റും നശിപ്പിച്ച് എലി പെരുകുന്നത് തടയണം.

English summary

doh-s-tips-to-protect-yourself-against-the-common-rainy

During the monsoon season, diseases are easy to spread,
Story first published: Monday, June 18, 2018, 13:55 [IST]
X
Desktop Bottom Promotion