നിങ്ങൾ ധാരാളം ഗ്രീൻ ടീ കുടിക്കാറുണ്ടോ?

Subscribe to Boldsky

ആന്റി ഓക്സിഡന്റുകളും പോഷകങ്ങളും അടങ്ങിയ ആരോഗ്യകരമായ ഒരു പാനീയമാണ് ഗ്രീൻ ടീ.എന്നാൽ അമിതമായി കുടിച്ചാൽ ഇത് മോശമായ ആരോഗ്യപ്രശനങ്ങൾ ഉണ്ടാക്കും.ഗ്രീൻ ടീയിലെ രാസവസ്തുക്കളും,അവ എത്രത്തോളം കുടിക്കാമെന്നും ചുവടെ കൊടുക്കുന്നു.

grn

ഗ്രീൻ ടീയിലെ രാസവസ്തുക്കളിൽ നിന്നുള്ള പ്രതിരോധഫലം

ഗ്രീൻ ടീയിൽ അപകടം ഉണ്ടാക്കുന്ന വസ്തുക്കളാണ് കഫീൻ,ഫ്ലൂറിൻ,ഫ്ലാവനോയിഡ് എന്നിവ ഗ്രീൻ ടീ ധാരാളമായി കുടിച്ചാൽ ഇവയും മറ്റു രാസവസ്തുക്കളും കരളിനെ ബാധിക്കുന്നു.ഗ്രീൻ ടീയിലെ ടാനിൻ ഫോളിക്കാസിഡ് ആഗീരണം കുറയ്ക്കുന്നു.ഗർഭാവസ്ഥയിൽ കുഞ്ഞിന്റെ വളർച്ചയ്ക്ക് വിറ്റാമിൻ ബി ആവശ്യമാണ്.പല മരുന്നുകളുമായി ഗ്രീൻ ടീ പ്രതികൂലമായി പ്രവർത്തിക്കുന്നു.അതിനാൽ ആ മരുന്നിനൊപ്പം ഗ്രീൻ ടീ കുടിക്കാമോ എന്ന് പരിശോധിക്കുക.സ്റ്റിമുലന്സും ആന്റി കൊഗ്‌ലന്റുകളും കഴിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതാണ്.

grn

ഗ്രീൻ ടീയിലെ കഫീൻ

നിങ്ങൾ ഉപയോഗിക്കുന്ന ബ്രാന്റിനനുസരിച്ചാണ് ഒരു കപ്പ് ടീയിൽ എത്രത്തോളം കഫീൻ ഉണ്ടെന്ന് അറിയാൻ പറ്റുക.സാധാരണ ഒരു കപ്പിൽ 35 ഗ്രാം ഉണ്ടാകും.കഫീൻ ഒരു ഉത്തേജകമാണ് അതിനാൽ അത് രക്തസമ്മർദ്ദവും ഹൃദയ മിടിപ്പും കൂട്ടും.

grn

ചായയോ കോഫിയോ വഴി കഫീൻ അധികമായാൽ ഇത് ഹൃദയമിടിപ്പ് കൂട്ടും,കൂടാതെ ഇൻസോംനിയ ,ട്രെമോർ തുടങ്ങി മരണത്തിനു പോലും കാരണമാകും.പലർക്കും 200 -300 ഗ്രാം കഫീൻ മാത്രമേ സഹിക്കാനാകൂ.

വെബ് എം ഡി പ്രകാരം മുതിർന്നവർക്ക് കഫീൻ കിലോഗ്രാമിന് 150 -200 മില്ലിഗ്രാം ആണ് പരിധി.ഇതിൽ കൂടുതലായാൽ വളരെ അപകടകരമാണ്.

grn

ഗ്രീൻ ടീയിലെ ഫ്ലൂറിൻ

ടീയിൽ ഫ്ലൂറിൻറെ അളവ് കൂടുതലാണ്.കൂടുതൽ ഗ്രീൻ ടീ കുടിച്ചാൽ ഫ്ലൂറിൻറെ അളവ് അനാരോഗ്യകരമായ വിധത്തിൽ ശരീരത്തിൽ കടക്കും.

ഫ്ളൂറിനോയിഡ് ആയ പാനീയം കുടിക്കുന്നത് നല്ലതാണ്.എന്നാൽ ഇത് അധികമായാൽ വളർച്ചയ്ക്ക് താമസം ഉണ്ടാക്കും കൂടാതെ എല്ലു രോഗങ്ങൾ,ദന്തക്ഷയം തുടങ്ങി ധാരാളം നെഗറ്റിവ് പ്രശ്നങ്ങൾ ഉണ്ടാക്കും.

grn

ഗ്രീൻ ടീയിലെ ഫ്ലാവനോയിഡുകൾ

ഇതിലെ ആന്റി ഓക്‌സിഡന്റുകൾ കോശങ്ങളെ റാഡിക്കൽ കേടുപാടുകളിൽ നിന്നും സംരക്ഷിക്കും.ഫ്ളാവാനോയിഡിൽ നോൺ ഹീമേ അയൺ അടങ്ങിയിരിക്കുന്നു.അതിനാൽ ഗ്രീൻ ടീ അമിതമായി കുടിച്ചാൽ ഇരുമ്പിന്റെ ആഗീരണത്തെ ബാധിക്കുന്നു.

ഇത് അനീമിയ പോലുള്ള രോഗത്തിലേക്ക് നയിച്ചേക്കാം.ലിനസ് പോളിംഗ് ഫൗണ്ടേഷന്റെ അഭിപ്രായപ്രകാരം ഉച്ചഭക്ഷണത്തിനു ഒപ്പം ഗ്രീൻ ടീ കുടിച്ചാൽ അത് 70 % ഇരുമ്പിന്റെ ആഗീരണത്തെ വിപരീതമായി ബാധിക്കും.അതിനാൽ ഭക്ഷണത്തിനു ശേഷം കുറച്ചു സമയത്തിനു ശേഷം കുടിക്കുന്നതാണ് നല്ലത്.

grn

എത്രത്തോളം ഗ്രീൻ ടീയാണ് അമിതമായത് ?

ഇത് വ്യക്തികളുടെ ജീവശാസ്ത്രത്തെ ആശ്രയിച്ചിരിക്കുന്നു.ഒരു ദിവസം 5 കപ്പിൽ കൂടുതൽ ഗ്രീൻ ടീ അപകടമെന്നാണ് വിദഗ്ധർ പറയുന്നത്.ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും രണ്ടു കപ്പിൽ കൂടുതൽ കുടിക്കരുത്.

ഗ്രീൻ ടീയ്ക്ക് ഗുണങ്ങളും ദോഷവശങ്ങളും ഉണ്ട്.ഗ്രീൻ ടീ അമിതമായാൽ ,കഫീന്റെ അളവ് കൂടുകയും അനീമിയ ഉണ്ടാകുകയും ചെയ്യുന്നു.കൂടാതെ മറ്റു മരുന്നുകൾ കഴിക്കുകയാണെങ്കിൽ നെഗറ്റിവ് ആയ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും.വെള്ളം അമിതമായി കുടിച്ചു മരിക്കുന്നതുപോലെ ഗ്രീൻ ടീയുടെ അളവും കൂടി ഈ അവസ്ഥയുണ്ടാകും.കഫീന്റെ അളവ് അമിതമാകുന്നത് അപകടകരമാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Do You Drink Too Much Green Tea

    If you are drinking highly potent green tea that is made from spring harvested tea buds, you only need to drink three grams a day to get the health benefits.
    Story first published: Tuesday, March 27, 2018, 15:30 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more