For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ലക്ഷണങ്ങളെല്ലാം അല്‍പം ശ്രദ്ധിക്കേണ്ടതാണ്

|

രോഗങ്ങളേക്കാള്‍ മുന്‍പ് ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. അത് ശരീരത്തിന്റെ തളര്‍ച്ചയെ തന്നെയാണ് സൂചിപ്പിക്കുന്നത്. ശരീരത്തില്‍ അനാരോഗ്യമുണ്ടെങ്കില്‍ അത് ചില ലക്ഷണങ്ങള്‍ കൊണ്ട് ശരീരം പ്രകടമാക്കുന്നു. ശരീരം പ്രകടിപ്പിക്കുന്ന പല അവസ്ഥകളിലും അനാരോഗ്യത്തിന്റെ കാര്യം നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഒരിക്കലും ശരീരം പ്രകടിപ്പിക്കുന്ന അനാരോഗ്യകരമായ അവസ്ഥകളെ അവഗണിക്കരുത്. ശരീരത്തില്‍ ടോക്‌സിന്‍ ധാരാളം ഉണ്ടെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

Most read: ഒരു ഗ്ലാസ്സ് ലെമണ്‍ടീ കാണിക്കും അത്ഭുതം ചില്ലറയല്ലMost read: ഒരു ഗ്ലാസ്സ് ലെമണ്‍ടീ കാണിക്കും അത്ഭുതം ചില്ലറയല്ല

ശരീരം ക്ലീന്‍ ചെയ്യാന്‍ സമയമായി എന്ന് കാണിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. ശരീരത്തില്‍ ടോക്‌സിന്‍ നിറയുമ്പോള്‍ അത് ശരീരത്തില്‍ കാണിക്കുന്ന പല വിധത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇതിനെ ഒരു കാരണവശാലും അവഗണിക്കാന്‍ പാടില്ല. അവഗണിച്ചാല്‍ അത് ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള അവസ്ഥകളെയെല്ലാം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ ശരീരം പ്രതിസന്ധിയിലാണ് എന്ന് മനസ്സിലാക്കുന്നതിന് സഹായിക്കുന്ന ലക്ഷണങ്ങള്‍ എന്ന് നോക്കാം.

കുറഞ്ഞ ശാരീരികോര്‍ജ്ജം

കുറഞ്ഞ ശാരീരികോര്‍ജ്ജം

ഊര്‍ജ്ജസ്വലതയോടെ ഇരുന്ന ഒരു വ്യക്തി പെട്ടെന്ന് എനര്‍ജി നഷ്ടപ്പെട്ട അവസ്ഥയിലേക്ക് എത്തുന്നുവെങ്കില്‍ അല്‍പം ശ്രദ്ധിക്കാം. കാരണം ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ശരീരത്തിന് ഉണ്ടാക്കുന്നു എന്നതാണ് സത്യം. എപ്പോഴും ഉയര്‍ന്ന എനര്‍ജി ലെവലില്‍ ഇരിയ്ക്കുന്ന ഒരാള്‍ പെട്ടെന്ന് ഡൗണ്‍ ആയാല്‍ കാര്യമായി എന്തോ ആരോഗ്യപ്രശ്നം ഉണ്ടെന്നതു തന്നെയാണ് കാര്യം. അതുകൊണ്ട് തന്നെ ശരീരം അല്‍പം ശ്രദ്ധിക്കണം എന്ന കാര്യം മറക്കരുത്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം.

 തലവേദന

തലവേദന

തലവേദന നമ്മുടെ സ്ഥിരം രോഗങ്ങളില്‍ ഒന്നാണ്. എന്നാല്‍ തലവേദന പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവുന്നതാണ്. അതിനെല്ലാം പരിഹാരം കാണുന്നതിന് പല മരുന്നുകളും കഴിക്കുന്നുണ്ട്. തലവേദന വന്നാല്‍ ഉടന്‍ തന്നെ മരുന്ന് കഴിയ്ക്കും. എന്നാല്‍ പല തലവേദനകളും ശരീരത്തിന്റെ മറ്റു ചില പ്രശ്നങ്ങള്‍ക്ക് മുന്‍പുള്ള മുന്നോടിയാണെന്നതാണ് സത്യം. അതുകൊണ്ട് തന്നെ തലവേദനയെ ഒരിക്കലും ചെറുതായി അവഗണിച്ച് കളയരുത്.

ദഹനപ്രശ്നങ്ങള്‍

ദഹനപ്രശ്നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങളാണ് മറ്റൊന്ന്. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതിന് മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ശരീരത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ ദഹന പ്രശ്‌നവും അതിന്റെ ഭാഗമാണ്. ദഹനപ്രശ്നങ്ങള്‍ പലതും അമിതമായ ഭക്ഷണം കഴിയ്ക്കുന്നതു കൊണ്ടോ ഭക്ഷണത്തിന്റെ പ്രശ്നം കൊണ്ടോ മാത്രമല്ല ഉണ്ടാവുന്നത്. പല പ്രശ്നങ്ങളും ശരീരത്തില്‍ വിഷാംശം കൂടുതലാണ് എന്നതിന്റെ മുന്നോടിയാണ്.

സൈനസ് പ്രശ്നം

സൈനസ് പ്രശ്നം

ശരീരം അപകടകരമായ അവസ്ഥയിലേക്ക് പോകുന്നു എന്നതിന്റെ പ്രധാന ലക്ഷണമാണ് സൈനസ്. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളാണ് ഇതില്‍ മുന്നില്‍. എന്നാല്‍ ശരീരത്തില്‍ അത് പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം കാരണമാകുന്നുണ്ട്. സൈനസ് പ്രശ്‌നം എന്ന അവസ്ഥക്ക് പരിഹാരം കാണും മുന്‍പ് ഇത് ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നത്തെക്കുറിച്ച് അറിഞ്ഞിരിക്കണം.

അമിത വിയര്‍പ്പ്

അമിത വിയര്‍പ്പ്

വിയര്‍പ്പും ഒരിക്കലും ആരോഗ്യത്തിന്റെ കാര്യത്തില്‍ വെറുതേ വിടേണ്ട ഒന്നല്ല. ശരീരം അമിതമായി ചൂടാവുകയും അമിതമായി വിയര്‍ക്കുകയും ചെയ്യുന്നതാണ് മറ്റൊരു പ്രശ്നം. ഹൃദയത്തിന്റെ പ്രവര്‍ത്തനം ശരിയായല്ല പോകുന്നത് എന്ന് കാണിയ്ക്കാനാണ് അമിത വിയര്‍പ്പ് കാരണമാകുന്നത്. അതുകൊണ്ട് അനാരോഗ്യമുണ്ടാക്കാന്‍ അല്‍പം വിയര്‍പ്പും മതി. വിയര്‍പ്പ് കൂടുന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

 നാവിന്റെ നിറം

നാവിന്റെ നിറം

നാവിന്റെ നിറവും വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ഇത് പല വിധത്തില്‍ നിങ്ങളുടെ രോഗങ്ങള്‍ക്ക് പിടി മുറുക്കുകയാണ് ചെയ്യുന്നത്. നാവിന്റെ മഞ്ഞ നിറമാണ് മറ്റൊന്ന്. മഞ്ഞ നിറത്തിലുള്ള നാവ് വായ് നാറ്റം ഉണ്ടാക്കുന്നു മാത്രമല്ല ശരീരം സൂക്ഷിക്കേണ്ട സമയമായി എന്നതും സത്യമാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ ശരീരം ഉണ്ടാക്കുന്ന ലക്ഷണവും വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്.

അടിവയറ്റിലെ കൊഴുപ്പ്

അടിവയറ്റിലെ കൊഴുപ്പ്

വണ്ണം കൂടുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിന് പ്രധാന കാരണം ആവുന്നത് പലപ്പോഴും അടിവയറ്റിലെ കൊഴുപ്പാണ്. അടിവയറ്റിലെ കൊഴുപ്പാണ് മറ്റൊരു പ്രശ്നം. മെറ്റബോളിസത്തിന്റെ അളവ് വര്‍ദ്ധിക്കുകയും അമിത വണ്ണം എന്ന പ്രശ്നത്തിലേക്ക് ശരീരം നീങ്ങുകയും ചെയ്യുമ്പോഴാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ചര്‍മ്മ പ്രശ്നങ്ങള്‍

ചര്‍മ്മ പ്രശ്നങ്ങള്‍

പല വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ പലരും അനുഭവിക്കുന്നുണ്ട്. കാലാവസ്ഥ മാറുന്നതിനനുസരിച്ച് ചര്‍മ്മപ്രശ്നങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ചര്‍മ്മ പ്രശ്നങ്ങള്‍ പലപ്പോഴും വരാന്‍ പോകുന്ന രോഗങ്ങളുടെ ലക്ഷണങ്ങള്‍ ആയിരിക്കും. ഇത്തരം ലക്ഷണങ്ങള്‍ അവഗണിക്കരുത് ഒരു കാരണവശാലും. അതുകൊണ്ട് തന്നെ ഇത് പല വിധത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.

ഇന്‍സോമ്നിയ

ഇന്‍സോമ്നിയ

ഉറക്കമില്ലായ്മയാണ് പ്രധാന പ്രശ്നം. ഇത് ശരീരത്തിന് ആവശ്യത്തിന് വിശ്രമം കിട്ടാത്തതിന്റേയും ശരീരത്തിന്റെ മൊത്തം ആരോഗ്യാവസ്ഥയേയും പ്രതികൂലമായി ബാധിയ്ക്കുന്ന അവസ്ഥയാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥയും വളരെയധികം ശ്രദ്ധിക്കണം.

English summary

detoxify your body immediately

Here are some symptoms your body detoxify immediately, take a look.
Story first published: Wednesday, October 10, 2018, 18:46 [IST]
X
Desktop Bottom Promotion